തിരുവനന്തപുരം: ചാക്കയിൽ നിയന്ത്രണംവിട്ട കാർ തലകീഴായി മറിഞ്ഞു. ഇന്നലെ വൈകിട്ട് 4.30നാണ് സംഭവം. കഴക്കൂട്ടം ഭാഗത്ത് നിന്ന് കോവളം ഭാഗത്തേയ്ക്ക് വരുമ്പോൾ ചാക്ക ഫ്ലൈഓവർ തുടങ്ങുന്നിടത്താണ് അപകടം.വഞ്ചിയൂർ കോടതിയിലെ അഭിഭാഷകനായിരുന്ന വണ്ടിയോടിച്ചത്
റോഡിന്റെ വശത്തായി സ്ഥാപിച്ചിരുന്ന ഡിവൈഡറിൽ ഇടിച്ച വണ്ടി പൊങ്ങി ഡിവൈഡറും കഴിഞ്ഞ് തലകീഴായി മറിയുകയായിരുന്നു. ഇരുമ്പ് ഡിവൈഡറിന്റെ ഒരു ഭാഗത്ത് വാഹനം ഉടക്കി നിന്നതുകൊണ്ട് താഴ്ചയിലേയ്ക്ക് മറിയാതെ വൻ അപകടം ഒഴിവായി. വഞ്ചിയൂർ കോടതിയിലെ അഭിഭാഷകനായിരുന്ന വണ്ടിയോടിച്ചത്