തിരുവനന്തപുരം : തീപാറുന്ന പ്രചാരണവുമായി സ്ഥാനാർഥികളും മുന്നണികളും തിരുവനന്തപുരം മണ്ഡലത്തിൽ സജീവമായി.
ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം കഴിയുന്നിടത്തെല്ലാം ഓടിയെത്താനും മൂന്ന് പേരും ശ്രമിച്ചു.
യുഡിഎഫ് സ്ഥാനാർഥി ഡോ. ശശി തരൂർ കഴിഞ്ഞ വർഷങ്ങളിലെ വിജയത്തിൻ്റെ ആത്മവിശ്വാസത്തിലാണ്.
എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ മണ്ഡലത്തിൽ പര്യടനം നടത്തി വരികയാണ് ഇത്തവണ തിരുവനന്തപുരം അദ്ദേഹത്തിനൊപ്പം നിൽക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.
എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ വിവിധ മേഖലാ കൺവൻഷനുകളിൽ പങ്കെടുത്തു വരുകയാണ്. എൽഡിഎഫ് ഇത്തവണ പ്രതീക്ഷയോടെ നോക്കി കാണുന്ന മണ്ഡലമാണ് തിരുവനന്തപുരം.