Tag: ഗതാഗത നിയന്ത്രണം

  • ഓണം ഘോഷയാത്ര; നാളെ നഗരത്തിൽ ഗതാഗത നിയന്ത്രണം

    ഓണം ഘോഷയാത്ര; നാളെ നഗരത്തിൽ ഗതാഗത നിയന്ത്രണം

    തിരുവനന്തപുരം:ഓണം വാരാഘോഷ സമാപന ഘോഷയാത്രയോടനുബന്ധിച്ച് നഗരത്തിൽ നാളെ വിപുലമായ ഗതാഗത നിയന്ത്രണ ങ്ങളും പാർക്കിംഗ് സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്നും എല്ലാവരും അധികൃതരുടെ നിർദ്ദേശങ്ങൾ അനുസരിച്ചു പ്രവർത്തിക്കണമെന്നും പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശിവൻകുട്ടി അറിയിച്ചു.

    ഘോഷയാത്ര സംബന്ധിച്ചു വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. വാർത്താസമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് സിറ്റി പോലീസ് കമ്മിഷണർ തോംസൺ ജോസ് ഗതാഗത നിയന്ത്രണങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വ്യക്തമാക്കി.

    ഘോഷയാത്ര ആരംഭിക്കുന്ന കവടിയാർ മുതൽ കിഴക്കേകോട്ട, ഈഞ്ചക്കൽ വരെയുള്ള റോഡിലും നഗരത്തിലെ പ്രധാന റോഡുകളിലും നാളെ ഉച്ചയ്ക്ക് രണ്ട് മണി മുതൽ

    നിയന്ത്രണം ഉണ്ടാവും.

    ഘോഷയാത്ര കടന്നു പോകുന്ന റോഡിൽ വാഹന പാർക്കിംഗ് അനുവദിക്കില്ല. നഗരത്തിൽ പ്രധാന റോഡുകളിലും ഇടറോഡുകളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യും.

    നിശ്ചല ദൃശ്യങ്ങൾ കിഴക്കേകോട്ട വെട്ടിമുറിച്ചകോട്ട വഴി ഈഞ്ചക്കൽ ബൈപ്പാസിൽ പ്രവേശിക്കുന്ന സമയം ഈഞ്ചക്കൽ ഭാഗത്തു നിന്നും മിത്രാനന്ദപുരം ഭാഗത്തേക്കോ അട്ടക്കുളങ്ങര ഭാഗത്തേക്ക് യാതൊരു വാഹനങ്ങളും കടത്തി വിടുന്നതല്ല. ഘോഷയാത്രയിലെ ഫ്ലോട്ടുകളും മറ്റു കലാരൂപങ്ങളും ഈഞ്ചക്കൽ ജംഗ്ഷനിൽ നിന്നും ഇടത്തോട് സർവ്വീസ് റോഡ് വഴി കല്ലുമ്മൂട് ഹൈവേയിൽ കയറി ഘോഷയാത്ര അവസാനിപ്പിക്കേണ്ടതാണ്.

    നോ പാർക്കിംഗ് റോഡുകൾ

    കവടിയാർ -വെള്ളയമ്പലം- മ്യൂസിയം- പാളയം- സ്റ്റാച്യു -ആയുർവേദകോളേജ് -കിഴക്കേകോട്ട – അട്ടക്കുളങ്ങര റോഡ്, വെട്ടിമുറിച്ചകോട്ട-വാഴപ്പള്ളി -മിത്രാനന്ദപുരം –

