Tag: കേരള വാട്ടർ അതോറിറ്റി

  • തിരുവനന്തപുരത്ത് ജലവിതരണം ഭാഗികമായി തടസ്സപ്പെടും

    തിരുവനന്തപുരത്ത് ജലവിതരണം ഭാഗികമായി തടസ്സപ്പെടും

    തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റിയുടെ വെള്ളയമ്പലത്തുള്ള ശുദ്ധീകരണശാലയിൽ ജൂലൈ 28,29,30 തീയതികളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ

    കുര്യാത്തി സെക്ഷൻ പരിധിയിൽ വരുന്ന തമ്പാനൂർ, ഫോർട്ട്, ശ്രീവരാഹം, ചാല, വലിയശാല, കുര്യാത്തി, മണക്കാട്‌, ആറ്റുകാൽ, വള്ളക്കടവ്‌, മുട്ടത്തറ, കമലേശ്വരം, കളിപ്പാൻകുളം, പെരുന്താന്നി, ശ്രീകണ്ഠേശ്വരം തുടങ്ങിയ വാർഡുകളിലും പാറ്റൂർ സെക്ഷൻ പരിധിയിൽ വരുന്ന കൈതമുക്ക് പാസ്‌പോർട്ട് ഓഫിസിന്റെ ചുറ്റുമുള്ള സ്ഥലങ്ങൾ, ചമ്പക്കട എന്നിവിടങ്ങളിലും

    28,29 തീയതികളിൽ ശുദ്ധജല വിതരണത്തിൽ നേരിയ തോതിൽ നിയന്ത്രണവും 30 ന് ഉച്ചക്ക് 2 മണി മുതൽ അന്നേ ദിവസം രാത്രി 10 മണിവരെ ജലവിതരണത്തിൽ തടസ്സവും ഉണ്ടാകുന്നതാണ്. ഉപഭോക്താക്കൾ വേണ്ട മുൻകരുതലുകൾ സ്വികരിക്കേണ്ടതാണെന്ന്‌ വാട്ടർ അതോറിറ്റി അറിയിച്ചു.

     

     

     

  • തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങും 

    തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങും 

    തിരുവനന്തപുരം: സ്മാർട്ട് സിറ്റി പദ്ധതി പ്രവർത്തനങ്ങളുടെ ഭാഗമായി പഴക്കമേറിയ 450 എംഎം കാസറ്റ് അയൺ പൈപ്പ്‌ലൈൻ ഡി കമ്മീഷൻ ചെയ്യൽ, ജനറൽ ആശുപത്രി- വഞ്ചിയൂർ റോഡിൽ 300 എംഎം ഡിഐ പൈപ്പ്, മെയിൻ റോഡിലെ 500 എംഎം കാസ്റ്റ് അയൺ പൈപ്പുമായി ബന്ധിപ്പിക്കൽ,ജനറൽ ആശുപത്രിയിലേക്കുള്ള വിതരണം മെച്ചപ്പെടുത്തൽ എന്നീ

    പ്രവൃത്തികൾ നടത്തുന്നതിനാൽ വെള്ളിയാഴ്ച (06.12.2024) രാവിലെ 10 മണിമുതൽ ശനിയാഴ്ച (07.12.2024) രാവിലെ 10 മണി വരെ വെള്ളയമ്പലം , ശാസ്തമംഗലം , കവടിയാർ , പൈപ്പിന്മൂട് ,ഊളൻപാറ, നന്തൻകോഡ് , ജവഹർനഗർ, ആൽത്തറ, സിഎസ്എം നഗർ പ്രദേശങ്ങൾ, വഴുതക്കാട് , കോട്ടൺഹിൽ, ഡിപിഐ ജംഗ്ഷന്റെ സമീപപ്രദേശങ്ങൾ, ഇടപ്പഴഞ്ഞി, കെ. അനിരുദ്ധൻ റോഡ്, ജഗതി, തൈക്കാട്, മേട്ടുക്കട, വലിയശാല, പാളയം, സ്റ്റാച്യു, എം.ജി. റോഡ്, സെക്രട്ടേറിയറ്റ്, പുളിമൂട്, എകെജി സെന്റററിനു സമീപപ്രദേശങ്ങൾ, പിഎംജി, ലോ കോളേജ്, കുന്നുകുഴി, ജനറൽ ഹോസ്പിറ്റൽ, തമ്പുരാൻമുക്ക്, വഞ്ചിയൂർ, ഋഷിമംഗലം, ചിറകുളം , പാറ്റൂർ, കുമാരപുരം, അണമുഖം, കണ്ണമ്മൂല, തേക്കുംമൂട് , പൊട്ടക്കുഴി , മുറിഞ്ഞപാലം , പൂന്തി റോഡ് , നാലുമുക്ക് , ഒരുവാതിൽക്കോട്ട , ആനയറ , കടകംപള്ളി , കരിക്കകം ,

