തിരുവനന്തപുരം: പേരൂര്‍ക്കടക്ക് സമീപം വഴയിലയിൽ നടുറോഡിൽ സ്ത്രീയെ വെട്ടിക്കൊന്നു. നന്ദിയോട് സ്വദേശി സിന്ധു (50) ആണ് കൊല്ലപ്പെട്ടത്. പങ്കാപങ്കാളിളി രാജേഷിനെ (46) പേരൂര്‍ക്കട പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരുമിച്ച് താമസിക്കുന്നതിനിടെ ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. രാവിലെ ഒമ്പത് മണിയോടെ നല്ല തിരക്കുള്ള നേരത്താണ് വഴയിലയിലെ റോഡരികിൽ നാടിനെ നടുക്കിയ കൊലപാതകം നടക്കുന്നത്. കഴുത്തിനും തലക്കും വെട്ടേറ്റ് റോഡിൽ കിടന്ന് പിടഞ്ഞ സിന്ധുവിനെ നാട്ടുകാരും പൊലീസും ചേര്‍ന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലാക്കിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. രണ്ട് പേരും മുൻപ് വിവാഹിതരാണ് കുട്ടികളും ഉണ്ട്. 12 വര്‍ഷമായി ഒരുമിച്ച് കഴിയുകയായിരുന്നു. കഴിഞ്ഞ ഒരു മാസമായി അകൽച്ചയിലാണ്. സിന്ധു അകന്ന് മാറുന്നു എന്ന സംശയത്തെ തുടര്‍ന്നാണ് പിന്തുടര്ന്ന് വന്ന് വെട്ടിയതെന്നാണ് പ്രതി രാജേഷ് പൊലീസിനോട് പറഞ്ഞത്.
വഴയിലയിൽ നടുറോഡിൽ സ്ത്രീയെ വെട്ടിക്കൊന്നു; പങ്കാളി കസ്റ്റഡിയിൽ
- Updated : 15/12/2022
- 1:02 PM
- Categories : Latest News, Thiruvananthapuram
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Latest News
ലോക്സഭാ തിരഞ്ഞെടുപ്പിന് സജ്ജമായി തിരുവനന്തപുരം ജില്ല
23/04/2024
11:50 PM
തിരഞ്ഞെടുപ്പ്; നാളെ വൈകിട്ട് 6 മണി മുതൽ കേരളത്തിൽ മദ്യ നിരോധനം
23/04/2024
5:26 PM
കൊച്ചുമകളെ പീഡിപ്പിച്ചു; 72 കാരന് 20 വർഷം കഠിനതടവും 4ലക്ഷം രൂപ പിഴയും
23/04/2024
12:13 PM
More Popular
കാട്ടാക്കടയിൽ എംഡിഎംഎയും കഞ്ചാവുമായി യുവാക്കൾ
19/04/2024
9:05 AM
തിരഞ്ഞെടുപ്പ്; നാളെ വൈകിട്ട് 6 മണി മുതൽ കേരളത്തിൽ മദ്യ നിരോധനം
23/04/2024
5:26 PM
ഏപ്രിൽ 26 ന് സംസ്ഥാനത്ത് പൊതു അവധി
23/04/2024
8:40 PM
പള്ളിത്തുറയിൽ കടലിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി
20/04/2024
9:51 AM
തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍ റദ്ദാക്കി
17/04/2024
4:02 PM