Tag: ഗതാഗതക്രമീകരണം

  • ഇന്ത്യ-ന്യൂസിലാൻഡ്   റ്റി-20 ക്രിക്കറ്റ്; തിരുവനന്തപുരത്ത് ഗതാഗതക്രമീകരണം ഏർപ്പെടുത്തി

    ഇന്ത്യ-ന്യൂസിലാൻഡ്   റ്റി-20 ക്രിക്കറ്റ്; തിരുവനന്തപുരത്ത് ഗതാഗതക്രമീകരണം ഏർപ്പെടുത്തി

    കാര്യവട്ടം: കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ന്യൂസിലാൻഡ്   റ്റി-20 ക്രിക്കറ്റ് മാച്ചിനോടനുബന്ധിച്ച് ഗതാഗതക്രമീകരണങ്ങൾ ഏർപ്പെടുത്തി.

    • കാര്യവട്ടം ഗ്രീൻ ഫീൽഡ് അന്താരാഷ്ട്രസ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ന്യൂസിലാൻഡ് റ്റി-20 ക്രിക്കറ്റ് മാച്ചുമായി ബന്ധപ്പെട്ട് 31.01.2026 തീയതി ഉച്ചയ്ക്ക് 02.00 മണി മുതൽ രാത്രി 12.00 മണി വരെ ഗതാഗതക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു.

    • കഴക്കൂട്ടം-അമ്പലത്തിൻകര-കാര്യവട്ടം NH റോഡിലും ,അമ്പലത്തിൻകര -കുമിഴിക്കര,-സ്റ്റേഡിയം ഗേറ്റ് 4-കുരിശടി -കാര്യവട്ടം റോഡിന്റെയും (സ്റ്റേഡിയത്തിന് ചുറ്റുമുളള റോഡ്) ഇരു വശങ്ങളിലും, യാതൊരുവിധ പാർക്കിംഗും അനുവദിക്കുന്നതല്ല.

    • തിരുവനന്തപുരം ഭാഗത്ത് നിന്നും ആറ്റിങ്ങൽ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കാര്യവട്ടം-ശ്രീകാര്യം വഴി പോകുന്നത് ഒഴിവാക്കി ചാക്ക വഴിയും,ഉള്ളൂർ- ആക്കുളം വഴിയും ബെെപ്പാസിലെത്തി ആറ്റിങ്ങൽ ഭാഗത്തേക്ക് പോകേണ്ടതാണ്.

    • ഗതാഗതതിരക്ക് അനുഭവപ്പെടുകയാണെങ്കിൽ വെട്ടുറോഡ്, കഴക്കുട്ടം, കാര്യവട്ടം, ചാവടിമുക്ക്, ചേങ്കോട്ടുകോണം, പുല്ലാന്നിവിള ഭാഗങ്ങളിൽ നിന്നും സ്റ്റേഡിയം ഭാഗത്തേക്ക് ടിക്കറ്റുള്ള വാഹനങ്ങൾ മാത്രം കടത്തി വിടുന്നതും, വാഹനഗതാഗതം വഴി തിരിച്ചു വിടുന്നതുമാണ്.

    • ആറ്റിങ്ങൽ ഭാഗത്ത് നിന്നും കാര്യവട്ടം – ശ്രീകാര്യം വഴി സിറ്റിയിലേക്ക് പോകേണ്ട വാഹനങ്ങൾ വെട്ടുറോഡ്- ചന്തവിള-കാട്ടായിക്കോണം -ചെമ്പഴന്തി-ശ്രീകാര്യം വഴി, പോകേണ്ടതാണ്.

     

    • ഉള്ളൂർ ഭാഗത്ത് നിന്നും വെട്ടുറോഡ്-ആറ്റിങ്ങൽ ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ ഉളളൂർ- ആക്കുളം -കുഴിവിള വഴി ബൈപ്പാസിലെത്തി പോകേണ്ടതാണ്.

     

    • കാട്ടായിക്കോണം ഭാഗത്തു നിന്നും വെട്ടുറോഡ് വഴി സിറ്റിയിലേക്ക് പോകേണ്ട വാഹനങ്ങൾ കാട്ടായിക്കോണം-ചേങ്കോട്ടുകോണം-ചെമ്പഴന്തി-ശ്രീകാര്യം വഴി പോകേണ്ടതാണ്.

