Tag: ആറ്റിങ്ങൽ

  • നാളെ വൈദ്യുതി മുടങ്ങും

    നാളെ വൈദ്യുതി മുടങ്ങും

    ആറ്റിങ്ങല്‍:ആറ്റിങ്ങല്‍ 110 കെ.വി. സബ്സ്റ്റേഷനില്‍ നിന്നും വൈദ്യുതി വിതരണം പൂര്‍ണ്ണമായി നിര്‍‍ത്തിവച്ചുള്ള അടിയന്തിര അറ്റകുറ്റപണികള്‍‍  ആയതിനാല്‍

    110 കെ.വി. സബ്സ്റ്റേഷന്‍‍ ആറ്റിങ്ങല്‍‍, 33 കെ.വി. സബ്സ്റ്റേഷന്‍ കടയ്ക്കാവൂര്‍, 33 കെ.വി. സബ്സ്റ്റേഷന്‍ വെഞ്ഞാറമൂട്, ‍33 കെ.വി. സബ്സ്റ്റേഷന്‍ കച്ചേരി എന്നീ സബ്സ്റ്റേഷനുകളുടെ പരിധിയില്‍ വരുന്ന അവനവഞ്ചേരി, ആറ്റിങ്ങല്‍, ചിറയിന്‍‍കീഴ്, നഗരൂര്‍, വാമനപുരം, വെഞ്ഞാറമൂട്, കടയ്ക്കാവൂര്‍‍, വക്കം, കന്യാകുളങ്ങര എന്നീ ഇലക്ട്രിക്കല്‍ സെക്ഷനുകളുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍

    26.10.2025 (ഞായറാഴ്ച)‍ രാവിലെ 9.00 മുതൽ ഉച്ചയ്ക്ക് 2.00 വരെ വൈദ്യുതി ഭാഗീകമായി മുടങ്ങാന്‍ സാധ്യതയുണ്ടെന്ന് ആറ്റിങ്ങല്‍ 110 കെ.വി. സബ്സ്റ്റേഷന്‍ അസിസ്റ്റന്റ് എന്‍‍ജിനീയര്‍ അറിയിച്ചു.

  • ആറ്റിങ്ങലിൽ സ്ത്രീ ലോഡ്ജിൽ കൊല്ലപ്പെട്ട സംഭവം; മുറിയിൽനിന്ന് ലോഡ്ജ് ജീവനക്കാരൻ പോകുന്ന സി.സി.ടി.വി ദൃശ്യം പുറത്ത്

    ആറ്റിങ്ങലിൽ സ്ത്രീ ലോഡ്ജിൽ കൊല്ലപ്പെട്ട സംഭവം; മുറിയിൽനിന്ന് ലോഡ്ജ് ജീവനക്കാരൻ പോകുന്ന സി.സി.ടി.വി ദൃശ്യം പുറത്ത്

    ആറ്റിങ്ങൽ: ആറ്റിങ്ങലിൽ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.

    കോഴിക്കോട് വടകര അഴിയൂർ വലിയ മാടാക്കര പാണ്ടികയില്‍ ആസിയയുടെ മകള്‍ അസ്മിന (44) ആണ് മരിച്ചത്. ആറ്റിങ്ങൽ മൂന്നുമുക്കിലെ ലോഡ്ജ് മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.

    ഒപ്പം താമസിച്ച ഇതേ ലോഡ്ജിലെ ജീവനക്കാരനായ കോട്ടയം പുതുപ്പള്ളി സ്വദേശി ജോബി ജോര്‍ജിനെ കാണാനില്ലെന്ന് പൊലീസ് പറഞ്ഞു. ഇയാൾ പുലർച്ചെ മുറിയിൽനിന്ന് പുറത്ത് പോകുന്ന സി.സി.ടി.വി ദൃശ്യം കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.

  • ആറ്റിങ്ങലില്‍ മധ്യവയസ്‌കന് അമീബിക് മസ്തിഷ്‌കജ്വരം

    ആറ്റിങ്ങലില്‍ മധ്യവയസ്‌കന് അമീബിക് മസ്തിഷ്‌കജ്വരം

    തിരുവനന്തപുരം : ആറ്റിങ്ങലില്‍ മധ്യവയസ്‌കന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു.

