Tag: ഗതാഗത നിയന്ത്രണം

  • പുതുയുഗ യാത്ര; തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം

    പുതുയുഗ യാത്ര; തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം

    തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ സമാപനത്തിന്റെ ഭാഗമായി നഗരത്തിൽ ഇന്ന് ഉച്ചയ്ക്ക് 2 മുതൽ രാത്രി 8 വരെ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി.

    വെള്ളയമ്പലം ഭാഗത്ത് നിന്ന് സ്റ്റാച്യു വഴി കിഴക്കേകോട്ട പോകേണ്ട വാഹനങ്ങൾ വഴുതക്കാട്, വിമൻസ് കോളജ് ജംക്‌ഷൻ, പനവിള വഴി പോകണം.

    പാളയത്ത് നിന്ന് കിഴക്കേകോട്ട പോകേണ്ട വാഹനങ്ങൾ പബ്ലിക് ലൈബ്രറി, നന്ദാവനം, പഞ്ചാപുര, ബേക്കറി മേ‍ൽപാലം, പനവിള വഴി പോകണം. പേട്ടയിൽ നിന്നു കിഴക്കേകോട്ട തമ്പാനൂർ ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ ആശാൻ സ്ക്വയർ, അടിപ്പാത, പഞ്ചാപുര, ബേക്കറി മേൽപാലം, പനവിള വഴി പോകണം. പുത്തരിക്കണ്ടത്ത് നടക്കുന്ന റാലിയിൽ പങ്കെടുക്കാൻ എത്തുന്നവർ പ്രസ്ക്ലബ് ഭാഗത്ത് ആളുകളെ ഇറക്കണം.

    വാഹനങ്ങളുടെ പാർക്കിങ് കേന്ദ്രങ്ങൾ

    വലിയ വാഹനങ്ങൾ:

    തിരുവല്ലം കോവളം ബൈപാസ് റോഡ്, പാപ്പനംകോട് പള്ളിച്ചൽ റോഡ്, ആറ്റുകാൽ ക്ഷേത്ര ഗ്രൗണ്ട്, പൂജപ്പുര ഗ്രൗണ്ട്

    ചെറിയ വാഹനങ്ങൾ:

    എസ്എംസി ഇടപ്പഴിഞ്ഞി റോഡ്, ജവാഹർ നഗർ കവടിയാർ റോഡ്, കവടിയാർ കുറവൻകോണം റോഡിന്റെ ഇടത് വശം, ഊളമ്പാറ പൈപ്പിൻമൂട് റോഡ്,

  • പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ലക്ഷദീപം: നാളെ തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം

    പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ലക്ഷദീപം: നാളെ തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം

    തിരുവനന്തപുരം : ജനുവരി 14ന് (ബുധനാഴ്ച) ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ നടക്കുന്ന ലക്ഷദീപത്തോട് അനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഗതാഗത ക്രമീകരണം.

    വൈകുന്നേരം 4 മുതൽ കിഴക്കേക്കോട്ട, അട്ടകുളങ്ങര, ശ്രീകണ്ഠേശ്വരം, വാഴപ്പള്ളി, വെട്ടിമുറിച്ചകോട്ട എന്നീ സ്ഥലങ്ങളിലാണ് ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

    ∙ ഗതാഗത തിരക്ക് അനുഭവപ്പെടുകയാണെങ്കിൽ പടിഞ്ഞാറേകോട്ട, എസ്പി ഫോർട്ട്, ശ്രീകണ്ഠേശ്വരം, ഗണപതികോവിൽ, വെട്ടിമുറിച്ചകോട്ട, നോർത്ത് നട, വാഴപ്പള്ളി എന്നീ ഭാഗങ്ങളിൽ നിന്നും പത്മനാഭ ക്ഷേത്രത്തിലേക്ക് വാഹന ഗതാഗതം അനുവദിക്കില്ല.

    ∙ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡുകളിലും ഗണപതി കോവിൽ- എസ്പി ഫോർട്ട്- മിത്രാനന്ദപുരം- വാഴപ്പള്ളി- വെട്ടിമുറിച്ചകോട്ട റോഡിലും മിത്രാനന്ദപുരം- പടിഞ്ഞാറേ കോട്ട- ഈഞ്ചക്കൽ റോഡിലും, ഈഞ്ചക്കൽ – കൊത്തളം- അട്ടക്കുളങ്ങര റോഡിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല.

