Search
Close this search box.

ഐ ഐ എഫ് കെ: ഇന്ന് 67 ചിത്രങ്ങൾ പ്രദര്‍ശിപ്പിക്കും

IMG-20221209-WA0034

തിരുവനന്തപുരം : രാജ്യാന്തര ചലച്ചിത്രമേളയുടെ നാലാം ദിനമായ തിങ്കളാഴ്ച ലിജോ ജോസ് പല്ലിശ്ശേരിയുടെ മമ്മൂട്ടി ചിത്രം ‘നൻപകൽ നേരത്ത് മയക്കം’ ഉൾപ്പെടെ ഒൻപതു മത്സരചിത്രങ്ങൾ പ്രദർശിപ്പിക്കും. മൊത്തം 67 സിനിമകളാണ് തിങ്കളാഴ്ച പ്രദർശിപ്പിക്കുന്നത്.ചരിത്രവും ദേശീയതയും പ്രമേയമാക്കുന്ന പലസ്തീൻ ചിത്രം ആലം, ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ അവസാനനാളുകളുടെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച പ്രണയകഥ തഗ് ഓഫ് വാർ, ബ്രസീൽ ചിത്രം കോർഡിയലി യുവേഴ്‌സ്, മണിപ്പൂരി ചിത്രം ഔർ ഹോം, മരണം പ്രമേയമാക്കിയ കിം ക്യൂ ബി ചിത്രം മെമ്മറിലാൻഡ് തുടങ്ങിയവയാണ് ഞായറാഴ്ചത്തെ മറ്റു മത്സരചിത്രങ്ങൾ. 24 ചിത്രങ്ങളാണ് ലോകസിനിമാ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്. അന്തരിച്ച തിരക്കഥാകൃത്ത് ജോൺ പോളിനോടുള്ള ആദരസൂചകമായി ചാമരം എന്ന ചിത്രത്തിന്റെ പ്രദർശനവും ഇന്നുണ്ടാകും. ഇരുള ഭാഷയിൽ പ്രിയനന്ദൻ ഒരുക്കിയ ധബാരി ക്യുരുവി, പ്രതീഷ് പ്രസാദിന്റെ നോർമൽ, രാരിഷ് ജി.യുടെ വേട്ടപ്പട്ടികളും ഓട്ടക്കാരും തുടങ്ങി ഏഴു ചിത്രങ്ങളാണ് മലയാളം വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!