മനു മാറോടണച്ച് ചേർത്ത് പിടിച്ച കുഞ്ഞുപെങ്ങൾ ഇനിയില്ല; കണ്ണീരോർമയായി മീനു

തിരുവനന്തപുരം:  മനുവിന്റെ തോളിലേറി യാത്ര ചെയ്യാൻ ഇനി മീനുകുട്ടി ഇല്ല.ജീവിതത്തോട് പോരാടി സഹോദര സ്‌നേഹം ഏറ്റുവാങ്ങി മീനു ജീവിതത്തില്‍ നിന്നും അന്ത്യയാത്ര പറഞ്ഞു.

തിരുവനന്തപുരം സ്വദേശി മനുവും ഇടുപ്പിന് താഴോട്ട് തളര്‍ന്ന കുഞ്ഞനുജത്തി മീനുവും തമ്മിലുള്ള സഹോദരബന്ധത്തിന്റെ ആഴം സമൂഹമാധ്യമങ്ങളിലൂടെ വൈറലായിരുന്നു.

ഇന്നലെ പുലര്‍ച്ചെയോടെ ജനറല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി ഹൃദയരോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു മീനു.  കഴിഞ്ഞ ശനിയാഴ്ച രോഗാവസ്ഥ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരിക്കുകയായിരുന്നു.