ജില്ലാ കേരളോത്സവം: നെടുമങ്ങാട് ബ്ലോക്ക് ഓവറോൾ ചാമ്പ്യന്മാർ

IMG-20221211-WA0027

തിരുവനന്തപുരം :ജില്ലാ തല കേരളോത്സവത്തിൽ 282 പോയിൻ്റോടെ ഓവറോൾ ചാമ്പ്യന്മാരായി നെടുമങ്ങാട് ബ്ലോക്ക്‌. 262 പോയിൻ്റ് നേടിയ വാമനപുരം ബ്ലോക്ക് രണ്ടാം സ്ഥാനവും 244 പോയിൻ്റ് നേടിയ പാറശ്ശാല ബ്ലോക്ക്‌ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. തിരുവനന്തപുരം കോർപ്പറേഷനിലെ രോഹിത് ആർ എസിനെ കായികപ്രതിഭയായി തെരഞ്ഞെടുത്തു. നേമം ബ്ലോക്കിലെ ആൻസിയ എസ് എസ്സാണ് കായികതിലകം.

കലാ മത്സരങ്ങളിൽ 15 പോയിന്റോടെ കലാ പ്രതിഭയായത് നേമം ബ്ലോക്കിലെ നിതിൻ രാജാണ്. 12 പോയിന്റോടെ വെള്ളനാട് ബ്ലോക്കിലെ ഷഹനാസ് എച്ച് എസ് കലാതിലകമായി.

തബലയിൽ വാമനപുരം ബ്ലോക്കിലെ ഗൗതം ഒന്നാം സ്ഥാനവും നേമം ബ്ലോക്കിലെ നിതിൻ രാജ്.വി രണ്ടാം സ്ഥാനവും നേടി. മദ്ദള മത്സരത്തിൽ ജിഷ്ണു. ജെയ്ക്ക് (നെടുമങ്ങാട് മുനിസിപ്പാലിറ്റി) ഒന്നാം സ്ഥാനവും അനിൽ.എക്ക് -(നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി) രണ്ടാം സ്ഥാനവും ലഭിച്ചു. മൃദംഗം മത്സരത്തിൽ വിജയിച്ചത് ശംഭു ആർ എസ്സാണ് (ചിറയിൻകീഴ് ബ്ലോക്ക്‌). ചെണ്ടയിൽ നെടുമങ്ങാട് ബ്ലോക്കിലെ സൂരജ് ഒന്നും വാമനപുരം ബ്ലോക്കിലെ അകിത് രാജ് രണ്ടും സ്ഥാനങ്ങൾ നേടി.

സംഘനൃത്തത്തിൽ നെടുമങ്ങാട് ബ്ലോക്കാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
പോത്തൻകോട് ബ്ലോക്ക്‌ രണ്ടാം സ്ഥാനത്തും എത്തി. ഓഡിസിയിൽ വിജയിയായത് വെള്ളനാട് ബ്ലോക്കിലെ അശ്വതി. എമ്മാണ്.

നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിലെ പല്ലവി കൃഷ്ണയ്ക്കാണ് വീണയിൽ ഒന്നാം സ്ഥാനം. രണ്ടാം സ്ഥാനം തിരുവനന്തപുരം കോർപ്പറേഷനിലെ സരോസാന്ദ്ര കരസ്ഥമാക്കി. ഗിത്താർ വായനയിൽ അഖിൽ കെ. എൽ (വാമനപുരം ബ്ലോക്ക്‌) ഒന്നാം സ്ഥാനവും
നിതിൻ രാജ് വി എസ് (നേമം ബ്ലോക്ക്‌) രണ്ടാം സ്ഥാനവും നേടി.

ചെണ്ട മേളത്തിൽ വാമനപുരം ബ്ലോക്ക്‌ ഒന്നാം സ്ഥാനവും അതിയന്നൂർ ബ്ലോക്ക്‌ രണ്ടാം സ്ഥാനവും നേടി. വെള്ളനാട് ബ്ലോക്കിനാണ് സംഘഗാനത്തിൽ ഒന്നാം സ്ഥാനം ലഭിച്ചത്. നെടുമങ്ങാട് ബ്ലോക്ക്‌ രണ്ടാം സ്ഥാനത്തും എത്തി. നാടോടിപാട്ട് ഗ്രൂപ്പിൽ പെരുങ്കടവിള ബ്ലോക്ക് ഒന്നും വാമനപുരം ബ്ലോക്ക് രണ്ടും സ്ഥാനങ്ങൾ നേടി. ദേശഭക്തി ഗാനത്തിൽ നെടുമങ്ങാട് ബ്ലോക്ക്‌ ഒന്നാം സ്ഥാനം നേടി. വെള്ളനാട് ബ്ലോക്കാണ് രണ്ടാം സ്ഥാനത്ത് എത്തിയത്.

കവിതാലാപനത്തിൽ ദേവനന്ദ ( നെടുമങ്ങാട് മുനിസിപ്പാലിറ്റി) ഒന്നും ദേവിക വി നായർ (പോത്തൻകോട് ബ്ലോക്ക്‌) രണ്ടും സ്ഥാനങ്ങൾ നേടി. വള്ളംകളിപാട്ടിൽ (ആറന്മുള ) വാമനപുരം ബ്ലോക്ക് ഒന്നാം സ്ഥാനത്ത് എത്തി. പാറശ്ശാല ബ്ലോക്ക് രണ്ടാമതായി.

കളിമൺ ശിൽപ നിർമ്മാണത്തിൽ അരുൺ ബാബു ( കിളിമാനൂർ ബ്ലോക്ക്‌) ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനം അഖിൽ കെയും (വാമനപുരം ബ്ലോക്ക്‌) കരസ്ഥമാക്കി. പുഷ്പാലങ്കാരത്തിൽ കിളിമാനൂർ ബ്ലോക്കിലെ ശ്യാംലാൽ ഒന്നാം സ്ഥലത്തും അതിയന്നൂർ ബ്ലോക്കിലെ ഉണ്ണികുട്ടൻ രണ്ടാം സ്ഥാനത്തും എത്തി. മൈലാഞ്ചി ഇടൽ മൽസരത്തിൽ നെടുമങ്ങാട് ബ്ലോക്കിലെ ഷിഫാനമോളും അമിതയും ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടാം സ്ഥാനം ചിറയിൻകീഴ് ബ്ലോക്കിലെ രാജശ്രീയും അമൃതയും അതിയന്നൂർ ബ്ലോക്കിലെ ദേവു ബി എലും അനുശ്രീയും പങ്കിട്ടു. ഗ്രൂപ്പ് ഡാൻസിൽ നെടുമങ്ങാട് ബ്ലോക്ക്‌ ഒന്നാമതും പോത്തൻകോട് ബ്ലോക്ക് രണ്ടാമതും എത്തി. മൈമിൽ വർക്കല ബ്ലോക്ക് ഒന്നാം സ്ഥാനം കരസ്ഥമാക്കി. പാറശ്ശാല ബ്ലോക്കും പോത്തൻകോട് ബ്ലോക്കും രണ്ടാം സ്ഥാനം പങ്കിട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular