കർഷകൻ ജീവനൊടുക്കിയ സംഭവം: നിക്ഷേപത്തുക കുടുംബത്തിനു മടക്കിനൽകി പെരുമ്പഴുതൂർ സഹകരണ ബാങ്ക്

നെയ്യാറ്റിൻകര : നിക്ഷേപത്തുക ലഭിക്കാത്തതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത കർഷകന്റെ കുടുംബത്തിനു പലിശയടക്കം തുക പെരുമ്പഴുതൂർ സഹകരണ ബാങ്ക് മടക്കിനൽകി.

കർഷകനായ സോമസാഗരത്തിനു നിക്ഷേപത്തുകയും പലിശയും ചേർത്ത് 5,30,419 രൂപയാണ് ലഭിക്കേണ്ടിയിരുന്നത്. ഈ തുക ലഭിക്കാനായി പലപ്പോഴായി ബാങ്കിനെ സമീപിച്ചെങ്കിലും പണം ലഭിക്കില്ലെന്നായപ്പോഴാണ് സോമസാഗരം ജീവനൊടുക്കിയത്.

സംഭവം വിവാദമായതോടെ സോമസാഗരത്തിന്റെ വീട്ടുകാരെ വിളിച്ചുവരുത്തി നിക്ഷേപത്തുക മുഴുവനായി മടക്കിനൽകുകയായിരുന്നു