Tag: ഓൺലൈൻ തട്ടിപ്പ്

  • തിരുവനന്തപുരത്ത് വീണ്ടും ഓൺലൈൻ തട്ടിപ്പ്; 3 പേരിൽ നിന്നും 1.55 കോടി രൂപ തട്ടിയെടുത്തു

    തിരുവനന്തപുരത്ത് വീണ്ടും ഓൺലൈൻ തട്ടിപ്പ്; 3 പേരിൽ നിന്നും 1.55 കോടി രൂപ തട്ടിയെടുത്തു

    തിരുവനന്തപുരം : തിരുവനന്തപുരത്ത്  ഡോക്ടറെയും 2 റിട്ട.ഉദ്യോഗസ്ഥരെയും കബളിപ്പിച്ച് ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾ 1.55 കോടി രൂപ തട്ടിയെടുത്തു.

    കണ്ണമ്മൂല താമസിക്കുന്ന ഡോക്ടർക്ക് 1.1 കോടി രൂപയും തിരുമല  സ്വദേശിയായ റിട്ട.ഉദ്യോഗസ്ഥന് 30,90,000 രൂപയും വഞ്ചിയൂർ സ്വദേശി 79 വയസ്സുകാരനായ റിട്ട.ഉദ്യോഗസ്ഥന് 23 ലക്ഷം രൂപയുമാണ് നഷ്ടമായത്.

    ഫെയ്സ്ബുക് പരസ്യത്തിന്റെ ലിങ്ക് തുറന്ന ‍ഡോക്ടറെ ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാക്കി തട്ടിപ്പിനിരയാക്കുകയായിരുന്നു. 20 തവണയായി 20 അക്കൗണ്ട് നമ്പറുകളിലേക്കാണു പണം അയച്ചു നൽകിയത്.

    സ്റ്റോക്ക് മാർക്കറ്റ് ട്രേഡിങ് നടത്തി മികച്ച ലാഭം നേടാമെന്നു വിശ്വസിപ്പിച്ചാണ് റിട്ട.ഉദ്യോഗസ്ഥനിൽ നിന്ന് 30.9 ലക്ഷം രൂപ തട്ടിയത്. വഞ്ചിയൂർ സ്വദേശിയെ വെർച്വൽ അറസ്റ്റിനു വിധേയമാക്കിയാണ് പണം തട്ടിയത്. 3 പേരുടെയും പരാതികളിൽ കേസുകൾ രജിസ്റ്റർ ചെയ്തു. സൈബർ ക്രൈം പൊലീസ് അന്വേഷണം ആരംഭിച്ചു.

  • ഓൺലൈൻ തട്ടിപ്പ്; തിരുവനന്തപുരം സ്വദേശിക്ക് മൂന്നേമുക്കാൽ കോടി രൂപ നഷ്ടമായി

    ഓൺലൈൻ തട്ടിപ്പ്; തിരുവനന്തപുരം സ്വദേശിക്ക് മൂന്നേമുക്കാൽ കോടി രൂപ നഷ്ടമായി

    തിരുവനന്തപുരം: ഓൺലൈൻ തട്ടിപ്പിൽ തിരുവനന്തപുരം സ്വദേശിക്ക് നഷ്ടപ്പെട്ടത് മൂന്നേമുക്കാൽ കോടി രൂപ.

    റിട്ടയേര്‍ഡ് അസിസ്റ്റന്‍റ് എന്ജിനീയർക്കാണ് ഇത്രയും വലിയ തുക നഷ്ടമായിരിക്കുന്നത്. വന്‍ ലാഭം വാഗ്ദാനം ചെയ്ത് പല തവണയായാണ് തുക തട്ടിയത്.

