Tag: ഗതാഗത നിയന്ത്രണം

  • ചെങ്കോട്ടുകോണം മുതൽ പുല്ലാനിവിള വരെ ഗതാഗത നിയന്ത്രണം

    ചെങ്കോട്ടുകോണം മുതൽ പുല്ലാനിവിള വരെ ഗതാഗത നിയന്ത്രണം

    തിരുവനന്തപുരം:ചെങ്കോട്ടുകോണം എൽപി സ്കൂളിന് സമീപമുള്ള കലുങ്ക് പുതുക്കി പണിയുന്നതിന്റെ ഭാഗമായി ചെങ്കോട്ടുകോണം മുതൽ പുല്ലാനിവിള വരെയുള്ള ഭാഗത്ത്

    സെപ്റ്റംബർ 20 മുതൽ ഒക്ടോബർ 20 വരെ പൂർണ്ണഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കാര്യവട്ടത്തുനിന്ന് ചെങ്കോട്ടുകോണം പോകേണ്ടവർ പുല്ലാനിവിളയിൽ നിന്നും മങ്ങാട്ടുകോണം വഴിയും ചെങ്കോട്ടുകോണത്തു നിന്നും കാര്യവട്ടം പോകേണ്ടവർ ശ്രീകാര്യം വഴിയും പോകണമെന്ന് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

  • ഓണത്തിരക്ക്; തിരുവനന്തപുരം നഗരത്തിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം

    ഓണത്തിരക്ക്; തിരുവനന്തപുരം നഗരത്തിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം

    തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം.

    നാളെ മുതൽ 22 ആം തീയതി വരെയാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

    നഗരത്തിൽ അനധികൃത പാർക്കിംഗ് അനുവദിക്കുന്നതല്ല.പാർക്കിംഗിനായി അനുവദിച്ചിട്ടുള്ള സ്ഥലംങ്ങളിൽ മാത്രം വാഹനങ്ങള്‍ പാർക്ക് ചെയ്യേണ്ടതാണ്.

    അനധിക്യതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കുമെന്നും തിരുവനന്തപുരം സിറ്റി പോലീസിന്റെ മുന്നറിയിപ്പ്.

  • അട്ടകുളങ്ങര -തിരുവല്ലം റോഡിൽ ഗതാഗത നിയന്ത്രണം

    അട്ടകുളങ്ങര -തിരുവല്ലം റോഡിൽ ഗതാഗത നിയന്ത്രണം

    തിരുവനന്തപുരം:അട്ടകുളങ്ങര -തിരുവല്ലം റോഡിൽ ടാറിങ് പ്രവർത്തി നടക്കുന്നതിനാൽ നാളെ (സെപ്റ്റംബർ 11) രാവിലെ ആറ് മണി മുതൽ രാത്രി പത്ത് വരെ,

    ഈ റോഡിലൂടെയുള്ള ഗതാഗതം പൂർണമായി നിരോധിച്ചതായി പൊതുമരാമത്ത് സിറ്റി റോഡുകൾ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

    ഗതാഗതത്തിനായി അട്ടകുളങ്ങര -പടിഞ്ഞാറേകോട്ട- ഈഞ്ചക്കൽ-ബൈപാസ് റോഡുകൾ ഉപയോഗിക്കണം.

  • അട്ടകുളങ്ങര -തിരുവല്ലം റോഡിൽ ഗതാഗത നിയന്ത്രണം

    അട്ടകുളങ്ങര -തിരുവല്ലം റോഡിൽ ഗതാഗത നിയന്ത്രണം

    തിരുവനന്തപുരം;അട്ടകുളങ്ങര -തിരുവല്ലം റോഡിൽ ടാറിങ് പ്രവർത്തി നടക്കുന്നതിനാൽ സെപ്റ്റംബർ എട്ട് രാത്രി ഏഴ് മുതൽ സെപ്റ്റംബർ ഒൻപത് രാവിലെ ആറ് വരെയും,

    സെപ്റ്റംബർ ഒൻപത് രാത്രി ഏഴ് മുതൽ സെപ്റ്റംബർ 10 രാവിലെ ആറ് വരെയും ഈ റോഡിലൂടെയുള്ള ഗതാഗതം പൂർണമായി നിരോധിച്ചതായി പൊതുമരാമത്ത് സിറ്റി റോഡുകൾ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

    ഗതാഗതത്തിനായി അട്ടകുളങ്ങര -പടിഞ്ഞാറേകോട്ട- ഈഞ്ചക്കൽ-ബൈപാസ് റോഡുകൾ ഉപയോഗിക്കണം.

  • മണക്കാട് – പെരുനെല്ലി റോഡിൽ ഗതാഗത നിയന്ത്രണം

    മണക്കാട് – പെരുനെല്ലി റോഡിൽ ഗതാഗത നിയന്ത്രണം

    തിരുവനന്തപുരം:മണക്കാട് – പെരുനെല്ലി റോഡിൽ, റോഡിന് കുറുകെ കലുങ്ക് നിർമിക്കേണ്ടതിനാൽ ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 28 വരെ മണക്കാട്- പെരുനെല്ലി റോഡിലൂടെയുള്ള ഗതാഗതം പൂർണ്ണമായി നിരോധിച്ചതായി പൊതുമരാമത്ത് റോഡുകൾ അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. മണക്കാട് -ജി.കെ ജംഗ്ഷൻ, കല്ലുംമൂട് വഴി വാഹനങ്ങൾ പോകണം.