    ∙ ഈഞ്ചക്കൽ ഭാഗത്തുനിന്നും കിഴക്കേക്കോട്ട ഭാഗത്തേക്ക് പോകുന്ന കെഎസ്ആർടിസി ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ ഈഞ്ചക്കൽ- കൊത്തളം- അട്ടകുളങ്ങര വഴി പോകണം.

    ∙ ലക്ഷദീപം കാണാനായി ഭക്തരുമായി വരുന്ന വലിയ വാഹനങ്ങൾ വെട്ടിമുറിച്ചകോട്ട, ഈഞ്ചക്കൽ, വാഴപ്പള്ളി ഭാഗങ്ങളിൽ ആൾക്കാരെ ഇറക്കിയ ശേഷം വാഹനങ്ങൾ ആറ്റുകാൽ ക്ഷേത്ര പാർക്കിങ് ഗ്രൗണ്ടിലും ചെറിയ വാഹനങ്ങൾ ഈസ്റ്റ് ഫോർട്ട്, എസ്പി ഫോർട്ട്, ശ്രീകണ്ഠേശ്വരം ഭാഗങ്ങളിൽ ആൾക്കാരെ ഇറക്കിയ ശേഷം മാഞ്ഞാലികുളം ഗ്രൗണ്ട്, പുത്തരിക്കണ്ടം മൈതാനം, ചാല ബോയ്സ് ഹൈസ്കൂൾ, ചാല ഗേൾസ് ഹൈസ്കൂൾ, അട്ടക്കുളങ്ങര ഹൈസ്കൂൾ, ഐരാണിമുട്ടം ഹോമിയോ കോളജ്, ഐരാണിമുട്ടം റിസർച് സെന്റർ എന്നീ സ്ഥലങ്ങളിൽ പാർക്ക് ചെയ്യണം

    ∙ ക്ഷേത്ര ട്രസ്റ്റ് പാസ് അനുവദിച്ചിട്ടുള്ള വാഹനങ്ങൾ പാസിൽ നിർദേശിച്ചിരിക്കുന്ന സ്ഥലങ്ങളിൽ പാർക്ക് ചെയ്യണം.

    ∙ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള റോഡുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. അത്തരത്തിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കും.

    ∙ വിമാനത്താവളത്തിലേക്കും, റെയിൽവേ സ്റ്റേഷനിലേക്കും വരുന്ന യാത്രക്കാർ മുൻകൂട്ടി യാത്രകൾ ക്രമീകരിക്കണം.

     

  • തേക്കട-പനവൂര്‍ റോഡില്‍ ഗതാഗത നിയന്ത്രണം

    തേക്കട-പനവൂര്‍ റോഡില്‍ ഗതാഗത നിയന്ത്രണം

    പനവൂര്‍:തേക്കട-പനവൂര്‍ റോഡില്‍ റോഡ് വീതികൂട്ടുന്ന പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ ചീരാണിക്കര മുതല്‍ മൂന്നാനക്കുഴി വരെയുള്ള സ്ഥലങ്ങളില്‍ ഇന്ന് (01/01/2026) മുതല്‍ ജനുവരി നാലു വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

  • ഉപരാഷ്ട്രപതിയുടെ സന്ദർശനം; തിരുവനന്തപുരം നഗരത്തിൽ രണ്ട് ദിവസം ഗതാഗത നിയന്ത്രണം

    ഉപരാഷ്ട്രപതിയുടെ സന്ദർശനം; തിരുവനന്തപുരം നഗരത്തിൽ രണ്ട് ദിവസം ഗതാഗത നിയന്ത്രണം

    തിരുവനന്തപുരം :ഇന്ത്യൻ ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ്റെ സന്ദർശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ 29.12.2025 തീയതി ഉച്ചയ്ക്ക് 02.30 മണി മുതല്‍ രാത്രി 08.30 മണി വരെയും 30.12.2025 തീയതി രാവിലെ 06.00 മണി മുതല്‍ ഉച്ചയ്ക്ക് 02.00 മണി വരെയും ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി .

    29.12.2025 തീയതി ഉച്ചയ്ക്ക് 02.30 മണി മുതല്‍ രാത്രി 08.30 മണി വരെ ശംഖുംമുഖം- ആള്‍സെയിന്റ്സ്-ചാക്ക –പേട്ട-പള്ളിമുക്ക്-പാറ്റൂര്‍-ജനറല്‍ ആശുപത്രി- ആശാന്‍ സ്ക്വയര്‍- ഫ്ലെെഓവര്‍-നിയമസഭ-ജിവിരാജ–എല്‍ എം എസ് -മ്യൂസിയം – വെള്ളയമ്പലം – കവടിയാര്‍ റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കുന്നതല്ല.

