Tag: ജലവിതരണം മുടങ്ങും

  • തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങും

    തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങും

    തിരുവനന്തപുരം: ബേക്കറി ജംഗ്ഷൻ വാൻറോസ് റോഡിൽ, ഇന്ദ്രപുരി ഹോട്ടലിനു മുന്നിലായി രൂപപ്പെട്ട, വാട്ടർ അതോറിറ്റിയുടെ 315 എം എം എച്.ഡി.പി.ഇ പൈപ്പ്‌ലൈനിലുള്ള ചോർച്ച പരിഹരിക്കുന്നതിന്റെ ഭാഗമായി

    ശനിയാഴ്ച 22.02.2025 രാവിലെ 7.00 മണി മുതൽ ഞായറാഴ്ച 23.02.2025 രാവിലെ 10 മണി വരെ നന്ദാവനം, ബേക്കറി , ഊറ്റുകുഴി , സെക്രട്ടേറിയറ്റ്, മാഞ്ഞാലിക്കുളം റോഡ്, ആയുർവേദ കോളേജ് , ഗാന്ധാരി അമ്മൻകോവിൽ റോഡ്, മേലേതമ്പാനൂർ, പുളിമൂട് എന്നീ സ്ഥലങ്ങളിൽ ജലവിതരണം തടസ്സപ്പെടും. ഉപഭോക്താക്കൾ വേണ്ട മുൻകരുതൽ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

     

     

  • തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങും

    തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങും

    തിരുവനന്തപുരം :പടിഞ്ഞാറേനട കൊത്തളം റോഡിലെ വാഴപ്പള്ളി ജംഗ്ഷന് സമീപം വാട്ടർ അതോറിറ്റിയുടെ 700എംഎം വ്യാസമുള്ള പൈപ്പ്‌ലൈനിലെ ചോർച്ച

    പരിഹരിക്കുന്നതിനായി ജനുവരി 16 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന ജോലികൾ ചില സാങ്കേതിക കാരണങ്ങളാൽ ജനുവരി 18 ശനി രാവിലെ 8 മണി മുതൽ ജനുവരി 20 തിങ്കൾ രാവിലെ 8 മണി വരെ ചെയ്യുന്നതിനായി പുനർനിശ്ചയിച്ചിരിക്കുന്നു.

    അറ്റകുറ്റപ്പണികൾ നടക്കുന്ന ദിവസങ്ങളിൽ വരാഹം, ഫോർട്ട്, ചാല, വള്ളക്കടവ്, പെരുന്താന്നി, കമലേശ്വരം എന്നീ വാർഡുകളിൽ പൂർണമായും തമ്പാനൂർ, പാൽക്കുളങ്ങര, ശംഖുമുഖം, മുട്ടത്തറ, ആറ്റുകാൽ, അമ്പലത്തറ, കളിപ്പാൻകുളം, വലിയതുറ, കുര്യാത്തി, മണക്കാട്, ചാക്ക, ശ്രീകണ്ഠേശ്വരം, വലിയശാല എന്നിവിടങ്ങളിൽ ഭാഗികമായും ശുദ്ധജല വിതരണം തടസ്സപ്പെടും. ഉപഭോക്‌താക്കൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

     

     

  • തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങും

    തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങും

    തിരുവനന്തപുരം :പടിഞ്ഞാറേനട കൊത്തളം റോഡിലെ വാഴപ്പള്ളി ജംഗ്ഷന് സമീപം വാട്ടർ അതോറിറ്റിയുടെ 700എംഎം വ്യാസമുള്ള പൈപ്പ്‌ലൈനിലെ ചോർച്ച പരിഹരിക്കുന്നതിനായുള്ള ജോലികൾ നിശ്ചയിച്ചിരിക്കുന്നതിനാൽ ജനുവരി 10 വെള്ളി രാവിലെ 8 മണി മുതൽ ജനുവരി 12 ഞായർ രാവിലെ 8 മണി വരെ ശ്രീവരാഹം, ഫോർട്ട്, ചാല, വള്ളക്കടവ്, പെരുന്താന്നി, കമലേശ്വരം എന്നീ വാർഡുകളിൽ പൂർണമായും തമ്പാനൂർ,

