Tag: ആറ്റുകാൽ പൊങ്കാല

  • ആറ്റുകാല്‍ പൊങ്കാല: മാര്‍ച്ച് 3ന് പ്രാദേശിക അവധി

    ആറ്റുകാല്‍ പൊങ്കാല: മാര്‍ച്ച് 3ന് പ്രാദേശിക അവധി

    തിരുവനന്തപുരം:ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന്റെ പ്രധാന ദിവസമായ മാര്‍ച്ച് 3ന് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.

    തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധിയാണ്.

  • ആറ്റുകാൽ പൊങ്കാല; റോഡുപണി 20ന് മുമ്പ് പൂർത്തിയാക്കുമെന്ന് മേയർ വി.വി.രാജേഷ്

    ആറ്റുകാൽ പൊങ്കാല; റോഡുപണി 20ന് മുമ്പ് പൂർത്തിയാക്കുമെന്ന് മേയർ വി.വി.രാജേഷ്

    തിരുവനന്തപുരം: ആറ്റുകാൽ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഉത്സവമേഖലയായി പ്രഖ്യാപിച്ചിട്ടുള്ള ഭാഗത്തെ നഗരസഭ റോഡുകളുടെ അറ്റകുറ്റപ്പണികൾ 20ന് മുമ്പ് പൂർത്തിയാക്കുമെന്ന് മേയർ വി.വി.രാജേഷ് പറഞ്ഞു.

    ഡെപ്യൂട്ടി മേയർ ആശാനാഥ്‌,വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ജി.എസ്.മഞ്ജു,പാറ്റൂർ രാധാകൃഷ്ണൻ,എം.ആർ.ഗോപൻ,നഗരസഭ ഉദ്യോഗസ്ഥർ തുടങ്ങിയവരോടൊപ്പം റോഡുപണി നേരിട്ട് വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മേയർ.

     

  • ആറ്റുകാല്‍ പൊങ്കാലയ്ക്ക് സമയം കുറിച്ചിരുന്ന എ എം വിജയന്‍ നമ്പൂതിരി അന്തരിച്ചു

    ആറ്റുകാല്‍ പൊങ്കാലയ്ക്ക് സമയം കുറിച്ചിരുന്ന എ എം വിജയന്‍ നമ്പൂതിരി അന്തരിച്ചു

    തിരുവനന്തപുരം: കഴിഞ്ഞ 30 വർഷത്തോളമായി തിരുവനന്തപുരത്തെ ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാലയ്ക്ക് തീയതിയും ,സമയവും കുറിച്ചിരുന്ന വിജയൻ നമ്പൂതിരി (60) അന്തരിച്ചു.

    ഇന്ന് രാവിലെ തിരുവനന്തപുരത്തെ വീട്ടിൽ കുഴഞ്ഞുവീണാണ് മരണം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.

    പാലക്കാട്‌ കോട്ടായിയിൽ നിന്നും ആറ്റുകാൽ അമ്മയുടെ പൊങ്കാലക്ക് തീയതിയും സമയവും കുറിക്കുന്നതിനായി വർഷങ്ങൾക്ക് മുൻപ് തിരുവനന്തപുരത്തേക്ക് എത്തിയതാണ്.

    ആറ്റുകാൽ ക്ഷേത്രത്തിനടുത്ത് താമസിച്ച് ജ്യോത്സ്യനായി തുടരുകയായിരുന്നു അദ്ദേഹം. ഭാര്യ സവിത. മക്കൾ ആരഭി ജി എൻ, അദ്വൈത് ജി എൻ.

  • ആറ്റുകാൽ പൊങ്കാല: 2.5 ലക്ഷം ഇഷ്ടികകൾ ശേഖരിച്ച് നഗരസഭ

    ആറ്റുകാൽ പൊങ്കാല: 2.5 ലക്ഷം ഇഷ്ടികകൾ ശേഖരിച്ച് നഗരസഭ

    തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല കഴിഞ്ഞ് ഇന്നലെ രാത്രിയോടെ 2.5 ലക്ഷം ഇഷ്ടികകൾ ശേഖരിച്ചു.

    ഇഷ്ടികയുടെ എണ്ണം ഇനിയും കൂടുമെന്നാണ് അധികൃതർ പറയുന്നത്.ഇത് പുത്തരിക്കണ്ടം മൈതാനത്തേക്ക് മാറ്റിയിട്ടുണ്ട്.കഴിഞ്ഞ വർഷത്തേപ്പോലെ ലൈഫ് ഭവനപദ്ധതിയിലുള്ളവർക്കാണ് ഇഷ്ടികകൾ സൗജന്യമായി നൽകുന്നത്.

    23 അതിദരിദ്രരുൾപ്പെടെ 35 ഗുണഭോക്താക്കളാണ് പട്ടികയിലുള്ളത്.ഇതിൽ 23 പേർക്ക് ഇഷ്ടികകൾ നഗരസഭയുടെ വാഹനത്തിൽ തന്നെ സൗജന്യമായി എത്തിച്ചുനൽകും.

