Tag: ആറ്റിങ്ങൽ

  • അഭിഭാഷകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

    അഭിഭാഷകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

    ആറ്റിങ്ങൽ :  അഭിഭാഷകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വാമനപുരം സ്വദേശി അനിൽ വി.എസിനെയാണ് ( 60 ) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിത്.

    സഹപ്രവർത്തകരുടെ മാനസിക പീഡനം കാരണം ആത്മഹത്യ ചെയ്യുന്നതായി ആറ്റിങ്ങൽ ബാർ അസോസിയേഷൻ വാട്സ് ആപ്പ് ഗ്രൂപ്പിൽ സന്ദേശം അയച്ചിരുന്നു.

    ഭാര്യ സുധർമ്മിണി
    മക്കൾ ശങ്കരൻ , ശംഭു , ഗൗരി
    സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് 2 30ന് വീട്ടുവളപ്പിൽ നടക്കും.

    മരണത്തിൽ വെഞ്ഞാറമൂട് പൊലിസ് അന്വേഷണം തുടങ്ങി.

  • ആലങ്കോട്-മീരങ്കടവ് റോഡ്: വെള്ളക്കെട്ടൊഴിവാക്കാൻ നിർദേശം

    ആലങ്കോട്-മീരങ്കടവ് റോഡ്: വെള്ളക്കെട്ടൊഴിവാക്കാൻ നിർദേശം

    ആറ്റിങ്ങൽ:ആലങ്കോട് – മീരങ്കടവ് റോഡിന് കുറുകെ ആറ്റിങ്ങൽ ബൈപാസിന്റെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ ഭാഗമായി പ്രദേശത്തുണ്ടാകുന്ന വെള്ളക്കെട്ട് പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാൻ നാഷണൽ ഹൈവേ അതോറിറ്റിക്ക് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശം.

    പ്രദേശത്ത് നിന്ന് വെള്ളം ഒഴുകിപ്പോകുന്നതിനുള്ള സംവിധാനം ഒരുക്കണമെന്നും നിലവിലെ ഓടയിൽ നീരൊഴുക്ക് സുഗമമാക്കുന്നതിനുള്ള അടിയന്തര നടപടി പ്രോജക്ട് ഡയറക്ടർ സ്വീകരിക്കണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും ദുരന്തനിവാരണവിഭാഗം ഡെപ്യൂട്ടി കളക്ടറുമായ വി.ജയമോഹൻ ഉത്തരവിട്ടു. വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് സ്വീകരിച്ച നടപടികൾ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയെ അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു.

    നിർമാണ പ്രവർത്തനങ്ങളെ തുടർന്ന് വെള്ളക്കെട്ടുണ്ടാകുകയും കഴിഞ്ഞ ദിവസത്തെ മഴയിൽ സമീപപ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറുകയും ചെയ്തിരുന്നു. കാലവർഷം അതിശക്തമാകാൻ സാധ്യതയുള്ള സാഹചര്യത്തിൽ സമീപ പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവനും സ്വത്തിനും അപകടഭീഷണി നേരിടേണ്ടിവരുമെന്നതിനാലാണ് അടിയന്തര നപടിക്ക് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകിയത്.

  • ജില്ലയിലെ ആദ്യ നഗരസഭാതല മാതൃക സി. ഡി. എസായി ആറ്റിങ്ങൽ

    ജില്ലയിലെ ആദ്യ നഗരസഭാതല മാതൃക സി. ഡി. എസായി ആറ്റിങ്ങൽ

    ആറ്റിങ്ങൽ:ജില്ലയിലെ ആദ്യ നഗരസഭാതല മാതൃക സി.ഡി.എസ് എന്ന വിശേഷണം ഇനി ആറ്റിങ്ങൽ നഗരസഭയ്ക്ക് സ്വന്തം.
    മോഡൽ സി.ഡി.എസിന്റെ ഔദ്യോഗിക പ്രഖ്യാപനം ദേവസ്വം, പട്ടിക ജാതി പട്ടികവർഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ നിർവഹിച്ചു.

    നഗരസഭയിലെ കുടുംബശ്രീയുടെ 25മത് വാർഷിക ആഘോഷങ്ങളും മന്ത്രി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ കേവല ലക്ഷ്യങ്ങളെ മറികടന്ന് ഇന്ന് വലിയ നേട്ടങ്ങൾ കരസ്ഥമാക്കിയെന്നും സമൂഹത്തെ മുന്നോട്ടു നയിക്കുന്നതിൽ സ്ത്രീകൾ മുഖ്യപങ്ക് വഹിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

    പിന്നോക്ക ക്ഷേമ വികസന കോർപ്പറേഷന്റെ സഹകരണത്തോടെ 206 സംരംഭകർക്കുള്ള ബൾക്ക് ലോണിന്റെ വിതരണം, ആശ്രയ ഗുണഭോക്താക്കൾക്കുള്ള ആനുകൂല്യ വിതരണം എന്നിവയും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. ഒ. എസ് അംബിക എം.എൽ.എ ലോണുകളുടെ വിതരണ ഉദ്ഘാടനം നിർവഹിച്ചു.

    ഒരു കോടി 40 ലക്ഷം രൂപയാണ് വിവിധ സംരംഭങ്ങൾ ആരംഭിക്കുന്നതിനായി വിതരണം ചെയ്തത്. അഗതിരഹിത കേരള പദ്ധതി പ്രകാരം 41 ഗുണഭോക്താക്കൾക്കുള്ള ആനുകൂല്യം, ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്‌സൺ എസ്.കുമാരി വിതരണം ചെയ്തു.

    ഒ.എസ് അംബിക എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആറ്റിങ്ങൽ നഗരസഭാ ചെയർപേഴ്‌സൺ എസ്. കുമാരി, നഗരസഭാ വൈസ് ചെയർമാൻ തുളസിധരൻ പിള്ള, കൗൺസിലർമാർ, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ഡോ. നജീബ് വൈഖരി, സി.ഡി.എസ് ചെയർപേഴ്‌സൺ റീജ.എ, കുടുംബശ്രീ അംഗങ്ങൾ, നാട്ടുകാർ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.