    പാൽക്കുളങ്ങര, ശംഖുമുഖം, മുട്ടത്തറ, ആറ്റുകാൽ, അമ്പലത്തറ, കളിപ്പാൻകുളം, വലിയതുറ, കുര്യാത്തി, മണക്കാട്, ചാക്ക, ശ്രീകണ്ഠേശ്വരം, വലിയശാല എന്നിവിടങ്ങളിൽ ഭാഗികമായും ശുദ്ധജല വിതരണം തടസ്സപ്പെടും.

    ഉപഭോക്‌താക്കൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

     

     

  • തിരുവനന്തപുരം നഗരത്തിൽ നാളെ ജലവിതരണം മുടങ്ങും

    തിരുവനന്തപുരം നഗരത്തിൽ നാളെ ജലവിതരണം മുടങ്ങും

    തിരുവനന്തപുരം : സ്‌മാർട്ട്‌ സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട പണികൾ നടക്കുന്നതിനാൽ വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ ശനിയാഴ്ച രാവിലെ 10 വരെ നഗരത്തിന്റെ പ്രധാന ഭാഗങ്ങളിൽ കുടിവെള്ളവിതരണം തടസ്സപ്പെടും.

    വെള്ളയമ്പലം, ശാസ്തമംഗലം, കവടിയാർ, പൈപ്പിന്മൂട്, ഊളൻപാറ, നന്തൻകോട്‌, ജവഹർനഗർ, ആൽത്തറ, സി.എസ്.എം. നഗർ, വഴുതയ്ക്കാട്, കോട്ടൺഹിൽ, ഡി.പി.ഐ. ജങ്‌ഷന്റെ സമീപപ്രദേശങ്ങൾ, ഇടപ്പഴഞ്ഞി, കെ.അനിരുദ്ധൻ റോഡ്, ജഗതി, തൈക്കാട്, മേട്ടുക്കട, വലിയശാല, പാളയം, സ്റ്റാച്യു, എം.ജി.റോഡ്, സെക്രട്ടേറിയറ്റ്, പുളിമൂട് തുടങ്ങിയ പ്രദേശങ്ങളിലാണ് ജലവിതരണം തടസ്സപ്പെടുന്നത്.

    എ.കെ.ജി. സെന്ററിനു സമീപപ്രദേശങ്ങൾ, പി.എം.ജി., ലോ കോളേജ്, കുന്നുകുഴി, ജനറൽ ഹോസ്പിറ്റൽ, തമ്പുരാൻമുക്ക്, വഞ്ചിയൂർ, ഋഷിമംഗലം, ചിറകുളം, പാറ്റൂർ, കുമാരപുരം, അണമുഖം, കണ്ണമ്മൂല, തേക്കുംമൂട്, പൊട്ടക്കുഴി, മുറിഞ്ഞപാലം, പൂന്തി റോഡ്, നാലുമുക്ക്, ഒരുവാതിൽക്കോട്ട, ആനയറ, കടകംപള്ളി, കരിക്കകം, വെൺപാലവട്ടം, പേട്ട, പാൽക്കുളങ്ങര, പെരുന്താന്നി, ചാക്ക, ഓൾ സൈന്റ്‌സ്, ശംഖുംമുഖം, വേളി, പൗണ്ട് കടവ്, സൗത്ത് തുമ്പ എന്നി പ്രദേശങ്ങളിലാണ് ജലവിതരണം തടസ്സപ്പെടുന്നത്.