  • ആറ്റുകാൽ പൊങ്കാലയ്‌ക്കിടെ പതിനഞ്ചോളം പേർക്ക് സ്വർണമാല നഷ്ടപ്പെട്ടതായി പരാതി

    ആറ്റുകാൽ പൊങ്കാലയ്‌ക്കിടെ പതിനഞ്ചോളം പേർക്ക് സ്വർണമാല നഷ്ടപ്പെട്ടതായി പരാതി

    തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്‌ക്കിടെ പതിനഞ്ചോളം പേർക്ക് സ്വർണമാല നഷ്ടപ്പെട്ടതായി പരാതി.

    ഫോർട്ട്, കന്റോൺമെന്റ്, തമ്പാനൂർ,വഞ്ചിയൂരടക്കമുള്ള വിവിധ സ്റ്റേഷൻ പരിധിയിലാണ് മാല നഷ്ടപ്പെട്ടതായി പരാതിയുമായി എത്തിയത്.

    ഇതിനിടെ സ്വർണമാലകളുമായി രണ്ട് സ്ത്രീകളെ ഫോർട്ട് പൊലീസ് പിടികൂടി.തമിഴ്‌നാട് തൂത്തുക്കുടി സ്വദേശികളായ അനു(31), ഇശകി (44) എന്നിവരാണ് പിടിയിലായത്.

    പൊങ്കാല കഴിഞ്ഞ് ബസിൽ കയറാൻ തുടങ്ങുകയായിരുന്ന സ്ത്രീയുടെ സ്വർണമാല മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്.കിഴക്കേക്കോട്ട ബസ് സ്റ്റാൻഡിന് സമീപത്തുവച്ചായിരുന്നു സംഭവം.ഇന്നലെ രാവിലെ നഗരത്തിലെത്തിയ ഇവർ വേഷം മാറി മോഷണം നടത്തുകയായിരുന്നു.

    മറ്റുകേസുകളിൽ സ്വർണമാല നഷ്ടമായതെല്ലാം മോഷണമാണെന്ന് ഉറപ്പാക്കാനാകില്ലെന്നാണ് പൊലീസ് പറയുന്നത്

  • ആറ്റുകാല്‍ പൊങ്കാല കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിൽ നഗരം വെടിപ്പാക്കി നഗരസഭ

    ആറ്റുകാല്‍ പൊങ്കാല കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിൽ നഗരം വെടിപ്പാക്കി നഗരസഭ

    തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല സമര്‍പ്പണം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിൽ മൂവായിരത്തോളം ശുചീകരണ തൊഴിലാളികളെ പങ്കെടുപ്പിച്ച് നഗരത്തെ വെടിപ്പാക്കി . രാത്രിയോടെ നഗരത്തില്‍ കൃത്രിമ മഴപെയ്യിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി.

    വൈകുന്നേരം മൂന്ന് മണിമുതലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. നഗരസഭയുടെ കീഴിലെ ശുചീകരണ തൊഴിലാളികള്‍ ഉള്‍പ്പെടെ ആകെ 3,204 തൊഴിലാളികളെ പങ്കെടുപ്പിച്ചു കൊണ്ടായിരുന്നു ശുചീകരണ പ്രവര്‍ത്തനങ്ങള്‍.

    നഗരസഭയ്ക്ക് കീഴിലെ 30 വാര്‍ഡുകളെ ഉത്സവമേഖലയായി പ്രഖ്യാപിച്ചായിരുന്നു പൊങ്കാല മഹോത്സവം. ഇവിടങ്ങളില്‍ നൂറോളം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണ പ്രവര്‍ത്തനങ്ങള്‍.

    രാത്രിയോടെ നഗരത്തില്‍ കൃത്രിമ മഴപെയ്യിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി. സിനിമകളില്‍ കൃത്രിമ മഴ പെയ്യിക്കുന്ന തരംഗിണിയുടെ 7 ടാങ്കറുകള്‍ ഉള്‍പ്പെടെ 22 ടാങ്കറുകളാണ് മഴപെയ്യിച്ചുകൊണ്ടുള്ള ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കാളികളായത്.

  • ഭക്തിസാന്ദ്രമായി തലസ്ഥാനം; ആറ്റുകാൽ പൊങ്കാല ഇന്ന്

    ഭക്തിസാന്ദ്രമായി തലസ്ഥാനം; ആറ്റുകാൽ പൊങ്കാല ഇന്ന്

    തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഇന്ന്.

    തലസ്ഥാന നഗരിയിൽ ഒരുക്കങ്ങൾ പൂർത്തിയായി. ആറ്റുകാൽ ദേവിക്ക് പൊങ്കാല അർപ്പിക്കാൻ പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് ഭക്തർ.

