Tag: ആക്കുളം

  • തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങും 

    തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങും 

    തിരുവനന്തപുരം: മൺവിള ജംഗ്ഷന് സമീപത്തായി വാട്ടർ അതോറിറ്റിയുടെ 600 എം എം പി എസ് സി പൈപ്പ് ലൈനിലും, കവടിയാർ പൈപ്പ് ലൈൻ റോഡിൽ സ്ഥാപിച്ചിട്ടുള്ള 900 എം എം പി എസ് സി പൈപ്പ് ലൈനിലും രൂപപ്പെട്ട ചോർച്ചകൾ പരിഹരിക്കുന്നതിനായി അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ

    3-11-25 തിങ്കളാഴ്ച രാവിലെ 10 മണിമുതൽ 4-11-25 ചൊവ്വാഴ്ച വൈകുന്നേരം 4 മണി വരെ തിരുവനന്തപുരം നഗരസഭയിലെ കഴക്കൂട്ടം, പള്ളിത്തുറ, ആറ്റിപ്ര, പൗണ്ടുകടവ്, ആക്കുളം, ശ്രീകാര്യം, പൗഡിക്കോണം, ചെറുവയ്ക്കൽ, ചെമ്പഴന്തി, ഞാണ്ടൂർകോണം, ചെല്ലമംഗലം, ഉള്ളൂർ, ഇടവക്കോട്, കുളത്തൂർ, നാലാഞ്ചിറ, ചന്തവിള, കാട്ടായിക്കോണം, കേശവദാസപുരം, പട്ടം, ഉള്ളൂർ, പരുത്തിപ്പാറ, മുട്ടട വാർഡുകളിൽ കുടിവെള്ള വിതരണം തടസ്സപ്പെടും. ഉപഭോക്താക്കൾ ആവശ്യമായ മുൻ കരുതലുകൾ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

     

     

  • ആക്കുളം ടൂറിസം വില്ലേജിലെ കണ്ണാടിപ്പാലത്തിൽ വിള്ളൽ: അന്വേഷണം തുടങ്ങി

    ആക്കുളം ടൂറിസം വില്ലേജിലെ കണ്ണാടിപ്പാലത്തിൽ വിള്ളൽ: അന്വേഷണം തുടങ്ങി

    ശ്രീകാര്യം : ആക്കുളം ടൂറിസം വില്ലേജിലെ കണ്ണാടിപ്പാലത്തിൽ വിള്ളലുണ്ടായതിന്റെ കണ്ടെത്തലിൽ ശ്രീകാര്യം പോലീസ് കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു.

    സമൂഹവിരുദ്ധരാണ് അടിച്ചുതകർത്തതെന്ന ഡി.ടി.പി.സി.യുമായി കരാറിലേർപ്പെട്ടിട്ടുള്ള വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് എന്റർപ്രണേഴ്സ് കോ-ഓപ്പറേറ്റിവ് സൊസൈറ്റിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്‌.

    സ്ഥലത്ത് ഫൊറൻസിക് ഉദ്യോഗസ്ഥർ, ശ്രീകാര്യം പോലീസ് എന്നിവർ പരിശോധന നടത്തി