തിരുവനന്തപുരം: കുടുംബസമേതം വിനോദ സഞ്ചാരത്തിനെത്തിയ യുവാവ് കടലിൽ മുങ്ങി മരിച്ചു.
തിരുവള്ളുവർ അഴഗിരി സ്ട്രീറ്റിൽ മജിസ്ട്രിക് കോളനിയിൽ മതിയഴകന്‍റെ മകൻ വിജയ് (39)ആണ് മരിച്ചത്. ഇന്ന് രാവിലെ 10.45നു കോവളം ഗ്രോ ബീച്ചിലാണ് സംഭവം.
കോവളം കാണാനെത്തിയ യുവാവ് കടലിൽ കുളിക്കുന്നതിനിടയിൽ തിരയിൽപ്പെട്ട് മുങ്ങുകയായിരുനന്നു. ഉടനെ തന്നെ കരയ്ക്കെത്തിച്ചെങ്കിലും അവശനിലയിലായ യുവാവ് മരിക്കുകയായിരുന്നു.
ചെന്നൈയിൽ ഒരു സ്വകാര്യ കമ്പനിയിലെ സോഫ്റ്റ് വെയർ എൻജിനിയറാണ് മരണപ്പെട്ട വിജയ്.