സിനിമ കാണാൻ എത്തി സൗഹൃദത്തിലായി,വിവാ​ഹ വേദിയിൽ നിന്നും ഐഎഫ്എഫ്കെ വേദിയിലേക്ക്

FB_IMG_1670780953937

തിരുവനന്തപുരം: ആറ് വർഷം മുൻപ് ടാ​ഗോർ തിയറ്ററിൽ സിനിമ കാണാൻ എത്തി സൗഹൃദത്തിലായ സംവിധായകൻ സന്ദീപ് പാമ്പള്ളിയും സുരഭിയും ഇന്ന് വിവാഹിതരായി. വിവാഹ ശേഷം അതേ വേഷത്തിൽ തന്നെ ഇരുവും ഐഎഫ്എഫ്കെ വേദിയായ ടാ​ഗോർ തിയറ്ററിൽ എത്തിയതിന്റെ വീഡിയോകൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.

ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്, സെക്രട്ടറി അജോയ് ചന്ദ്രൻ തുടങ്ങിയവർ വധൂവരന്മാരെ മധുരം നൽകി സ്വീകരിച്ചു. കല്ലമ്പലം ജെജെ ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു പാമ്പള്ളിയുടെയും സുരഭിയുടെയും വിവാഹം. ‘എന്റെ ജീവിതം ഏറ്റവും കൂടുതൽ തുടങ്ങുന്നത് ഐഎഫ്എഫ്കെയിൽ വച്ചാണ്. ഇതുപോലൊരു ഞായറാഴ്ചയാണ് സുരഭിയെ പരിചയപ്പെടുന്നത്. അത് പിന്നീട് ഫാമിലി സുഹൃത്തിലേക്ക് എത്തി. ഒരു ആറ് ഏഴ് മാസം മുൻപ് അമ്മയാണ് പ്രൊപ്പോസലുമായി മുന്നോട്ട് പോകുന്നത്’, എന്ന് പാമ്പള്ളി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular