Tag: എയര്‍ ഇന്ത്യ എക്സ്പ്രസ്

  • തിരുവനന്തപുരം – ബെംഗളൂരു എയർ ഇന്ത്യ എക്സ്പ്രസ് വൈകുന്നു; വലഞ്ഞ് യാത്രക്കാർ

    തിരുവനന്തപുരം – ബെംഗളൂരു എയർ ഇന്ത്യ എക്സ്പ്രസ് വൈകുന്നു; വലഞ്ഞ് യാത്രക്കാർ

    തിരുവനന്തപുരം: തിരുവനന്തപുരം – ബെംഗളൂരു എയർ ഇന്ത്യ എക്സ്പ്രസ് വൈകുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പുലർച്ചെ അഞ്ച് മണിക്ക് പുറപ്പെടേണ്ട വിമാന സർവ്വീസാണ് വൈകുന്നത്.

    സാങ്കേതിക പ്രശ്നങ്ങൾ മൂലമാണ് വിമാനം വൈകുന്നതെന്ന് ജീവനക്കാർ അറിയിച്ചു. യാത്രക്കാരെ രണ്ടുതവണ വിമാനത്തിൽ പ്രവേശിപ്പിച്ചെങ്കിലും സാങ്കേതിക തകരാറുകൾ മൂലം വിമാനത്തിന് പുറപ്പെടാൻ ആയില്ല.

    യാത്രക്കാർക്ക് നാലു മണിക്ക് മറ്റൊരു വിമാനം തയാറാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ഇതോടെ നിരവധി പേരാണ് ബുദ്ധിമുട്ടിലായത്. ബെഗളൂരുവിലേക്കുള്ള വിമാന സർവീസ് വൈകിയതിനാൽ വിദേശ രാജ്യത്തേക്കുള്ള യാത്ര അടക്കം മുടങ്ങിയതായി യാത്രക്കാർ അറിയിച്ചു.

  • മംഗളുരു- തിരുവനന്തപുരം എയർ ഇന്ത്യ എക്സ്പ്രസിന്റെ വിമാന സർവീസ് തുടങ്ങി

    മംഗളുരു- തിരുവനന്തപുരം എയർ ഇന്ത്യ എക്സ്പ്രസിന്റെ വിമാന സർവീസ് തുടങ്ങി

    തിരുവനന്തപുരം: മംഗളുരുവിലേക്ക് തിരുവനന്തപുരത്തു നിന്ന് എയർ ഇന്ത്യ എക്സ്പ്രസിന്റെ വിമാന സർവീസ് തുടങ്ങി. തുടക്കത്തിൽ ആഴ്ചയിൽ 3 ദിവസമായിരിക്കും സർവീസ്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ രാവിലെ 4:25 നു പുറപ്പെട്ടു 5:45 നു മംഗളുരുവിൽ എത്തും. തിരികെ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലായിരിക്കും സർവീസ്. വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാരുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു ഈ സർവീസ്.

  • എയര്‍ ഇന്ത്യഎക്സ്പ്രസ് വിമാനം വൈകി; തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം

    എയര്‍ ഇന്ത്യഎക്സ്പ്രസ് വിമാനം വൈകി; തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം

    തിരുവനന്തപുരം: എയര്‍ ഇന്ത്യഎക്സ്പ്രസ് വിമാനം പുറപ്പെടാൻ വൈകിയതിനെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം.

    മസ്കറ്റിലേയ്ക്ക് ഇന്ന് രാവിലെ 8.45 പുറപ്പെടേണ്ടിയിരുന്ന വിമാനം വൈകിയതിലാണ് പ്രതിഷേധം. രാവിലെ അഞ്ചു മണിക്ക് വിമാനത്താവളത്തിലെത്തിയപ്പോഴാണ് വൈകിട്ട് ആറിനു മാത്രമെ വിമാനം പുറപ്പെടുവെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചതെന്ന് യാത്രക്കാര്‍ പറയുന്നു.

