Tag: ഗതാഗത നിയന്ത്രണം

  • പാണൻവിള-പാറോട്ടുകോണം-കരിയം റോഡിൽ ഗതാഗത നിയന്ത്രണം

    പാണൻവിള-പാറോട്ടുകോണം-കരിയം റോഡിൽ ഗതാഗത നിയന്ത്രണം

    തിരുവനന്തപുരം:പാണൻവിള-പാറോട്ടുകോണം-കരിയം റോഡിൽ ബി.സി പ്രവർത്തികൾ നടക്കുന്നതിന്റെ ഭാഗമായി

    ഡിസംബർ 30 വരെ, ഈ റോഡിലൂടെയുള്ള ഗതാഗതത്തിന് പൂർണ നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പൊതുമരാമത്ത് റോഡുകൾ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

    ഈ ദിവസങ്ങളിൽ വൈകിട്ട് ഏഴ് മുതൽ രാവിലെ ഏഴ് മണി വരെയാണ് ഗതാഗത നിയന്ത്രണം.

  • മലയിൻകീഴ് -അന്തിയൂർകോണം റോഡിൽ ഗതാഗത നിയന്ത്രണം

    മലയിൻകീഴ് -അന്തിയൂർകോണം റോഡിൽ ഗതാഗത നിയന്ത്രണം

    തിരുവനന്തപുരം:മലയിൻകീഴ് -അന്തിയൂർകോണം റോഡിൽ മലയിൻകീഴ് പോലീസ് സ്റ്റേഷനു മുൻവശത്ത് കലുങ്ക് പുതുക്കി പണിയുന്നതിനാൽ ഡിസംബർ 16 മുതൽ ജനുവരി 16 വരെ ഈ ഭാഗത്ത് ഭാഗിക ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പൊതുമരാമത്ത് നിരത്തുകൾ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

  • പാണൻവിള-പാറോട്ടുകോണം-കരിയം റോഡിൽ ഗതാഗത നിയന്ത്രണം

    പാണൻവിള-പാറോട്ടുകോണം-കരിയം റോഡിൽ ഗതാഗത നിയന്ത്രണം

    തിരുവനന്തപുരം:പാണൻവിള-പാറോട്ടുകോണം-കരിയം റോഡിൽ ബിഎം പ്രവർത്തികൾ നടക്കുന്നതിനാൽ ഡിസംബർ 13 വരെയുള്ള ദിവസങ്ങളിൽ വൈകിട്ട് ഏഴ് മുതൽ രാവില ഏഴ് വരെ പൂർണ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പൊതുമരാമത്ത് റോഡുകൾ കന്റോൺമെന്റ് വിഭാഗ അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

  • എംഎല്‍എ റോഡില്‍ ഗതാഗത നിയന്ത്രണം

    എംഎല്‍എ റോഡില്‍ ഗതാഗത നിയന്ത്രണം

    തിരുവനന്തപുരം :എംഎല്‍എ റോഡില്‍ (മൂലത്തിങ്കല്‍-മടത്തുനട റോഡ്) നവംബര്‍ 14, 15 ദിവസങ്ങളില്‍ രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെ ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ ഗതാഗതം തടസ്സപ്പെടും.

    ഇതുവഴിയുള്ള വാഹന ഗതാഗതം പൂര്‍ണമായും നിരോധിച്ചിരിക്കുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.

  • കരകുളം ഫ്‌ളൈ ഓവർ; ഗതാഗത നിയന്ത്രണത്തിലെ ആശയക്കുഴപ്പം പരിഹരിക്കുമെന്ന് മന്ത്രി

    കരകുളം ഫ്‌ളൈ ഓവർ; ഗതാഗത നിയന്ത്രണത്തിലെ ആശയക്കുഴപ്പം പരിഹരിക്കുമെന്ന് മന്ത്രി

    തിരുവനന്തപുരം :കരകുളം ഫ്‌ളൈ ഓവർ നിർമാണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ഭാഗത്തേക്കും നെടുമങ്ങാട് ഭാഗത്തേക്കും ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണത്തിലെ ആശയക്കുഴപ്പം സമയബന്ധിതമായി പരിഹരിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ പറഞ്ഞു.

    കരകുളം മേൽപ്പാല നിർമാണ പുരോഗതി നേരിട്ടെത്തി വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

    നിലവിലെ ഗതാഗത നിയന്ത്രണങ്ങളിൽ ചില പ്രദേശങ്ങളിൽ നിന്നും പരാതികൾ ഉയർന്ന സാഹചര്യത്തിൽ, ഇവ വിലയിരുത്തുന്നതിനും ഉചിതമായ പരിഹാരമാർഗങ്ങൾ കണ്ടെത്തുന്നതിനും മന്ത്രിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുടെ യോഗം വ്യാഴാഴ്ച (നവംബർ 14) ചേരും. ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് കരകുളം പഞ്ചായത്ത് ഓഫീസിലാണ് യോഗം ചേരുക.

    വാഹനങ്ങൾ വഴിതിരിച്ചുവിടുന്നതിൽ പ്രദേശവാസികൾ ഉൾപ്പെടെയുള്ളവർ നേരിടുന്ന പ്രശ്‌നങ്ങൾ മനസിലാക്കി, അസൗകര്യങ്ങൾ ഒഴിവാക്കുന്നതിന് പ്രത്യേക നിരീക്ഷണ സംവിധാനവും ഏർപ്പെടുത്തും.

