Tag: തിരുവനന്തപുരം കോർപ്പറേഷൻ

  • തിരുവനന്തപുരം കോർപ്പറേഷനിലെ യുഡിഎഫ് സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു

    തിരുവനന്തപുരം കോർപ്പറേഷനിലെ യുഡിഎഫ് സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു

    തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ യുഡിഎഫ് സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു.

    ഇടവക്കോട് വാർഡിലെ സ്ഥാനാർഥിയായിരുന്ന വി.ആർ. സിനി (50) ആണ് മരിച്ചത്. ശ്രീകാര്യം ഇളംകുളത്തുള്ള കുടുംബവീട്ടിൽ വെച്ചാണ് സിനി കുഴഞ്ഞുവീണത്. ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

    തിരുവനന്തപുരം കോർപ്പറേഷനിലെ മുൻ കൗൺസിലർ ആയിരുന്നു വി.ആർ. സിനി. ഇന്നലെ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ 26 വോട്ടിന് സിനി പരാജയപ്പെട്ടിരുന്നു.

    തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും ഫാർമസി ബിരുദം നേടിയ സിനി ഒരു സംരംഭകയായിരുന്നു. സ്വന്തമായി ഫാർമസി സ്ഥാപനം നടത്തിവരികയായിരുന്നു.

  • തിരുവനന്തപുരം കോർപ്പറേഷനിൽ കെ എസ് ശബരിനാഥൻ വിജയിച്ചു

    തിരുവനന്തപുരം കോർപ്പറേഷനിൽ കെ എസ് ശബരിനാഥൻ വിജയിച്ചു

    തിരുവനന്തപുരം: കോർപ്പറേഷനിൽ യുഡിഎഫ് സ്ഥാനാർഥി മുൻ എംഎൽഎ കെ എസ് ശബരിനാഥനും ,ബിജെപി സ്ഥാനാർഥി മുൻ ഡിജിപി ശ്രീലേഖയും വിജയിച്ചു.

  • തദ്ദേശ തിരഞ്ഞെടുപ്പ്: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 933 സ്ഥാനാർത്ഥികൾ, ജില്ലാ പഞ്ചായത്തില്‍ 253 പേർ

    തദ്ദേശ തിരഞ്ഞെടുപ്പ്: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 933 സ്ഥാനാർത്ഥികൾ, ജില്ലാ പഞ്ചായത്തില്‍ 253 പേർ

    തിരുവനന്തപുരം:തദ്ദേശ തിരഞ്ഞെടുപ്പിന് സമർപ്പിച്ചിട്ടുള്ള നാമനിർദ്ദേശപത്രികളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി.

    കോര്‍പ്പറേഷനില്‍ 933 പേരുടെയും ജില്ലാ പഞ്ചായത്തില്‍ 253 പേരുടേയും നാമനിര്‍ദ്ദേശപത്രിക സ്വീകരിച്ചു.

    നവംബര്‍ 21ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കേണ്ട സമയപരിധി പൂര്‍ത്തിയായപ്പോള്‍ ജില്ലയില്‍ 12938 പേരാണ് വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് പത്രിക സമർപ്പിച്ചത്.

    സൂഷ്മ പരിശോധനയിൽ ജില്ലാ പഞ്ചായത്തില്‍ ലഭിച്ച 254 അപേക്ഷകളില്‍ ഒരണ്ണം തള്ളിയിരുന്നു. കോര്‍പ്പറേഷനിലെ 100 വാര്‍ഡുകളിലായി ലഭിച്ച എല്ലാ പത്രികകളും അംഗീകരിച്ചു.

    സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള സമയം 24.11.2025 ഉച്ചയ്ക്ക് മൂന്ന് മണിവരെയാണ്.അതിനുശേഷം വരണാധികാരികൾ സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.

  • തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് നടത്തി

    തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് നടത്തി

    തിരുവനന്തപുരം:2025ലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് നടത്തി.

    എൽ.എസ്.ജി.ഡി ഡയറക്ടർ (അർബൻ) സൂരജ് ഷാജിയുടെ നേതൃത്വത്തിൽ നന്ദൻകോട് സ്വരാജ് ഭവനിലാണ് നറുക്കെടുപ്പ് നടത്തിയത്.

     

    *പട്ടികജാതി സ്ത്രീ സംവരണം* – 4-കാട്ടായിക്കോണം, 10- പാങ്ങപ്പാറ, 73-ആറ്റുകാല്‍, 96-അലത്തറ, 99 കുളത്തൂര്‍

     

    *പട്ടികജാതി സംവരണം*- 19 കാച്ചാണി, 24-പേരൂര്‍ക്കട, 51-ആറന്നൂര്‍, 95-ചെറുവയ്ക്കല്‍

     