    പ്രതിഷേധത്തിനൊടുവിൽ സ്ത്രീകളും കുട്ടികളും അടങ്ങുന്ന 45 യാത്രക്കാരെ കഴക്കൂട്ടത്തെ ഹോട്ടലിലേയ്ക്ക് മാറ്റി. എന്നാൽ, മുറി അനുവദിക്കാൻ അറിയിപ്പ് വൈകിയതിനെ തുടര്‍ന്ന് ഇവിടെയും യാത്രക്കാര്‍ പ്രതിഷേധിച്ചു. എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിപ്പ് വന്നതിനെ പിന്നാലെ 15 മുറി യാത്രക്കാര്‍ക്കായി അനുവദിച്ചു. വിമാനം വൈകിയത് സാങ്കേതിക കാരണങ്ങളാലെന്നാണ് എയര്‍ എക്സ്പ്രസ് വിശദീകരണം

  • എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം വൈകുന്നു; തിരുവനന്തപുരം വിമാനത്താവളത്തിൽ പ്രതിഷേധിച്ച് യാത്രക്കാർ

    എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം വൈകുന്നു; തിരുവനന്തപുരം വിമാനത്താവളത്തിൽ പ്രതിഷേധിച്ച് യാത്രക്കാർ

    തിരുവനന്തപുരം: അബുദാബിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം വൈകുന്നതിൽ പ്രതിഷേധിച്ച് യാത്രക്കാർ.

    ഇന്ന് രാത്രി 8.40ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസിന്‍റെ തിരുവനന്തപുരം-അബുദാബി വിമാനമാണ് 12 മണിക്കൂറോളം വൈകുന്നത്.

    നാളെ രാവിലെ 7.15ന് മാത്രമേ പുറപ്പെടൂ എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. സാങ്കേതിക തകരാര്‍ മൂലമാണ് വിമാനം വൈകുന്നതെന്ന് കമ്പനി അധികൃതര്‍ അറിയിച്ചെങ്കിലും യാത്രക്കാരെ വിവരം നേരത്തെ അറിയിച്ചില്ലെന്നാണ് പരാതി

  • നമ്പി രാജേഷിന്റെ മരണത്തിൽ നഷ്ടപരിഹാരം നൽകില്ലെന്ന് എയർ ഇന്ത്യ എക്സ്പ്രസ്

    നമ്പി രാജേഷിന്റെ മരണത്തിൽ നഷ്ടപരിഹാരം നൽകില്ലെന്ന് എയർ ഇന്ത്യ എക്സ്പ്രസ്

    തിരുവനന്തപുരം :മസ്‌കത്തില്‍ മേയ് 13ന് അന്തരിച്ച പ്രവാസി നമ്പി രാജേഷിന്റെ കുടുംബത്തിനു നഷ്ടപരിഹാരം നല്‍കാന്‍ കഴിയില്ലെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്.

    ഇ–മെയിൽ വഴിയാണു കമ്പനിയുടെ മറുപടി കുടുംബത്തിനു ലഭിച്ചത്. നമ്പി രാജേഷിന്റെ മരണത്തിന് ഉത്തരവാദി എയര്‍ ഇന്ത്യ എക്‌സ്പ്രസ് അല്ലെന്നും മറുപടിയില്‍ വ്യക്തമാ‌ക്കി.

    രോഗബാധിതനായി കഴിഞ്ഞിരുന്ന രാജേഷിനെ കാണാന്‍ മസ്കത്തിലേക്ക് പോകാന്‍ ഭാര്യ ടിക്കറ്റ് എടുത്തിരുന്നെങ്കിലും എയര്‍ ഇന്ത്യ എക്സ്പ്ര‍സ് ജീവനക്കാരുടെ സമരം മൂലം സാധിച്ചില്ല.

    ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയയ്ക്കു വിധേയനായി ആശുപത്രിയിലായ രാജേഷിന്റെ അടുത്തെത്താന്‍ ഭാര്യ അമൃത ടിക്കറ്റ് എടുത്തെങ്കിലും വിമാനക്കമ്പനി ജീവനക്കാരുടെ പണിമുടക്കു കാരണം 2 ദിവസവും യാത്ര മുടങ്ങി

  • തിരുവനന്തപുരത്ത് രണ്ട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി

    തിരുവനന്തപുരത്ത് രണ്ട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി

    തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും രണ്ട് വിമാനങ്ങള്‍ റദ്ദാക്കി.

