Tag: അഭിമുഖം

  • കണ്ടിൻജന്റ് തൊഴിലാളികൾ; അഭിമുഖം 17ന്

    കണ്ടിൻജന്റ് തൊഴിലാളികൾ; അഭിമുഖം 17ന്

    തിരുവനന്തപുരം: ജില്ലയിൽ കൊതുകുജന്യരോഗ നിയന്ത്രണ പ്രവർത്തനങ്ങൾക്കായി കണ്ടിൻജന്റ് വർക്കേഴ്‌സിനെ നിയമിക്കുന്നതിനായുള്ള അഭിമുഖം ഒക്ടോബർ 17 രാവിലെ 10.30 മുതൽ ജില്ലാ മെഡിക്കൽ ഓഫീസിന് സമീപമുള്ള സ്റ്റേറ്റ് ന്യൂട്രീഷ്യൻ ഹാളിൽ നടക്കും.

    പരമാവധി 30 ദിവസത്തേയ്‌ക്കോ അതിൽ കുറവ് ദിവസത്തേക്കോ പ്രതിദിനം 675 രൂപ നിരക്കിലാണ് നിയമനം. ഏഴാം ക്ലാസണ് യോഗ്യത. പ്രായപരിധി 55 വയസ്.

    തിരുവനന്തപുരം ജില്ലയിലുള്ളവർക്കും കണ്ടിൻജന്റ് വർക്കർ/ഫോഗിങ്, സ്‌പ്രേയിങ് പ്രവൃത്തി പരിചയം ഉള്ളവർക്കും മുൻഗണനയുണ്ടായിരിക്കും.

    താത്പര്യമുള്ളവർ യോഗ്യത സർട്ടിഫിക്കറ്റും പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റും ഇവയുടെ ഒരു സെറ്റ് പകർപ്പും സഹിതം അന്നേ ദിവസം രാവിലെ 9.30 ന് ഹാജരാകണം. രജിസ്‌ട്രേഷൻ നടപടികൾ രാവിലെ 10.30 വരെ മാത്രമായിരിക്കും. അതിനുശേഷം ഹാജരാകുന്നവരെ അഭിമുഖത്തിന് പരിഗണിക്കില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

  • കണ്ടിൻജന്റ് തൊഴിലാളികളെ നിയമിക്കുന്നു; അഭിമുഖം 23ന്

    കണ്ടിൻജന്റ് തൊഴിലാളികളെ നിയമിക്കുന്നു; അഭിമുഖം 23ന്

    തിരുവനന്തപുരം:തിരുവനന്തപുരം ജില്ലയിൽ കൊതുക്ജന്യരോഗ നിയന്ത്രണ പ്രവർത്തനങ്ങൾക്കായി കണ്ടിൻജന്റ് തൊഴിലാളികളെ നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു.

    ഓഗസ്റ്റ് 23 രാവിലെ 10.30 മുതൽ ജില്ലാ മെഡിക്കൽ ഓഫീസിന് സമീപമുള്ള സ്റ്റേറ്റ് ന്യൂട്രീഷ്യൻ ഹാളിലാണ് അഭിമുഖം നടക്കുന്നത്.

    പരമാവധി 30 ദിവസത്തേക്കോ അതിൽ കുറവ് ദിവസത്തേക്കോ പ്രതിദിനം 675 രൂപ ശമ്പള നിരക്കിലാണ് നിയമനം. യോഗ്യത ഏഴാം ക്ലാസ്. വയസ് 18നും 45നും ഇടയിൽ.

    തിരുവനന്തപുരം ജില്ലയിൽ ഉള്ളവർക്കും കണ്ടിൻജന്റ് വർക്കർ/ഫോഗിങ്, സ്‌പ്രേയിങ് പ്രവർത്തി പരിചയം ഉള്ളവർക്കും മുൻഗണനയുണ്ടാകും.

    താത്പര്യമുള്ളവർ യോഗ്യത സർട്ടിഫിക്കറ്റും പ്രവർത്തി പരിചയ സർട്ടിഫിക്കറ്റും സഹിതം അന്നേ ദിവസം രാവിലെ 9.30 ന് ഹാജരാകണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. രജിസ്‌ട്രേഷൻ നടപടികൾ രാവിലെ 10.30 വരെ മാത്രമായിരിക്കും. അതിനുശേഷം ഹാജരാകുന്നവരെ അഭിമുഖത്തിന് പരിഗണിക്കില്ല.

