Tag: കഠിനതടവ്

  • പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം; യുവാവിന് 8 വർഷം കഠിനതടവ്

    പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം; യുവാവിന് 8 വർഷം കഠിനതടവ്

    കാട്ടാക്കട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിക്ക് 8വർഷം കഠിനതടവും 30,000 രൂപ പിഴയും വിധിച്ചു.

    വിളപ്പിൽശാല നെടുങ്കുഴി ആഴാന്തകുഴിവിള പുത്തൻവീട്ടിൽ കണ്ണൻ(30)നെയാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്.രമേശ് കുമാർ ശിക്ഷിച്ചത്.പിഴ തുക അതിജീവിതയ്ക്ക് നൽകണമെന്നും അല്ലാത്തപക്ഷം 5മാസം അധികതടവ് അനുഭവിക്കണമെന്നും വിധിയിൽപറയുന്നു.

    2023ലാണ് കേസിനാസ്പദമായ സംഭവം.11 വയസുകാരിയായ പെൺകുട്ടിയെ ഫോൺനമ്പർ നൽകി പരിചയപ്പെട്ട പ്രതി പെൺകുട്ടിയുടെ വീടിന് പുറകുവശമെത്തി പ്രതിയുടെ അമ്മയെ കാണിക്കാമെന്ന് വിശ്വസിപ്പിച്ച് വീട്ടിൽ നിന്നും വിളിച്ചിറക്കുകയായിരുന്നു.വീടിനടുത്തുള്ള മതിലിന് സമീപമെത്തിച്ച പെൺകുട്ടിയെ പ്രതി ലൈംഗികമായി ഉപദ്രവിച്ചു.കുട്ടിയെ വീട്ടിൽ കാണാത്തതിനെ തുടർന്ന് മാതാപിതാക്കൾ മലയിൻകീഴ് പൊലീസിൽ പരാതി നൽകി.ഇതിനിടയിൽ കുട്ടിയുടെ സഹോദരൻ പ്രതിക്കൊപ്പം കുട്ടിയെ കാണുകയും തിരികെ വീട്ടിൽ കൊണ്ടുവരികയും പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.

    പൊലീസ് കുട്ടിയിൽ നിന്നും മൊഴിയെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു.പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഡി.ആർ.പ്രമോദ് കോടതിയിൽ ഹാജരായി.പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 20 സാക്ഷികളെ വിസ്തരിക്കുകയും 38 രേഖകൾ ഹാജരാക്കുകയും ചെയ്തു.

  • ബലാത്സംഗക്കേസ്; പൊലീസുകാരനുൾപ്പെടെ മൂന്നുപേർക്ക് പത്തുവർഷം കഠിനതടവ് വിധിച്ച് കോടതി

    ബലാത്സംഗക്കേസ്; പൊലീസുകാരനുൾപ്പെടെ മൂന്നുപേർക്ക് പത്തുവർഷം കഠിനതടവ് വിധിച്ച് കോടതി

    തിരുവനന്തപുരം: ബലാത്സംഗക്കേസിൽ പൊലീസുകാരനുൾപ്പെടെ മൂന്നുപേർക്ക് പത്തുവർഷം കഠിനതടവ് വിധിച്ച് കോടതി. വിവാഹിതയായ സ്ത്രീയെ സ്നേഹം നടിച്ചു വശീകരിച്ച് സുഹൃത്തുക്കൾ ചേർന്ന് ബലാത്സംഗം ചെയ്ത കേസിലാണ് പൊലീസുകാരൻ ഉൾപ്പടെ മൂന്നു പ്രതികൾക്ക് പത്തുവർഷം കഠിനതടവ് ശിക്ഷ വിധിച്ചത്.

    പ്രതികൾ 50,000 രൂപ വീതം പിഴയും അടയ്ക്കണം. പാപ്പനംകോട് എസ്‌റ്റേറ്റ് കല്ലുവെട്ടാംകുഴി വാറുവിളാകത്ത് ഷാന മൻസിലിൽ സച്ചു എന്ന സജാദ്(33), വിളവൂർക്കൽ, ചൂഴാറ്റുകോട്ട, വിളയിൽക്കോണം സെറ്റിൽമെന്റ് ലക്ഷംവീട് കോളനി ശ്രീജിത്ത് ഭവനിൽ ശ്രീജിത്ത്(32), പൊലീസുകാരനായ ചൂഴാറ്റുകോട്ട, നിരപ്പുവിള ആശ്രയ വീട്ടിൽ അഭയൻ (47) എന്നിവരെയാണ് അസി. സെഷൻസ് ജഡ്ജി ബീബിനാ നാഥ് ശിക്ഷിച്ചത്.

    കേസിൽ ഇരയായ യുവതിയുടെ അയൽവാസിയെ യുവതിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പൊലീസ് നാലാം പ്രതിയാക്കിയിരുന്നുയെങ്കിലും ഇയാൾ വിചാരണ ആരംഭിക്കുന്നതിനു മുൻപേ ആത്മഹത്യ ചെയ്തിരുന്നു. മൂന്നാം പ്രതി അഭയൻ തൃശൂർ ജില്ലയിലെ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ ആയിരുന്നു. 2016-ലാണ് കേസിനാസ്പദമായ സംഭവം. ഒന്നാം പ്രതി സജാദ് യുവതിയെ ആശുപത്രിയിൽവെച്ചാണ് പരിചയപ്പെടുന്നതും തുടർന്ന് അടുപ്പത്തിൽ ആകുന്നതും.

    രണ്ടാം പ്രതി ശ്രീജിത്തും പിന്നീട് ഇവരുടെ സുഹൃത്തായി. 2016 നവംബർ 25-ന് രാവിലെ 10.30ന് സജാദും ശ്രീജിത്തും ചേർന്ന് പൊലീസുകാരനായ അഭയന്റെ ചൂഴാറ്റുകോട്ടയിലെ വീട്ടിൽ യുവതിയെ എത്തിച്ചു. ഇവിടെവെച്ച്‌ യുവതിയെ മൂന്നുപേരും ചേർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. നരുവാമൂട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നെയ്യാറ്റിൻകര ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലാണ് തുടരന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.