അമീബിക് മസ്തിഷ്‌കജ്വരം: തിരുവനന്തപുരം ഒരു മരണം കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു.

കല്ലറ തെങ്ങുംകോട് സ്വദേശിനി സരസമ്മ (85) ആണു മരിച്ചത്. 17 ദിവസമായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് രോഗം സ്ഥിരീകരിച്ചത്.

തുടര്‍ച്ചയായി രണ്ടാം ദിവസമാണ് തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്‌കജ്വരം മൂലം മരണം സംഭവിക്കുന്നത്. കഴിഞ്ഞ ദിവസം ചിറയിന്‍കീഴ് സ്വദേശി വസന്ത മരിച്ചിരുന്നു.