Tag: ഗൃഹനാഥന് ദാരുണാന്ത്യം

  • ഇലട്രിക് സ്കൂട്ടർ ഇടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം

    ഇലട്രിക് സ്കൂട്ടർ ഇടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം

    മലയിൻകീഴ്: തച്ചോട്ടുകാവ് ജംങ്ഷന് സമീപം ഇലട്രിക് സ്കൂട്ടർ ഇടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം.

    മൂഴിനട ശാസ്താ റോഡിൽ ചിറ്റേക്കോണത്ത് പുത്തൻ വീട്ടിൽ ജി.ശശിധരൻ(72) ആണ് വെള്ളിയാഴ്ച നടന്ന അപകടത്തിൽ മരണപ്പെട്ടത്.

    രാത്രി ഏഴരയോടെ പേയാട്-മലയിൻകീഴ് റോഡിലൂടെ തച്ചോട്ടുകാവിലേക്ക് നടക്കുന്നതിനിടെ പിന്നിലൂടെ എത്തിയ സ്കൂട്ടർ ഇടിക്കുകയായിരുന്നു.

    ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ ശശിധരന്‍റെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. നാട്ടുകാർ ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ മലയിൻകീഴ് പൊലീസ് കേസെടുത്തു. സ്കൂട്ടർ ഓടിച്ചിരുന്ന തച്ചോട്ടുകാവ് സ്വദേശിക്കും പരുക്കേറ്റിട്ടുണ്ട്.

  • അയല്‍വാസിയുടെ വെട്ടേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം

    അയല്‍വാസിയുടെ വെട്ടേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം

    കിളിമാനൂര്‍: അയല്‍വാസിയുടെ വെട്ടേറ്റ് ഗൃഹനാഥൻ മരിച്ചു.

    പേടികുളം ഉലങ്കത്തറ ക്ഷേത്രത്തിന് സമീപം കാട്ടുവിള വീട്ടില്‍ ബാബുരാജാണ് (65) മരിച്ചത്.

    വെള്ളിയാഴ്ച രാത്രി 9.30ഓടെ വീടിന് സമീപത്തായിരുന്നു സംഭവം. ചൂള തൊഴിലാളിയായ ബാബുരാജ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നുവരുമ്പോള്‍ അയല്‍വാസിയായ സുനില്‍ കുമാര്‍ വെട്ടുകത്തികൊണ്ട് വെട്ടുകയായിരുന്നെന്ന് പൊലീസ് പറയുന്നു.

    മദ്യലഹരിയിലായിരുന്ന പ്രതി പ്രദേശവാസികള്‍ക്ക് സ്ഥിരം ശല്യക്കാരനാണന്നും മദ്യപിച്ച് കഴിഞ്ഞാല്‍ റോഡിലൂടെ പോകുന്നവരെ മര്‍ദ്ദിക്കാന്‍ ഓടിക്കുന്നത് പതിവാണെന്നും അയല്‍വാസികള്‍ പറയുന്നു.