    2024 ജൂലൈ മുതല്‍ കഴിഞ്ഞ മാസംവരെയാണ് തുക നിക്ഷേപിച്ചിരുന്നു. തുടർന്ന് പല തവണ ലാഭവിഹിതം ആവശ്യപ്പെട്ടിട്ടും നൽകിയില്ല. പിന്നീട് തുക പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോഴാണ് തട്ടിപ്പെന്ന് മനസ്സിലായത്. സംഭവത്തിൽ സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

  • തിരുവനന്തപുരത്ത് ഷെയർ ‌ട്രേഡിംഗിന്റെ പേരിൽ വീണ്ടും തട്ടിപ്പ്

    തിരുവനന്തപുരത്ത് ഷെയർ ‌ട്രേഡിംഗിന്റെ പേരിൽ വീണ്ടും തട്ടിപ്പ്

    തിരുവനന്തപുരം: ഷെയർ ‌ട്രേഡിംഗിന്റെ പേരിൽ ഉള്ളൂർ സ്വദേശിക്ക് 15 ലക്ഷം നഷ്ടമായി.

    കുറഞ്ഞ നിക്ഷേപത്തിലൂടെ കൂടുതൽ ലാഭമുണ്ടാകുമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പുകാർ പണം തട്ടിയത്.

    സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് ട്രേഡിംഗ് സൈറ്റുമായി ബന്ധപ്പെട്ടത്. ആദ്യം നിക്ഷേപിച്ചപ്പോൾ പണം ലഭിച്ചതോടെ വിശ്വാസ്യതയേറി. ഇതോടെ കൂടുതൽ പണം നിക്ഷേപിക്കുകയായിരുന്നു.

    സംഭവത്തിൽ സൈബർ പൊലീസ് കേസെടുത്തു. ഒരാഴ്ചയ്ക്കിടെ ട്രേഡിംഗിന്റെ പേരിൽ 25 ലക്ഷത്തിന്റെ തട്ടിപ്പാണ് തിരുവനന്തപുരത്ത് നടന്നത്.

  • തിരുവനന്തപുരത്ത് വീണ്ടും ഓൺലൈൻ തട്ടിപ്പ്; ഐ.ടി ജീവനക്കാരന് 2.25 കോടി രൂപ നഷ്ടമായി

    തിരുവനന്തപുരത്ത് വീണ്ടും ഓൺലൈൻ തട്ടിപ്പ്; ഐ.ടി ജീവനക്കാരന് 2.25 കോടി രൂപ നഷ്ടമായി

    തിരുവനന്തപുരം : വ്യാജ കറൻസി ട്രേഡിങ് വെബ്‌സൈറ്റ് തട്ടിപ്പിൽ കുടുങ്ങി ഐ.ടി. ജീവനക്കാരന് രണ്ടേകാൽ കോടി രൂപ നഷ്ടമായി.

    ഓൺലൈൻ ട്രേഡിങ് നടത്തിയിരുന്ന കഴക്കൂട്ടം സ്വദേശിയെയാണ് സാമൂഹികമാധ്യമം വഴി ബന്ധപ്പെട്ട് തട്ടിപ്പിനിരയാക്കിയത്.

    വ്യാജ വെബ്സൈറ്റിൽ ലോഗിൻ ചെയ്യിച്ച ശേഷം പല രാജ്യങ്ങളുടെ കറൻസി വിനിമയംചെയ്യുന്നതായി തെറ്റിദ്ധരിപ്പിച്ച് വിവിധ പേരിലുള്ള അക്കൗണ്ടുകളിലേക്ക് ലക്ഷക്കണക്കിനു രൂപ നിക്ഷേപം നടത്തിച്ചു.

    രൂപയിൽ നിക്ഷേപിച്ച പണം ഡോളറാക്കി വിവിധ രാജ്യങ്ങളുടെ കറൻസിയാക്കി ലാഭമുണ്ടാക്കിയെന്നു തെറ്റിധരിപ്പിച്ചു. പണം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ, ലാഭത്തിന്റെ 30 ശതമാനം തുക നികുതിയായി വീണ്ടും നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു. ഒരു മാസംകൊണ്ടാണ് 2.25 കോടിയിലധികം രൂപ നഷ്ടമായത്.

    കഴിഞ്ഞ ദിവസം പട്ടം സ്വദേശിയായ മുൻ പ്രവാസിക്ക് ആറ് കോടിയോളം രൂപ നഷ്ടപ്പെട്ടിരുന്നു.