Tag: അപേക്ഷ

  • വിദ്യാധനം പദ്ധതിയിലേക്ക് അപേക്ഷിക്കാം

    വിദ്യാധനം പദ്ധതിയിലേക്ക് അപേക്ഷിക്കാം

    തിരുവനന്തപുരം: വനിതകള്‍ ഗൃഹനാഥരായിട്ടുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കുന്ന വിദ്യാധനം പദ്ധതിയിലേക്ക് അപേക്ഷിക്കാം.

    വിവാഹ മോചിതരായ വനിതകള്‍, ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ വനിതകള്‍, ഭര്‍ത്താവിനെ കാണാതായി ഒരു വര്‍ഷം കഴിഞ്ഞ വനിതകള്‍, ഭര്‍ത്താവിന് നട്ടെല്ലിന് ക്ഷതമേറ്റ്/പക്ഷാഘാതം കാരണം ജോലി ചെയ്യുവാനും കുടുംബം പുലര്‍ത്തുവാനും കഴിയാത്ത വിധം കിടപ്പിലായ കുടുംബങ്ങളിലെ വനിതകള്‍, നിയമപരമായ വിവാഹത്തിലൂടെയല്ലാതെ അമ്മമാരായ വനിതകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. ഇവരെ പദ്ധതിയിലെ എ കാറ്റഗറിയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

    എ.ആര്‍.ടി തെറാപ്പി ചികിത്സയ്ക്ക് വിധേയരാകുന്ന എച്ച്‌ഐവി ബാധിതരായ വ്യക്തികളുടെ കുട്ടികളെ ബി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി കേരള സ്റ്റേറ്റ് എയിഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി മുഖേനയാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്.

    പൊതുജന പദ്ധതി അപേക്ഷാ പോര്‍ട്ടല്‍ വഴി അപേക്ഷ സമര്‍പ്പിക്കാം. വെബ്‌സൈറ്റ്; www.schemes.wcd.kerala.gov.in. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജില്ലാ വനിത ശിശുവികസന ഓഫീസര്‍, തിരുവനന്തപുരം. ഫോണ്‍: 0471-2969101

  • സൗജന്യ തയ്യൽ പരിശീലനത്തിന് അപേക്ഷിക്കാം

    സൗജന്യ തയ്യൽ പരിശീലനത്തിന് അപേക്ഷിക്കാം

    തിരുവനന്തപുരം :സ്റ്റാച്യുവിൽ പ്രവർത്തിക്കുന്ന ഗ്രാമീണ സ്വയംതൊഴിൽ പരിശീലനകേന്ദ്രത്തിൽ ആരംഭിക്കുന്ന 31 ദിവസത്തെ സൗജന്യ തയ്യൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.

    രാവിലെ 10 മുതൽ 5 മണി വരെയായിരിക്കും ക്ലാസ്സുകൾ. 18-45 പ്രായപരിധിയിലുളളവർക്ക് പങ്കെടുക്കാം.

    താത്പര്യമുള്ളവർക്ക് 0471-2322430, 96005 93307 എന്നീ നമ്പറുകളിൽ ഓഫീസ് സമയത്ത് വിളിച്ച് രജിസ്റ്റർ ചെയ്ത് ജൂൺ 20ന് നടക്കുന്ന ഇൻറർവ്യൂവിൽ പങ്കെടുക്കാം.

  • സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള തിയ്യതി നീട്ടി

    സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള തിയ്യതി നീട്ടി

    തിരുവനന്തപുരം:വിമുക്തഭടന്മാരുടെ മക്കള്‍ക്ക് കേന്ദ്രീയ സൈനിക ബോര്‍ഡ് നല്‍കുന്ന പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള തിയ്യതി നീട്ടി.

    www.online.ksb.gov.in എന്ന വെബ്‌സൈറ്റില്‍ ജനുവരി 3വരെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.

  • തൊഴിൽ പരിശീലന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

    തൊഴിൽ പരിശീലന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

    തിരുവനന്തപുരം:ജില്ലാ പഞ്ചായത്തിൻ്റെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട പട്ടികജാതി വിഭാഗത്തിലെ ബി എസ് സി നഴ്സിംഗ്/ ജനറൽ നഴ്സിംഗ്/ എൻജിനീയറിങ്/ ഹെൽത്ത് ഇൻസ്പെക്ടർ /ഐടിഐ കോഴ്സുകൾ വിജയിച്ച യുവതി യുവാക്കൾക്ക് തൊഴിൽ പരിശീലന പദ്ധതിയിലേക്ക് പരിശീലകരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

    ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നിന്നും ലഭിക്കുന്ന നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോം തസ്തികകൾക്ക് അനുസൃതമായി വിദ്യാഭ്യാസ യോഗ്യത, ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പുകൾ ഉൾപ്പെടെ സെപ്റ്റംബർ 11 വൈകുന്നേരം അഞ്ചുമണിക്ക് മുൻപായി ജില്ലാ പട്ടികജാതി വികസന ഓഫീസർ, ജില്ലാ പട്ടികജാതി വികസന ഓഫീസ്, അയ്യങ്കാളി ഭവൻ, കനകനഗർ, വെള്ളയമ്പലം, 695003 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ 0471 2314238, 2314232

    തസ്തികകളും യോഗ്യതകളും ചുവടെ:

    ബി എസ് സി നഴ്സിംഗ് അപ്രന്റീസ് – അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബി എസ് സി നഴ്സിംഗ് ബിരുദം

    ജനറൽ നഴ്സിംഗ് അപ്രന്റീസ് – അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ജനറൽ നഴ്സിംഗ് ബിരുദം

    എൻജിനീയറിങ്/ ഡിപ്ലോമ – അംഗീകൃത സർവകലാശാല എൻജിനീയറിങ് ബിരുദം

    ഐടിഐ വിഭാഗം- കേന്ദ്ര സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ ട്രേഡ് സർട്ടിഫിക്കറ്റ്

    ഹെൽത്ത് ഇൻസ്പെക്ടർ- ഡിപ്ലോമ ഇൻ ഹെൽത്ത് ഇൻസ്പെക്ടർ കോഴ്സ്

  • ‘സഹചാരി പദ്ധതി’: ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം

    ‘സഹചാരി പദ്ധതി’: ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം

    തിരുവനന്തപുരം:ഭിന്നശേഷിക്കാരെ സഹായിക്കുന്ന എൻ.എസ്.എസ്, എസ്.പി.സി, എൻ.സി.സി യൂണിറ്റിനെ ആദരിക്കുന്ന സഹചാരി പദ്ധതിയിലേക്ക് അപേക്ഷിക്കാം.

    ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾ, എൻ.ജി.ഒ സാമൂഹ്യ പ്രവർത്തകർ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവർക്കും അപേക്ഷ നൽകാവുന്നതാണെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസർ അറിയിച്ചു.

    തെരുവിൽ കഴിയുന്ന ഭിന്നശേഷിക്കാരുടെ പുനരധിവാസത്തിനും സേവനങ്ങൾക്കുമായി പ്രവർത്തിക്കുന്നവർക്കും പദ്ധതിയിൽ ഉൾപ്പെടുത്തി അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തിൽ അവാർഡ് നൽകും.

    അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി ഓഗസ്റ്റ് 31. പദ്ധതിയുടെ വിശദ വിവരങ്ങൾക്കും അപേക്ഷ ഫോമിനുമായി സാമൂഹ്യനീതി വകുപ്പിന്റെ swd.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0471 234 3241