    ഫ്‌ളൈ ഓവറിന്റെയും നാലുവരിപ്പാതയുടേയും നിർമാണ പുരോഗതി കൃത്യമായി വിലയിരുത്തുമെന്നും പദ്ധതി പൂർത്തിയാകുന്നതുവരെ ജനങ്ങളുടെ പൂർണ സഹകരണം ഉണ്ടാകണമെന്നും മന്ത്രി അറിയിച്ചു.

    തിരുവനന്തപുരം – തെന്മല (എസ് എച്ച് 2) റോഡിൽ കരകുളം പാലം ജംഗ്ഷനിൽ നിന്നും കെൽട്രോൺ ജംങ്ഷൻ വരെ ഫ്‌ളൈ ഓവർ നിർമാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്.

  • ലോ കോളേജ് -പൊട്ടക്കുഴി റോഡിൽ ഭാഗിക ഗതാഗത നിയന്ത്രണം

    ലോ കോളേജ് -പൊട്ടക്കുഴി റോഡിൽ ഭാഗിക ഗതാഗത നിയന്ത്രണം

    തിരുവനന്തപുരം:ലോ കോളേജ് -പൊട്ടക്കുഴി റോഡിൽ ഓടയുടെ അറ്റകുറ്റ പണികൾ ചെയ്യുന്നതിനാൽ നവംബർ 12 മുതൽ 30 വരെ ഭാഗിക ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണെന്ന് അധികൃതർ അറിയിച്ചു.

  • കാര്യവട്ടം – ചെങ്കൊട്ടുകോണം റോഡിൽ ഗതാഗത നിയന്ത്രണം

    കാര്യവട്ടം – ചെങ്കൊട്ടുകോണം റോഡിൽ ഗതാഗത നിയന്ത്രണം

    കാര്യവട്ടം :കാര്യവട്ടം – ചെങ്കൊട്ടുകോണം റോഡിൽ ബി എം പ്രവർത്തികൾ നടക്കുന്നതിനാൽ

    നാളെയും (നവംബർ 10), മറ്റന്നാളും (നവംബർ 11) ഈ റോഡിലൂടെയുള്ള വാഹന ഗതാഗതത്തിന് പൂർണ നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പൊതുമരാമത്ത് റോഡുകൾ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

    ചെങ്കൊട്ടുകോണത്ത് നിന്ന് കാര്യവട്ടത്തേക്ക് പോകുന്നവർക്ക് ശ്രീകാര്യം വഴി പോകാവുന്നതാണ്.

  • വഴുതക്കാട്-ഇടപ്പഴിഞ്ഞി റോഡിൽ ഗതാഗത നിയന്ത്രണം

    വഴുതക്കാട്-ഇടപ്പഴിഞ്ഞി റോഡിൽ ഗതാഗത നിയന്ത്രണം

    തിരുവനന്തപുരം:ഇടപ്പഴിഞ്ഞി ജംങ്ഷനിൽ ഇന്റർലോക്ക് പാകുന്ന പ്രവർത്തികൾ ചെയ്യുന്നതിനാൽ

    നവംബർ 9 മുതൽ ഡിസംബർ 9 വരെ വഴുതക്കാട് – ഇടപ്പഴിഞ്ഞി-പള്ളിമുക്ക് റോഡിലൂടെയുള്ള ഗതാഗതം ഭാഗികമായി തടസപ്പെടുമെന്ന് പൊതുമരാമത്ത് സിറ്റി റോഡുകൾ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

    ഈ ദിവസങ്ങളിൽ വഴുതക്കാട് നിന്നും ഇടപ്പഴിഞ്ഞി വഴി പാങ്ങോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഇടപ്പഴിഞ്ഞി ജംങ്ഷനിൽ നിന്നും ജഗതി വഴിയോ മരുതുംകുഴി വഴിയോ പോകണം.

  • കരകുളം ഫ്‌ളൈ ഓവർ നിർമാണം; ഗതാഗത നിയന്ത്രണം നവംബർ 11 മുതൽ

    കരകുളം ഫ്‌ളൈ ഓവർ നിർമാണം; ഗതാഗത നിയന്ത്രണം നവംബർ 11 മുതൽ

    തിരുവനന്തപുരം:തിരുവനന്തപുരം-തെന്മല (എസ്.എച്ച് 2) റോഡിൽ 1.2 കിലോമീറ്ററോളം ദൂരത്തിൽ കരകുളം പാലം ജംഗ്ഷനിൽ നിന്നും

    കെൽട്രോൺ ജംങ്ഷൻ വരെ ഫ്‌ളൈ ഓവർ നിർമാണവുമായി ബന്ധപ്പെട്ട് നെടുമങ്ങാട് നിന്ന് തിരുവനന്തപുരം ഭാഗത്തേക്കും, തിരുവനന്തപുരത്ത് നിന്ന് നെടുമങ്ങാട് ഭാഗത്തേക്കും നവംബർ അഞ്ച് മുതൽ ഏർപ്പെടുത്താനിരുന്ന ഗതാഗതനിയന്ത്രണം നവംബർ 11ലേക്ക് മാറ്റി.

    നെടുമങ്ങാട് ഭാഗത്തേക്കുള്ള കല്ലയം-ശീമവിള റോഡിൽ പ്രതികൂലകാലാവസ്ഥയെ തുടർന്ന് ടാറിങ് പ്രവർത്തികൾ പൂർത്തിയാകാത്ത സാഹചര്യത്തിലാണ് ഗതാഗതനിയന്ത്രണം നവംബർ 11 മുതലാക്കുന്നത്.