    കൊടുമണ്‍ സ്വദേശിയായ 57 വയസ്സുകാരൻ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ‌ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

    കാലിനു പരുക്കേറ്റ് വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. എവിടെ നിന്നാണ് രോഗബാധയുണ്ടായതെന്ന് വ്യക്തമായിട്ടില്ല.

  • ആറ്റിങ്ങലിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

    ആറ്റിങ്ങലിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

    ആറ്റിങ്ങൽ:ആറ്റിങ്ങലിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.

    ആളപായമില്ല കെഎസ്ആർടിസി ബസ്റ്റാന്റിനു സമീപം ഇന്നലെ രാത്രി ഒരു മണിയോടുകൂടി എറണാകുളത്തു നിന്നും ആറ്റിങ്ങലിലേക്ക് വന്ന കിളിമാനൂർ സ്വദേശി അൽ അമീനിൻ്റെ ഉടമസ്ഥതയിലുള്ള ഹോണ്ട ബ്രീയോ കാറിന് തീപിടിച്ചത്.

    ആറ്റിങ്ങൽ ആറ്റിങ്ങൽ ഫയർ ആൻഡ് റെസ്ക്യൂ സേന സ്ഥലത്ത് എത്തുകയും തീ കെടുത്തി.

    വാഹനത്തിൽ രണ്ട് യാത്രക്കാർ ഉണ്ടായിരുന്നു. തീ പടരുന്നത് കണ്ട ഉടൻതന്നെ യാത്രക്കാർ പുറത്തിറങ്ങി രക്ഷപ്പെട്ടു. കാറിന്റെ മുൻഭാഗം പൂർണ്ണമായും കത്തി നശിച്ചു.

  • ആറ്റിങ്ങലിൽ നവജാതശിശു മരിച്ച സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ആശുപത്രി സൂപ്രണ്ട്

    ആറ്റിങ്ങലിൽ നവജാതശിശു മരിച്ച സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ആശുപത്രി സൂപ്രണ്ട്

    ആറ്റിങ്ങൽ: വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ച നവജാതശിശുവിന്റെ മരണവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ആശുപത്രി സൂപ്രണ്ട്.

    ആറ്റിങ്ങൽ ആലംകോട് സ്വദേശിനിയായ 23 വയസ്സുള്ള യുവതി ഏഴാം മാസത്തിൽ വീട്ടിൽ തന്നെ പ്രസവിച്ചിരുന്നു. പ്രസവശേഷം ശിശുവിനെ ആംബുലൻസിൽ ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആശുപത്രിയിലെത്തിയപ്പോഴേക്കും ശിശുവിന് ജീവൻ നഷ്ടമായിരുന്നു എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

    ഭർത്താവ് വിദേശത്തായിരുന്നതിനാൽ ഗർഭകാല ചികിത്സകൾ ലഭ്യമാകാനുള്ള സൗകര്യങ്ങളില്ലായിരുന്നുവെന്ന് യുവതി ഡോക്ടറോട് പറഞ്ഞത്രെ. എന്നാൽ, മറ്റേതെങ്കിലും ചികിത്സാസമ്പ്രദായങ്ങൾ സ്വീകരിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ച് കൂടുതൽ അന്വേഷണം ആവശ്യമാണ് എന്ന് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കിയിട്ടുണ്ട്.

    ആറ്റിങ്ങൽ ആലംകോട് മേഖലയിൽ പ്രവർത്തിക്കുന്ന ചില അക്വാപഞ്ചർ ചികിത്സാകേന്ദ്രങ്ങളിൽ നിന്നും ഗർഭിണികൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന്, ആശുപത്രി അധികൃതർ ഇതേകുറിച്ച് ജില്ലാ കലക്ടറുടെ ശ്രദ്ധയ്ക്ക് റിപ്പോർട്ട് നൽകിയിരുന്നുവെന്നത് ആശുപത്രി സൂപ്രണ്ട് കൂട്ടിച്ചേർത്തു.

    ആശുപത്രിയിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കി. അസ്വാഭാവിക മരണമായി കേസ് രജിസ്റ്റർ ചെയ്ത് ആറ്റിങ്ങൽ പോലീസ് അന്വേഷണം നടത്തിവരുന്നു.