    സ്മാർട്ട് സിറ്റി പദ്ധതിപ്രവർത്തനങ്ങളുടെ ഭാഗമായി പഴക്കമേറിയ 450 എം.എം. കാസ്റ്റ് അയൺ പൈപ്പ്‌ലൈൻ ഡി കമ്മിഷൻ ചെയ്യൽ, ജനറൽ ആശുപത്രി-വഞ്ചിയൂർ റോഡിൽ 300 എം.എം. ഡി.ഐ. പൈപ്പ്, മെയിൻ റോഡിലെ 500 എം.എം. കാസ്റ്റ് അയൺ പൈപ്പുമായി ബന്ധിപ്പിക്കൽ, ജനറൽ ആശുപത്രിയിലേക്കുള്ള വിതരണം മെച്ചപ്പെടുത്തൽ എന്നീ പണികൾ നടത്തുന്നതിനാലാണ് ജലവിതരണം തടസ്സപ്പെടുന്നത്.

    ഉപഭോക്താക്കൾ വേണ്ട മുൻകരുതൽ സ്വീകരിക്കണമെന്ന് ജല അതോറിറ്റി അധികൃതർ അറിയിച്ചു.

  • തിരുവനന്തപുരത്ത് വീണ്ടും ജലവിതരണം മുടങ്ങും 

    തിരുവനന്തപുരത്ത് വീണ്ടും ജലവിതരണം മുടങ്ങും 

    തിരുവനന്തപുരം: ശാസ്തമംഗലം ജംഗ്ഷനിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനിലുണ്ടായ ചോർച്ച പരിഹരിക്കുന്നതിനായി അടിയന്തര അറ്റകുറ്റപ്പണി നടത്തുന്നതുമായി ബന്ധപ്പെട്ട് വാൽവ് നിയന്ത്രണം ഏർപെടുത്തുന്നതിനാൽ 08 /11 /24 ന് രാത്രി എട്ടു മണി മുതൽ 09 /11/24 രാത്രി എട്ടു മണി വരെ ശാസ്തമംഗലം , പൈപ്പിന്മൂട് , ഊളൻപാറ , വെള്ളയമ്പലം , കവടിയാർ ,

    നന്തൻകോട്, ജവഹർനഗർ എന്നീ സ്ഥലങ്ങളിൽ ജലവിതരണം തടസ്സപ്പെടുന്നതായിരിക്കും. ഉപഭോക്താക്കൾ വേണ്ട മുൻകരുതൽ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

     

     

  • തിരുവനന്തപുരത്ത് ഇന്ന് രാത്രി മുതൽ നാളെ രാവിലെ വരെ ജലവിതരണം മുടങ്ങും

    തിരുവനന്തപുരത്ത് ഇന്ന് രാത്രി മുതൽ നാളെ രാവിലെ വരെ ജലവിതരണം മുടങ്ങും

    തിരുവനന്തപുരം: അരുവിക്കരയിൽ നിന്നു നഗരത്തിലേക്ക് ശുദ്ധജലം കൊണ്ടുവരുന്ന വാട്ടർ അതോറിറ്റിയുടെ പ്രധാന പൈപ്പ്ലൈനിൽ വാൽവ് തകരാറായതിനെത്തു ടർന്ന് പുതിയ വാൽവ് സ്ഥാപിക്കുന്ന പ്രവൃത്തി നടത്തുന്നതിനായി

    അരുവിക്കര 86 എം എൽ ഡി ജലശുദ്ധീകരണശാലയുടെ പ്രവർത്തനം 08-10-2024 രാത്രി 8 മണി മുതൽ 09-10-2024 രാവിലെ 4 മണി വരെ നിർത്തിവയ്ക്കുന്നതിനാൽ പേരൂർക്കട, ഹാർവിപുരം, എൻസിസി റോഡ്, പേരാപ്പൂർ, പാതിരപ്പള്ളി, ഭഗത് സിംഗ് നഗർ, ചൂഴമ്പാല, വയലിക്കട, മാടത്തുനട, നാലാഞ്ചിറ, ഇരപ്പുകുഴി, മുക്കോല, മണ്ണന്തല, ഇടയിലേക്കോണം, അരിവിയോട്, ചെഞ്ചേരി, വഴയില, ഇന്ദിരാനഗർ,