    രാവിലെ 10.15-ന് ക്ഷേത്രത്തിനുമുന്നിലെ പണ്ടാരയടുപ്പിൽ തീ പകരും. ഉച്ചയ്ക്ക് 1.15 നാണ് പൊങ്കാല നിവേദ്യം. വൈകീട്ട് 7.45-ന് കുത്തിയോട്ട നേർച്ചക്കാർക്കുള്ള ചൂരൽകുത്ത്.

    582 ബാലന്മാരാണ് ഇക്കുറി കുത്തിയോട്ടത്തിനുള്ളത്. രാത്രി 11.15-ന് മണക്കാട് ശാസ്താക്ഷേത്രത്തിലേക്ക് ദേവിയെ എഴുന്നള്ളിക്കും. വെള്ളിയാഴ്ച രാവിലെ എഴുന്നള്ളത്ത് തിരിച്ച് ക്ഷേത്രത്തിലെത്തും. രാത്രി 10-ന് കാപ്പഴിച്ച് കുടിയിളക്കിയശേഷം ഒരു മണിക്ക് നടക്കുന്ന കുരുതി സമർപ്പണത്തോടെ പൊങ്കാല ഉത്സവം സമാപിക്കും.

  • ആറ്റുകാൽ പൊങ്കാലയ്ക്ക് ഒരുങ്ങി തലസ്ഥാനം

    ആറ്റുകാൽ പൊങ്കാലയ്ക്ക് ഒരുങ്ങി തലസ്ഥാനം

    തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ഒരുങ്ങി തലസ്ഥാനം. ഭക്ത ലക്ഷങ്ങൾ നാളെ ആറ്റുകാൽ ദേവിക്ക് പൊങ്കാല അർപ്പിക്കും.

    നാളെ രാവിലെ 9.45 ന് ശുദ്ധ പുണ്യാഹ ചടങ്ങോടെയാണ് പൊങ്കാല ആഘോഷങ്ങളുടെ തുടക്കം. 10.15 നാണ് അടുപ്പുവെട്ട്. 1.15 നാണ് നിവേദ്യം.

    ആറ്റുകാല്‍ പൊങ്കാല നടക്കുന്ന നാളെ രാത്രി എട്ടുമണിവരെ തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

    ഈ സമയത്ത് നഗരാതിര്‍ത്തിക്കുള്ളില്‍ കണ്ടയിനര്‍ വാഹനങ്ങള്‍, ചരക്കു വാഹനങ്ങള്‍ മുതലായവ പ്രവേശിക്കുന്നതിനോ, റോഡുകളിലോ, സമീപത്തോ പാര്‍ക്ക് ചെയ്യുന്നിനോ അനുവദിക്കുന്നതല്ലെന്ന് തിരുവന്തപുരം സിറ്റി പൊലീസ് അറിയിച്ചു

  • ആറ്റുകാൽ പൊങ്കാല; മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ ഫ്ളാഗ് ഓഫ് ചെയ്തു

    ആറ്റുകാൽ പൊങ്കാല; മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ ഫ്ളാഗ് ഓഫ് ചെയ്തു

    തിരുവനന്തപുരം:ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് വിന്യസിച്ച മൊബൈൽ മെഡിക്കൽ യൂണിറ്റുകളുടെ ഫ്ലാഗ് ഓഫ് ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ അനിൽ നിർവഹിച്ചു.

    6 ബൈക്ക് ഫസ്റ്റ് റെസ്‌പോണ്ടറുകളും 1 ബൈക്ക് ഫീഡർ ആംബുലൻസും ഒരു ഐ.സി. യു ആംബുലൻസും ഒരു റെസ്ക്യൂ വാനും ആണ് ഇതിൻ്റെ ഭാഗമായി വിന്യസിച്ചിരിക്കുന്നത്. 6 ബൈക്ക് ഫസ്റ്റ് റെസ്‌പോണ്ടറുകളും ബൈക്ക് ഫീഡർ ആംബുലൻസും ഒരു നഴ്സ് ആയിരിക്കും പ്രവർത്തിപ്പിക്കുന്നത്.

    വൈദ്യസഹായം അവശ്യമുള്ളവരുടെ സമീപം എത്തി പ്രഥമ ശുശ്രൂഷ നൽകുക ആണ് ചെയ്യുന്നത്. ക്ഷേത്ര പരിസരം, കിള്ളിപ്പാലം, ആയുർവേദ കോളേജ്, ഈസ്റ്റ് ഫോർട്ട്, തമ്പാനൂർ, ഐരാണിമുട്ടം എന്നിവിടങ്ങളിൽ ബൈക്ക് ഫസ്റ്റ് റെസ്‌പോണ്ടറുകളുടെ സേവനം ലഭ്യമാകും. 108 എന്ന ടോൾ ഫ്രീ നമ്പരിൽ ബന്ധപ്പെട്ടാൽ ഈ വാഹനങ്ങളുടെ സേവനം ലഭ്യമാകും.