     

    • മത്സരം കാണാനായി ഇരുചക്ര വാഹനത്തിൽ വരുന്ന പൊതുജനങ്ങൾ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന്റ പ്രവേശനകവാടത്തിന് സമീപത്തുള്ള ഗ്രൌണ്ടിലും, അമ്പലത്തിൻകര ജംഗ്ഷനിലുള്ള മുസ്ലിം ജമാ അത്തിന്റെ പാർക്കിംഗ് ഗ്രൌണ്ടിലും, അമ്പലത്തിൻകര-ടെക്നോപാർക്ക് റോഡിന്റെ വശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടതാണ് .

     

    • കാറുകളുൾപ്പെടെയുള്ള ചെറിയ വാഹനങ്ങളിൽ ആറ്റിങ്ങൽ ഭാഗത്ത് നിന്നും വരുന്ന ആൾക്കാർ അൾസാജ് കൺവെൻഷൻ സെന്റെർ പാർക്കിംഗ് ഗ്രൌണ്ടിലും കാര്യവട്ടത്തുള്ള കേരള യൂണിവേഴ്സിറ്റി ക്യാമ്പസ് പാർക്കിംഗ് ഗ്രൌണ്ടിലും വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടതാണ്. ശ്രീകാര്യം,കാട്ടായിക്കോണം ഭാഗങ്ങളിൽ നിന്നും വരുന്നവർ കാര്യവട്ടം -പുല്ലാന്നിവിള റോഡിലുളള LNCPE,യൂണിവേഴ്സിറ്റി കോളേജ് ഗ്രൌണ്ട് , ബി എഡ് കോളേജ് എന്നീ സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടതാണ് .

     

    • തിരുവല്ലം, ചാക്ക ഭാഗങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ വെൺപാലവട്ടത്തുള്ള ആനയറ വേൾഡ് മാർക്കറ്റിന്റെ പാർക്കിംഗ് ഗ്രൌണ്ടിലും, കരിക്കകം ക്ഷേത്ര പാർക്കിംഗ് ഗ്രൌണ്ടിലും പാർക്ക് ചെയ്യേണ്ടതാണ്.

     

    • കഴക്കൂട്ടം അൾസാജ് കൺവെൻഷൻ സെന്റെർ, വെൺപാലവട്ടത്തുള്ള ആനയറ വേൾഡ് മാർക്കറ്റിന്റെ പാർക്കിംഗ് ഗ്രൌണ്ട്, കരിക്കകം ക്ഷേത്ര പാർക്കിംഗ് ഗ്രൌണ്ട് ഏന്നീ സ്ഥലങ്ങളിൽ നിന്നും കേരള ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലേക്കും തിരിച്ചു ഗ്രൌണ്ടുകളിലേക്കും ആൾക്കാരെ കൊണ്ടുപോകുന്നതിനായി സൌജന്യ ഷട്ടിൽ സർവ്വീസുകൾ നടത്തുന്നതാണ്.

     

    • ക്രിക്കറ്റ് മൽസരം കഴിഞ്ഞതിന് ശേഷം LNCPE, യൂണിവേഴ്സിറ്റി കോളേജ് , ബി എഡ് കോളേജ് എന്നീ പാർക്കിംഗ് ഗ്രൌണ്ടുകളിൽ നിന്നും ആറ്റിങ്ങൽ, വെഞ്ഞാറമൂട്, നെടുമങ്ങാട് ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ പുല്ലാന്നിവിള-ചേങ്കോട്ടുകോണം-കാട്ടായിക്കോണം-പോത്തൻകോട്-മംഗലാപുരം വഴി പോകേണ്ടതാണ്.കേരള യൂണിവേഴ്സിറ്റി ക്യാമ്പസ് പാർക്കിംഗ് ഗ്രൌണ്ടിലെ വാഹനങ്ങൾ തൃപ്പാദപുരം-കുശമുട്ടം-കല്ലിംഗൽ വഴി ബെെപ്പാസിലെത്തി തിരുവനന്തപുരം, ആറ്റിങ്ങൾ ഭാഗങ്ങളിലേക്ക് പോകേണ്ടതാണ്.