    30.12.2025 തീയ്യതി രാവിലെ 06.00 മണി മുതല്‍ 09.30 മണി വരെ കവടിയാര്‍- വെള്ളയമ്പലം- മ്യൂസിയം-വേള്‍‍‍ഡ്‍വാര്‍-വിജെറ്റി-ആശാന്‍ സ്ക്വയര്‍-ജനറല്‍ ആശുപത്രി-പാറ്റൂര്‍-പേട്ട-ചാക്ക റോഡിന്റെ ഇരുവശങ്ങളിലും, രാവിലെ 08.00 മണി മുതല്‍ ഉച്ചയ്ക്ക് 02.00 മണി വരെ ‍ചാക്ക –ലോര്‍ഡ്സ് – ലുലു -കുഴിവിള -ആക്കുളം -കോട്ടമുക്ക് -പ്രശാന്ത് നഗര്‍ -ഉളളൂര്‍ -കേശവദാസപുരം-പരുത്തിപ്പാറ-മാര്‍ ഇവാനിയസ് കോളേജ് റോഡിന്റെ ഇരുവശങ്ങളിലും, രാവിലെ 06.00 മണി മുതല്‍ ഉച്ചയ്ക്ക് 2.00 മണി വരെ ശംഖുമുഖം-ആള്‍സെയിന്റെ്സ്-ചാക്ക റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കുന്നതല്ല.

    കൂടാതെ 29.12.2025, 30.12.2025 തീയതികളില്‍ ശംഖുംമുഖം – വലിയതുറ, പൊന്നറ, കല്ലുംമൂട് – ഈഞ്ചയ്ക്കല്‍ – അനന്തപുരി ആശുപത്രി -ഈഞ്ചയ്ക്കല്‍ – മിത്രാനന്ദപുരം – എസ് പി ഫോര്‍ട്ട് – ശ്രീകണ്ഠേശ്വരം പാര്‍ക്ക് – തകരപ്പറമ്പ് മേല്‍പ്പാലം – ചൂരക്കാട്ടുപാളയം – തമ്പാനൂര്‍ ഫ്ലൈഓവര്‍ – തൈക്കാട് -വഴുതയ്ക്കാട് – വെള്ളയമ്പലം-കവടിയാര്‍ റോഡിലും 30.12.2025 തീയതി വിമണ്‍സ് കോളേജ് -ബേക്കറി ജംഗ്ക്ഷന്‍ -പഞ്ചാപുര-രക്തസാക്ഷിമണ്ഡപം-നിയമസഭാമന്ദിരം -പി എം ജി , പ്ളാമൂട്പട്ടം -കേശവദാസപുരം റോഡിലും‍, വെള്ളയമ്പലം-കവടിയാര്‍-കുറവന്‍കോണം-പട്ടം-കേശവദാസപുരം-ഉള്ളൂര്‍-ആക്കുളം-കുഴിവിള-ഇന്‍ഫോസിസ്-കഴക്കൂട്ടം-വെട്ടുറോഡ് റോഡിലും നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി.

    ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള പ്രധാന റോഡുകളിലും സമീപമുള്ള ഇടറോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ലാത്തതും അത്തരത്തില്‍ പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുന്നതുള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുന്നതുമാണ്.

    ഉപരാഷ്ട്രപതിയുടെ റൂട്ട് സമയത്ത് പ്രധാന റോഡില്‍ വന്നു ചേരുന്ന ഇടറോഡുകളിലെ വാഹന ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തുന്നതും ഗതാഗതം വഴിതിരിച്ചു വിടുന്നതുമാണ്.