    ബെംഗലൂരു, ഹൈദരബാദ് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്.

  • തിരുവനന്തപുരം-ദമാം എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം റദ്ദാക്കി

    തിരുവനന്തപുരം-ദമാം എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം റദ്ദാക്കി

    തിരുവനന്തപുരം: ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് തിരുവനന്തപുരത്തു നിന്നും ദമാമിലേക്ക് പോകുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി.

    ഇന്ന് രാത്രി 10.10 ന് തിരുവനന്തപുരത്ത് നിന്ന് ദോഹയിലേക്ക് പോകേണ്ട വിമാനമാണ് അവസാന നിമിഷം റദ്ദാക്കിയെന്ന് അറിയിപ്പ് വന്നത്. യാത്രക്കാര്‍ക്ക് ഇത് സംബന്ധിച്ച് മുൻകൂറായി അറിയിപ്പൊന്നും ലഭിച്ചിരുന്നില്ല.

    വിമാനത്താവളത്തിൽ യാത്രക്കായി എത്തിയ ശേഷമാണ് എയര്‍ ഇന്ത്യ വിമാനം റദ്ദാക്കിയെന്ന് ഇവര്‍ അറിഞ്ഞത്. ഇതോടെ യാത്രക്കാര്‍ തിരുവനന്തപുരം വിമാനത്താവളത്തിൽ പ്രതിഷേധിച്ചു.

  • എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനങ്ങൾ റദ്ദാക്കി;വിമാനത്താവളങ്ങളില്‍ കുടുങ്ങി യാത്രക്കാർ, പ്രതിഷേധം

    എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനങ്ങൾ റദ്ദാക്കി;വിമാനത്താവളങ്ങളില്‍ കുടുങ്ങി യാത്രക്കാർ, പ്രതിഷേധം

    തിരുവനന്തപുരം: മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനങ്ങൾ റദ്ദാക്കി. ഇതോടെ നൂറുകണക്കിന് യാത്രക്കാര്‍ കേരളത്തിലെ വിമാനത്താവളങ്ങളില്‍ കുടുങ്ങി.

    തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും പുറപ്പെടേണ്ട ആറ് എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസുകള്‍ കൂടി റദ്ദാക്കി. ദുബായ്, റാസല്‍ഖൈമ, ജിദ്ദ, ദോഹ, ബഹ്‍റൈൻ, കപവൈറ്റ് വിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്.

    വിമാന സര്‍വീസുകള്‍ റദ്ദാക്കിയ വിവരം അറിഞ്ഞതോടെ യാത്രക്കാര്‍ വിമാനത്താവളത്തില്‍ പ്രതിഷേധിച്ചു. മണിക്കൂറുകളോളം തങ്ങളെ കാത്തുനിര്‍ത്തിച്ചുവെന്നും മോശമായ രീതിയാണിതെന്നും ഇവര്‍ പ്രതികരിച്ചു.

    രണ്ട് മണിക്കൂര്‍ മുമ്പ് മാത്രമാണ് ഇങ്ങനെയൊരു അറിയിപ്പുണ്ടായത് എന്നാണ് ജീവനക്കാര്‍ അറിയിച്ചത്.

    അതേസമയം ജീവനക്കാരുടെ മിന്നല്‍ പണിമുടക്കാണ് സര്‍വീസുകള്‍ മുടങ്ങാൻ കാരണമെന്നാണ് അനൗദ്യോഗിക വിവരം. അലവൻസ് അടക്കമുള്ള ആവശ്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി എയര്‍ ഇന്ത്യ ജീവനക്കാര്‍ രാജ്യവ്യാപകമായി നടത്തിയ പണിമുടക്കാണെന്നാണ് വിവരം.