Tag: കാലവർഷം

  • കേരളത്തിൽ കാലവർഷം വീണ്ടും സജീവമാകുന്നു

    കേരളത്തിൽ കാലവർഷം വീണ്ടും സജീവമാകുന്നു

    തിരുവനന്തപുരം:കേരളത്തിൽ കാലവർഷം വീണ്ടും സജീവമാകുന്നു.

    കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത . ജൂൺ 14 -16 തീയതികളിൽ ഒറ്റപ്പെട്ട അതി തീവ്ര മഴയ്ക്കും ജൂൺ 12 -16 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

    ജൂൺ 14 ന് കേരളത്തിന് മുകളിൽ മണിക്കൂറിൽ പരമാവധി 50 -60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് ശക്തമാകാനും സാധ്യത.

  • കാലവർഷം ശക്തമാകാകുന്നു; തിരുവനന്തപുരത്ത് കനത്ത മഴ

    കാലവർഷം ശക്തമാകാകുന്നു; തിരുവനന്തപുരത്ത് കനത്ത മഴ

    തിരുവനന്തപുരം:കാലവർഷം വീണ്ടും ശക്തമാകാകുന്നു. തിരുവനന്തപുരത്ത് കനത്ത മഴ പെയ്യുകയാണ്.

    മഴ ശക്തമാകാനുള്ള സാധ്യത മുൻനിർത്തി ആറ് ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് നൽകി.

    തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

  • സംസ്ഥാനത്ത് വരുംദിവസങ്ങളിൽ കാലവർഷം ശക്തമാകും

    സംസ്ഥാനത്ത് വരുംദിവസങ്ങളിൽ കാലവർഷം ശക്തമാകും

    തിരുവനന്തപുരം: സംസ്ഥാനത്ത് വരുംദിവസങ്ങളിൽ കാലവർഷം ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ് സൂചന നൽകി. 18ാം തീയതി മുതൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

    20ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 18ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട്. 19ന് ആലപ്പുഴ, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്

  • കാലവർഷം കേരളം മുഴുവൻ വ്യാപിച്ചു

    കാലവർഷം കേരളം മുഴുവൻ വ്യാപിച്ചു

    തിരുവനന്തപുരം: കാലവർഷം കേരളം മുഴുവൻ വ്യാപിച്ചെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബിപോർജോയ് എഫക്ട് കൂടിയായതോടെ കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായി ഇടി മിന്നലും കാറ്റോട് കൂടിയ മഴക്ക് സാധ്യതയെന്നാണ് പ്രവചനം.

    ജൂൺ 10 മുതൽ 12 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

  • കാലവർഷം; അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിക്കുന്നതിന് നിർദേശം

    കാലവർഷം; അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിക്കുന്നതിന് നിർദേശം

    തിരുവനന്തപുരം:കാലവർഷം ശക്തി പ്രാപിക്കുന്ന പശ്ചാത്തലത്തിൽ ജില്ലയിൽ അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചു മാറ്റുന്നതിന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ജെറോമിക് ജോർജ്.

    അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ മരങ്ങൾ കടപുഴകി വീണ് പൊതുജനങ്ങളുടെ ജീവനും സ്വത്തിനും അപകടം ഉണ്ടാകുന്നത് ഒഴിവാക്കുന്നതിനായി, വൃക്ഷങ്ങളുടെ അപകടകരമായ ചില്ലകൾ മുറിച്ചുമാറ്റണം.

    ഓഫീസ് പരിസരങ്ങളിലും റോഡുകളിലും അപകടകരമായി നിൽക്കുന്ന മരങ്ങളുടെ ശിഖരങ്ങൾ അടിയന്തരമായി മുറിച്ചു മാറ്റണമെന്ന് ജില്ലാ കളക്ടറുടെ ഉത്തരവിൽ പറയുന്നു. സ്വകാര്യവ്യക്തികളുടെ പുരയിടങ്ങളിൽ ജീവനും സ്വത്തിനും ഭീഷണിയായി നിൽക്കുന്ന മരങ്ങൾ മുറിച്ച് മാറ്റുന്നതിന് തദ്ദേശസ്വയംഭരണവകുപ്പ് മേധാവികൾ നോട്ടീസ് നൽകണം.

    വസ്തു ഉടമ ശിഖരങ്ങൾ മുറിച്ച് അപകടാവസ്ഥ ഒഴിവാക്കാത്ത പക്ഷം തദ്ദേശസ്ഥാപന മേധാവികൾ മരങ്ങളുടെ ശിഖരങ്ങൾ മുറിച്ച് അപകടാവസ്ഥ ഒഴിവാക്കണമെന്നും ചെലവായ തുക വസ്തു ഉടമയിൽ നിന്നും ഈടാക്കണമെന്നും നിർദേശിക്കുന്നു.

    വൃക്ഷങ്ങൾ പൂർണമായി മുറിച്ച് മാറ്റേണ്ടുന്ന സാഹചര്യത്തിൽ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി, വില്ലേജ് ഓഫീസർ, പ്രദേശത്തെ വനം റേഞ്ച് ഓഫീസർ എന്നിവരടങ്ങുന്ന സമിതിയുടെ ശുപാർശ സഹിതം ബന്ധപ്പെട്ട ഓഫീസ് മേധാവി ജില്ലാ കളക്ടറുടെ പ്രത്യേക മുൻകൂർ അനുമതി വാങ്ങണമെന്നും ഉത്തരവിൽ പറയുന്നു.