    വിമാനത്താവളത്തിലേക്കും, റെയില്‍വെ സ്റ്റേഷനിലേക്കും വരുന്ന യാത്രക്കാർ മുൻകൂട്ടി യാത്രകള്‍ ക്രമീകരിക്കേണ്ടതാണ്. ഡൊമസ്റ്റിക് എയര്‍പോര്‍ട്ടിലേക്ക് പോകുന്ന യാത്രക്കാര്‍ വെണ്‍പാലവട്ടം , ചാക്ക ഫ്ളൈ ഓവര്‍ , ഈഞ്ചക്കല്‍ കല്ലുംമൂട്, പൊന്നറ പാലം, വലിയതുറ വഴിയും ഇന്റര്‍നാഷണല്‍ ടെര്‍മിനലിലേക്ക് പോകുന്ന യാത്രക്കാര്‍ വെണ്‍പാലവട്ടം ചാക്ക ഫ്ളൈ ഓവര്‍ , ഈഞ്ചക്കല്‍ ,കല്ലുംമ്മൂട് അനന്തപുരി ആശുപത്രി സര്‍വീസ് റോഡ് വഴിയും പോകേണ്ടതാണ്.‍

    തിരുവനന്തപുരം സിറ്റി പോലീസിന്റെ ഗതാഗത ക്രമീകരണങ്ങളോട് പൊതുജനങ്ങള്‍ സഹകരിക്കേണ്ടതാണ്.ട്രാഫിക് ക്രമീകരണങ്ങളുടെ വിവരങ്ങള്‍ അറിയുന്നതിലേക്ക് പൊതുജനങ്ങള്‍ക്ക് 04712558731, 9497930055,എന്നീ ഫോണ്‍ നമ്പരുകളില്‍‍ ബന്ധപ്പെടാവുന്നതാണ്.

  • രാഷ്ട്രപതിയുടെ സന്ദർശനം:തിരുവനന്തപുരം നഗരത്തിൽ രണ്ട് ദിവസം ഗതാഗത നിയന്ത്രണം

    രാഷ്ട്രപതിയുടെ സന്ദർശനം:തിരുവനന്തപുരം നഗരത്തിൽ രണ്ട് ദിവസം ഗതാഗത നിയന്ത്രണം

    തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സന്ദർശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ  നാളെയും  മറ്റന്നാളും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി അസിസ്റ്റന്റ് സിറ്റി പോലീസ് കമ്മീഷണർ (ട്രാഫിക്) പി അനിൽകുമാർ അറിയിച്ചു.

    നാളെ ഉച്ചക്ക് രണ്ട് മുതൽ രാത്രി ഒൻപത് മണി വരെയും മറ്റന്നാൾ രാവിലെ ആറു മുതൽ 11 മണിവരെയുമാണ് നിയന്ത്രണം.

    നിയന്ത്രണങ്ങളുടെ ഭാഗമായി നാളെ വൈകുന്നേരം നാല് മുതൽ രാത്രി ഒൻപത് മണി വരെ ശംഖുംമുഖം – ഡൊമസ്റ്റിക് എയർ പോർട്ട് വരെയുള്ള റോഡിലും എയർ പോർട്ട് ആറാട്ട് ഗേറ്റ്- -വള്ളകടവ് -ഈഞ്ചയ്ക്കൽ – മിത്രാനന്ദപുരം – എസ് പി ഫോർട്ട് -ശ്രീകണ്ഠേശ്വരം പാർക്ക്- തകരപ്പറമ്പ് മേൽപ്പാലം- ചൂരക്കാട്ടുപാളയം – തമ്പാനൂർ ഫ്ലൈഓവർ – തൈയ്ക്കാട് -വഴുതയ്ക്കാട് -വെള്ളയമ്പലം -കവടിയാർ റോഡിൻ്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കുന്നതല്ല.

    മറ്റന്നാൾ രാവിലെ ആറു മുതൽ 11മണി വരെ കവടിയാർ- വെള്ളയമ്പലം- മ്യൂസിയം-വേൾഡ്‌വാർ-വിജെറ്റി-ആശാൻ സ്ക്വയർ- ജനറൽ ആശുപത്രി-പാറ്റൂർ-പേട്ട-ചാക്ക – ആൾസെയിന്റ്സ്–ശംഖുംമുഖം റോഡിന്റെ ഇരുവശങ്ങളിലും പാർക്കിംഗ് നിരോധിച്ചു. കൂടാതെ ഇന്ന് ശംഖുംമുഖം – വലിയതുറ- പൊന്നറ-കല്ലുംമൂട് – ഈഞ്ചയ്ക്കൽ വരേയും

    മറ്റന്നാൾ വെള്ളയമ്പലം – വഴുതക്കാട് -തൈക്കാട്- തമ്പാനൂർ ഫ്ലൈഓവർ- ചൂരക്കാട്ട് പാളയം -തകരപറമ്പ് മേൽ പാലം – ശ്രീകണ്ഠേശ്വരം പാർക്ക്- എസ് പി ഫോർട്ട് മിത്രാനന്ദപുരം -ഈഞ്ചക്കൽ -കല്ലുംമൂട്- പൊന്നറ പാലം – വലിയതുറ- ഡൊമസ്റ്റിക് എയർപോർട്ട് റോഡിലും വാഹനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

    ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള പ്രധാന റോഡുകളിലും സമീപമുള്ള ഇടറോഡുകളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. അതീവ സുരക്ഷാ പ്രാധാന്യമുള്ള റൂട്ടിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്ത് നിയമനടപടികൾ സ്വീകരിക്കുമെന്നും എസിപി അറിയിച്ചു.

