കൊടും ചൂട്; കേരളത്തിന് കാലാവസ്ഥ കേന്ദ്രത്തിന്‍റെ താപനില മുന്നറിയിപ്പ്

IMG_20230301_213311_(1200_x_628_pixel)

തിരുവനന്തപുരം: കേരളത്തിന് കാലാവസ്ഥ കേന്ദ്രത്തിന്‍റെ താപനില മുന്നറിയിപ്പ്. 7 ജില്ലകളിലാണ് താപനില മുന്നറിയിപ്പുള്ളത്. പാലക്കാട്, കണ്ണൂർ, കോഴിക്കോട്, തൃശ്ശൂർ, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിലാണ് താപനില ഉയരുകയെന്നാണ് കാലാവസ്ഥ കേന്ദ്രം പറയുന്നത്.

ഈ ജില്ലകളിൽ 2 മുതൽ 4 ഡിഗ്രി വരെ താപനില ഉയർന്നേക്കാമെന്നാണ് പ്രവചനം. പാലക്കാട് ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസിന് അടുത്തായി തുടരും. കണ്ണൂർ, കോഴിക്കോട്, തൃശ്ശൂർ, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസിന് അടുത്തായി തുടരുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular