Tag: ജലവിതരണം മുടങ്ങും

  • വൈദ്യുതി തകരാർ: തിരുവനന്തപുരം നഗരത്തിൽ ജലവിതരണം മുടങ്ങും 

    വൈദ്യുതി തകരാർ: തിരുവനന്തപുരം നഗരത്തിൽ ജലവിതരണം മുടങ്ങും 

    തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റിയുടെ അരുവിക്കരയിലെ 75 എം എൽ ഡി ജലശുദ്ധീകരണശാലയിൽ പെട്ടെന്നുണ്ടായ വൈദ്യുതി തകരാറിനെ തുടർന്ന് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നഗരത്തിൽ പാറ്റൂർ, പാളയം, കവടിയാർ, തിരുമല, കരമന എന്നീ സെക്ഷനുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ ജലവിതരണം മുടങ്ങും.

    താഴ്ന്ന സ്ഥലങ്ങളിൽ ഇന്നു വൈകുന്നേരത്തോടെയും ഉയർന്ന പ്രദേശങ്ങളിൽ നാളെ രാവിലെയോടെയും ജലവിതരണം പൂർവസ്ഥിതിയിലാകുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

     

     

  • തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങും

    തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങും

    തിരുവനന്തപുരം: പേരൂര്‍ക്കടയില്‍നിന്നു ശുദ്ധജല വിതരണം നടത്തുന്ന, കേരള വാട്ടർ അതോറിറ്റിയുടെ പ്രധാന പൈപ്പ്‌ ലൈനില്‍ അമ്പലമുക്ക്‌ ജംഗ്ഷനു സമീപം രൂപപ്പെട്ട ചോര്‍ച്ച പരിഹരിക്കുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ

    പേരൂര്‍ക്കട, ഊളംപാറ, കുടപ്പനക്കുന്ന്‌, അമ്പലമുക്ക്‌, മുട്ടട, പരുത്തിപ്പാറ, കേശവദാസപുരം , നാലാഞ്ചിറ, ഉള്ളൂര്‍, ജവഹര്‍ നഗര്‍, വെള്ളയമ്പലം, കവടിയാര്‍, കുറവന്‍കോണം, നന്തൻകോട്‌, പട്ടം, പ്ലാമൂട്‌, മുറിഞ്ഞപാലം, ഗൗരീശപട്ടം, മെഡിക്കല്‍ കോളേജ്‌, കുമാരപുരം എന്നീ പ്രദേശങ്ങളില്‍ 16/8/2024 രാത്രി 10 മണി മുതല്‍ 17/08/2024 വൈകുന്നേരം 8 മണി വരെ ശുദ്ധജല വിതരണം തടസ്സപ്പെടുന്നതാണ്‌.

    ഉപഭോക്താക്കൾ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന്‌ വാട്ടര്‍ അതോറിറ്റി നോര്‍ത്ത്‌ സബ്‌ ഡിവിഷന്‍ അസി. എക്സി. എൻജിനീയർ അറിയിച്ചു.

     

     

  • തിരുവനന്തപുരത്ത് വീണ്ടും ജലവിതരണം മുടങ്ങും

    തിരുവനന്തപുരത്ത് വീണ്ടും ജലവിതരണം മുടങ്ങും

    തിരുവനന്തപുരം: പേരൂര്‍ക്കടയില്‍നിന്നു ശുദ്ധജല വിതരണം നടത്തുന്ന പ്രധാന പൈപ്പ്‌ ലൈനില്‍ അമ്പലമുക്ക്‌ ജംഗ്ഷനു സമീപം രൂപപ്പെട്ട ചോര്‍ച്ച പരിഹരിക്കുന്നതിനായി 29നു രാത്രി 10 മണിക്ക്‌ ആരംഭിക്കാനിരുന്ന അറ്റകുറ്റപ്പണി മാറ്റി 31നു നടത്തുന്നതിനാല്‍

    പേരൂര്‍ക്കട, ഊളംപാറ, കുടപ്പനക്കുന്ന്‌, അമ്പലമുക്ക്‌, മുട്ടട, പരുത്തിപ്പാറ, കേശവദാസപുരം , നാലാഞ്ചിറ, ഉള്ളൂര്‍, ജവഹര്‍ നഗര്‍, വെള്ളയമ്പലം, കവടിയാര്‍, കുറവന്‍കോണം, നന്തൻകോട്‌, പട്ടം, പ്ലാമൂട്, മുറിഞ്ഞപാലം, ഗൌരീശപട്ടം, മെഡിക്കല്‍ കോളേജ്‌, കുമാരപുരം എന്നീ പ്രദേശങ്ങളില്‍

    31/7/ 2024 രാത്രി 10 മണി മുതല്‍ 01/08/2024 വൈകുന്നേരം 6 മണി വരെ ശുദ്ധജല വിതരണം തടസ്സപ്പെടും. ഉപഭോക്താക്കൾ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് വാട്ടര്‍ അതോറിറ്റി നോര്‍ത്ത്‌ സബ്‌ ഡിവിഷന്‍ അസി. എക്സിക്യുട്ടീവ് എൻജിനീയര്‍ അറിയിച്ചു.

     

     

  • തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങും 

    തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങും 

    തിരുവനന്തപുരം: സ്മാർട്ട് സിറ്റി പണികളുമായി ബന്ധപ്പെട്ട് ആൽത്തറ- മേട്ടുക്കട റോഡിൽ സ്ഥാപിച്ചിട്ടുള്ള പുതിയ ലൈനുകൾ ചാർജ് ചെയ്യുന്നതും പഴയ ബ്രാഞ്ച് ലൈനുകൾ, പുതിയ പൈപ്പ് ലൈനുമായി ബന്ധിപ്പിക്കുന്നതുമായ ജോലികൾ നടക്കുന്നതിനാൽ

    25/07/24 വ്യാഴാഴ്ച രാവിലെ എട്ടു മണി മുതൽ 26/07/24 വെള്ളിയാഴ്ച രാവിലെ എട്ടു മണി വരെ പാളയം, സ്റ്റാച്യു, എം.ജി. റോഡ്, സെക്രട്ടേറിയറ്റ്, എകെജി സെന്റററിനു സമീപപ്രദേശങ്ങൾ, ജനറൽ ഹോസ്പിറ്റൽ, കുന്നുകുഴി, തമ്പുരാൻമുക്ക്, വഞ്ചിയൂർ, ഋഷിമംഗലം, ചിറകുളം , പാറ്റൂർ, മൂലവിളാകം,

    പാൽക്കുളങ്ങര, പേട്ട, ആനയറ, കരിക്കകം, ഒരുവാതിൽക്കോട്ട, പൗണ്ടുകടവ്, വേളി, ചാക്ക, ഓൾ സൈന്റ്സ്, വെട്ടുകാട്, ശംഖുമുഖം, ആൽത്തറ, വഴുതക്കാട് , കോട്ടൺഹിൽ,

    ഇടപ്പഴഞ്ഞി, മേട്ടുക്കട, വലിയശാല, തൈക്കാട്, പിഎംജി, ലോ കോളേജ്, കുമാരപുരം, കണ്ണമ്മൂല, പൂന്തി റോഡ്, ശാസ്‌തമംഗലം, പൈപ്പിന്മൂട്, ജവഹർനഗർ , നന്തൻകോട്, കവടിയാർ, വെള്ളയമ്പലം എന്നീ പ്രദേശങ്ങളിൽ ജലവിതരണം തടസ്സപ്പെടും. ഉപഭോക്താക്കൾ വേണ്ട മുൻകരുതൽ സ്വീകരിക്കണമെന്ന് അധികൃതർ അറിയിച്ചു.

     

     

  • പൈപ്പ് ലൈനിൽ ചോർച്ച; ജലവിതരണം മുടങ്ങും

    പൈപ്പ് ലൈനിൽ ചോർച്ച; ജലവിതരണം മുടങ്ങും

    തിരുവനന്തപുരം: അരുവിക്കരയിൽ നിന്ന് മൺവിള ടാങ്കിലേക്കുള്ള 900 എം.എം പി.എസ്.സി പൈപ്പ് ലൈനിൽ ഇടവക്കോട് പാലത്തിന് സമീപമുണ്ടായ

    ചോർച്ച പരിഹരിക്കുന്നതിനായി അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ 6ന് രാവിലെ 6 മുതൽ 7ന് രാത്രി 12 വരെ

    പേരൂർക്കട,കുടപ്പനക്കുന്ന്,മണ്ണന്തല,നാലാഞ്ചിറ,മുട്ടട, പരുത്തിപ്പാറ,ഉള്ളൂർ,കേശവദാസപുരം, പാറോട്ടുകോണം,ഇടവക്കോട്‌,ശ്രീകാര്യം,പോങ്ങുംമൂട്,പ്രശാന്ത്നഗർ, ചെറുവയ്ക്കൽ,ചെല്ലമംഗലം, ചെമ്പഴന്തി,ഞാണ്ടൂർക്കോണം,പുലയനാർക്കോട്ട,കരിമണൽ,കുഴിവിള,മൺവിള,കുളത്തൂർ, ആറ്റിപ്ര,അരശുമ്മൂട്‌,പള്ളിത്തുറ,മേനംകുളം,കാര്യവട്ടം,കഴക്കൂട്ടം,സി.ആർ.പി.എഫ്,ടെക്നോപാർക്ക്,ആക്കുളം,തൃപ്പാദപുരം,കിൻഫ്ര,പാങ്ങപ്പാറ,പൗഡിക്കോണം,കരിയം,ഗാന്ധിപുരം എന്നീ പ്രദേശങ്ങളിൽ ശുദ്ധജല വിതരണം തടസപ്പെടും.

    ഉയർന്ന പ്രദേശങ്ങളിൽ 8ന് രാത്രിയോടെ മാത്രമേ ജലവിതരണം സാധാരണ നിലയിലാകൂവെന്ന് വാട്ടർ അതോറിട്ടി നോർത്ത് ഡിവിഷൻ എക്സിക്യുട്ടിവ് എൻജിനിയർ അറിയിച്ചു.

  • ജലവിതരണം മുടങ്ങും

    ജലവിതരണം മുടങ്ങും

    തിരുവനന്തപുരം :ചാക്ക ഓൾസൈന്റ്സ് കോളേജിനു സമീപം ബ്രഹ്മോസിനു മുന്നിലായി വാട്ടർ അതോറിറ്റിയുടെ 400എം എം പ്രിമോ പൈപ്പ്‌ലൈനിലുണ്ടായ കേടുപാടുകൾ പരിഹരിക്കുന്നതിനുള്ള അടിയന്തര പ്രവൃത്തികൾ നടക്കുന്നതിനാൽ

    18/06/2024 രാവിലെ 10 മണി മുതൽ 19/06/2024 രാവിലെ 6 മണി വരെ പേട്ട, പാൽക്കുളങ്ങര, ആനയറ, ചാക്ക, ഓൾ സൈന്റ്സ്, വെട്ടുകാട്, ശംഖുമുഖം എന്നീ സ്ഥലങ്ങളിൽ കുടിവെള്ള വിതരണം തടസ്സപ്പെടുന്നതാണ്.

    ഉപഭോക്താക്കൾ വേണ്ട മുൻകരുതൽ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു.

     

  • തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങും 

    തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങും 

    തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റി ഒബ്സർവേറ്ററി ഹിൽസിലെ ഗംഗാേദവി റിസർേവായറിലും ഒബ്സർവേറ്ററി റിസർവോയറിലും ശുചീകരണ പ്രവർത്തനങ്ങൾ നടുക്കുന്നതിനാൽ

    ഒബ്സർവേറ്ററി ഹിൽസ് പരിസരം, പാളയം,നന്ദാവനം, തൈക്കാട്, വലിയശാല, വഴുതയ്ക്കാട്, മേട്ടുക്കട, പി എം ജി,നന്തൻകോട് , ലോ കാേളജ് , ഗൗരീശപട്ടം, പ്ലാമൂട്, പട്ടം എന്നി വിടങ്ങളിൽ ജൂൺ 5 നും, ബേക്കറി ജംഗ്ഷൻ, ഊറ്റു കുഴി,സെക്രട്ടേറിയറ്റ് അനെക്സ്, മാഞ്ഞാലിക്കുളം റോഡ്, ആയുർവേദ കോളജ്, പുളിമൂട് എന്നിവിടങ്ങളിൽ  ജൂൺ 6 നും ശുദ്ധജല വിതരണത്തിൽ തടസ്സമുണ്ടാകും.

    ഉപഭോക്താക്കൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണെന്ന് അസി. എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

     

     

  • തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങും

    തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങും

    തിരുവനന്തപുരം: ജനറൽ ഹോസ്പിറ്റൽ ജംഗ്ഷന് സമീപവും തൈക്കാടും സ്മാർട്ട് സിറ്റി പ്രവൃത്തിയുമായി ബന്ധപെട്ടു പൈപ്പ് ലൈൻ ഇന്റർകണക്ഷൻ ജോലികൾ നടക്കുന്നതിനാൽ

    തിങ്കളാഴ്ച (13/05/2024) പകൽ 08.00 മണി മുതൽ രാത്രി 11.00 മണി വരെ പാളയം, എകെജി സെന്റററിനു സമീപപ്രദേശങ്ങൾ, ജനറൽ ഹോസ്പിറ്റൽ, കുന്നുകുഴി, തമ്പുരാൻമുക്ക്, വഞ്ചിയൂർ, ഋഷിമംഗലം, ചിറകുളം , പാറ്റൂർ, മൂലവിളാകം, പേട്ട, ആനയറ, ചാക്ക, ഓൾ സെയ്‌ന്റ്സ്, വെട്ടുകാട്, ശംഖുമുഖം, ആൽത്തറ, വെള്ളയമ്പലം, വഴുതക്കാട് , കോട്ടൺഹിൽ,

    ഇടപ്പഴിഞ്ഞി, മേട്ടുക്കട, വലിയശാല, തൈക്കാട് എന്നീ പ്രദേശങ്ങളിൽ ജലവിതരണം തടസ്സപ്പെടും. ഉപഭോക്താക്കൾ വേണ്ട മുൻകരുതൽ സ്വീകരിക്കണമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

     

  • തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങും

    തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങും

    തിരുവനന്തപുരം :അരുവിക്കരയിൽ നിന്നു മൺവിള ടാങ്കിലേക്കുള്ള 900എം എം പിഎസ് സി പൈപ്പ് ലൈനിൽ ഇടവക്കോട് തട്ടിനകം പാലത്തിനു സമീപം ചോർച്ച രൂപപ്പെ ട്ടതിനെത്തുടർന്ന് അടിയന്തര അറ്റകുറ്റ പണികൾ നടത്തുന്നതിനാൽ

    27/04/2024 രാവിലെ 6 മണി മുതൽ 29/04/2024 രാവിലെ 6 മണി വരെ മുട്ടട, നാലാഞ്ചിറ, പരുത്തിപ്പാറ, ഉള്ളൂർ, കേശവദാസപുരം, പാറോട്ടുകോണം, ഇടവക്കോട്‌, ശ്രീകാര്യം, പോങ്ങുംമൂട്, പ്രശാന്ത് നഗർ, ചെറുവയ്ക്കൽ, ചെല്ലമംഗലം, ചെമ്പഴന്തി, ഞാണ്ടൂർക്കോണം, പുലയനാർക്കോട്ട, കരിമണൽ, കുഴിവിള, മൺവിള, കുളത്തൂർ, ആറ്റിപ്ര, അരശുമ്മൂട്‌, പള്ളിത്തുറ, മേനംകുളം, കാര്യവട്ടം, കഴക്കൂട്ടം, സി.ആർ.പി.എഫ്, ടെക്നോപാർക്ക്, ആക്കുളം, തൃപ്പാദപുരം, കിൻഫ്ര, പാങ്ങപ്പാറ, പൗഡിക്കോണം, കരിയം എന്നീ പ്രദേശങ്ങളിൽ ശുദ്ധജല വിതരണം തടസ്സപ്പെടും.

    ഉയർന്ന പ്രദേശങ്ങളിൽ 30/04/2024 രാത്രിയോടെ മാത്രമേ ജലവിതരണം സാധാരണ നിലയിലാകുകയുള്ളു. ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് വാട്ടർ അതോറിറ്റി നോർത്ത് ഡിവിഷൻ എക്സിക്യൂട്ടീവ്

    എൻജിനീയർ അറിയിച്ചു.