    പടിഞ്ഞാറേകോട്ട- ഈഞ്ചയ്ക്കൽ -കല്ലുമ്മൂട് വരെയുള്ള റോഡിലും വെള്ളയമ്പലം- വഴുതക്കാട് -തൈക്കാട് റോഡിലും കോർപ്പറേഷൻ പോയിൻ്റ് റോഡിലും ബേക്കറി ജംഗ്ഷൻ-അണ്ടർ പാസേജ്-ആശാൻ TTC-ദേവസ്വംബോർഡ്-നന്തൻകോട്-സ്ക്വയർ-ഫ്ലൈഓവർ-ജി വി രാജ-പിഎംജി റോഡിലും, തമ്പാനൂർ -ചുരക്കാട്ട് പാളയം -കിള്ളിപാലം -അട്ടകുളങ്ങര റോഡിലും, ചൂരക്കാട്ടുപാളയം-പവർഹൗസ്-ശ്രീകണ്ഠേശ്വരം-ഉപ്പിടാംമൂട് റോഡിലും, ആയുർവ്വേദ കോളേജ്-കുന്നുംപുറം-ഉപ്പിടാംമൂട്-പാറ്റൂർ റോഡിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ലാത്തതാണ്. അന്നേദിവസം നഗരത്തിലെ റോഡുകളിൽ പേ&പാർക്കിംഗ് സംവിധാനം ഉണ്ടായിരിക്കുന്നതല്ല.

     

    * എം.സി റോഡിൽ നിന്നും തമ്പാനൂർ/ കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ടതും തിരിച്ചു പോകേണ്ടതുമായ വാഹനങ്ങൾ മണ്ണന്തല നിന്നും തിരിഞ്ഞ് കടപ്പനകുന്ന് -പേരൂർക്കട പൈപ്പിൻമൂട് – ശാസ്തമംഗലം – ഇടപ്പഴിഞ്ഞിഎസ്.എം.സി-വഴുതക്കാട്-തൈക്കാട് വഴിയോ, പരുത്തിപ്പാറ-മുട്ടട -അമ്പലമുക്ക്-ഊളമ്പാറ-ശാസ്തമംഗലം-ഇടപ്പഴിഞ്ഞി -എസ്.എം.സി-വഴുതക്കാട്-തൈക്കാട് വഴിയോ പോകേണ്ടതാണ്.

     

    * കഴക്കൂട്ടം ഭാഗത്തു നിന്നും ഉള്ളൂർ വഴി നഗരത്തിലേക്ക് വരുന്ന വാഹനങ്ങൾ ഉള്ളൂർ -മെഡിക്കൽ കോളേജ് – കണ്ണമൂല – പാറ്റൂർ -ജനറൽഹോസ്പിറ്റൽ- ആശാൻസ്ക്വയർ-അണ്ടർ പാസേജ്-ബേക്കറി ഫ്ലൈഓവർ-പനവിള-തമ്പാനൂർ-വഴി പോകേണ്ടതാണ്.

     

    * പട്ടം ഭാഗത്തു നിന്നും തമ്പാനൂർ/ കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വലിയ വാഹനങ്ങൾ പട്ടം-പൊട്ടകുഴി-മുറിഞ്ഞപാലം-കുമാരപുരം-കണ്ണമൂല നാലുമുക്ക്. പാറ്റൂർ -ജനറൽ ഹോസ്പിറ്റൽ-ആശാൻ സ്ക്വയർ-അണ്ടർ പാസേജ്-ബേക്കറി ഫ്ലൈഓവർ-പനവിള- തമ്പാനൂർ-വഴിയും ചെറിയ വാഹനങ്ങൾ പട്ടം-മരപ്പാലം-കവടിയാർ-ഗോൾഫ് ലിങ്ക്സ്-പൈപ്പിൻമുട്-ശാസ്തമംഗലം എസ്എംസി – തൈക്കാട് വഴിയും പോകേണ്ടതാണ്.

     

    * പേരൂർക്കട ഭാഗത്തു നിന്നും തമ്പാനൂർ/ കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ടതും തിരിച്ചു പോകേണ്ടതുമായ വാഹനങ്ങൾ പേരൂർക്കട – പൈപ്പിൻമൂട് ശാസ്തമംഗലം -ഇടപ്പഴിഞ്ഞി – എസ്.എം.സി – വഴുതക്കാട് – തൈക്കാട് വഴിയോ, പേരൂർക്കട പൈപ്പിൻമൂട് ശാസ്തമംഗലം – ഇടപ്പഴിഞ്ഞി – ജഗതി -മേട്ടുക്കട വഴിയോ പോകേണ്ടതാണ്.