  • നാലുമുക്ക് – മെഡിക്കൽ കോളേജ് റോഡിൽ ഗതാഗത നിയന്ത്രണം

    നാലുമുക്ക് – മെഡിക്കൽ കോളേജ് റോഡിൽ ഗതാഗത നിയന്ത്രണം

    തിരുവനന്തപുരം:നാലുമുക്ക്-മെഡിക്കൽ കോളേജ് റോഡിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ, ഓഗസ്റ്റ് 11ന് ഈ റോഡിലൂടെയുള്ള ഗതാഗതത്തിന് ഭാഗിയ നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കന്റോൺമെന്റ് റോഡുകൾ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

  • കഴക്കൂട്ടം ആറാട്ടുവഴി റോഡിൽ ഗതാഗത നിയന്ത്രണം

    കഴക്കൂട്ടം ആറാട്ടുവഴി റോഡിൽ ഗതാഗത നിയന്ത്രണം

    തിരുവനന്തപുരം :കഴക്കൂട്ടം ആറാട്ടുവഴി റോഡിൽ അറ്റകുറ്റപണികൾ നടത്തുന്നതിന്റെ ഭാഗമായി

    ജൂലൈ 16നും 17നും ഈ റോഡിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണമുണ്ടായിരിക്കുമെന്ന് പൊതുമരാമത്ത് റോഡ് മെയിന്റനൻസ് സബ്ഡിവിഷൻ അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

    ജൂലൈ 16 രാവിലെ ആറ് മുതൽ ജൂലൈ 17 ഉച്ചതിരിഞ്ഞ് മൂന്ന് വരെയാണ് ഗതാഗത നിയന്ത്രണം.

  • ശ്രീകാര്യം-കുളത്തൂർ – കഴക്കൂട്ടം റോഡിൽ ഗതാഗത നിയന്ത്രണം

    ശ്രീകാര്യം-കുളത്തൂർ – കഴക്കൂട്ടം റോഡിൽ ഗതാഗത നിയന്ത്രണം

    തിരുവനന്തപുരം :പൊതുമാരാമത്ത് വകുപ്പ് നിരത്ത് വിഭാഗം കഴക്കൂട്ടം സെക്ഷന്റെ അധികാര പരിധിയിൽ വരുന്ന ശ്രീകാര്യം-കളത്തൂർ – കഴക്കൂട്ടം റോഡിൽ

    സ്മാർട്ട്‌സിറ്റിയുടെ ഭാഗമായുള്ള ഓടയുടെ പ്രവൃത്തികൾ നടക്കുന്നതിനാൽ ജൂൺ 24 മുതൽ ജൂലായ് 15 വരെ ഈ റോഡുകളിൽ പൂർണ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പൊതുമരാമത്ത് റോഡുകൾ ഉപ വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

    ഗതാഗതനിയന്ത്രണമുള്ള റോഡുകൾ

    1. എൻഎച്ച് 66ന്റെ കഴക്കൂട്ടം-ടെക്‌നോപാർക്ക് സെക്കന്റ് സർവീസ് റോഡ് (വലത് വശം)

    2.ശ്രീകാര്യം കുളത്തൂർ – കഴക്കൂട്ടം റോഡും എൻ.എച്ച് 66 ന്റെ സർവീസ് റോഡുമായി ബന്ധിപ്പിക്കുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ

    പെരുമ്പടറോഡ്, പള്ളിനട ബൈ റോഡ്, പാലസ് നഗർ റോഡ് എന്നിവ

    മേൽ എൻ.എച്ച് 66ന്റെ കഴക്കൂട്ടം – ടെക്‌നോപാർക്ക് സെക്കന്റ് സർവീസ് റോഡ് വലതു വശത്തിന് പകരം എൻ.എച്ച് 66 ന്റെ ഒന്നാമത്തെ സർവീസ് റോഡും കോർപ്പറേഷൻ റോഡുകൾക്ക് പകരം തൊട്ടടുത്ത ഇടറോഡുകളും ഉപയോഗിക്കണമെന്ന് അറിയിപ്പിൽ പറയുന്നു.

  • പേട്ട – കണ്ണമ്മൂല റോഡിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം

    പേട്ട – കണ്ണമ്മൂല റോഡിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം

    തിരുവനന്തപുരം: പേട്ട – കണ്ണമ്മൂല റോഡിൽ നിർമ്മാണ ജോലികൾ നടക്കുന്നതിനാൽ പേട്ട പള്ളിമുക്ക് ഭാഗത്ത് നിന്ന് കണ്ണമ്മൂലയിലേയ്ക്കുള്ള വാഹനഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി.നാളെ രാവിലെ 7മുതൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതുവരെ നിയന്ത്രണമുണ്ടായിരിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.പേട്ടയിൽ നിന്ന് പള്ളിമുക്ക് കണ്ണമ്മൂല വഴി പോകേണ്ട കെ.എസ്.ആർ.ടി.സിയുൾപ്പെടെയുള്ള ഹെവി വാഹനങ്ങൾ പാറ്റൂർ – ജനറൽ ഹോസ്‌പിറ്റൽ – പാളയം വഴി പോകണം.കിഴക്കേകോട്ടയിൽ നിന്ന് പള്ളിമുക്ക് കണ്ണമൂല വഴി പോകേണ്ട കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങൾ കിഴക്കേകോട്ട – പാളയം – പട്ടം വഴി പോകണം.പള്ളിമുക്ക് കണ്ണമ്മൂല വഴി പോകേണ്ട ചെറിയ വാഹനങ്ങൾ പേട്ട – നാലുമുക്ക് – കണ്ണമ്മൂല വൺവേ റോഡ് ടു വേയായി ഉപയോഗിക്കണം.സഹായങ്ങൾക്ക് ഫോൺ: 0471 2558731,9497990005.