     

    • നിർദ്ദേശിച്ചിട്ടുളള പാർക്കിംഗ് സ്ഥലങ്ങളിൽ മാത്രം വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടതാണ്. അനധികൃതമായും ഗതാഗതതടസ്സം സൃഷ്ടിച്ചും പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി ഉപയോഗിച്ച് നീക്കം ചെയ്ത് നിയമനടപടികൾ സ്വീകരിക്കുന്നതാണ്.

    • വിമാനത്താവളത്തിലേക്കും, റെയിൽവെ സ്റ്റേഷനിലേക്കും കഴക്കൂട്ടം വഴി വരുന്ന യാത്രക്കാർ മുൻകൂട്ടി യാത്രകൾ ക്രമീകരിക്കേണ്ടതാണ്.

     

    • തിരുവനന്തപുരം സിറ്റി പോലീസിന്റെ ഗതാഗത ക്രമീകരണങ്ങളോട് പൊതുജനങ്ങൾ സഹകരിക്കേണ്ടതാണ്.ട്രാഫിക് ക്രമീകരണങ്ങളുടെ വിവരങ്ങൾ അറിയുന്നതിലേക്ക് പൊതുജനങ്ങൾക്ക് 04712558731, 9497930055,എന്നീ ഫോൺ നമ്പരുകളിൽ‍ ബന്ധപ്പെടാവുന്നതാണ്

  • പ്രധാനമന്ത്രിയുടെ സന്ദർശനം; തിരുവനന്തപുരം നഗരത്തിൽ ഗതാഗതക്രമീകരണം, പാർക്കിങ് ഇങ്ങനെ..

    പ്രധാനമന്ത്രിയുടെ സന്ദർശനം; തിരുവനന്തപുരം നഗരത്തിൽ ഗതാഗതക്രമീകരണം, പാർക്കിങ് ഇങ്ങനെ..

    തിരുവനന്തപുരം :പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഗതാഗതക്രമീകരണം ഏർപ്പെടുത്തി.

    ഇന്നും നാളെയും ശംഖുമുഖം എയർപോർട്ട് , പുത്തരിക്കണ്ടം കിഴക്കേകോട്ട ഭാഗങ്ങൾ താൽക്കാലിക റെഡ് സോണായി പ്രഖ്യാപിച്ചു.

    ഇന്നും നാളെയും ഈ ഭാഗങ്ങളിൽ 2 കിലോമീറ്റർ ചുറ്റളവിൽ ഡ്രോൺ, ഡ്രോൺ ക്യാമറകൾ ഉപയോഗിക്കുന്നതും പട്ടം, ബലൂണുകൾ എന്നിവ പറത്തുന്നതും ലേസർബീം ലൈറ്റുകൾ ഉപയോഗിക്കുന്നതും നിരോധിച്ചു. നാളെ രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 വരെ ഗതാഗതക്രമീകരണം ഏർപ്പെടുത്തി.

    രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 വരെ ഡൊമസ്‌റ്റിക് എയർപോർട്ട് , ശംഖുമുഖം, ഓൾസെയിന്റ്സ്, ചാക്ക, പള്ളിമുക്ക്, പാറ്റൂർ,ജനറൽ ആശുപത്രി, ആശാൻ സ്ക്വയർ, രക്തസാക്ഷി മണ്ഡപം, വിജെടി മെയിൻ ഗേറ്റ്, സ്റ്റാച്യു, പുളിമൂട്, ആയുർവേദ കോളജ്, ഓവർബ്രിജ്, മേലെപഴവങ്ങാടി, പവർഹൗസ് ജംക്‌ഷൻ, ചൂരക്കാട്ട്പാളയം വരെ റോഡിന്റെ ഇരുവശത്തും പാർക്കിങ് അനുവദിക്കില്ല.