     

    * പേട്ട ഭാഗത്തു നിന്നും തമ്പാനൂർ/ കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ടതും തിരിച്ചു പോകേണ്ടതുമായ വാഹനങ്ങൾ പാറ്റൂർ-വഞ്ചിയൂർ-ഉപ്പിടാംമൂട്-തകരപറമ്പ് ഫ്ലൈഓവർ-കിളിളിപ്പാലം വഴിയോ പാറ്റൂർ -ജനറൽ ഹോസ്പിറ്റൽ- ആശാൻ സ്ക്വയർ-അണ്ടർ പാസേജ്-ബേക്കറി ഫ്ലൈഓവർ-പനവിള-തമ്പാനൂർ-വഴിയോ പോകേണ്ടതാണ്.

     

    * തിരുവല്ലം ഭാഗത്തു നിന്നും തമ്പാനൂർ ഭാഗത്തേക്ക് പോകേണ്ടതും തിരിച്ചു പോകേണ്ടതുമായ വരുന്ന വാഹനങ്ങൾ അട്ടക്കുളങ്ങര- കിള്ളിപ്പാലം -ചുരക്കാട്ടുപാളയം വഴി പോകേണ്ടതാണ്.

     

    * കിഴക്കേകോട്ടയിൽ നിന്നും ഭാഗത്തേക്ക് വാഹനങ്ങൾ അട്ടക്കുളങ്ങര- ഈഞ്ചക്കൽ – ചാക്ക വഴി പോകേണ്ടതാണ്

     

    *കിഴക്കേകോട്ടയിൽ നിന്നും തമ്പാനൂർ, കരമന, പാപ്പനംകോട് ഭാഗത്തേയ്ക്ക് പോകേണ്ട് വാഹനങ്ങൾ അട്ടക്കുളങ്ങര – കിള്ളിപാലം വഴി പോകേണ്ടതാണ്..

     

    *കിഴക്കേകോട്ടയിൽ നിന്നും സർവ്വീസ് ആരംഭിക്കേണ്ട ബസുകൾ അട്ടകുളങ്ങര-മണക്കാട് റോഡിലും, അട്ടകുളങ്ങര-കിള്ളിപ്പാലം റോഡിലും വരിയായി പാർക്ക് ചെയ്ത് യഥാക്രമം സർവ്വീസ് നടത്തേണ്ടതാണ്.

     

    *തമ്പാനൂർ ഭാഗത്തു നിന്നും കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ നിർ ദ്ദേശിക്കുന്ന സമയം മുതൽ തമ്പാനൂർ ഫ്ലൈഓവർ-കിള്ളിപ്പാലം പോകേണ്ടതാണ്.

     

     

    *പാർക്കിംഗ് സ്ഥലങ്ങൾ*

     

    കവടിയാർ സാൽവേഷൻ ആർമി സ്കൂൾ, കേരള വാട്ടർ അതോറിറ്റി കോമ്പൗണ്ട്, ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം കോമ്പൗണ്ട്, കേരള യൂണിവേഴ്സിറ്റി സെനറ്റ് ഹാൾ കോമ്പൗണ്ട്, യൂണിവേഴ്സിറ്റി കോളേജ്, സംസ്കൃത കോളേജ്, വഴുതക്കാട് വിമൻസ് കോളേജ്, സംഗീത കോളേജ്, സെൻ്റ് ജോസഫ് സ്കൂൾ, മാഞ്ഞാലിക്കുളം ഗ്രൗണ്ട്, ഫോർട്ട് ഹൈസ്കൂൾ, ഗവ. ബോയ്‌സ് & ഗേൾസ് ഹയർ സെക്കൻ്ററി സ്കൂൾ ഗ്രൗണ്ട് ചാല, അട്ടക്കുളങ്ങര സെൻട്രൽ സ്കൂൾ, ആറ്റുകാൽ ക്ഷേത്രം ഗ്രൗണ്ട്, ഐരാണിമുട്ടം ഹോമിയോ കോളേജ്, നഗരസഭയുടെ കീഴിലുള്ള തമ്പാനൂർ, പാളയം, കോർപ്പറേഷൻ ഓഫീസ് എന്നിവിടങ്ങളിലെ മൾട്ടി ലെവൽ കാർ പാർക്കിംഗുകൾ, റെയിൽവെ, തമ്പാനൂർ KSRTC പാർക്കിംഗ് ഏരിയ എന്നീ സ്ഥലങ്ങളിൽ വാഹനങ്ങൾ