    വെൺപാലവട്ടം , പേട്ട, പാൽക്കുളങ്ങര, പെരുന്താന്നി ,ചാക്ക, ഓൾ സൈന്റ്സ്, ശംഖുമുഖം, വേളി , പൗണ്ട് കടവ് , സൗത്ത് തുമ്പ എന്നീ പ്രദേശങ്ങളിൽ ജലവിതരണം തടസ്സപ്പെടുന്നതാണ്. ഉപഭോക്താക്കൾ വേണ്ട മുൻകരുതൽ സ്വീകരിക്കണമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

     

  • തിരുവനന്തപുരത്ത് വിവധയിടങ്ങളിൽ ജലവിതരണം മുടങ്ങും

    തിരുവനന്തപുരത്ത് വിവധയിടങ്ങളിൽ ജലവിതരണം മുടങ്ങും

    തിരുവനന്തപുരം :സ്മാർട്ട് സിറ്റി പദ്ധതി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ആൽത്തറ- മേട്ടുക്കട റോഡിൽ സ്ഥാപിച്ചിട്ടുള്ള പുതിയ ലൈനുകൾ ചാർജ് ചെയ്യുകയും പഴയ ബ്രാഞ്ച് ലൈനുകൾ പുതിയ പൈപ്പ് ലൈനുമായി കണക്ട് ചെയ്യുകയും ചെയ്യുന്ന ജോലികൾ നടക്കുന്നതിനാൽ വ്യാഴാഴ്ച (12/09/24) പകൽ 10.00 മണി മുതൽ രാത്രി 12 മണി വരെ

    വഴുതക്കാട്, ഉദാരശിരോമണി റോഡ്,  പാലോട്ടുകോണം, സി എസ് എം നഗർ, ശിശുവിഹാർ ലൈൻ, കോട്ടൺഹിൽ, ഇടപ്പഴിഞ്ഞി, കെ. അനിരുദ്ധൻ റോഡ്, ഇറക്കം റോഡ്, മേട്ടുക്കട, വലിയശാല, തൈക്കാട്, എന്നീ പ്രദേശങ്ങളിൽ ജലവിതരണം തടസ്സപ്പെടും.

    ഉപഭോക്താക്കൾ വേണ്ട മുൻകരുതൽ സ്വീകരിക്കണമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

     

     

  • തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങും 

    തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങും 

    തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റി ഒബ്സർവേറ്ററി ഹിൽസിലെ ഗംഗാേദവി റിസർേവായറിലും ഒബ്സർവേറ്ററി റിസർവോയറിലും ശുചീകരണ പ്രവർത്തനങ്ങൾ നടുക്കുന്നതിനാൽ

    ഒബ്സർവേറ്ററി ഹിൽസ് പരിസരം, പാളയം,നന്ദാവനം, തൈക്കാട്, വലിയശാല, വഴുതയ്ക്കാട്, മേട്ടുക്കട, പി എം ജി,നന്തൻകോട് , ലോ കാേളജ് , ഗൗരീശപട്ടം, പ്ലാമൂട്, പട്ടം എന്നി വിടങ്ങളിൽ ജൂൺ 5 നും, ബേക്കറി ജംഗ്ഷൻ, ഊറ്റു കുഴി,സെക്രട്ടേറിയറ്റ് അനെക്സ്, മാഞ്ഞാലിക്കുളം റോഡ്, ആയുർവേദ കോളജ്, പുളിമൂട് എന്നിവിടങ്ങളിൽ  ജൂൺ 6 നും ശുദ്ധജല വിതരണത്തിൽ തടസ്സമുണ്ടാകും.

    ഉപഭോക്താക്കൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണെന്ന് അസി. എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.