    ഊളമ്പാറ, പൈപ്പിന്മൂട്, ശാസ്‌തമംഗലം, വെള്ളയമ്പലം, കവടിയാർ, നന്ദൻകോട്,, കുറവൻകോണം, പട്ടം, പൊട്ടക്കുഴി, മുറിഞ്ഞപാലം, ഗൗരീശപട്ടം, കുമാരപുരം, മെഡിക്കൽ കോളേജ്, ഉള്ളൂർ, കേശവദാസപുരം, പരുത്തിപ്പാറ, മുട്ടട, അമ്പലമുക്ക്, ശ്രീകാര്യം എഞ്ചിനീയറിംഗ് കോളേജ്, ഗാന്ധിപുരം, ചെമ്പഴന്തി പൗഡിക്കോണം, കേരളാദിത്യപുരം, കട്ടേല, മൺവിള, മണക്കുന്ന്, അലത്തറ, ചെറുവക്കൽ, ഞാണ്ടൂർക്കോണം തൃപ്പാദപുരം, ചേങ്കോട്ടുകോണം, കഴക്കൂട്ടം, ടെക്നോപാര്ക്, സി ആർ പി എഫ് ക്യാംപ്, പള്ളിപ്പുറം, പുലയനാർകോട്ട, പ്രശാന്ത് നഗർ, പോങ്ങുമൂട്, ആറ്റിപ്ര, കുളത്തൂർ, പൗണ്ട് കടവ്, കരിമണൽ, കുഴിവിള, വെട്ടുറോഡ്, കാട്ടായിക്കോണം എന്നീ പ്രദേശങ്ങളിലെ ശുദ്ധജല വിതരണം തടസ്സപ്പെടും. ഉപഭോക്താക്കൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

  • തിരുവനന്തപുരത്ത് വീണ്ടും ജലവിതരണം മുടങ്ങും 

    തിരുവനന്തപുരത്ത് വീണ്ടും ജലവിതരണം മുടങ്ങും 

    തിരുവനന്തപുരം : സ്മാർട്ട് സിറ്റി പദ്ധതി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ആൽത്തറ- മേട്ടുക്കട റോഡിൽ സ്ഥാപിച്ചിട്ടുള്ള പുതിയ ലൈനുകൾ ചാർജ് ചെയ്യുകയും പഴയ ബ്രാഞ്ച് ലൈനുകൾ പുതിയ പൈപ്പ് ലൈനുമായി കണക്ട് ചെയ്യുകയും ചെയ്യുന്ന ജോലികൾ നടക്കുന്നതിനാൽ

    24.09.24 ചൊവ്വാഴ്ച പകൽ 10 മണി മുതൽ രാത്രി 12 മണി വരെ വഴുതക്കാട്, ഉദാരശിരോമണി റോഡ്, പാലോട്ടുകോണം, സി എസ് എം നഗർ, ശിശുവിഹാർ ലൈൻ, കോട്ടൺഹിൽ, ഇടപ്പഴിഞ്ഞി, കെ. അനിരുദ്ധൻ റോഡ്, ഇറക്കം റോഡ്, മേട്ടുക്കട, വലിയശാല, തൈക്കാട്, എന്നീ പ്രദേശങ്ങളിൽ ജലവിതരണം തടസ്സപ്പെടും. ഉപഭോക്താക്കൾ വേണ്ട മുൻകരുതൽ സ്വീകരിക്കണമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