    പാർക്ക് ചെയ്യാം. പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ ഡ്രൈവറുടെ മൊബൈൽ നമ്പർ എഴുതി പ്രദർശിപ്പിക്കണം.

    ട്രാഫിക് ക്രമീകരണങ്ങളുടെ വിവരങ്ങൾ അറിയുന്നതിന് 04712558731, 9497930055 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.

     

    ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ, എംഎൽഎമാരായ ഡി കെ മുരളി, ഐ ബി സതീഷ്, , ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ എന്നിവരും വാർത്താ സമ്മേളനത്തിൽ സന്നിഹിതരായിരുന്നു.

     

     

    *

  • കല്ലറ – തൊളിക്കുഴി റോഡില്‍ ഗതാഗത നിയന്ത്രണം

    കല്ലറ – തൊളിക്കുഴി റോഡില്‍ ഗതാഗത നിയന്ത്രണം

    തിരുവനന്തപുരം:കല്ലറ -തൊളിക്കുഴി റോഡില്‍ ബിസി വർക്ക് നടക്കുന്നതിനാല്‍ ആഗസ്റ്റ് 21 മുതല്‍ മൂന്ന് ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണെന്ന് വെഞ്ഞാറമൂട് പിഡബ്ലുഡി റോഡ്സ് സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

  • കല്ലറ – തൊളിക്കോട് റോഡില്‍ ടാറിംഗ്; ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

    കല്ലറ – തൊളിക്കോട് റോഡില്‍ ടാറിംഗ്; ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

    തിരുവനന്തപുരം:കല്ലറ – തൊളിക്കോട് റോഡില്‍ ടാറിംഗ് പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ ആഗസ്റ്റ് 11 മുതല്‍ മൂന്നു ദിവസത്തേക്ക് പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

  • മലയിന്‍കീഴ് ഊരൂട്ടമ്പലം റോഡില്‍ ഗതാഗത നിയന്ത്രണം

    മലയിന്‍കീഴ് ഊരൂട്ടമ്പലം റോഡില്‍ ഗതാഗത നിയന്ത്രണം

    തിരുവനന്തപുരം:മലയിന്‍കീഴ് ഊരൂട്ടമ്പലം റോഡില്‍ എംഎല്‍എ ഓഫീസിനു സമീപം കലുങ്ക് നിര്‍മാണം നടക്കുന്നതിനാല്‍ പ്രദേശത്ത്  ആഗസ്റ്റ് 5 മുതൽ 45 ദിവസത്തേക്ക് ഭാഗികമായ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

  • കര്‍ക്കടക വാവുബലി: തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം

    കര്‍ക്കടക വാവുബലി: തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം

    തിരുവനന്തപുരം:കര്‍ക്കട വാവുബലിതര്‍പ്പണത്തോടനുബന്ധിച്ച് നഗരത്തിലെ വിവിധ ക്ഷേത്രങ്ങളോടനുബന്ധിച്ചും വിവിധ സ്ഥലങ്ങളിലും നടക്കുന്ന ബലിതര്‍പ്പണ ചടങ്ങുകളുമായി ബന്ധപ്പെട്ട് തിരക്ക് അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ നഗരത്തില്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി.

