Tag: ജലവിതരണം തടസ്സപ്പെടും

  • അരുവിക്കര ജലശുദ്ധീകരണ ശാലയിൽ വൈദ്യുതി തകരാർ; ജലവിതരണ തടസ്സപ്പെടും

    അരുവിക്കര ജലശുദ്ധീകരണ ശാലയിൽ വൈദ്യുതി തകരാർ; ജലവിതരണ തടസ്സപ്പെടും

    തിരുവനന്തപുരം:കേരള വാട്ടർ അതോറിറ്റിയുടെ അരുവിക്കര ജലശുദ്ധീകരണ ശാലയിൽ ഉണ്ടായ അപ്രതീക്ഷിത വൈദ്യുതി തകരാറ് (ഷോർട്ട് സർക്യൂട്ട്) കാരണം ഇന്ന് രാവിലെ 8:30 മുതൽ ജലവിതരണം തടസ്സപ്പെട്ടിരിക്കുകയാണ്.

    ഇതിനെ തുടർന്ന് പാളയം സെക്ഷൻ പരിധിയിലെ വിവിധ പ്രദേശങ്ങളിൽ ജലവിതരണം ബാധിക്കപ്പെടുന്നതാണ്.

    പ്രശ്നം പരിഹരിക്കുന്നതിനായി കെഡബ്ല്യുഎ (KWA) എഞ്ചിനീയറിംഗ് സംഘം അടിയന്തര പരിഹാര നടപടികൾ തുടരുകയാണ്.

  • തിരുവനന്തപുരത്ത് ജലവിതരണം തടസ്സപ്പെടും

    തിരുവനന്തപുരത്ത് ജലവിതരണം തടസ്സപ്പെടും

    തിരുവനന്തപുരം : അരുവിക്കര ജലശുദ്ധീകരണശാലയിൽനിന്നു വെള്ളയമ്പലത്തേക്ക് ശുദ്ധജലം എത്തിക്കുന്ന 1200എംഎം സിഐ പൈപ്പിൽ രൂപപ്പെട്ടിട്ടുള്ള ചോർച്ച പരിഹരിക്കുന്നതിന്റെ ഭാഗമായി അരുവിക്കര യിലുള്ള 72 എംഎൽഡി ജലശുദ്ധീകരണശാലയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കുന്നതിനാൽ, നവംബർ 16 ഞായറാഴ്ച രാവിലെ 10 മണി മുതൽ 17 തിങ്കളാഴ്ച രാവിലെ 10 മണിവരെ തിരുവനന്തപുരം കോർപ്പറേഷനിലെ പാളയം, കണ്ണമ്മൂല, വഞ്ചിയൂർ, തമ്പാനൂർ, വഴുതക്കാട്, പേട്ട, പാൽക്കുളങ്ങര, ശ്രീകണ്ഠേശ്വരം, ചാക്ക, കടകംപള്ളി, അണമുഖം, കരിക്കകം, വെട്ടുകാട്, ശംഖുമുഖം പൗണ്ട് കടവ്, കുന്നുകുഴി, നന്തൻകോട്, പട്ടം, ശാസ്തമംഗലം, വഴുതക്കാട്,തൈക്കാട്, വലിയശാല, തമ്പാനൂർ, പൈപ്പിൻ മൂട്, വെള്ളയമ്പലം, ജവഹർ നഗർ, കവടിയാർ എന്നീ ഭാഗങ്ങളിലും അരുവിക്കര പഞ്ചായത്തിൽ പൂർണമായും കരകുളം പഞ്ചായത്തിൽ ഭാഗികമായും ശുദ്ധജലവിതരണം തടസ്സപ്പെടും. ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

     

     

  • തിരുവനന്തപുരത്ത് ജലവിതരണം ഭാഗികമായി തടസ്സപ്പെടും

    തിരുവനന്തപുരത്ത് ജലവിതരണം ഭാഗികമായി തടസ്സപ്പെടും

    തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റിയുടെ വെള്ളയമ്പലത്തുള്ള ശുദ്ധീകരണശാലയിൽ ജൂലൈ 28,29,30 തീയതികളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ

    കുര്യാത്തി സെക്ഷൻ പരിധിയിൽ വരുന്ന തമ്പാനൂർ, ഫോർട്ട്, ശ്രീവരാഹം, ചാല, വലിയശാല, കുര്യാത്തി, മണക്കാട്‌, ആറ്റുകാൽ, വള്ളക്കടവ്‌, മുട്ടത്തറ, കമലേശ്വരം, കളിപ്പാൻകുളം, പെരുന്താന്നി, ശ്രീകണ്ഠേശ്വരം തുടങ്ങിയ വാർഡുകളിലും പാറ്റൂർ സെക്ഷൻ പരിധിയിൽ വരുന്ന കൈതമുക്ക് പാസ്‌പോർട്ട് ഓഫിസിന്റെ ചുറ്റുമുള്ള സ്ഥലങ്ങൾ, ചമ്പക്കട എന്നിവിടങ്ങളിലും

    28,29 തീയതികളിൽ ശുദ്ധജല വിതരണത്തിൽ നേരിയ തോതിൽ നിയന്ത്രണവും 30 ന് ഉച്ചക്ക് 2 മണി മുതൽ അന്നേ ദിവസം രാത്രി 10 മണിവരെ ജലവിതരണത്തിൽ തടസ്സവും ഉണ്ടാകുന്നതാണ്. ഉപഭോക്താക്കൾ വേണ്ട മുൻകരുതലുകൾ സ്വികരിക്കേണ്ടതാണെന്ന്‌ വാട്ടർ അതോറിറ്റി അറിയിച്ചു.

     

     

     

  • തിരുവനന്തപുരം നഗരത്തിൽ നാളെ ജലവിതരണം തടസ്സപ്പെടും

    തിരുവനന്തപുരം നഗരത്തിൽ നാളെ ജലവിതരണം തടസ്സപ്പെടും

    തിരുവനന്തപുരം : അരുവിക്കരയിലുള്ള 75 എം.എൽ.ഡി. ജലശുദ്ധീകരണശാലയുടെ ഇൻടേക്ക് പമ്പ് ഹൗസിൽ അടിയന്തര

    അറ്റകുറ്റപ്പണികൾ നടത്തേണ്ടതിനായി പമ്പിങ് നിർത്തിവയ്ക്കുന്നതിനാൽ ചൊവ്വാഴ്ച രാവിലെ 11 മുതൽ വൈകുന്നേരം അഞ്ചുവരെ തിരുവനന്തപുരം നഗരത്തിൽ ജലവിതരണം ഭാഗികമായി തടസ്സപ്പെടും.

    സെക്രട്ടേറിയറ്റ്, സ്റ്റാച്യു, എം.ജി. റോഡ്, പുളിമൂട്, ജനറൽ ആശുപത്രി പരിസരപ്രദേശം, തമ്പുരാൻമുക്ക്, വഞ്ചിയൂർ, ഋഷിമംഗലം, ശാസ്തമംഗലം, കൊച്ചാർ റോഡ്, വെള്ളയമ്പലം-ശാസ്തമംഗലം റോഡിന്റെ ഇരുവശം, ആൽത്തറ, വഴുതയ്ക്കാട്, ഇടപ്പഴിഞ്ഞി എന്നീ പ്രദേശങ്ങളിൽ ജലവിതരണം ഭാഗികമായി തടസ്സപ്പെടും.

  • തിരുവനന്തപുരം നഗരത്തിൽ 2 ദിവസം ജലവിതരണം മുടങ്ങും

    തിരുവനന്തപുരം നഗരത്തിൽ 2 ദിവസം ജലവിതരണം മുടങ്ങും

    തിരുവനന്തപുരം : സ്മാർട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് ഓൾ ഇന്ത്യ റേഡിയോ റോഡിൽ ജലഅതോറിറ്റിയുടെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നാളെയും മറ്റന്നാളും ജലവിതരണം തടസ്സപ്പെടും.

    ജല അതോറിറ്റി ബ്രാഞ്ച് ലൈനുകൾ‌ ആൽത്തറ വഴുതക്കാട് റോഡിൽ പുതുതായി സ്ഥാപിച്ച ലൈനുമായി ബന്ധിപ്പിക്കുന്ന പണിയാണ് നടത്തുന്നത്. നാളെ രാവിലെ 8 മുതൽ മറ്റന്നാൾ രാവിലെ 8 വരെയാണ് ജലവിതരണം തടസ്സപ്പെടുന്നത്. 30 പ്രദേശങ്ങളിലാണ് ജലവിതരണം മുടങ്ങുന്നത്.

    പാളയം, സ്റ്റാച്യു, എംജി റോഡ്, സെക്രട്ടേറിയറ്റ്, പുളിമൂട്, എകെജി സെന്ററിന് സമീപത്തെ പ്രദേശങ്ങൾ, പിഎംജി, ലോ കോളജ്, കുന്നുകുഴി, വെള്ളയമ്പലം, ആൽത്തറ, സിഎസ്എം നഗർ പ്രദേശങ്ങൾ, വഴുതക്കാട്, കോട്ടൺഹിൽ, ഡിപിഐ ജംക്‌ഷൻ പ്രദേശങ്ങൾ, ഇടപ്പഴിഞ്ഞി, കെ. അനിരുദ്ധൻ റോഡ്, ജഗതി, തൈക്കാട്, മേട്ടുക്കട, വലിയശാല ഭാഗങ്ങളിൽ ജല വിതരണം പൂർണമായും തടസ്സപ്പെടും. ജനറൽ ആശുപത്രി, തമ്പുരാൻമുക്ക്, വഞ്ചിയൂർ, ഋഷിമംഗലം, ചിറകുളം, കുമാരപുരം, അണമുഖം, കണ്ണമൂല എന്നിവിടങ്ങളിൽ രണ്ടു ദിവസം ഭാഗികമായും ജല വിതരണത്തിൽ തടസ്സം നേരിടും

  • തിരുവനന്തപുരം നഗരത്തിൽ വീണ്ടും കുടിവെള്ളം മുടങ്ങും

    തിരുവനന്തപുരം നഗരത്തിൽ വീണ്ടും കുടിവെള്ളം മുടങ്ങും

    തിരുവനന്തപുരം: പേരൂർക്കട ജലസംഭരണിയിൽ നിന്നു ശുദ്ധജലം വിതരണം ചെയ്യുന്ന കേരള വാട്ടർ അതോറിറ്റിയുടെ പ്രധാന പൈപ് ലൈനിൽ പേരൂർക്കട ജംഗ്ഷനിൽ രൂപപ്പെട്ട ചോർച്ച പരിഹരിക്കുന്നതിനായുള്ള പ്രവൃത്തികൾ നടത്തുന്നതിനാൽ 19-10-2024 രാത്രി 10 മണി മുതൽ 21-10-2024 രാവിലെ 6 മണി വരെ പേരൂർക്കട, ഇന്ദിരാനഗർ ,

    ഊളമ്പാറ പൈപ്പിന്മൂട്, ശാസ്തമംഗലം, വെള്ളയമ്പലം, കവടിയാർ , നന്ദൻകോട്,, കുറവൻകോണം, പട്ടം, പൊട്ടക്കുഴി, മുറിഞ്ഞപാലം , ഗൗരീശപട്ടം, കുമാരപുരം, മെഡിക്കൽ കോളേജ്, ഉള്ളൂർ ,കേശവദാസപുരം, പരുത്തിപ്പാറ , മുട്ടട, വയലിക്കട, അമ്പലമുക്ക് എന്നീ പ്രദേശങ്ങളിൽ ശുദ്ധജല വിതരണം തടസ്സപ്പെടും. ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

     

     

  • തിരുവനന്തപുരത്ത് ഈ പ്രദേശങ്ങളിൽ ചൊവ്വാഴ്ച രാത്രി മുതൽ ബുധനാഴ്ച രാവിലെ വരെ ജലവിതരണം മുടങ്ങും