    രാഷ്ട്രപതിയുടെ റൂട്ട് സമയത്ത് പ്രധാന റോഡിൽ വന്നു ചേരുന്ന ഇടറോഡുകളിലെ വാഹന ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നതും ഗതാഗതം വഴിതിരിച്ചു വിടുന്നതുമാണ്.

    വിമാനത്താവളത്തിലേക്കും റയിൽവേസ്റ്റേഷനിലേക്കും പോകുന്ന യാത്രക്കാർ മുൻകൂട്ടി യാത്രകൾ ക്രമീകരിക്കേണ്ടതാണ്.

    ഗതാഗത ക്രമീകരണങ്ങളുടെ വിവരങ്ങൾക്ക്

    9497930055, 04712558731 നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

  • നേവല്‍ഡേ ഓപ്പറേഷന്‍ റിഹേഴ്സൽ; തിരുവനന്തപുരം നഗരത്തിൽ ഇന്ന്‌ ഗതാഗത നിയന്ത്രണം

    നേവല്‍ഡേ ഓപ്പറേഷന്‍ റിഹേഴ്സൽ; തിരുവനന്തപുരം നഗരത്തിൽ ഇന്ന്‌ ഗതാഗത നിയന്ത്രണം

    തിരുവനന്തപുരം : നാവിക സേനാ ദിനാഘോഷ പരിപാടികളുടെ റിഹേഴ്സൽ നടക്കുന്നതിനാൽ ഇന്ന് ഉച്ചയ്ക്കു 12 മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും.

    ഉച്ചയ്ക്ക് ഒന്നുമുതൽ നഗരത്തിലെ വിവിധ പാർക്കിങ് ഗ്രൗണ്ടുകളിൽ നിന്ന് കെഎസ്ആർടിസി ബസുകൾ നിശ്ചിത ടിക്കറ്റ് ചാർജ് ഈടാക്കി സർവീസ് നടത്തും.

    റിഹേഴ്സൽ കാണുന്നതിനായി വരുന്ന പൊതുജനങ്ങൾ വൈകിട്ട് നാലിന് മുൻപായി നിർദേശിച്ചിരിക്കുന്ന പാർക്കിങ് ഗ്രൗണ്ടുകളിലെത്തണം. പരിപാടി കാണാൻ വരുന്ന പൊതുജനങ്ങൾ 12 വയസിന് താഴെയുള്ള കുട്ടികളെ കൊണ്ടുവരുന്നത് പരമാവധി ഒഴിവാക്കണമെന്നും നിർദേശമുണ്ട് .

  • ശിശുദിന റാലി ; തിരുവനന്തപുരം നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം

    ശിശുദിന റാലി ; തിരുവനന്തപുരം നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം

    തിരുവനന്തപുരം: ശിശുദിന റാലിയോടനുബന്ധിച്ച് 14.11.2025 -ാം തീയതി രാവിലെ 08.30 മണി മുതല്‍ 11 .00 മണി വരെ നഗരത്തില്‍ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുളളതാണ്.

    • വെളളയമ്പലം ഭാഗത്ത് നിന്നും മ്യൂസിയം വഴി പോകുന്ന വലിയ വാഹനങ്ങള്‍ വെളളയമ്പലം -ശ്രീമൂലം ക്ലബ് ജംഗ്ക്ഷന്‍ -വഴുതയ്ക്കാട് -വിമന്‍സ് കോളേജ് വഴിയും ചെറിയ വാഹനങ്ങള്‍ വെളളയമ്പലം -മ്യൂസിയം -നന്ദാവനം വഴിയും പോകേണ്ടതാണ്.

    • എല്‍ എം എസ് ഭാഗത്ത് നിന്നും മ്യൂസിയം വഴി പോകുന്ന വാഹനങ്ങള്‍ കോര്‍പ്പറേഷന്‍ ഓഫിസ്- നന്ദന്‍കോട് – ദേവസ്വം ബോര്‍ഡ് -ടി ടി സി വഴി പോകേണ്ടതാണ്.