    ജൂലൈ 23ന് രാത്രി 10 മുതല്‍ 24ന് ഉച്ചയ്ക്ക് ഒരു മണി വരെ തിരുവല്ലം ക്ഷേത്ര പരിസരത്തും ബൈപ്പാസ് റോഡിലും വാഹനഗതാഗതത്തിനും പാര്‍ക്കിങ്ങിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

    തിരുവല്ലം ജംഗ്ഷന്‍ മുതല്‍ തിരുവല്ലം എല്‍.പി സ്‌കൂള്‍ ജംഗ്ഷന്‍ വരെയുള്ള റോഡില്‍ ഇരുവശത്തേക്കും വാഹനഗതാഗതത്തിനും വാഹന പാര്‍ക്കിങ്ങിനും നിയന്ത്രണം ഉണ്ട്.

    *വാഹന പാര്‍ക്കിംഗ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള സ്ഥലങ്ങള്‍*

    കുമരിചന്ത-കോവളം ബൈപ്പാസ് റോഡില്‍ തിരുവല്ലം ഫുട് ഓവര്‍ ബ്രിഡ്ജ് ജംഗ്ഷന്‍ മുതല്‍ തിരുവല്ലം ഹൈവേയിലെ യു ടേണ്‍ വരെ

    വേങ്കറ ക്ഷേത്രം മുതല്‍ തിരുവല്ലം പാലം ബലിക്കടവ് വരെയുള്ള സര്‍വീസ് റോഡ്.

    തിരുവല്ലം ജംഗ്ഷന്‍-പരശുരാമക്ഷേത്ര റോഡ്

    തിരുവല്ലം ജംഗ്ഷന്‍ മുതല്‍ ബി.എന്‍.വി സ്‌കൂള്‍ വരെയുള്ള റോഡ്

    തിരുവല്ലം എല്‍.പി സ്‌കൂള്‍ ജംഗ്ഷന്‍ മുതല്‍ സ്റ്റുഡിയോ ജംഗ്ഷന്‍ വരെയുള്ള റോഡ്

    തിരുവല്ലം ഹൈവേയിലെ യു ടേണ്‍ മുതല്‍ കുമരിചന്ത ഭാഗത്തേയ്ക്കുള്ള ബൈപ്പാസ് റോഡില്‍ തിരുവല്ലം ഫുട് ഓവര്‍ ബ്രിഡ്ജ് വരെ…എന്നിവിടങ്ങളില്‍ വാഹന പാര്‍ക്കിംഗ് അനുവദിക്കുന്നതല്ല.

    വിഴിഞ്ഞം ഭാഗത്ത് നിന്ന് തിരുവല്ലം ഭാഗത്തേയ്ക്ക് വരുന്ന ഗുഡ്‌സ്/ഹെവി വാഹനങ്ങള്‍ ജൂലൈ 23 അര്‍ദ്ധരാത്രി മുതല്‍ വിഴിഞ്ഞം മുക്കോലയില്‍ നിന്ന് ബാലരാമപുരം ഭാഗത്തേയ്ക്ക് തിരിഞ്ഞ് പോകേണ്ടതാണ്. ഈ വാഹനങ്ങള്‍ യാതൊരു കാരണവശാലം തിരുവല്ലം ഭാഗത്തേയ്ക്ക് പോകുവാന്‍ പാടില്ല.

    ചാക്ക ഭാഗത്തു നിന്നും വിഴിഞ്ഞം ഭാഗത്തേയ്ക്ക് പോകുന്ന ഗുഡ്‌സ്/ഹെവി വാഹനങ്ങള്‍ ഈഞ്ചയ്ക്കല്‍ നിന്ന് തിരിഞ്ഞ് അട്ടക്കുളങ്ങര-കിള്ളിപ്പാലം-പാപ്പനംകോട് ഭാഗത്തേയ്ക്ക് പോകേണ്ടതാണ്.