    തിരുവനന്തപുരത്ത് ഈ പ്രദേശങ്ങളിൽ ചൊവ്വാഴ്ച രാത്രി മുതൽ ബുധനാഴ്ച രാവിലെ വരെ ജലവിതരണം മുടങ്ങും

    തിരുവനന്തപുരം: അരുവിക്കരയിൽ നിന്നു നഗരത്തിലേക്ക് ശുദ്ധജലം കൊണ്ടുവരുന്ന വാട്ടർ അതോറിറ്റിയുടെ പ്രധാന പൈപ്പ്ലൈനിൽ വാൽവ് തകരാറായതിനെത്തു ടർന്ന്

    പുതിയ വാൽവ് സ്ഥാപിക്കുന്ന പ്രവൃ ത്തി നടത്തുന്നതിനായി അരുവിക്കര 86 എം എൽ ഡി ജലശുദ്ധീകരണശാലയുടെ പ്രവർത്തനം 08-10-2024 രാത്രി 8 മണി മുതൽ 09-10-2024 രാവിലെ 4 മണി വരെ നിർത്തിവയ്ക്കുന്നതിനാൽ പേരൂർക്കട, ഹാർവിപുരം, എൻസിസി റോഡ്, പേരാപ്പൂർ, പാതിരപ്പ ള്ളി, ഭഗത് സിംഗ്‌ നഗർ, ചൂഴമ്പാല, വയലിക്കട, മാടത്തുനട, നാലാഞ്ചിറ, ഇരപ്പുകുഴി, മുക്കോല, മണ്ണന്തല, ഇടയിലേക്കോണം, അരിവിയോട്, ചെഞ്ചേരി, വഴയില , ഇന്ദിരാനഗർ ,

    ഊളമ്പാറ, പൈപ്പിന്മൂട്, ശാസ്തമംഗലം, വെള്ളയമ്പലം, കവടിയാർ, നന്ദൻകോട്,, കുറവൻകോണം, പട്ടം, പൊട്ടക്കുഴി, മുറിഞ്ഞപാലം , ഗൗരീശപട്ടം, കുമാരപുരം, മെഡിക്കൽ കോളേജ്, ഉള്ളൂർ, കേശവദാസപുരം, പരുത്തിപ്പാറ , മുട്ടട, അമ്പലമുക്ക്, ശ്രീകാര്യം എഞ്ചിനീയറിംഗ് കോളേജ്, ഗാന്ധിപുരം , ചെമ്പഴന്തി പൗഡിക്കോണം, കേരളാദിത്യപുരം , കട്ടേല , മൺവിള , മണക്കുന്ന്, അലത്തറ , ചെറുവക്കൽ, ഞാണ്ടൂർക്കോണം , തൃപ്പാദപുരം ,

    ചേങ്കോട്ടുകോണം, കഴക്കൂട്ടം, ടെക്നോപാര്ക്, സി ആർ പി എഫ് ക്യാംപ്, പള്ളിപ്പുറം , പുലയനാർകോട്ട , പ്രശാന്ത് നഗർ, പോങ്ങുമൂട്,ആറ്റിപ്ര, കുളത്തൂർ, പൗണ്ട് കടവ്, കരിമണൽ, കുഴിവിള, വെട്ടുറോഡ്, കാട്ടായിക്കോണം എന്നീ പ്രദേശങ്ങളിലെ ശുദ്ധജല വിതരണം തടസ്സപ്പെടും. ഉപഭോക്താക്കൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

     

     

  • തിരുവനന്തപുരം നഗരത്തിൽ ജലവിതരണം ഭാഗികമായി തടസ്സപ്പെടും

    തിരുവനന്തപുരം നഗരത്തിൽ ജലവിതരണം ഭാഗികമായി തടസ്സപ്പെടും

    തിരുവനന്തപുരം:കേരള വാട്ടർ അതോറിറ്റിയുടെ അരുവിക്കരയിലുള്ള 86 എം എൽ ഡി ജലശുദ്ധീകരണശാലയിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 29.09.24 ഞായറാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 6 മണി വരെ

    തിരുവനന്തപുരം നഗരത്തിലെ വഴയില, ഇന്ദിര നഗർ, പേരൂർക്കട, ഊളമ്പാറ, ഹിന്ദുസ്ഥാൻ ലാറ്റെക്സ് ഫാക്ടറിയും പരിസരപ്രദേശങ്ങളും, മെന്റൽ ഹോസ്പിറ്റൽ, സ്വാതി നഗർ, സൂര്യനഗർ, പൈപ്പിൻ മൂട്, ജവഹർ നഗർ, ഗോൾഫ് ലിംഗ്സ്, കവടിയാർ,

    ദേവസ്വം ബോർഡ് ജംഗ്ഷൻ, ക്ലിഫ്ഹൌസ് നന്ദൻകോട്, കുറവൻകോണം ചാരാച്ചിറ, പ്ലാമൂട്, പട്ടം, കേശവദാസപുരം, ഗൗരീശപട്ടം, പരുത്തിപ്പാറ, മുട്ടട, അമ്പലമുക്ക്, ചൂഴമ്പാല, മുക്കോല, നാലാഞ്ചിറ, മണ്ണന്തല, ശ്രീകാര്യം, എൻജിനീയറിങ് കോളേജ്, ഗാന്ധിപുരം ചെമ്പഴന്തി, പൗഡിക്കോണം, കേരളാദിത്യപുരം, കട്ടേല, മൺവിള, മണക്കുന്ന്,ആലത്തറ, ചെറുവയ്ക്കൽ, ഞാണ്ടൂർക്കോണം, തൃപ്പാദപുരം, ചെങ്കോട്ടുകോണം, കഴക്കൂട്ടം, ടെക്നോപാർക്ക്, സിആർപിഎഫ് ക്യാംപ്, പള്ളിപ്പുറം, പൊട്ടക്കുഴി, മുറിഞ്ഞപാലം, കുമാരപുരം, മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ആർസിസി, ശ്രീചിത്ര, പുലയനാർകോട്ട, കണ്ണമ്മൂല, കരിക്കകം, ഉള്ളൂർ, പ്രശാന്ത് നഗർ, പോങ്ങുമ്മൂട്, ആറ്റിപ്ര,കുളത്തൂർ,പൗണ്ട് കടവ്,കരിമണൽ,കുഴിവിള,വെട്ടുറോഡ്,

    കാട്ടായിക്കോണം, പുത്തൻപള്ളി, ആറ്റുകാൽ, വലിയതുറ, പൂന്തുറ, ബീമാപള്ളി, മാണിക്യവിളാകം, മുട്ടത്തറ,പുഞ്ചക്കരി, കരമന,ആറന്നൂർ, മുടവൻമുകൾ, നെടുംകാട്,കാലടി, പാപ്പനംകോട്, മേലാംകോട്, പൊന്നുമംഗലം, വെള്ളായണി,എസ്റ്റേറ്റ്, നേമം,പ്രസാദ് നഗർ, തൃക്കണ്ണാപുരം, പുന്നയ്ക്കാമുകൾ, തിരുമല,വലിയവിള,പി റ്റി പി, കൊടുങ്ങാനൂർ, കാച്ചാണി, നെട്ടയം, വട്ടിയൂർക്കാവ്, കാഞ്ഞിരംപാറ, പാങ്ങോട്, തുരുത്തിമൂല എന്നീ പ്രദേശങ്ങളിൽ ജലവിതരണം ഭാഗികമായി തടസ്സപ്പെടും.

    ഉപഭോക്താക്കൾ വേണ്ട മുൻകരുതൽ സ്വീകരിക്കേണ്ടതാണെന്ന് കേരള വാട്ടർ അതോറിറ്റി അറിയിച്ചു.

  • 29ന് തിരുവനന്തപുരം നഗരത്തിൽ ജലവിതരണം തടസ്സപ്പെടും

    29ന് തിരുവനന്തപുരം നഗരത്തിൽ ജലവിതരണം തടസ്സപ്പെടും

    തിരുവനന്തപുരം: 29ന് നഗരത്തിലെ പകുതിയിലധികം പ്രദേശങ്ങളിൽ ജലവിതരണം തടസ്സപ്പെടും.

