Tag: ഗതാഗത നിയന്ത്രണം

  • തേക്കട-പനവൂർ റോഡിൽ ഗതാഗത നിയന്ത്രണം

    തേക്കട-പനവൂർ റോഡിൽ ഗതാഗത നിയന്ത്രണം

    പനവൂർ :തേക്കട – പനവൂർ റോഡിൽ, തേക്കട മുതൽ ചീരാണിക്കര വരെയുള്ള റോഡിന്റെ പ്രവർത്തികൾ  സാഹചര്യത്തിൽ  ഒക്ടോബർ 31,  നവംബർ 1, തിയതികളിൽ ഈ റോഡിലൂടെ ഹെവി വാഹനങ്ങളുടെ ഗതാഗത്തിന് പൂർണ നിയന്ത്രണം ഉണ്ടായിരിക്കും.

    ഈ വഴി പോകുന്ന വാഹനങ്ങൾ ചീരണിക്കര-കറ്റ റോഡിലൂടെയോ, ചിറത്തലക്കൽ-മദപുരം റോഡിലൂടെയോ പോകണം.

  • പേരൂര്‍ക്കട – ശാസ്തമംഗലം റോഡില്‍ ഗതാഗത നിയന്ത്രണം

    പേരൂര്‍ക്കട – ശാസ്തമംഗലം റോഡില്‍ ഗതാഗത നിയന്ത്രണം

    തിരുവനന്തപുരം:പേരൂര്‍ക്കട – ശാസ്തമംഗലം റോഡില്‍ ടാറിംഗ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ നാളെ (ഒക്ടോബര്‍ 29) രാവിലെ ആറു മണി മുതല്‍ നവംബര്‍ ഒന്ന് വൈകിട്ട് ആറു വരെ

    ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം ഭാഗികമായി നിരോധിച്ചതായി പൊതുമരാമത്ത് സിറ്റി റോഡുകള്‍ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. പേരൂര്‍ക്കട – ശാസ്തമംഗലം റോഡിലൂടെ പോകുന്ന വാഹനങ്ങള്‍ കവടിയാര്‍ – വെളളയമ്പലം റോഡ് വഴി പോകണം.

  • അരിക്കടമുക്ക് -മുക്കുന്നിമല റോഡിൽ ഗതാഗത നിയന്ത്രണം

    അരിക്കടമുക്ക് -മുക്കുന്നിമല റോഡിൽ ഗതാഗത നിയന്ത്രണം

    നെയ്യാറ്റിൻകര:അരിക്കടമുക്ക് – മുക്കുന്നിമല റോഡിൽ ഇടയ്‌ക്കോട് ജംഗ്ഷൻ കഴിഞ്ഞിട്ടുള്ള തോടിന് കുറുകെ കൾവർട്ടിന്റെ പണി നടക്കുന്ന സ്ഥലത്ത്

    ശക്തമായ മഴയെ തുടർന്ന് മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാൽ അരിക്കടമുക്ക് ഭാഗത്ത് നിന്ന് മുക്കുന്നിമലയിലേക്ക് പോകുന്ന വാഹനങ്ങൾ കളപ്രകോണം ക്ഷേത്രം റോഡിലൂടെയും,

    മുക്കുന്നിമലയിൽ നിന്ന് അരിക്കടമുക്കിലേക്ക് പോകുന്ന വാഹനങ്ങൾ മഞ്ചാടത്ത് മണലുവിള റോഡിലൂടെയും പോകണമെന്ന് പൊതുമരാമത്ത് നെയ്യാറ്റിൻകര റോഡുകൾ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

  • തച്ചോട്ടുകാവ് മുതൽ അന്തിയൂർക്കോണം വരെ ഗതാഗത നിയന്ത്രണം

    തച്ചോട്ടുകാവ് മുതൽ അന്തിയൂർക്കോണം വരെ ഗതാഗത നിയന്ത്രണം

    തിരുവനന്തപുരം:കുണ്ടമൺകടവ്-മണ്ഡപത്തിൻകടവ് റോഡ് പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി

    തച്ചോട്ടുകാവ് മുതൽ അന്തിയൂർക്കോണം വരെയുള്ള ഭാഗത്ത് ഒക്ടോബർ 24 മുതൽ 31 വരെ പൂർണഗതാഗത നിയന്ത്രണമുണ്ടായിരിക്കുമെന്ന് പൊതുമരാമത്ത് നിരത്തുകൾ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

  • കണ്ണന്‍മൂല – പളളിമുക്ക് റോഡില്‍ ഗതാഗത നിയന്ത്രണം

    കണ്ണന്‍മൂല – പളളിമുക്ക് റോഡില്‍ ഗതാഗത നിയന്ത്രണം

    തിരുവനന്തപുരം:കണ്ണന്‍മൂല – പളളിമുക്ക് റോഡില്‍ ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ ഒക്ടോബര്‍ 22ന്,

    ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം പൂര്‍ണമായി നിരോധിച്ചതായി പൊതുമരാമത്ത് കന്റോണ്‍മെന്റ് റോഡുകൾ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

     

  • ഉദിയന്നൂർ -നാലാഞ്ചിറ റോഡിൽ ഗതാഗത നിയന്ത്രണം

    ഉദിയന്നൂർ -നാലാഞ്ചിറ റോഡിൽ ഗതാഗത നിയന്ത്രണം

    തിരുവനന്തപുരം:ഉദിയന്നൂർ – നാലാഞ്ചിറ റോഡിൽ ടാറിങ് പ്രവൃത്തി നടത്തുന്നതിനാൽ ഇന്ന് (ഒക്ടോബർ 18) മുതൽ 10 ദിവസത്തേക്ക്

    ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം പൂർണമായി നിരോധിച്ചതായി പൊതുമരാമത്ത് സിറ്റി റോഡുകൾ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഗതാഗത നിയന്ത്രണം.