     

    കരുമം ഭാഗത്തു നിന്നും തിരുവല്ലം ക്ഷേത്രം ജംഗ്ഷന്‍ ഭാഗത്തേയ്ക്ക് വരുന്ന വാഹനങ്ങള്‍ തിരുവല്ലം എല്‍.പി.എസ് ജംഗ്ഷനിലെത്തി അവിടെ നിന്നും തിരിഞ്ഞ് പാച്ചല്ലൂര്‍ ഭാഗത്തേയ്ക്ക് പോകേണ്ടതാണ്.

     

    ബി.എന്‍.വി സ്‌കൂള്‍ മുതല്‍ പാച്ചല്ലൂര്‍ വരെയുള്ള റോഡില്‍ പാച്ചല്ലൂര്‍ ഭാഗത്തേയ്ക്ക് മാത്രം വാഹന ഗതാഗതം അനുദിച്ചിട്ടുള്ളതാണ്.

     

    വണ്ടിത്തടം ഭാഗത്ത് നിന്നും തിരുവല്ലം ഭാഗത്തേയ്ക്ക് വരുന്ന വാഹനങ്ങള്‍ പാച്ചല്ലൂര്‍ ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് വാഴമുട്ടം-ബൈപ്പാസ് റോഡ് വഴി തിരുവല്ലം ഭാഗത്തേയ്ക്ക് പോകേണ്ടതാണ്.

     

    *പാര്‍ക്കിംഗ്*

     

    ബലി തര്‍പ്പണത്തിനായി എത്തുന്ന നാലുചക്ര വാഹനങ്ങള്‍ ബൈപ്പാസ് റോഡില്‍ വേങ്കറ ക്ഷേത്രത്തിന് സമീപം സര്‍വ്വീസ് റോഡില്‍ സജ്ജമാക്കിയിട്ടുള്ള പാര്‍ക്കിംഗ് ഗ്രൗണ്ടുകളിലും ബി.എന്‍.വി സ്‌കൂള്‍ ഗ്രൗണ്ടിലും പാര്‍ക്ക് ചെയ്യേണ്ടതാണ്.

     

    കുമരിചന്ത മുതല്‍ തിരുവല്ലം ഫുട് ഓവര്‍ ബ്രിഡ്ജ് വരെ ഇരുവശത്തുമുള്ള ബൈപ്പാസ് റോഡില്‍ ഇടത് വശം ചേര്‍ത്തും തിരുവല്ലം ഹൈവേയിലെ യു ടേണ്‍ മുതല്‍ വാഴമുട്ടം ഭാഗത്തേയ്ക്ക് ബൈപ്പാസ് റോഡിന്റെ ഇടതുവശം ചേര്‍ത്തും നാലുചക്ര വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം.

     

    ഇരുചക്ര വാഹനങ്ങള്‍ വേങ്കറ ക്ഷേത്രം സര്‍വ്വീസ് റോഡില്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് മാത്രം പ്രത്യേകമായുള്ള പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യാവുന്നതാണ്.

     

    തിരുവല്ലം ഹൈവേയിലെ യു ടേണ്‍ മുതല്‍ ടോള്‍ഗേറ്റ് വരെ സര്‍വ്വീസ് റോഡില്‍ ഇടതുവശം ചേര്‍ത്തും, സ്റ്റുഡിയോ ജംഗ്ഷന്‍ മുതല്‍ പാച്ചല്ലൂര്‍ മോസ്‌ക് വരെയുള്ള ഭാഗത്ത് റോഡിന്റെ ഒരു വശം മാത്രമായും, ബി.എന്‍.വി സ്‌കൂള്‍ ഗ്രൗണ്ടിലും ഇരുചക്രവാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാം.

     

    പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളില്‍ ഡ്രൈവറുടെ ഫോണ്‍ നമ്പര്‍ പുറമേ കാണത്തക്കവിധത്തില്‍ പ്രദര്‍ശിപ്പിക്കേണ്ടതാണ്.

