തിരുവനന്തപുരം:ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ പ്രധാന ഇടനിലക്കാരി ദിവ്യ നായർ അറസ്റ്റിൽ .വെഞ്ഞാറമൂട് പോലീസ് ആണ് കസ്റ്റഡിയിൽ എടുത്തത്. 29 പേരിൽ നിന്നായി ഒരുകോടി 85 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് പോലീസിൻറെ പ്രാഥമിക വിലയിരുത്തൽ.തിരുവനന്തപുരം ജേക്കബ് ജംഗ്ഷനിലെ വീട്ടിൽ എത്തിയാണ് പോലീസ് സംഘം പിടികൂടിയത്.തട്ടിപ്പിനിരയായ ഉദ്യോഗാർത്ഥി വെഞ്ഞാറമൂട് പോലീസിൽ പരാതി നൽകിയിരുന്നു.ഇക്കഴിഞ്ഞ ഒക്ടോബർ 6 നാണ് കേസ് രജിസ്റ്റർ ചെയ്തതത്.