Tag: കാട്ടാക്കട

  • കാട്ടാക്കടയിൽ നവീകരിച്ച റോഡുകൾ ഉദ്ഘാടനം ചെയ്തു

    കാട്ടാക്കടയിൽ നവീകരിച്ച റോഡുകൾ ഉദ്ഘാടനം ചെയ്തു

    കാട്ടാക്കട:ദീർഘനാൾ നിലനിൽക്കുന്ന റോഡുകൾ നിർമ്മിക്കുകയെന്നത് സർക്കാരിൻ്റെ പ്രഖ്യാപിത നയമാണെന്ന് ഐ. ബി.സതീഷ് എംഎൽഎ. സർക്കാരിൻ്റെ വികസന കാഴ്ചപ്പാടിൻ്റെ കണ്ണാടിയാണ് ബിഎം ബിസി റോഡുകൾ.

    കാട്ടാക്കട നിയോജക മണ്ഡലത്തിൽ നവീകരിച്ച രണ്ട് റോഡുകളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു എംഎൽഎ.

    വിളപ്പിൽ പഞ്ചായത്തിലെ മുഴുവൻ പൊതുമരാമത്ത് റോഡുകളും ബിഎം, ബിസി നിലവാരത്തിലേക്ക് ഉയർന്നു. ജില്ലയിൽ ആദ്യമായി എല്ലാ പൊതുമരാമത്ത് റോഡുകളും ബിഎം,ബിസി നിലവാരത്തിൽ നവീകരിച്ച പഞ്ചായത്ത് കാട്ടാക്കട നിയോജക മണ്ഡലത്തിലെ വിളവൂർക്കലാണെന്നും അദ്ദേഹം പറഞ്ഞു.

    2020-21 വർഷത്തെ സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി രണ്ട് കോടി 15 ലക്ഷം രൂപ ചെലവിലാണ് പറമ്പ്മുക്ക്- കാപ്പിവിള- ഇറയംകോട് റോഡ് ബിഎം, ബിസി നിലവാരത്തിൽ നവീകരിച്ചത്.

    2024-25 വർഷത്തെ എംഎൽഎ ഫണ്ടിൽ നിന്ന് 24 ലക്ഷം രൂപ ചെലവിലാണ് പുളിയറക്കോണം-രാമേശ്വരം- കുഞ്ചുക്കോണം റോഡ് നവീകരിച്ചത്.

    ചടങ്ങിൽ വിളപ്പിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി.എസ്.വിജയകുമാർ അധ്യക്ഷത വഹിച്ചു. നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.ഷൺമുഖം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അജിത്കുമാർ, പൊതുമരാമത്ത് അസിസ്റ്റൻ്റ് എൻജിനീയർ റോഷൻ തുടങ്ങിയവർ പങ്കെടുത്തു

  • കാട്ടാക്കടയിൽ ഭർത്യവീട്ടിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

    കാട്ടാക്കടയിൽ ഭർത്യവീട്ടിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

    കാട്ടാക്കട: ഭർത്യവീട്ടിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

    തോളൂർ സ്വദേശി അപർണയെ ആണ് ഭര്‍തൃവീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

    ഭർതൃവീട്ടുകാർ ഫോൺ വിളിച്ചെങ്കിലും എടുക്കാത്തതിനെ തുടർന്ന് വാതിൽ ചവിട്ടി തുറന്ന് അകത്ത് കടന്നപ്പോഴാണ് അപർണയെ മരിച്ച നിലയിൽ കണ്ടത്.

    ഒരു വർഷം മുൻപാണ് അപർണയുടെ വിവാഹം കഴിഞ്ഞത്. ഭർത്താവ് അക്ഷയ് വിദേശത്ത് സൗണ്ട് എൻജിനീയറായി ജോലി ചെയ്യുകയാണ്. കുര്യാത്തി സ്വദേശിനി ശശിധരൻ നായരുടെയും രമാകുമാരിയുടെയും മകളാണ് അപർണ. സഹോദരി അശ്വതി.

  • കാട്ടാക്കടയിൽ വിവാഹ സൽക്കാരത്തിനിടെ കത്തിക്കുത്ത്

    കാട്ടാക്കടയിൽ വിവാഹ സൽക്കാരത്തിനിടെ കത്തിക്കുത്ത്

    കാട്ടാക്കട: വിവാഹ സൽക്കാരത്തിനിടെ കത്തിക്കുത്ത്.

    കാട്ടാക്കട കൃപ ഓഡിറ്റോറിയത്തിലാണ് സംഭവം. ആരുമാളൂർ സ്വദേശി അജീറിനാണ് കുത്തേറ്റത്.

    മണ്ഡപത്തിനടുത്ത് മദ്യപിച്ചതിനെ തുട‍ർന്നുണ്ടായ തർക്കത്തിന് പിന്നാലെയാണ് സംഭവം. പരുക്കേറ്റയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൻ എന്നയാൾ ആക്രമിച്ചതായാണ് പ്രാഥമിക വിവരം

  • കാട്ടാക്കടയിൽ പൊങ്കാല അർപ്പിക്കാൻ എത്തിയ വയോധികയുടെ സ്വർണ മാല കവർന്നതായി പരാതി

    കാട്ടാക്കടയിൽ പൊങ്കാല അർപ്പിക്കാൻ എത്തിയ വയോധികയുടെ സ്വർണ മാല കവർന്നതായി പരാതി

    കാട്ടാക്കട: പൊങ്കാല അർപ്പിക്കാൻ എത്തിയ വയോധികയുടെ സ്വർണ മാല കവർന്നതായി പരാതി.

    കാട്ടാക്കട മുടിപ്പുര ഭദ്രകാളി ദേവി ക്ഷേത്രത്തിൽ പൊങ്കാല അർപ്പിക്കാൻ എത്തിയ കാട്ടാക്കട അഞ്ചുതെങ്ങിൻ മൂട് സ്വദേശി ലീലാകുമാരിയുടെ മാലയാണ് കവർച്ച ചെയ്തത്. നാലേകാൽ പവന്‍റെ സ്വർണ്ണമാലയാണ് മോഷണം പോയത്.

    സംഭവത്തിൽ ലീലാ കുമാരിയുടെ പരാതിയിൽ കാട്ടാക്കട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ക്ഷേത്രത്തിൽ ദര്‍ശനം നടത്തുന്നതിനിടയിലുണ്ടായ തിരക്കിനിടെയാണ് മോഷണം നടന്നത്.

     

     

  • വീടിനുള്ളിൽ ചാരായ നിർമ്മാണവും വിൽപ്പനയും നടത്തിയ ആൾ പിടിയിൽ

    വീടിനുള്ളിൽ ചാരായ നിർമ്മാണവും വിൽപ്പനയും നടത്തിയ ആൾ പിടിയിൽ

    തിരുവനന്തപുരം: വീടിനുള്ളിൽ അനധികൃത ചാരായ നിർമ്മാണവും വിൽപ്പനയും നടത്തിയ വീട്ടുടമ പൊലീസ് പിടിയിൽ.

    കാട്ടാക്കട ബഥനിപുരം സ്വദേശി വിജയനാണ് കാട്ടാക്കട പൊലീസിന്റെ പിടിയിലായത്. ചാരായ നിർമ്മാണവും വിൽപ്പനയും നടത്തുന്ന എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കാട്ടാക്കട പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

    വീട്ടിൽ നിന്ന് മുപ്പതും അമ്പതും ലിറ്റ‌ ബാരലുകളിൽ സൂക്ഷിച്ചിരുന്ന 80 ലിറ്റർ കോടയും വാഷും വിൽപനക്ക് തയ്യാറാക്കിയ 15 ലിറ്റർ ചാരായവും കണ്ടെത്തി. വാറ്റുപകരണങ്ങളും സ്ഥലത്ത് നിന്ന് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

    സ്വന്തം വീട്ടിൽ ഇത്തരത്തിൽ ചാരായം നിർമ്മിച്ച് വിൽക്കുന്നത് വിജയൻ പതിവാക്കിയിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

  • കാട്ടാക്കടയിൽ ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചു

    കാട്ടാക്കടയിൽ ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചു

    കാട്ടാക്കട: ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചു.

    രാവിലെ 10 പത്തോടെ വിളപ്പിൽശാല ജംഗ്ഷന് സമീപത്ത് വെച്ചാണ് സംഭവമുണ്ടായത്.

    വിളപ്പിൽശാല സരസ്വതി കോളേജിലെ ബിബിഎ മൂന്നാം വർഷ വിദ്യാർത്ഥിയായ രാഹുൽ സഞ്ചരിച്ചിരുന്ന സ്കൂട്ടിനാണ് തീപിടിച്ചത്.

    കരമനയിൽ നിന്നും വിളപ്പിൽശാലയിലെ കോളേജിലേക്ക് വരികയായിരുന്നു രാഹുൽ. തീ പടർന്നതിന് പിന്നാലെ കാട്ടാക്കടയിലെ അഗ്നിരക്ഷാ സേനയെ അറിയിച്ചു. ഇവിടെ നിന്നും ഫയർ യൂണിറ്റ് എത്തിയാണ് തീ കെടുത്തിയത്.

  • കാട്ടാക്കടയിൽ അമിത വേഗത്തിൽ വന്ന കാർ ഇടിച്ച് അമ്മക്കും കൈക്കുഞ്ഞിനും പരിക്ക്

    കാട്ടാക്കടയിൽ അമിത വേഗത്തിൽ വന്ന കാർ ഇടിച്ച് അമ്മക്കും കൈക്കുഞ്ഞിനും പരിക്ക്

    കാട്ടാക്കട:  കാട്ടാക്കടയിൽ അമിത വേഗത്തിൽ വന്ന കാർ ഇടിച്ച് അമ്മക്കും കൈക്കുഞ്ഞിനും പരിക്ക്.

    നെടുമങ്ങാട് സ്വദേശികൾ സഞ്ചരിച്ച കാർ അമിത വേഗത്തിൽ എത്തി ഇവരെ ഇടിക്കുകയായിരുന്നു. കാട്ടാക്കട മുതിയവിള സ്വദേശികളായ അമ്മയും കുഞ്ഞുമാണ് അപകടത്തിൽപെട്ടത്.

    ഇന്ന് ഉച്ചക്ക് 12.45 ഓടെയാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ അമ്മയും കുഞ്ഞും റോഡിലേക്ക് വീണു. ഇരുവർക്കും തലയ്ക്കാണ് പരിക്കേറ്റത്.

  • കാട്ടാക്കടയില്‍ യുവതിയേയും യുവാവിനേയും ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

    കാട്ടാക്കടയില്‍ യുവതിയേയും യുവാവിനേയും ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

    കാട്ടാക്കട: സ്ത്രീയെയും പുരുഷനെയും ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

    കാട്ടാക്കട കുരുതംകോട് പാലയ്ക്കൽ ഞാറവിള വീട്ടിൽ പ്രമോദ് (35), സുഹൃത്ത് പാലയ്ക്കൽ വെട്ടുവിള വീട്ടിൽ റീജ (45) എന്നിവരാണ് മരിച്ചത്.

    പ്രമോദ് താമസിക്കുന്ന വീട്ടിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. റീജ കൈയിലും കഴുത്തിലും മുറിവേറ്റ് കട്ടിലിൽ മരിച്ചുകിടക്കുന്ന നിലയിലും പ്രമോദ് തൂങ്ങിമരിച്ച നിലയിലുമായിരുന്നു. റീജയെ കൊലപ്പെടുത്തിയ ശേഷം പ്രമോദ് ആത്മഹത്യ ചെയ്തെന്നാണ് പ്രാഥമിക നിഗമനം.

  • കാട്ടാക്കടയിൽ യുവതിയുടെ മൃതദേഹം റബ്ബർത്തോട്ടത്തിൽ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് പൊലീസ്

    കാട്ടാക്കടയിൽ യുവതിയുടെ മൃതദേഹം റബ്ബർത്തോട്ടത്തിൽ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് പൊലീസ്

    കാട്ടാക്കട : മുതിയാവിളയിൽ വീട്ടമ്മയുടെ മൃതദേഹം റബ്ബർത്തോട്ടത്തിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്.

    മൃതദേഹപരിശോധനാ ഫലത്തിൽ ഇത് വ്യക്തമായതായി പോലീസ് അറിയിച്ചു. ഇതോടൊപ്പം താമസിച്ചിരുന്ന പേരൂർക്കട കുടപ്പനക്കുന്ന് സ്വദേശി ഓട്ടോഡ്രൈവർ രഞ്ജിത്തി(31) നായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി. ഇയാൾക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി.

    പേരൂർക്കട ഹാർവിപുരം ഭാവനാ നിലയത്തിൽ മായാ മുരളി(37) യുടെ മൃതദേഹമാണ് മുതിയാവിള കാവുവിളയിൽ വാടകയ്ക്ക് താമസിച്ചിരുന്ന വീടിനടുത്തെ റബ്ബർ പുരയിടത്തിൽ വ്യാഴാഴ്ച രാവിലെ പത്തരയോടെ കണ്ടെത്തിയത്.