    ജല അതോറിറ്റിയുടെ അരുവിക്കരയിലെ 86 എംഎൽഡി ജലശുദ്ധീകരണ ശാലയിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ഞായറാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 6 വരെ ജലവിതരണം ഭാഗികമായി മുടങ്ങുന്നത്. ഉപഭോക്താക്കൾ മുൻകരുതലെടുക്കണമെന്ന് ജല അതോറിറ്റി അറിയിച്ചു.

     

    വെള്ളം മുടങ്ങുന്ന പ്രദേശങ്ങൾ: വഴയില,ഇന്ദിര നഗർ,പേരൂർക്കട,ഊളമ്പാറ, ഹിന്ദുസ്ഥാൻ ലാറ്റെക്സ് ഫാക്ടറിയും പരിസരപ്രദേശങ്ങളും, മാനസികാരോഗ്യ കേന്ദ്രം, സ്വാതി നഗർ, സൂര്യ നഗർ, പൈപ്പിൻ മൂട്, ജവാഹർ നഗർ, ഗോൾഫ് ലിങ്ക്സ്, കവടിയാർ, ദേവസ്വം ബോർഡ് ജംക്‌ഷൻ, ക്ലിഫ്ഹൗസ്, നന്തൻകോട്, കുറവൻകോണം, ചാരാച്ചിറ, പ്ലാമൂട്, പട്ടം, കേശവദാസപുരം, ഗൗരീശപട്ടം, പരുത്തിപ്പാറ, മുട്ടട, അമ്പലമുക്ക്, ചൂഴമ്പാല, മുക്കോല, നാലാഞ്ചിറ, മണ്ണന്തല, ശ്രീകാര്യം, എൻജിനീയറിങ് കോളജ്, ഗാന്ധിപുരം,ചെമ്പഴന്തി,പൗഡിക്കോണം,കേരളാദിത്യപുരം, കട്ടേല, മൺവിള, മണക്കുന്ന്, ആലത്തറ, ചെറുവയ്ക്കൽ, ഞാണ്ടൂർക്കോണം, തൃപ്പാദപുരം, ചെങ്കോട്ടുകോണം, കഴക്കൂട്ടം, ടെക്നോപാർക്ക്, സിആർപിഎഫ് ക്യാംപ്, പള്ളിപ്പുറം, പൊട്ടക്കുഴി, മുറിഞ്ഞപാലം, കുമാരപുരം, മെഡിക്കൽ കോളജ് ഹോസ്പിറ്റൽ, ആർസിസി, ശ്രീചിത്ര, പുലയനാർകോട്ട, കണ്ണമ്മൂല, കരിക്കകം, ഉള്ളൂർ, പ്രശാന്ത് നഗർ, പോങ്ങുമ്മൂട്, ആറ്റിപ്ര, കുളത്തൂർ, പൗണ്ട് കടവ്, കരിമണൽ, കുഴിവിള, വെട്ടുറോഡ്, കാട്ടായിക്കോണം,പുത്തൻപള്ളി, ആറ്റുകാൽ,വലിയതുറ,പൂന്തുറ, ബീമാപള്ളി, മാണിക്യവിളാകം, മുട്ടത്തറ, പുഞ്ചക്കരി, കരമന, ആറന്നൂർ, മുടവൻമുകൾ, നെടുംകാട്, കാലടി, പാപ്പനംകോട്, മേലാംകോട്, പൊന്നുമംഗലം, വെള്ളായണി, എസ്റ്റേറ്റ്, നേമം, പ്രസാദ് നഗർ, തൃക്കണ്ണാപുരം, പുന്നയ്ക്കാമുകൾ, തിരുമല, വലിയവിള, പിടിപി, കൊടുങ്ങാനൂർ,കാച്ചാണി, നെട്ടയം, വട്ടിയൂർക്കാവ്, കാഞ്ഞിരംപാറ, പാങ്ങോട്, തുരുത്തിമൂല