  • വിവിധ തസ്തികകളിൽ അഭിമുഖം ജൂലൈ നാലിന്

    വിവിധ തസ്തികകളിൽ അഭിമുഖം ജൂലൈ നാലിന്

    തിരുവനന്തപുരം:ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ സെയിൽസ് എക്‌സിക്യൂട്ടീവ് (പുരുഷന്മാർ), സെയിൽസ് മാനേജർ (പുരുഷന്മാർ), ടെലികോളർ (സ്ത്രീകൾ), ഡിജിറ്റൽ മാർക്കറ്റിങ് എക്‌സിക്യൂട്ടീവ് (സ്ത്രീകൾ), ബിസിനസ് ഡെവലപ്‌മെൻറ് എക്‌സിക്യൂട്ടീവ് (സ്ത്രീകൾ/പുരുഷന്മാർ), അസിസ്റ്റൻറ് ബിസിനസ്സ് മാനേജർ (സ്ത്രീകൾ/പുരുഷന്മാർ) എന്നീ തസ്തികകളിലേക്ക് ജൂലൈ നാലിന് അഭിമുഖം നടത്തുന്നു. രാവിലെ 10 മുതലാണ് അഭിമുഖം.

    സെയിൽസ് എക്‌സിക്യൂട്ടീവ്

    യോഗ്യത :ബിരുദം/പ്ലസ് ടു ഫ്രഷേഴ്സ് /പ്രവൃത്തിപരിചയം

    സെയിൽസ് മാനേജർ

    യോഗ്യത : ബിരുദം/എംബിഎ

    ടെലി കോളർ , ഡിജിറ്റൽ മാർക്കറ്റിങ് എക്‌സിക്യൂട്ടീവ്

    യോഗ്യത: ബിരുദം/പ്ലസ് ടു

    ബിസിനസ് ഡെവലപ്‌മെൻറ് എക്‌സിക്യൂട്ടീവ് , അസിസ്റ്റൻറ് ബിസിനസ് മാനേജർ

    യോഗ്യത: ബിരുദം

    പ്രായപരിധി 35 വയസ്. പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത് ,അഭിമുഖത്തിൽ

    പങ്കെടുക്കാവുന്നതാണെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2992609, 8921916220

  • കുക്ക് തസ്തികയിൽ അഭിമുഖം

    കുക്ക് തസ്തികയിൽ അഭിമുഖം

    തിരുവനന്തപുരം:പട്ടികജാതി വികസന വകുപ്പിന്റെ പൂച്ചെടിവിള പോസ്റ്റ് മെട്രിക് ഹോസ്റ്റൽ, വെള്ളായണി ശ്രീ അയ്യൻകാളി മെമ്മോറിയൽ ഗവൺമെന്റ് മോഡൽ റെസിഡൻഷ്യൽ സ്‌പോർട്‌സ് സ്‌കൂൾ എന്നിവിടങ്ങളിൽ കുക്ക് തസ്തികയിലെ നിയമനത്തിനായി അഭിമുഖം നടത്തുന്നു.

    കരാറടിസ്ഥാനത്തിലുള്ള നിയമനത്തിന് പത്താം ക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യയോഗ്യത, ഗവൺമെന്റ് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ മറ്റ് ഗവൺമെന്റ് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നോ ഫുഡ് പ്രൊഡക്ഷനിൽ സർട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത.

    താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വെളളപേപ്പറിൽ തയാറാക്കിയ അപേക്ഷ , വിശദമായ ബയോഡേറ്റ, തിരിച്ചറിയൽ രേഖ, വിദ്യാഭ്യാസ യോഗ്യത, ജാതി സർട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ അസലും, സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂൺ 24ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസർ അറിയിച്ചു.

    രാവിലെ 11ന് വെള്ളയമ്പലം കനക നഗറിലുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസിലാണ് അഭിമുഖം നടക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 0471 2314238