Tag: കഠിന തടവും പിഴയും

  • 15കാരിയെ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതിക്ക് 18 വർഷം കഠിന തടവും പിഴയും

    15കാരിയെ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതിക്ക് 18 വർഷം കഠിന തടവും പിഴയും

    തിരുവനന്തപുരം:പതിനഞ്ചുകാരിയെ തട്ടികൊണ്ട് പോയി ഓട്ടോയ്ക്കുള്ളിൽ വെച്ച് പീഡിപ്പിച്ച കേസിൽ പ്രതിയായ ഷമീർ (37)എന്ന ബോംബെ ഷമീറിനെ പതിനെട്ട് വർഷം കഠിന തടവിനും തൊണ്ണൂറായിരം രൂപ പിഴയ്ക്കും തിരുവനന്തപുരം പ്രത്യേക അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ് അഞ്ചു മീര ബിർള ശിക്ഷിച്ചു.

    കുട്ടിക്ക് പിഴ തുകയും സർക്കാർ നഷ്ട പരിഹാരവും നല്കണമെന്ന് വിധിയിൽ പറയുന്നു.24.2.2023 രാത്രി എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത് .

    കുട്ടിയുടെ ചേച്ചി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയതിനാൽ കുട്ടി സഹായിക്കാൻ വന്നതാണ്.കുട്ടി മെഡിക്കൽ കോളേജിന് പുറത്ത് സാധനം വാങ്ങിക്കാൻ നിൽക്കുമ്പോൾ പ്രതി കുട്ടിയുടെ മൊബൈൽ നമ്പർ ചോദിക്കുകയായിരുന്നു.

    കുട്ടി നല്കാത്തപ്പോൾ കുട്ടിയുടെ കയ്യിൽ പിടിച്ച് ഫോൺ പിടിച്ചു വാങ്ങി പ്രതിയുടെ നമ്പറിലേയ്ക്ക് വിളിച്ചു നമ്പർ കരസ്ഥമാക്കി.കുട്ടിയും അമ്മൂമ്മയും കൂടി സെക്യൂരിറ്റി ഓഫീസിൽ പരാതിപ്പെട്ടു.ഈ സമയം പ്രതി കുട്ടിയെ വിളിച്ചു പുറത്ത് വരാൻ പറഞ്ഞു.തന്റെ കയ്യിൽ പിടിച്ചത് ചോദിക്കാനായി കുട്ടി പ്രതിയുടെ അടുത്തേയ്ക്ക് പോയപ്പോൾ പ്രതി കുട്ടിയെ ഓട്ടോയ്ക്കുള്ളിൽ പിടിച്ച് കയറ്റി ഓട്ടോയുമായി ഒഴിഞ്ഞ സ്ഥലത്തേയ്ക്ക് തട്ടി കൊണ്ട് പോയി.തുടർന്ന് ഓട്ടോയ്ക്കുള്ളിൽ വെച്ച് ഭീകരമായി പീഡിപ്പിച്ചു.

    കുട്ടി നിലവിളിച്ചപ്പോൾ അത് വഴി ബൈക്കിൽ വന്ന രണ്ട് പേർ ഇത് കണ്ടു.അവർ ബൈക്ക് നിർത്തിയപ്പോൾ പ്രതി ഓട്ടോ എടുത്ത് കുട്ടിയുമായി പോയി.ബൈക്കിലുള്ളവർ കുട്ടിയെ രക്ഷപ്പെടുത്താൻ ഓട്ടോ പിന്തുടർന്നു.ഓട്ടോയിൽ പിന്തുടർന്ന് വരവേ ബൈക്കിലൊരാൾ വഞ്ചിയൂർ സ്റ്റേഷനിൽ ഇറങ്ങി വിവരം പറയുകയും അടുത്തയാൾ ഓട്ടോയെ പിന്തുടർന്നു.ബൈക്ക് അയാളെ പിന്തുടരുന്നത് കണ്ട് പ്രതി കുട്ടിയെ തമ്പാനൂർ ഇറക്കി വിട്ടിട്ട് ഓട്ടോയിൽ രക്ഷപ്പെട്ടു.റോഡിൽ നിന്ന് കുട്ടി പൊട്ടികരയവേ ബൈക്കിൽ പിന്തുടർന്നയാൾ കാര്യം ചോദിക്കുകയും പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു.

    പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ ഹാജരായി.മെഡിക്കൽ കോളേജ് സി.ഐ പി.ഹരിലാൽ ,എസ്.ഐ എ എൽ പ്രിയ എന്നിവരാണ് കേസ് അന്വേക്ഷിച്ചത്.

  • വീട്ടിൽ കഞ്ചാവ് ചെടികള്‍ കൃഷി ചെയ്തു; യുവാവിന് കഠിന തടവും പിഴയും

    വീട്ടിൽ കഞ്ചാവ് ചെടികള്‍ കൃഷി ചെയ്തു; യുവാവിന് കഠിന തടവും പിഴയും

    തിരുവനന്തപുരം: കഞ്ചാവ് ചെടികള്‍ വീട്ടിൽ കൃഷി ചെയ്ത കേസില്‍ പ്രതിക്ക് ഒന്നേകാല്‍ വര്‍ഷം കഠിന തടവും 30,000 രൂപ പിഴയും.