    • റാലിയില്‍ പങ്കെടുക്കുന്ന കുട്ടികളെയും കൊണ്ട് വരുന്ന വലിയ വാഹനങ്ങള്‍ കുട്ടികളെ നിയമാസഭാ ബില്‍ഡിംഗിന് മുന്‍വശം റോഡില്‍ ഇറക്കിയതിന് ശേഷം എല്‍ എം എസ് പാര്‍ക്കിംഗ് ഗ്രൌണ്ട് , വെളളയമ്പലം വാട്ടര്‍ അതോറിറ്റി കോമ്പൌണ്ട് , ജിമ്മി ജോര്‍ജ്ജ് പാര്‍ക്കിംഗ് ഗ്രൌണ്ട് , തൈക്കാട് പോലീസ് ട്രയിനിംഗ് കോളേജ് ഗ്രൌണ്ട്, കവടിയാര്‍ സാല്‍വേഷന്‍ ആര്‍മി സ്കൂള്‍ ഗ്രൌണ്ട് , ജി വി രാജ മുതല്‍ നിയമസഭ വരെയുളള റോഡിന്റെ ഇടത് വശം, ജവഹര്‍ നഗര്‍ റോഡ് മുതല്‍ കവടിയാര്‍ വരെയുളള റോഡിന്റെ ഇടത് വശം , പി എം ജി മുതല്‍ ലോ കോളേജ് വരെയുളള റോഡിന്റെ ഇടത് വശവും ഗതാഗതത്തിന് തടസ്സമില്ലാത്ത വിധത്തില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.

  • തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

    തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

    തിരുവനന്തപുരം രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുര്‍മുവിൻ്റെ സന്ദർശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ 23.10.2025 തീയതി രാവിലെ 8.00 മണി മുതല്‍ ഉച്ചയ്ക്ക് 1.00 മണി വരെ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയി.

    കവടിയാര്‍-വെള്ളയമ്പലം-മ്യൂസിയം-പാളയം-വിജെറ്റി-ആശാന്‍ സ്ക്വയര്‍-ജനറല്‍ ആശുപത്രി-പാറ്റൂര്‍-പേട്ട -ചാക്ക -ആള്‍സെയിന്റ്സ്-ശംഖുമുഖം-ഡൊമസ്റ്റിക് എയര്‍പോര്‍ട്ട് റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കുന്നതല്ല.

    കൂടാതെ വെള്ളയമ്പലം- വഴുതയ്ക്കാട് -തൈയ്കക്കാട്-തമ്പാനൂര്‍ ഫ്ലൈഓവര്‍ -ചൂരക്കാട്ടുപാളയം- -തകരപ്പറമ്പ് മേല്‍പ്പാലം-ശ്രീകണ്ഠേശ്വരം പാര്‍ക്ക്-എസ് പി ഫോര്‍ട്ട്-മിത്രാനന്ദപുരം-ഈഞ്ചയ്ക്കല്‍ -കല്ലുംമൂട്-പൊന്നറ പാലം-വലിയതുറ- ഡൊമസ്റ്റിക് എയര്‍പോര്‍ട്ട്-ശംഖുംമുഖം റോഡിലും, വെള്ളയമ്പലം-കവടിയാര്‍-കുറവന്‍കോണം-പട്ടം-കേശവദാസപുരം-ഉള്ളൂര്‍-ആക്കുളം-കുഴിവിള-മുക്കോലക്കല്‍-ആറ്റിന്‍കുഴി-കഴക്കൂട്ടം-വെട്ടുറോഡ് റോഡിലും വാഹനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി.

    ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള പ്രധാന റോഡുകളിലും സമീപമുള്ള ഇടറോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ലാത്തതും അത്തരത്തില്‍ പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുന്നതുള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുന്നതുമാണ്.

    റൂട്ട് സമയത്ത് പ്രധാന റോഡില്‍ വന്നു ചേരുന്ന ഇടറോഡുകളിലെ വാഹന ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തുന്നതും ഗതാഗതം വഴിതിരിച്ചു വിടുന്നതുമാണ്.