  • ആറ്റിങ്ങലിൽ ഓടിക്കാെണ്ടിരുന്ന കാർ കത്തി നശിച്ചു

    ആറ്റിങ്ങലിൽ ഓടിക്കാെണ്ടിരുന്ന കാർ കത്തി നശിച്ചു

    ആറ്റിങ്ങൽ : ഇന്ന് രാവിലെ ഒൻപതേകാലോടെ ആറ്റിങ്ങൽ മാമംചന്തയ്ക്ക് സമീപം മാരുതി കാർ കത്തി നശിച്ചു.

    യാത്രികരായ ആറ്റിങ്ങൽ സ്വദേശികൾ റോമിൻ, ഇന്ദിര എന്നിവർ അത്ഭുതകരമായി രക്ഷപ്പെട്ടു.

    അറിയിപ്പ് ലഭിച്ചതിനെത്തുടർന്ന് ആറ്റിങ്ങൽ ഫയർ ആൻഡ് റസ്ക്യൂ സേന എത്തി തീയണച്ചു.

  • ആറ്റിങ്ങലിൽ ആംബുലൻസ് ഇടിച്ച് 55 കാരന് ദാരുണാന്ത്യം

    ആറ്റിങ്ങലിൽ ആംബുലൻസ് ഇടിച്ച് 55 കാരന് ദാരുണാന്ത്യം

    ആറ്റിങ്ങൽ: ദേശീയ പാതയിൽ ആറ്റിങ്ങൽ മൂന്നു മുക്കിനു സമീപം ആംബുലൻസ് ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു.

    കിഴുവിലം വലിയകുന്ന് പുതുവൽ പുത്തൻ വീട്ടിൽ വിജയൻ( 53)ആണ് മരിച്ചത്. ഇന്ന് രാത്രി 9 അര മണിയോടെയാണ് സംഭവം.

    റോഡ് മുറിച്ചു കടക്കവേ കൊല്ലം ഭാഗത്ത്‌ നിന്ന് വന്ന ആംബുലൻസ് കണ്ട് പിറകിലേക്ക് മാറിയപ്പോൾ പിന്നാലെ വന്ന മറ്റൊരു ആംബുലൻസ് ഇടിക്കുകയായിരുന്നു. അപകടത്തിൽ വിജയൻ തൽക്ഷണം മരണപ്പെട്ടു.

  • ആറ്റിങ്ങലിൽ ഹോട്ടലിന് തീപിടിച്ചു

    ആറ്റിങ്ങലിൽ ഹോട്ടലിന് തീപിടിച്ചു

    ആറ്റിങ്ങൽ: ചിറയിൻകീഴ് റോഡിലെ ഹോട്ടൽ ചില്ലിസിന് തീപിടുത്തം.

    രാവിലെ 11 മണിയോടെ ഇലക്ട്രിക് ലൈനുകളിൽ നിന്നാണ് തീയും പുകയും ഉയർന്നത്.

    ആറ്റിങ്ങൽ നിന്ന് രണ്ട് യൂണിറ്റ് എത്തി തീകെടുത്തൽ ആരംഭിച്ചു.

  • ആറ്റിങ്ങലിൽ ഓടിക്കൊണ്ടിക്കുന്ന സ്വിഫ്റ്റ് ബസിന് തീ പിടിച്ചു

    ആറ്റിങ്ങലിൽ ഓടിക്കൊണ്ടിക്കുന്ന സ്വിഫ്റ്റ് ബസിന് തീ പിടിച്ചു

    ആറ്റിങ്ങൽ: ഓടിക്കൊണ്ടിക്കുന്ന സ്വിഫ്റ്റ് ബസ് കത്തി ‘കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ സ്വിഫ്റ്റ് മാമം പാലത്തിന് സമീപത്തെ ബസ്റ്റോപ്പിൽ വച്ച് തീ പിടിച്ചു.

    30 യാത്രക്കാരുണ്ടായിരുന്നു. ബസിൻ്റെ പിൻ വശത്തെ ടയറിനാണ് തീ പിടച്ചത്. ബ്രേക്ക് ജാം ആയതാണ് അപകട കാരണമെന്ന് പ്രാഥമിക വിലയിരുത്തൽ.