    പിഴ ഒടുക്കാതിരുന്നാല്‍ 3 മാസം അധിക കഠിന തടവും അനുഭവിക്കണം. നെയ്യാറ്റിന്‍കര പെരുമ്പഴുതൂര്‍ സ്വദേശി ബിനീഷിനെയാണു തിരുവനന്തപുരം ഒന്നാം അഡീഷനല്‍ സെഷന്‍സ് ജഡ്ജി കെ.അനില്‍കുമാര്‍ ശിക്ഷിച്ചത്.

    സഹോദരിയുടെ വസ്തുവില്‍ 13 കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തി പരിപാലിച്ച കേസിലാണു ശിക്ഷ. 2016 ഒക്ടോബര്‍ 12 നാണു സംഭവം. നെയ്യാറ്റിന്‍കര എക്‌സൈസ് സംഘത്തിന്റെ പെട്രോളിങ്ങിനിടെ വിവരം ലഭിച്ചത് അനുസരിച്ചു നടത്തിയ പരിശോധനയിലാണ് ബിനീഷ് കുടുങ്ങിയത്

  • പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു; പ്രതിക്ക് 14 വർഷം കഠിന തടവും പിഴയും

    പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു; പ്രതിക്ക് 14 വർഷം കഠിന തടവും പിഴയും

    തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് കഠിന തടവും പിഴയും.

    നേമം വില്ലേജില്‍ പാപ്പനംകോട് എസ്റ്റേറ്റ് വാര്‍ഡില്‍ 43 വയസുകാരന്‍ മുജീബ് റഹ്‌മാനെയാണ് 14 വര്‍ഷത്തെ കഠിനതടവും 50,000 രൂപ പിഴ ഒടുക്കുന്നതിനും കാട്ടാക്കട അതിവേഗ പോക്‌സോ കോടതി ജഡ്ജി ശിക്ഷ വിധിച്ചത്.

    പിഴ ഒടുക്കില്ലെങ്കില്‍ ആറുമാസ അധിക കഠിനതടവ് അനുഭവിക്കണം. പിഴത്തുക അതിജീവിതയ്ക്ക് നല്‍കണമെന്നും കോടതി വിധിച്ചു.

    2015ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാതാവ് ആശുപത്രിയിലുള്ള സഹോദരിയെ കാണുന്നതിന് പോയ സമയം സ്‌കൂള്‍ വിട്ടുവന്ന അതിജീവിതയെ തൊട്ടടുത്ത വീട്ടില്‍ താമസിച്ചിരുന്ന പ്രതി ക്രൂരമായി ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്‌തെന്നാണ് കേസ്.

    വീട്ടില്‍ ആരുമില്ലാത്തതിനാല്‍ ആഹാരം നല്‍കാമെന്ന് പറഞ്ഞ് പ്രതിയുടെ വീട്ടിലെത്തിച്ച ശേഷമായിരുന്നു പീഡനം. വിവരം പുറത്തു പറഞ്ഞാല്‍ നഗ്‌ന ദൃശ്യങ്ങള്‍ പുറത്തുവിടും എന്ന് പറഞ്ഞ് പ്രതി അതിജീവിതയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. കുറച്ചു ദിവസം കഴിഞ്ഞ് പ്രതിയുടെ ഭാര്യ മൊബൈല്‍ ഫോണില്‍ ചിത്രം കാണുകയും തുടര്‍ന്ന് അതിജീവിതയുടെ മാതാവിനെ കാണിക്കുകയും ചെയ്തു. തുടര്‍ന്നാണ് അതിജീവിതയുടെ മാതാവ് കാട്ടാക്കട പൊലീസില്‍ പരാതി നല്‍കിയത്.

  • പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പ്രതിക്ക് 23 വര്‍ഷത്തെ കഠിന തടവും പിഴയും

    പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പ്രതിക്ക് 23 വര്‍ഷത്തെ കഠിന തടവും പിഴയും

    തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയുമാക്കിയ കേസില്‍ പ്രതിക്ക് കഠിന തടവും പിഴയും.

    സമാനമായ മറ്റൊരു പോക്‌സോ കേസിലും ഈ പ്രതിക്ക് കാട്ടാക്കട പോക്‌സോ കോടതി 12 വര്‍ഷം കഠിന തടവ് വിധിച്ചിരുന്നു.

    പൊറ്റയില്‍ സ്വദേശി അഖില്‍ (26)നാണ് കോടതി ശിക്ഷ വിധിച്ചത്. കേസില്‍ 23 വര്‍ഷത്തെ കഠിനതടവും 60,000 രൂപ പിഴയും നല്‍കിയാണ് കാട്ടാക്കട അതിവേഗ പോക്‌സോ കോടതി ജഡ്ജി ശിക്ഷ വിധിച്ചത്. പിഴതുക അതിജീവിതയ്ക്ക് നല്‍കണം. പിഴ തുക ഒടുക്കിയില്ലെങ്കില്‍ ഒരു വര്‍ഷം അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു.

    2017ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ബസില്‍ വച്ച് പരിചയപ്പെട്ട അതിജീവിതയെ വശീകരിക്കുകയും കൂടെ ചെന്നില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പ്രതി ശാരീരികമായി ഉപദ്രവിക്കുകയുമായിരുന്നു. ഇതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ അതിജീവിത പീഡന വിവരം പുറത്തറിയിരിക്കുകയായിരുന്നു.