    ശംഖുംമുഖം,ഡൊമസ്റ്റിക് എയർ പോർട്ട്, വലിയതുറ, പൊന്നറപ്പാലം, കല്ലുംമൂട്, അനന്തപുരി ഹോസ്പിറ്റൽ, ഈഞ്ചയ്ക്കൽ, മിത്രാനന്ദപുരം, എസ്പി ഫോർട്ട്, ശ്രീകണ്ഠേശ്വരം പാർക്ക്, തകരപ്പറമ്പ് മേൽപ്പാലം , പവർഹൗസ് ജംക്‌ഷൻ വരെയും, ചാക്ക,അനന്തപുരി ഹോസ്പിറ്റൽ റോഡിന്റെയും ഇരുവശങ്ങളിലും പാർക്കിങ് അനുവദിക്കില്ല.

    രാവിലെ 10 മുതൽ 11 വരെയും ഉച്ചയ്ക്ക് 12 മുതൽ 1 വരെയും ഗതാഗതം വഴി തിരിച്ചു വിടും. ഡൊമസ്റ്റിക് എയർപോർട്ട് ഭാഗത്ത് നിന്നു ശംഖുമുഖം വഴി പോകുന്ന വാഹനങ്ങൾ വലിയതുറ പൊന്നറ പാലം കല്ല് മൂട് വഴിയും വെട്ടുകാട്, വേളി ഭാഗങ്ങളിൽ നിന്നും ഓൾസെയിൻസ് വഴി പോകുന്ന വാഹനങ്ങൾ മാധവപുരം, വെൺപാലവട്ടം വഴിയും പോകണം.

    കഴക്കൂട്ടത്ത് നിന്ന് ചാക്ക വഴി നഗരത്തിലേക്ക് വരുന്ന വാഹനങ്ങൾ വെൺപാലവട്ടം, കുമാരപുരം, പട്ടം, കവടിയാർ വഴിയും പിഎംജിയിൽ നിന്ന് പാളയം വഴി പോകുന്ന വാഹനങ്ങൾ എൽഎംഎസ് പബ്ലിക് ലൈബ്രറി,പഞ്ചാപുര വഴിയും വെള്ളയമ്പലം ഭഗത്ത് നിന്നും പാളയം വഴി പോകുന്ന വാഹനങ്ങൾ വഴുതയ്ക്കാട്,

    വിമൻസ് കോളജ്,തൈക്കാട് വഴിയും പോകണം.തമ്പാനൂർ നിന്നും ഓവർബ്രിജ്‌ വഴി കിഴക്കേകോട്ട പോകേണ്ട വാഹനങ്ങൽ ചുരയ്ക്കാട്ട് പാളയം,കിള്ളിപാലം, അട്ടക്കുളങ്ങര വഴി പോകണം.അട്ടക്കുളങ്ങര ഭാഗത്ത് നിന്നും കിഴക്കേകോട്ട വഴി പോകുന്ന വാഹനങ്ങൾ കിള്ളിപ്പാലം വഴിയോ ഈഞ്ചയ്ക്കൽ വഴിയോ പോകണം.വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്കുള്ള വരുന്നവർ മുൻകൂട്ടി യാത്രകൾ ക്രമീകരിക്കണം.ഡൊമസ്റ്റിക് എയർപോർട്ടിലേക്ക് പോകുന്ന യാത്രക്കാർ വെൺപാലവട്ടം, ചാക്ക ഫ്ലൈ ഓവർ, ഈഞ്ചക്കൽ കല്ലുംമൂട്, പൊന്നറ പാലം, വലിയതുറ വഴിയും രാജ്യാന്തര ടെർമിനലിലേക്ക് പോകുന്ന യാത്രക്കാർ വെൺപാലവട്ടം ചാക്ക ഫ്ലൈഓവർ, ഈഞ്ചക്കൽ, കല്ലുംമ്മൂട് അനന്തപുരി ആശുപത്രി സർവീസ് റോഡ് വഴിയും പോകണം.