  • നവരാത്രി ഘോഷയാത്ര; തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം

    നവരാത്രി ഘോഷയാത്ര; തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം

    തിരുവനന്തപുരം :നവരാത്രി വിഗ്രഹ ഘോഷയാത്ര യോടനുബന്ധിച്ച് 03.10.2024 തീയതി രാവിലെ 11.00 മണി മുതല്‍ രാത്രി 08.00 മണി വരെ തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നു.

    നവരാത്രി വിഗ്രഹ ഘോഷയാത്ര 03.10.2024 തീയതി രാവിലെ 11.00 മണിയോടെ തിരുവനന്തപുരം നഗരാതിര്‍ത്തിയായ പള്ളിച്ചലിൽ‍ എത്തി ചേരുന്നു. തുടര്‍ന്ന് നേമത്ത് നിന്നും ഉച്ചയോടെ തിരിച്ച് 02. 00 മണിയോടു കൂടി കരമനയിലും വൈകിട്ട് 06.30 മണിയോടുകൂടി ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലും എത്തിചേരുന്നു.

    നവരാത്രി ഘോഷയാത്ര കടന്നു പോകുന്ന സമയങ്ങളില്‍ പള്ളിച്ചല്‍ മുതല്‍ ശ്രീ പത്മനാഭസ്വാമി ക്ഷേത്രം വരെയുള്ള റോഡിൽ രാവിലെ 11.00 മണി മുതല്‍ രാത്രി 08.00 മണി വരെ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു.

    നവരാത്രി ഘോഷയാത്ര കടന്നു പോകുന്ന പള്ളിച്ചല്‍ – നേമം-പാപ്പനംകോട്-കരമന – കിള്ളിപ്പാലം – ആര്യശാല – ചാല – കിഴക്കേകോട്ട -ശ്രീപത്മനാഭസ്വാമി ക്ഷേത്രം വരെയുള്ള റോഡില്‍ ഹെവി വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള യാതൊരു വാഹനപാര്‍ക്കിംഗും അനുവദിക്കുന്നതല്ല.

    നവരാത്രി വിഗ്രഹ ഘോഷയാത്ര കരമന ആവടിയമ്മൻ ക്ഷേത്രത്തിൽ എത്തുന്ന സമയം കരമന- കിള്ളിപ്പാലം റോഡിൽ ഗതാഗതം വഴി തിരിച്ചു വിടുന്നതാണ്. കരമന ഭാഗത്തു നിന്നും തമ്പാനൂര്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ കൽപ്പാളയം – കുഞ്ചാലുമൂട്- പൂജപ്പുര – ജഗതി- തൈയ്ക്കാട് -തമ്പാനൂര്‍ വഴി പോകേണ്ടതാണ്. തമ്പാനൂര്‍ ഭാഗത്തു നിന്നും കരമന ഭാഗത്തേക്കുള്ള വാഹനങ്ങള്‍ക്ക് തടസ്സമില്ലാതെ പോകാവുന്നതാണ്.

     

  • അട്ടക്കുളങ്ങര-തിരുവല്ലം റോഡിൽ ഗതാഗത നിയന്ത്രണം

    അട്ടക്കുളങ്ങര-തിരുവല്ലം റോഡിൽ ഗതാഗത നിയന്ത്രണം

    തിരുവനന്തപുരം :അട്ടക്കുളങ്ങര-തിരുവല്ലം റോഡിൽ ബി.സി ടാറിങ് പ്രവൃത്തിയുടെ ഭാഗമായി സെപ്റ്റംബർ 24 വൈകിട്ട് ആറ് മുതൽ സെപ്റ്റംബർ 25 രാവിലെ എട്ട് മണി വരെ ,

    ഈ റോഡിലൂടെയുള്ള ഗതാഗതം പൂർണമായി നിരോധിച്ചതായി പൊതുമരാമത്ത് റോഡുകൾ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. ഗതാഗതത്തിനായി അട്ടക്കുളങ്ങര-പടിഞ്ഞാറേക്കോട്ട-ഈഞ്ചക്കൽ ബൈപാസ് റോഡുകൾ ഉപയോഗിക്കണം.

  • വയലിക്കട മുതൽ അമ്പലമുക്ക് വരെ ഗതാഗത നിയന്ത്രണം

    വയലിക്കട മുതൽ അമ്പലമുക്ക് വരെ ഗതാഗത നിയന്ത്രണം

    തിരുവനന്തപുരം:അമ്പലമുക്ക് – പരുത്തിപ്പാറ റോഡിൽ വയലിക്കട മുതൽ അമ്പലമുക്ക് വരെ സെപ്റ്റംബർ 21, 22 എന്നീ തീയതികളിൽ രാവിലെ 6 മണിമുതൽ വൈകുന്നേരം 6 മണിവരെ ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാൽ ഇതുവഴിയുള്ള വാഹന ഗതാഗതം പൂർണ്ണമായും നിരോധിക്കും.

    പരുത്തിപ്പാറയിൽ നിന്നും വരുന്ന വാഹനങ്ങൾ വയലിക്കട കുറവൻകോണം വഴി പോകേണ്ടതും അമ്പലമുക്കിൽ നിന്നും വരുന്ന വാഹനങ്ങൾ കവടിയാർ വഴി തിരിഞ്ഞു പോകേണ്ടതുമാണ് എന്ന് അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു.