Tag: കാട്ടായിക്കോണം

  • കാട്ടായിക്കോണത്ത് വീട്ടിൽ പൊട്ടിത്തെറി; ഒരാള്‍ക്ക് ഗുരുതര പരിക്ക്

    കാട്ടായിക്കോണത്ത് വീട്ടിൽ പൊട്ടിത്തെറി; ഒരാള്‍ക്ക് ഗുരുതര പരിക്ക്

    തിരുവനന്തപുരം: കാട്ടായിക്കോണത്ത് വീട്ടിലുണ്ടായ പൊട്ടിത്തെറി ഒരാൾക്ക് പരിക്കേറ്റു. ക്ഷേത്രത്തിൽ ഉപയോഗിക്കുന്ന കതിനയിൽ തീപിടിച്ചാണ് പൊട്ടിത്തെറിയുണ്ടായത്.

    കാട്ടായിക്കോണം വാഴവിളയിൽ താമസിക്കുന്ന കഴക്കൂട്ടം സ്വദേശി ബാലകൃഷ്ണൻ നായർക്ക് (60) ആണ് പൊട്ടിത്തെറിയിൽ പരിക്കേറ്റത്.ക്ഷേത്രത്തിലെ ജീവനക്കാരനാണ് ബാലകൃഷ്ണൻ നായര്‍.

    ഗുരുതരമായി പൊള്ളലേറ്റ ഇയാളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കരിമരുന്ന് ഉണക്കാനിട്ടിരുന്നതിന് സമീപം ഇരുമ്പ് കമ്പി കട്ടർ കൊണ്ട് മുറിക്കുന്നതിനിടെ തീപ്പൊരി വീണാണ് തീപ്പിടിച്ചത്.

    ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു അപകടം. സംഭവം അറിഞ്ഞ് സ്ഥലത്ത് നാട്ടുകാരടക്കം ഓടിയെത്തുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ക്ഷേത്രത്തിലെ ജീവനക്കാരനാണ് ബാലകൃഷ്ണൻ നായര്‍.

  • തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങും 

    തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങും 

    തിരുവനന്തപുരം: മൺവിള ജംഗ്ഷന് സമീപത്തായി വാട്ടർ അതോറിറ്റിയുടെ 600 എം എം പി എസ് സി പൈപ്പ് ലൈനിലും, കവടിയാർ പൈപ്പ് ലൈൻ റോഡിൽ സ്ഥാപിച്ചിട്ടുള്ള 900 എം എം പി എസ് സി പൈപ്പ് ലൈനിലും രൂപപ്പെട്ട ചോർച്ചകൾ പരിഹരിക്കുന്നതിനായി അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ

    3-11-25 തിങ്കളാഴ്ച രാവിലെ 10 മണിമുതൽ 4-11-25 ചൊവ്വാഴ്ച വൈകുന്നേരം 4 മണി വരെ തിരുവനന്തപുരം നഗരസഭയിലെ കഴക്കൂട്ടം, പള്ളിത്തുറ, ആറ്റിപ്ര, പൗണ്ടുകടവ്, ആക്കുളം, ശ്രീകാര്യം, പൗഡിക്കോണം, ചെറുവയ്ക്കൽ, ചെമ്പഴന്തി, ഞാണ്ടൂർകോണം, ചെല്ലമംഗലം, ഉള്ളൂർ, ഇടവക്കോട്, കുളത്തൂർ, നാലാഞ്ചിറ, ചന്തവിള, കാട്ടായിക്കോണം, കേശവദാസപുരം, പട്ടം, ഉള്ളൂർ, പരുത്തിപ്പാറ, മുട്ടട വാർഡുകളിൽ കുടിവെള്ള വിതരണം തടസ്സപ്പെടും. ഉപഭോക്താക്കൾ ആവശ്യമായ മുൻ കരുതലുകൾ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.