     

    പാർക്കിങ് ഇങ്ങനെ

    നാളെ പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ വാഹനങ്ങളിൽ എത്തുന്ന പ്രവർത്തകരെ കിള്ളിപ്പാലം, അട്ടകുളങ്ങര, ശ്രീകണ്ഠേശ്വരം പാർക്ക് ഭാഗങ്ങളിൽ ഇറക്കണം. വലിയ വാഹനങ്ങൾ ആറ്റുകാൽ പാർക്കിങ് ഗ്രൗണ്ട്, ഹോമിയോ കോളജ് ഗ്രൗണ്ട്, ചാല സ്കൂൾ ഗ്രൗണ്ട്, പൂജപ്പുര ഗ്രൗണ്ട്, കവടിയാർ സാൽവേഷൻ ആർമി ഗ്രൗണ്ട് എന്നിവിടങ്ങളിലും ചെറിയ വാഹനങ്ങൾ ഫോർട്ട് സ്കൂൾ ഗ്രൗണ്ട്, മാഞ്ഞാലിക്കുളം ഗ്രൗണ്ട്, അട്ടക്കുളങ്ങര ഗവ. സെൻട്രൽ സ്കൂൾ ഗ്രൗണ്ട്, വെള്ളയമ്പലം ജലഅതോറിറ്റി ഗ്രൗണ്ട് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം.

  • കേരളീയം: നവംബർ 1 മുതൽ തിരുവനന്തപുരം നഗരത്തിൽ ഗതാഗതക്രമീകരണം

    കേരളീയം: നവംബർ 1 മുതൽ തിരുവനന്തപുരം നഗരത്തിൽ ഗതാഗതക്രമീകരണം

    തിരുവനന്തപുരം:നവംബർ ഒന്നു മുതൽ ഏഴുവരെ നടക്കുന്ന കേരളീയം 2023- ന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിൽ ഗതാഗതക്രമീകരണം ഏർപ്പെടുത്തുമെന്നും കേരളീയത്തിന്റെ മുഖ്യവേദികൾ ക്രമീകരിച്ചിരിക്കുന്ന കവടിയാർ മുതൽ കിഴക്കേക്കോട്ട വരെ വൈകിട്ട് 6 മുതൽ രാത്രി 10 വരെ കെ.എസ്.ആർ.ടി.സി. ഇലക്ട്രിക് ബസുകളിൽ സന്ദർശകർക്കു സൗജ്യനയാത്ര ഒരുക്കുമെന്നും മന്ത്രിമാരായ വി.ശിവൻകുട്ടിയും ആന്റണി രാജുവും.

    നവംബർ ഒന്ന്ആരംഭിക്കുന്ന കേരളീയത്തിന്റെ ട്രാഫിക്,സുരക്ഷാക്രമീകരണങ്ങൾ വിശദീകരിക്കുന്നതിനായി കനകക്കുന്ന് പാലസ് ഹാളിലെ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രിമാർ.

    വെള്ളയമ്പലം മുതൽ ജി.പി.ഒ. വരെ വൈകുന്നേരം ആറുമണി മുതൽ 10 മണി വരെ വാഹന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.ഈ മേഖലയിൽ കേരളീയത്തിലെ വേദികൾ ബന്ധിപ്പിച്ചുകൊണ്ട് സന്ദർശകർക്ക് സൗജന്യയാത്ര ഒരുക്കാൻ 20 ഇലക്ട്രിക് സ്വിഫ്റ്റ് ബസുകൾ കെ.എസ്.ആർ.ടി.സി. സ്ജ്ജീകരിച്ചിട്ടുണ്ട്.

    ഇലക്ട്രിക് സ്വിഫ്റ്റ് ബസ്സും പ്രത്യേക പാസ് നൽകിയ വാഹനങ്ങളും ആംബുലൻസും മറ്റ് അടിയന്തരസർവീസുകളും മാത്രമേ ഈ മേഖലയിൽ അനുവദിക്കു.നിർദിഷ്ട 20 പാർക്കിംഗ് സ്ഥലങ്ങളിൽനിന്നു ഇവിടേക്കും തിരിച്ചും 10 രൂപ നിരക്കിൽ കെ.എസ്.ആർ.ടി.സി. യാത്ര ഒരുക്കും.