    വിമാനത്താവളത്തിലേക്കും റെയില്‍വെ സ്റ്റേഷനിലേക്കും വരുന്ന യാത്രക്കാർ മുൻകൂട്ടി യാത്രകള്‍ ക്രമീകരിക്കേണ്ടതാണ്. ഡൊമസ്റ്റിക് എയര്‍പോര്‍ട്ടിലേക്ക് പോകുന്ന യാത്രക്കാര്‍ വെണ്‍പാലവട്ടം , ചാക്ക ഫ്ളൈ ഓവര്‍ , ഈഞ്ചക്കല്‍ കല്ലുംമൂട്, പൊന്നറ പാലം, വലിയതുറ വഴിയും ഇന്റര്‍നാഷണല്‍ ടെര്‍മിനലിലേക്ക് പോകുന്ന യാത്രക്കാര്‍ വെണ്‍പാലവട്ടം, ചാക്ക ഫ്ളൈ ഓവര്‍ , ഈഞ്ചക്കല്‍ ,കല്ലുംമ്മൂട് അനന്തപുരി ആശുപത്രി സര്‍വീസ് റോഡ് വഴിയും പോകേണ്ടതാണ്.‍

    ഗതാഗത ക്രമീകരണങ്ങളുടെ വിവരങ്ങള്‍ അറിയുന്നതിലേക്ക് 9497930055, 04712558731 നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

  • നവരാത്രി ഘോഷയാത്ര; തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം

    നവരാത്രി ഘോഷയാത്ര; തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം

    തിരുവനന്തപുരം:നവരാത്രി ഘോഷയാത്രയോടനുബന്ധിച്ച് 22.9.2025 തീയതി രാവിലെ 11.00 മണി മുതൽ തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

    നവരാത്രി ഉത്സവത്തോടനുബന്ധിച്ച് 22.9.2025 തീയതിയിൽ നവരാത്രി വിഗ്രഹങ്ങൾ ഘോഷയാത്രയായി തിരുവനന്തപുരം സിറ്റി നഗരാതിർത്തിയായ പള്ളിച്ചലിൽ രാവിലെ 11.00 മണിയോടുകൂടി എത്തിച്ചേരുന്നതും തുടർന്ന് നേമത്തുനിന്നും ഉച്ചയോടെ തിരിച്ച് രാത്രി 8.00 മണിയോടുകൂടി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലും എത്തിച്ചേരുന്നു.

    നവരാത്രി ഘോഷയാത്ര കടന്നുപോകുന്ന സമയങ്ങളിൽ തിരുവനന്തപുരം നഗരാതിർത്തിക്കുള്ളിലെ പള്ളിച്ചൽ മുതൽ ശ്രീപത്മനാഭസ്വാമി ക്ഷേത്രം വരെയുള്ള റോഡിൽ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ ഈ റോഡുകളിൽ രാവിലെ 11.00 മണി മുതൽ രാത്രി 8.00 മണി വരെ ആവശ്യമായ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതാണ്.

    കിള്ളിപ്പാലം മുതൽ പള്ളിച്ചൽ വരെ ഉള്ള ട്രാക്കിൽ ഒരു വാഹനങ്ങളും പാർക്ക് ചെയ്യുവാൻ പാടില്ലാത്തതാണ്. ടി റോഡിൽ ഏതെങ്കിലും തരത്തിലുള്ള വാഹനങ്ങൾ പാർക്ക് ചെയ്യുകയാണെങ്കിൽ റിക്കവറി ഉപയോഗിച്ച് നീക്കം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതുമാണ്.

    ഘോഷയാത്ര സിറ്റി നഗരാതിർത്തിയായ പള്ളിച്ചൽ മുതൽ കരമന എത്തുന്നതുവരെയും കിള്ളിപ്പാലം ഭാഗത്തുനിന്നും പള്ളിച്ചലേക്കും പള്ളിച്ചൽ ഭാഗത്തുനിന്നും കരമന ഭാഗത്തേക്കുള്ള വാഹനങ്ങൾ ഒരു ട്രാക്ക് വഴി കടത്തിവിടുന്നതിനാൽ ഡ്രൈവർമാർ ശ്രദ്ധയോടെ വേഗത കുറച്ച് വാഹനം ഓടിച്ചു പോകേണ്ടതാണ്.

