Tag: ഗതാഗത നിയന്ത്രണം

  • റസ്സല്‍പുരം – കൂട്ടപ്പന റോഡില്‍ ഗതാഗത നിയന്ത്രണം

    റസ്സല്‍പുരം – കൂട്ടപ്പന റോഡില്‍ ഗതാഗത നിയന്ത്രണം

    തിരുവനന്തപുരം:റസ്സല്‍പുരം – കൂട്ടപ്പന റോഡില്‍ വെള്ളക്കെട്ട് പരിഹരിക്കുന്നതിനുള്ള ഓടയുടെ നിര്‍മാണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാൽ

    ഏപ്രില്‍ 10 മുതല്‍ 15 വരെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചതായി അസിസ്റ്റന്റ് എന്‍ജിനീയർ അറിയിച്ചു.

  • മെഡിക്കല്‍ കോളേജ് ചാലക്കുഴി റോഡില്‍ ഗതാഗത നിയന്ത്രണം

    മെഡിക്കല്‍ കോളേജ് ചാലക്കുഴി റോഡില്‍ ഗതാഗത നിയന്ത്രണം

    തിരുവനന്തപുരം:മെഡിക്കല്‍ കോളേജ് ചാലക്കുഴി റോഡില്‍ റോഡ് നവീകരണത്തിന്റെ ഭാഗമായി ഫെബ്രുവരി 23, 24 തീയതികളില്‍ റോഡില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനാല്‍

    ആദിവസങ്ങളില്‍ മെഡിക്കല്‍ കോളേജ് ചാലക്കുഴി റോഡില്‍ പൂര്‍ണമായ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

  • പിഎംജി- പാറ്റൂര്‍ റോഡില്‍ ഗതാഗത നിയന്ത്രണം

    പിഎംജി- പാറ്റൂര്‍ റോഡില്‍ ഗതാഗത നിയന്ത്രണം

    തിരുവനന്തപുരം:പിഎംജി- പാറ്റൂര്‍ റോഡില്‍ , മിരാന്‍ഡ ജംഗ്ഷന്‍ മുതല്‍ തമ്പുരാന്‍മുക്ക് വരെയും,

    മിരാന്‍ഡ ജംഗ്ഷന്‍ മുതല്‍ വടയ്ക്കാട് ജംഗ്ഷന്‍ വരെയും ഓടയുടേയും കള്‍വേര്‍ട്ടിന്റെയും പുനര്‍ നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിക്കുന്നതിനാല്‍ ഇന്ന് മുതല്‍ (ഫെബ്രുവരി 12) ഒരു മാസത്തേക്ക് മിരാന്‍ഡ ജംഗ്ഷന്‍ മുതല്‍

    തമ്പുരാന്‍മുക്ക് വരെയുള്ള ഭാഗത്ത് ഭാഗികമായ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

  • അരുവിക്കര ഡാം – കളക്കോട് റോഡിൽ ഗതാഗത നിയന്ത്രണം

    അരുവിക്കര ഡാം – കളക്കോട് റോഡിൽ ഗതാഗത നിയന്ത്രണം

    തിരുവനന്തപുരം :അരുവിക്കര ഡാം മുതല്‍ കളക്കോട് വരെയുള്ള റോഡിന്റെ എഫ്.ഡി.ആര്‍ പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ ഇന്ന് (ജനുവരി 22) മുതല്‍ 10 ദിവസത്തേക്ക് അരുവിക്കര ഡാം മുതല്‍ കളക്കോട് വരെയുള്ള വാഹന ഗതാഗതം പൂര്‍ണമായും തടസ്സപ്പെടും.

    അരുവിക്കര ഡാമില്‍ നിന്ന് കളക്കോടിലേക്ക് പോകുന്ന വാഹനങ്ങളും കളക്കോട് നിന്ന് അരുവിക്കര ഡാം വരെ പോകുന്ന വാഹനങ്ങളും മുണ്ടേല-അരുവിക്കര-കളത്തറ വഴിയും മേപ്പാട്ടുമല-കുതിരകുളം വഴിയും തിരിച്ചുവിടുന്നതാണെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

  • പടിഞ്ഞാറ്റ്മുക്ക് – പുത്തന്‍തോപ്പ് റോഡില്‍ ഗതാഗത നിയന്ത്രണം

    പടിഞ്ഞാറ്റ്മുക്ക് – പുത്തന്‍തോപ്പ് റോഡില്‍ ഗതാഗത നിയന്ത്രണം

    കഴക്കൂട്ടം:പൊതുമരാമത്ത് വകുപ്പ് കഴക്കൂട്ടം സെക്ഷന്റെ പരിധിയില്‍ വരുന്ന പടിഞ്ഞാറ്റുമുക്ക് – പുത്തന്‍തോപ്പ് റോഡില്‍ ബിറ്റുമെന്‍ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ജനുവരി 17, 18 ദിവസങ്ങളില്‍

    പൂര്‍ണമായി ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണെന്ന് പി.ഡബ്ലു.ഡി റോഡ്സ് സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. പൊതുജനങ്ങള്‍ പരമാവധി അനുബന്ധ റോഡുകള്‍ ഉപയോഗിക്കണമെന്നും അറിയിച്ചിട്ടുണ്ട്.

  • അരശുമൂട് – കുഴിവിള റോഡില്‍ ഗതാഗത നിയന്ത്രണം

    അരശുമൂട് – കുഴിവിള റോഡില്‍ ഗതാഗത നിയന്ത്രണം

    കഴക്കൂട്ടം:പൊതുമരാമത്ത് വകുപ്പ് കഴക്കൂട്ടം സെക്ഷന്റെ പരിധിയില്‍ വരുന്ന അരശുമൂട് – കുഴിവിള റോഡില്‍ വാഴപ്പണ ഭാഗത്ത് കലുങ്ക് നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍

    ജനുവരി 10 മുതല്‍ ഫെബ്രുവരി 09 വരെ ഭാഗികമായി ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണെന്ന് പി.ഡബ്ലു.ഡി റോഡ്സ് സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. പൊതുജനങ്ങള്‍ പരമാവധി അനുബന്ധ റോഡുകള്‍ ഉപയോഗിക്കണമെന്നും അറിയിച്ചിട്ടുണ്ട്.

  • സ്കൂൾ കലോത്സവ സമാപനം: തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം

    സ്കൂൾ കലോത്സവ സമാപനം: തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം

    തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ച് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ട്രാഫിക് പൊലീസ് കമ്മിഷണർ അറിയിച്ചു.

    സമാപനച്ചടങ്ങിൽ പങ്കെടുക്കാനെത്തുന്നവർ സെക്രട്ടേറിയറ്റ് ഗേറ്റ് 2ൽ (ആസാദ് ഗേറ്റ്) വാഹനമിറങ്ങി സ്റ്റേഡിയത്തിന്റെ തെക്കുഭാഗത്തെ ഗേറ്റ് (വൈ.എം.സി.എ) വഴി അകത്ത് പ്രവേശിക്കണം.

    വലിയ വാഹനങ്ങൾ ആറ്റുകാൽ ക്ഷേത്രത്തിന്റെ പാർക്കിംഗ് ഗ്രൗണ്ടിലും പൂജപ്പുര ഗ്രൗണ്ടിലും പാർക്ക് ചെയ്യണം. പുളിമൂട് മുതൽ ആയുർവേദ കോളേജ് വരെയും ആയുർവേദ കോളേജ് മുതൽ കുന്നുംപുറം വരെയുള്ള റോഡിലും മാഞ്ഞാലിക്കുളം ഗ്രൗണ്ടിലും യൂണിവേഴ്സിറ്റി സെനറ്റ് ഹാൾ പരിസരത്തും സംസ്കൃത കോളേജ് പാർക്കിംഗ് ഗ്രൗണ്ടിലുമാണ് ചെറിയ വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടത്.

    ഉച്ചയ്ക്ക് 2 മുതൽ റിസർവ് ബാങ്ക്, ബേക്കറി ജംഗ്ഷൻ, വാൻറോസ് എന്നിവിടങ്ങളിൽ നിന്ന് സെക്രട്ടേറിയറ്റ് ഭാഗത്തേക്ക് വലിയ വാഹനങ്ങൾ അനുവദിക്കില്ല.പ്രസ് ക്ലബ് ഭാഗത്തുനിന്ന് സെക്രട്ടേറിയറ്റ് അനക്സസിലേക്ക് പോകുന്ന വാഹനങ്ങൾ പ്രസ് ക്ലബ് – ഊറ്റുകുഴി – വാൻറോസ് – ജേക്കബ്സ് വഴി പോകണം.ഈ ഭാഗങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല.

    സെൻട്രൽ സ്റ്റേഡിയത്തിനും സെക്രട്ടേറിയറ്രിനും ചുറ്റിലുള്ള റോഡുകളിൽ രാവിലെ മുതലെ പാർക്കിംഗിന് വിലക്കേർപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് കമ്മിഷണർ അറിയിച്ചു.

  • പടിഞ്ഞാറ്റുമുക്ക്-മേനംകുളം റോഡില്‍ ഗതാഗത നിയന്ത്രണം

    പടിഞ്ഞാറ്റുമുക്ക്-മേനംകുളം റോഡില്‍ ഗതാഗത നിയന്ത്രണം

    തിരുവനന്തപുരം:പൊതുമരാമത്ത് വകുപ്പ് കഴക്കൂട്ടം സെക്ഷന്റെ പരിധിയില്‍ വരുന്ന പടിഞ്ഞാറ്റുമുക്ക്-മേനംകുളം റോഡില്‍

    ബിറ്റുമെന്‍ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഡിസംബര്‍ 29, 30 (ഞായര്‍, തിങ്കള്‍) ദിവസങ്ങളില്‍ പൂര്‍ണമായി ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണെന്ന് പി.ഡബ്ലു.ഡി റോഡ്‌സ് സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

    പൊതുജനങ്ങള്‍ പരമാവധി അനുബന്ധ റോഡുകള്‍ ഉപയോഗിക്കണമെന്നും അറിയിച്ചിട്ടുണ്ട്.

  • കാര്യവട്ടം- ചേങ്കോട്ടുകോണം റോഡിൽ ഗതാഗത നിയന്ത്രണം

    കാര്യവട്ടം- ചേങ്കോട്ടുകോണം റോഡിൽ ഗതാഗത നിയന്ത്രണം

    തിരുവനന്തപുരം:കാര്യവട്ടം- ചേങ്കോട്ടുകോണം റോഡിൽ ബി.സി പ്രവർത്തികൾ ചെയ്യുന്നതിന്റെ ഭാഗമായി,

    ഡിസംബർ 26 മുതൽ 28 വരെ ഈ റോഡിലൂടെയുള്ള ഗതാഗതത്തിന് പൂർണ നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പൊതുമരാമത്ത് റോഡുകൾ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. ചേങ്കോട്ടുകോണത്ത് നിന്ന് കാര്യവട്ടത്തേക്ക് പോകേണ്ടുന്നവർ ശ്രീകാര്യ വഴി പോകണം.