    കവടിയാർ മുതൽ വെള്ളയമ്പലം വരെ ഭാഗിക ഗതാഗത നിയന്ത്രണത്തിലൂടെ മുഴുവൻ വാഹനങ്ങളും കടത്തിവിടുന്നതാണ്.നിർദിഷ്ട പാർക്കിംഗ് സ്ഥലങ്ങളിലല്ലാതെയുള്ള പാർക്കിംഗ് അനുവദിക്കില്ല. ഈ മേഖലയിൽ ഇനി പറയുന്ന സ്ഥലങ്ങളിലൂടെ മാത്രം സ്വകാര്യ വാഹനങ്ങൾ ക്രോസ് ചെയ്തു പോകുന്നതിന് അനുവദിക്കുന്നതാണ്.പാളയം യുദ്ധസ്മാരകം:പട്ടം, പി.എം.ജി. ഭാഗത്തുനിന്നുള്ള വാഹനങ്ങൾക്ക് യുദ്ധസ്മാരകം വേൾഡ് വാർ മെമ്മോറിയൽ പാളയം വഴി റോഡ് ക്രോസ് ചെയ്തു സർവീസ് റോഡ് വഴി പഞ്ചാപുര-ബേക്കറി ജംഗ്ഷൻ -തമ്പാനൂർ ഭാഗത്തേക്ക് പോകാവുന്നതാണ്.

     

    ട്രാഫിക് തിരിച്ചുവിടുന്ന സ്ഥലങ്ങൾ

    1. പട്ടം ഭാഗത്തുനിന്നും തമ്പാനൂർ- കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പി എം ജിയിൽ നിന്നും ജിവി രാജ- യുദ്ധ സ്മാരകം -പാളയം പഞ്ചാപുര- ബേക്കറി -തമ്പാനൂർ വഴി പോകാവുന്നതാണ്.

    2.പാറ്റൂർ ഭാഗത്തുനിന്നും തമ്പാനൂർ- കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ആശാൻ സ്‌ക്വയർ -അണ്ടർ പാസേജ് – ബേക്കറി- തമ്പാനൂർ വഴിയോ വഞ്ചിയൂർ- ഉപ്പിടാംമൂട് -ശ്രീകണ്‌ഠേശ്വരം ഫ്‌ളൈഓവർ വഴിയോ പോകാവുന്നതാണ്

    3.ചാക്ക ഭാഗത്തുനിന്നും തമ്പാനൂർ- കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഇഞ്ചക്കൽ- അട്ടക്കുളങ്ങര- കിള്ളിപ്പാലം വഴിയോ ഇഞ്ചക്കൽ- ശ്രീകണ്‌ഠേശ്വരം- തകരപ്പറമ്പ് മേൽപ്പാലം വഴിയോ പോകാവുന്നതാണ്.

    4.പേരൂർക്കട ഭാഗത്തുനിന്നും നഗരത്തിലേക്ക് വരുന്ന വാഹനങ്ങൾക്ക് പൈപ്പിൻമൂട് ശാസ്തമംഗലം ഇടപ്പഴിഞ്ഞി വഴി പോകാവുന്നതാണ്.

    5.തമ്പാനൂർ-കിഴക്കേകോട്ട ഭാഗത്തുനിന്നു കേശവദാസപുരം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ തമ്പാനൂർ- പനവിള-ഫ്ളൈ ഓവർ അണ്ടർ പാസേജ് -ആശാൻ സ്‌ക്വയർ- പി എം ജി വഴി പോകാവുന്നതാണ്.

    6.തമ്പാനൂർ കിഴക്കേകോട്ട ഭാഗത്തുനിന്നും പേരൂർക്കട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ തൈക്കാട്- വഴുതക്കാട് എസ്.എം.സി-ഇടപ്പഴിഞ്ഞി-ശാസ്തമംഗലം വഴി പോകാവുന്നതാണ്.

    7.തമ്പാനൂർ കിഴക്കേകോട്ട ഭാഗത്തുനിന്നും ചാക്ക ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ അട്ടക്കുളങ്ങര ഈഞ്ചക്കൽ വഴിയോ ശ്രീകണ്‌ഠേശ്വരം-ഉപ്പിടാംമൂട് – വഞ്ചിയൂർ- പാറ്റൂർ വഴിയോ പോകാവുന്നതാണ്.