    ബാലരാമപുരം, പള്ളിച്ചൽ ഭാഗത്തുനിന്ന് സിറ്റിയിലേക്ക് വരുന്ന വാഹനങ്ങൾ പ്രത്യേകിച്ചും ആംബുലൻസ്, എയർപോർട്ട്, എമർജൻസി വാഹനങ്ങൾ പരമാവധി പള്ളിച്ചൽ കിള്ളിപ്പാലം ഒഴിവാക്കി ബൈപ്പാസ് വഴി പോകേണ്ടതാണ്. ടിപ്പർ ഉൾപ്പെടെയുള്ള ചരക്ക് വാഹനങ്ങൾ യാതൊരു കാരണവശാലും ഈ റൂട്ടിൽ അനുവദിക്കുന്നതല്ല.

    ഘോഷയാത്ര കരമന ഭാഗത്ത് എത്തിക്കഴിഞ്ഞാൽ നേമം, പാപ്പനംകോട് ഭാഗത്തുനിന്നും ഈസ്റ്റ് ഫോർട്ട് ഭാഗത്തേക്ക് പോകാനുള്ള ചെറിയ വാഹനങ്ങൾ കൈമനം – മരുതൂർക്കടവ് – കാലടി -ചിറപ്പാലം -ചിറമുക്ക് -മണക്കാട് വഴി പോകേണ്ടതാണ്.

    ഘോഷയാത്ര കരമന ഭാഗത്തുനിന്നും തിരിക്കുന്ന സമയം നേമം, പാപ്പനംകോട് ഭാഗത്തുനിന്നും കരമന-തമ്പാനൂർ ഭാഗത്തേക്ക് പോകാനുള്ള എല്ലാ വാഹനങ്ങളും കരമന- കുഞ്ചാലുംമൂട് -പൂജപ്പുര – ജഗതി – മേട്ടുകട – തൈക്കാട് വഴി പോകേണ്ടതാണ്.

    കരമന ഭാഗത്ത് നിന്നും കിള്ളിപ്പാലം ഭാഗത്തേക്ക് ഘോഷയാത്ര തിരിക്കുന്ന സമയം മുതൽ പൂജപ്പുര ഭാഗത്ത് നിന്നും കുഞ്ചാലുംമൂട് കരമന ഭാഗത്തേക്ക് ഒരു വാഹനങ്ങളും കടത്തിവിടുന്നതല്ല കരമന ഭാഗത്തേക്ക് പോകുവാനുള്ള ചെറിയ വാഹനങ്ങൾ പൂജപ്പുര – മേലാറന്നൂർ – സിഐടി റോഡ് – പി ആർ എസ് -വഴി കരമന ഭാഗത്തേക്കും വലിയ വാഹനങ്ങൾ പൂജപ്പുര – ജഗതി – മേട്ടുകട – ഫ്ലൈ ഓവർ – കിളളിപ്പാലം കരമന വഴിയും നെയ്യാറ്റിൻകര ഭാഗത്തേക്ക് പോകാനുള്ള വലിയ വാഹനങ്ങൾ തിരുമല – മങ്കാട്ട് കടവ്- മലയിൻകീഴ് വഴിയോ ചെറിയ വാഹനങ്ങൾ തിരുമല -തൃക്കണ്ണാപുരം -സ്റ്റുഡിയോ റോഡ് -വെള്ളയാണി വഴിയോ പോകേണ്ടതാണ്.

    ഘോഷയാത്രയുടെ മുൻവശം പി ആർ എസ് ഹോസ്പിറ്റൽ കടന്നു കഴിഞ്ഞാൽ അട്ടക്കുളങ്ങര ഭാഗത്ത് നിന്നും കിള്ളിപ്പാലം ഭാഗത്തേക്ക് ടൂവീലർ ഉൾപ്പെടെയുള്ള ഒരു വാഹനങ്ങളും കടത്തിവിടുന്നതല്ല വലിയ വാഹനങ്ങൾ മണക്കാട് തിരുവല്ലം ബൈപ്പാസ് വഴിയും ചെറിയ വാഹനങ്ങൾ ഈസ്റ്റ് ഫോർട്ട് തമ്പാനൂർ വഴിയും പോകേണ്ടതാണ്

    തിരുവനന്തപുരം സിറ്റി പോലീസിന്റെ മേൽ പറഞ്ഞ ഗാതാഗത ക്രമീകരണങ്ങളോട് പൊതു ജനങ്ങൾ സഹകരിക്കേണ്ടതാണ്.

    പൊതുജനങ്ങൾക്ക് പരാതികളും നിർദ്ദേശങ്ങളും താഴെപ്പറയുന്ന ഫോൺ നമ്പരുകളിൽ അറിയിക്കാവുന്നതാണ്- -9497930055, 0471-2558731