  • തിരുവനന്തപുരത്ത് വിവധയിടങ്ങളിൽ ജലവിതരണം മുടങ്ങും

    തിരുവനന്തപുരത്ത് വിവധയിടങ്ങളിൽ ജലവിതരണം മുടങ്ങും

    തിരുവനന്തപുരം :സ്മാർട്ട് സിറ്റി പദ്ധതി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ആൽത്തറ- മേട്ടുക്കട റോഡിൽ സ്ഥാപിച്ചിട്ടുള്ള പുതിയ ലൈനുകൾ ചാർജ് ചെയ്യുകയും പഴയ ബ്രാഞ്ച് ലൈനുകൾ പുതിയ പൈപ്പ് ലൈനുമായി കണക്ട് ചെയ്യുകയും ചെയ്യുന്ന ജോലികൾ നടക്കുന്നതിനാൽ വ്യാഴാഴ്ച (12/09/24) പകൽ 10.00 മണി മുതൽ രാത്രി 12 മണി വരെ

    വഴുതക്കാട്, ഉദാരശിരോമണി റോഡ്,  പാലോട്ടുകോണം, സി എസ് എം നഗർ, ശിശുവിഹാർ ലൈൻ, കോട്ടൺഹിൽ, ഇടപ്പഴിഞ്ഞി, കെ. അനിരുദ്ധൻ റോഡ്, ഇറക്കം റോഡ്, മേട്ടുക്കട, വലിയശാല, തൈക്കാട്, എന്നീ പ്രദേശങ്ങളിൽ ജലവിതരണം തടസ്സപ്പെടും.

    ഉപഭോക്താക്കൾ വേണ്ട മുൻകരുതൽ സ്വീകരിക്കണമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

     

     

  • റെയിൽവേ പാത ഇരട്ടിപ്പിക്കൽ; തിരുവനന്തപുരത്ത് 45 വാർഡുകളിൽ ജലവിതരണം മുടങ്ങും

    റെയിൽവേ പാത ഇരട്ടിപ്പിക്കൽ; തിരുവനന്തപുരത്ത് 45 വാർഡുകളിൽ ജലവിതരണം മുടങ്ങും

    തിരുവനന്തപുരം:വ്യാഴം രാവിലെ 8 മുതൽ മറ്റന്നാൾ രാവിലെ വരെ കോർപറേഷൻ പരിധിയിലെ 33 വാർഡുകളിൽ പൂർണമായും 12 വാർഡുകളിൽ ഭാഗികമായും ശുദ്ധ ജല വിതരണം മുടങ്ങും.

    തിരുവനന്തപുരം-നാഗർകോവിൽ റെയിൽവേ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് നേമം, ഐരാണിമുട്ടം ഭാഗങ്ങളിലേക്ക് പോകുന്ന ട്രാൻസ്മിഷൻ പൈപ്പ് ലൈൻ അലൈൻമെന്റ് മാറ്റുന്നതിനാലാണിത്.

    പുത്തൻപള്ളി, ആറ്റുകാൽ, വലിയതുറ, പൂന്തുറ, ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ്, മാണിക്യവിളാകം, മുട്ടത്തറ, പുഞ്ചക്കരി, പൂജപ്പുര, കരമന, ആറന്നൂർ, മുടവൻമുകൾ, നെടുങ്കാട്, കാലടി, പാപ്പനംകോട്, മേലാങ്കോട്, വെള്ളായണി, എസ്റ്റേറ്റ്, നേമം, പ്രസാദ് നഗർ, തൃക്കണ്ണാപുരം, പുന്നയ്ക്കാമുകൾ, തിരുമല, വലിയവിള, പിടിപി നഗർ, കൊടുങ്ങാനൂർ, കാച്ചാണി, നെട്ടയം, വട്ടിയൂർക്കാവ്, കാഞ്ഞിരംപാറ, പാങ്ങോട്, തുരുത്തുമൂല എന്നീ വാർഡുകളിലാണ് പൂർണമായി ജലവിതരണം മുടങ്ങുന്നത്. ശ്രീവരാഹം, അമ്പലത്തറ, മണക്കാട്, കുര്യാത്തി, വള്ളക്കടവ്, കമലേശ്വരം, തിരുവല്ലം, പൂങ്കുളം, പാളയം, വഞ്ചിയൂർ, കുന്നുകുഴി, പട്ടം വാർഡുകളിലാണ് ഭാഗികമായി ജല വിതരണം മുടങ്ങും