  • തിരുവനന്തപുരം നഗരത്തിൽ നാളെ ഗതാഗത നിയന്ത്രണം

    തിരുവനന്തപുരം നഗരത്തിൽ നാളെ ഗതാഗത നിയന്ത്രണം

    തിരുവനന്തപുരം: മുൻ കേരളാ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ വിയോഗത്തോടനുബന്ധിച്ചുളള പൊതുദർശനവും വിലാപയാത്രയുമായി ബന്ധപ്പെട്ട് 22.07.2025 തീയതി രാവിലെ 07.00 മണി മുതൽ തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

    സെക്രട്ടറിയേറ്റ് ഭാഗത്തേയ്ക്ക് വാഹന ഗതാഗതം അനുവദിക്കുന്നതല്ല . പൊതുദർശനത്തിന് വരുന്ന പൊതു ജനങ്ങൾ പുളിമൂട് , ഹൗസിങ് ബോർഡ് ജംഗ്കഷൻ , രക്തസാക്ഷിമണ്ഡപം എന്നീ സ്ഥലങ്ങളിൽ ഇറങ്ങിയ ശേഷം ദർബാർ ഹാളിലേക്ക് പോകേണ്ടതാണ്.

    പൊതുദർശനത്തിനായി വരുന്നവരുടെ ചെറിയ വാഹനങ്ങൾ യൂണിവേഴ്സിറ്റി ക്യാമ്പസ് , വെളളയമ്പലം വാട്ടർ അതോറിറ്റി പാർക്കിംഗ് ഗ്രൗണ്ട് , ജിമ്മി ജോർജ്ജ് സ്റ്റേഡിയം ഗ്രൗണ്ട് , ടാഗോർ തിയേറ്റർ ഗ്രൗണ്ട് , തെെക്കാട്, പി റ്റി സി ഗ്രൌണ്ടിലും വലിയ വാഹനങ്ങൾ ആറ്റുകാൽ ക്ഷേത്ര ഗ്രൗണ്ടിലും , കവടിയാറിലെ സാ‍ൽവ്വേഷൻ ആർമി ഗ്രൗണ്ടിലും , പൂജപ്പുര ഗ്രൗണ്ടിലും പാർക്ക് ചെയ്യേണ്ടതാണ്.

    പാർക്കിംഗ് സ്ഥലങ്ങളിലല്ലാതെ പ്രധാനറോഡിലും ഇടറോഡിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ലാത്തതാണ്. വിലാപയാത്ര കടന്നു പോകുന്ന സെക്രട്ടറിയേറ്റ് , പി എം ജി , പട്ടം , കേശവദാസപുരം , ഉളളൂർ, പോങ്ങുംമൂട്, ശ്രീകാര്യം , പാങ്ങപ്പാറ, കാര്യവട്ടം , കഴക്കൂട്ടം, വെട്ട്റോഡ് വരെയുളള റോഡിന്റെ ഇരു വശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ലാത്തതാണ്.

    വിലാപയാത്ര കടന്ന് പോകുന്ന സമയത്ത് ഗതാഗത തിരക്ക് അനുഭവപ്പെടുകയാണെങ്കിൽ വാഹനഗതാഗതം വഴി തിരിച്ച് വിടുന്നതാണ്. തിരുവനന്തപുരം സിറ്റി പോലീസിന്റെ ഗതാഗത ക്രമീകരണങ്ങളോട് പൊതുജനങ്ങൾ സഹകരിക്കേണ്ടതാണ്.

    ട്രാഫിക് ക്രമീകരണങ്ങളുടെ വിവരങ്ങൾ അറിയുന്നതിലേക്ക് പൊതുജനങ്ങൾക്ക് 04712558731, 9497930055 എന്നീ ഫോൺ നമ്പരുകളിൽ‍ ബന്ധപ്പെടാവുന്നതാണ്.

