തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആരും ഏറ്റെടുക്കാനില്ലാതെ 42 രോഗികൾ. ആറ് വാർഡുകളിലായി സ്ത്രീകൾ ഉൾപ്പെടെ 42 പേരാണ് ഏറ്റെടുക്കാൻ ആളില്ലാതെ അധികൃതരുടെ കണക്കിലുള്ളത്.എട്ട് മാസത്തോളമായി ചികിത്സ കഴിഞ്ഞ ആളുകൾ വരെ ഇവിടെയുണ്ട്.
രോഗികളിൽ ചിലരെ ബന്ധുക്കൾ കൈയൊഴിഞ്ഞതാണ്. ഭൂരിഭാഗം രോഗികളും പോലീസ്, 108 ആംബുലൻസ് വഴി എത്തിയവരാണ്. ഇവർക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കി കഴിഞ്ഞതാണ്. സാധാരണ ഗതിയിൽ ഇത്രയും ആരോഗ്യം വീണ്ടെടുത്തവരെ തിരികെ ഡിസ്ചാർജ് ചെയ്ത് വീടുകളിലേക്ക് അയയ്ക്കുകയാണ് ചെയ്യുക. എന്നാൽ ഈ 42 പേർക്കും തിരികെ പോകാൻ ഇടമില്ല