    8.തമ്പാനൂർ കിഴക്കേകോട്ട ഭാഗത്തുനിന്നും പോകേണ്ട വാഹനങ്ങൾക്ക് അട്ടക്കുളങ്ങര- മണക്കാട് -അമ്പലത്തറ വഴി പോകാവുന്നതാണ്

    9.അമ്പലത്തറ- മണക്കാട് ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ അട്ടക്കുളങ്ങര ഭാഗത്തുനിന്നും തിരിഞ്ഞ് കിള്ളിപ്പാലം ഭാഗത്തേക്കും ഇഞ്ചക്കൽ ഭാഗത്തേക്കും പോകാവുന്നതാണ്.

    പാർക്കിംഗ് സോൺ:വിവിധ വേദികളിൽ നടക്കുന്ന പരിപാടികൾ കാണുന്നതിലേക്ക് വരുന്ന പൊതുജനങ്ങളുടെ വാഹനങ്ങൾ ഇനി പറയുന്ന സ്ഥലങ്ങളിൽ പാർക്ക് ചെയ്യാവുന്നതാണ്. –

    1 പബ്ലിക് ഓഫീസ് ഗ്രൗണ്ട്,മ്യൂസിയം

    2 ഒബ്‌സർവേറ്ററി ഹിൽ,മ്യൂസിയം

    3 ജിമ്മി ജോർജ് ഇൻഡോർ സ്‌റ്റേഡിയം

    4 വാട്ടർ വർക്ക്‌സ് കോമ്പൗണ്ട്,വെള്ളയമ്പലം

    5 സെനറ്റ് ഹാൾ,യൂണിവേഴ്‌സിറ്റി

    6 സംസ്‌കൃത കോളജ്,പാളയം

    7 ടാഗോർ തിയറ്റർ,വഴുതക്കാട്

    8,വിമൺസ് കോളജ്,വഴുതക്കാട്.

    9,സെന്റ് ജോസഫ് സ്‌കൂൾ,ജനറൽ ആശുപത്രിക്കു സമീപം

    10 ഗവ.മോഡൽ എച്ച്.എസ്.എസ്,തൈക്കാട്

    11 ഗവ.ആർട്‌സ് കോളജ്,തൈക്കാട്

    12 ശ്രീ സ്വാതിതിരുനാൾ സംഗീതകോളജ്,തൈക്കാട്

    13 മാഞ്ഞാലിക്കുളം ഗ്രൗണ്ട്,തമ്പാനൂർ

    14 ഗവ.ഫോർട്ട് ഹൈസ്‌കൂൾ

    15 അട്ടക്കുളങ്ങര ഗവ.സെൻട്രൽ സ്‌കൂൾ

    16 ആറ്റുകാൽ ഭഗവതിക്ഷേത്രമൈതാനം

    17 ഐരാണിമുട്ടം ഗവ.ഹോമിയോആശുപത്രി ഗ്രൗണ്ട്

    18 പൂജപ്പുര ഗ്രൗണ്ട്

    19 ബി.എസ്.എൻ.എൽ.ഓഫീസ്,കൈമനം

    20 ഗിരിദീപം കൺവെൻഷൻ സെന്റർ,നാലാഞ്ചിറ

     

    പാർക്കിംഗ് സ്ഥലങ്ങളിൽനിന്നു വിവിധ വേദികളിലേക്ക് പോകേണ്ട പൊതുജനങ്ങൾ കെഎസ്ആർടിസി ഇലക്ട്രിക് സ്വിഫ്റ്റ് ബസുകളുടെ സേവനം പ്രയോജനപ്പെടുത്തേണ്ടതാണ്.അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരേ നിയമനടപടി സ്വീകരിക്കും.പൊതുജനങ്ങൾക്ക് സംശയങ്ങളും അഭിപ്രായങ്ങളും താഴെ പറയുന്ന ഫോൺ നമ്പറുകളിൽ അറിയിക്കാവുന്നതാണ്.

     

    ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് യൂണിറ്റ് 9497930055

    ഇൻസ്‌പെക്ടർ ഓഫ് പോലീസ്,ട്രാഫിക് സൗത്ത്

    9497987002

    ഇൻസ്‌പെക്ടർ ഓഫ് പോലീസ്,ട്രാഫിക് നോർത്ത് 9497987001

    എ.സി.പി.ട്രാഫിക് സൗത്ത്:9497990005

    എ.സി.പി.ട്രാഫിക് നോർത്ത്:9497990006