     

  • ശ്രീകാര്യം – കഴക്കൂട്ടം കുളത്തൂര്‍ റോഡില്‍ ഗതാഗത നിയന്ത്രണം

    ശ്രീകാര്യം – കഴക്കൂട്ടം കുളത്തൂര്‍ റോഡില്‍ ഗതാഗത നിയന്ത്രണം

    തിരുവനന്തപുരം:ശ്രീകാര്യം – കഴക്കൂട്ടം കുളത്തൂര്‍ റോഡില്‍ കഴക്കൂട്ടം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു സമീപത്തായി ക്രോസ് – ഡ്രയിനിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിക്കുന്നതിനാല്‍ മെയ് ആറു മുതല്‍ 21 വരെ പ്രദേശത്ത് പൂര്‍ണ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

    നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെ പൊതുജനങ്ങള്‍ എന്‍എച്ച് ബൈപ്പാസ് സര്‍വീസ് റോഡും അനുബന്ധ റോഡുകളും ഉപയോഗിക്കണമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

  • അമ്പലമുക്ക് പരുത്തിപ്പാറ റോഡില്‍ ടാറിംഗ്; ഗതാഗത നിയന്ത്രണം

    അമ്പലമുക്ക് പരുത്തിപ്പാറ റോഡില്‍ ടാറിംഗ്; ഗതാഗത നിയന്ത്രണം

    തിരുവനന്തപുരം::അമ്പലമുക്ക് പരുത്തിപ്പാറ റോഡില്‍ ടാറിംഗ് പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ 26.04.2025 മുതല്‍ 01.05.2025 വരെ

    പരുത്തിപ്പാറയില്‍ നിന്നും അമ്പലമുക്കിലേക്കു പോകുന്ന വാഹനങ്ങള്‍ക്ക് ഭാഗിക ഗതാഗത നിയന്ത്രണവും അമ്പലമുക്കില്‍ നിന്നും പരുത്തിപ്പാറയിലേക്കു പോകുന്ന വാഹനങ്ങള്‍ക്ക് പൂര്‍ണ ഗതാഗത നിരോധനവും ഏര്‍പ്പെടുത്തി.

    അമ്പലമുക്കില്‍ നിന്നും വരുന്ന വാഹനങ്ങള്‍ വയലിക്കട വഴി തിരിഞ്ഞു പോകേണ്ടതാണ്.

  • പേരൂര്‍ക്കട – ശാസ്തമംഗലം, അമ്പലമുക്ക്- ഊളന്‍പാറ റോഡുകളില്‍ ടാറിംഗ്; ഗതാഗത നിയന്ത്രണം

    പേരൂര്‍ക്കട – ശാസ്തമംഗലം, അമ്പലമുക്ക്- ഊളന്‍പാറ റോഡുകളില്‍ ടാറിംഗ്; ഗതാഗത നിയന്ത്രണം

    തിരുവനന്തപുരം:പേരൂര്‍ക്കട – ശാസ്തമംഗലം, അമ്പലമുക്ക്- ഊളന്‍പാറ റോഡുകളില്‍ ഏപ്രില്‍ 16 മുതല്‍ 22 വരെ ടാറിംഗ് പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

    ശാസ്തമംഗലത്തു നിന്നും വരുന്ന വാഹനങ്ങള്‍ക്ക് ഭാഗിക ഗതാഗത നിയന്ത്രണവും , പേരൂര്‍ക്കട നിന്നും ശാസ്തമംഗലത്തേക്കു വരുന്ന വാഹനങ്ങള്‍ക്ക് പൂര്‍ണ ഗതാഗത നിയന്ത്രണവുമാണ് ഏര്‍പ്പെടുത്തിയത്.

    പേരൂര്‍ക്കട ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ പൈപ്പിന്‍മൂട് ജംഗ്ഷന്‍- കവടിയാര്‍ വഴി തിരിഞ്ഞു പോകേണ്ടതാണ്.