    *സ്ത്രീ സംവരണം* – 3-ചന്തവിള, 7-ചേങ്കോട്ടുകോണം, 8-ചെമ്പഴന്തി, 9-കാര്യവട്ടം, 11-ശ്രീകാര്യം, 15-അമ്പലമുക്ക്, 16-കുടപ്പനക്കുന്ന്, 18-നെട്ടയം, 26-കുറവന്‍കോണം, 30-നാലാഞ്ചിറ, 31-ഇടവക്കോട്, 33-മെഡിക്കല്‍കോളേജ്, 34- പട്ടം, 35-കേശവദാസപുരം, 36-ഗൗരിശപട്ടം, 39-പാളയം, 40-വഴുതയ്ക്കാട് , 41-ശാസ്തമംഗലം, 43-തിരുമല, 47-പൂജപ്പുര,

     

    50-വലിയശാല, 55-പൊന്നുമംഗലം, 59-നെടുങ്കാട്, 60-കാലടി, 61-കരുമം, 62-പുഞ്ചക്കരി, 64-വെങ്ങാനൂര്‍, 67-ഹാര്‍ബര്‍, 68-വെള്ളാര്‍, 70-പൂന്തുറ, 71-പുത്തന്‍പള്ളി, 72-അമ്പലത്തറ, 74-കളിപ്പാന്‍കുളം, 76- ബീമാപള്ളി, 77- വലിയതുറ, 78 വള്ളക്കടവ്, 79-ശ്രീവരാഹം, 80-മണക്കാട്, 83-പെരുന്താന്നി, 84-ശ്രീകണ്‌ഠേശ്വരം, 90-വെട്ടുകാട്, 91-കരിയ്ക്കകം, 92-കടകംപള്ളി, 93-അണമുഖം, 94- ആക്കുളം, 101-പള്ളിത്തുറ

  • നിർദ്ദേശങ്ങളും ആശയങ്ങളുമായി തിരുവനന്തപുരം കോർപ്പറേഷന്റെ വികസനസദസ്സ് ഓപ്പൺ ഫോറം

    നിർദ്ദേശങ്ങളും ആശയങ്ങളുമായി തിരുവനന്തപുരം കോർപ്പറേഷന്റെ വികസനസദസ്സ് ഓപ്പൺ ഫോറം

    തിരുവനന്തപുരം:പുതുതായി നിർമ്മിക്കുന്ന എല്ലാ വീടുകളിലും വയോജന സൗഹൃദമുറികൾ ,തെരുവ് നായ്കൾക്ക് റീഹാബിലിറ്റേഷൻ സെന്റർ , ടൗൺ ഹാൾ, ആർട്ട് ഗ്യാലറി തുടങ്ങി തിരുവനന്തപുരത്തിനെ ദുബായ് പോലെ കാണാൻ എന്താണ് ചെയ്യേണ്ടതെന്നുവരെയുള്ള നിർദ്ദേശങ്ങളും ആശയങ്ങളുമായി സജീവമായി തിരുവനന്തപുരം കോർപ്പറേഷന്റെ വികസനസദസ്സ് ഓപ്പൺ ഫോറം.

    നിറഞ്ഞുകവിഞ്ഞ സദസ്സിനെ സാക്ഷിയാക്കി വികസനസദസ്സിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചതിനെ തുടർന്ന് നിശാഗന്ധിയിൽ നടന്ന ഓപ്പൺ ഫോറമാണ് ഒട്ടേറെ വ്യത്യസ്തവും നൂതനവുമായ ആശയങ്ങൾ കൊണ്ട് ശ്രദ്ധേയമായത്.

    നഗരത്തിന്റെ അടിസ്ഥാന സൗകര്യ വികസനം, വയോജന സംരക്ഷണം, പരിസ്ഥിതി സംരക്ഷണം, സൗന്ദര്യവൽക്കരണം, മാലിന്യ നിർമാർജനം തുടങ്ങി ഒട്ടേറെ വിഷയങ്ങളാണ് ഉയർന്നത്. ജില്ലയിലെ സാംസ്‌കാരിക, സാമൂഹിക, കലാകായിക സിനിമാ മേഖലകളിലെ വ്യക്തിത്വങ്ങൾ ഓപ്പൺ ഫോറത്തിൽ പങ്കെടുത്തു ആശയങ്ങൾ പങ്കുവെച്ചു.

    വയോജന സൗഹൃദ പദ്ധതികൾ നഗരസഭ കൂടുതലായി ആരംഭിക്കേണ്ടതുണ്ടെന്നും പുതുതായി നിർമ്മിക്കുന്ന എല്ലാ വീടുകളിലും ഒരു വയോജന മുറി നിർബന്ധമായും ഉണ്ടാകണമെന്നും ട്രിവാൻഡ്രം ഡവലപ്‌മെന്റ് ഫോറം കൺവീനർ എം വിജയകുമാരൻ പൂജപ്പുര അഭിപ്രായപ്പെട്ടു. പഴയ വീടുകളിൽ വയോജനങ്ങൾക്കായി ഒരു മുറി കൂടി കൂട്ടിചേർക്കുന്നതിന് നഗരസഭയുടെ നേതൃത്വത്തിൽ സാമ്പത്തിക സഹായം നൽകണമെന്നും പാതയോരങ്ങളിലും മറ്റും ചത്തുകിടക്കുന്ന മൃഗങ്ങളെ സംരക്ഷിക്കാൻ ശാന്തികവാടം പോലെ ഒരു മൃഗകവാടം വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോട്ടൂരിലെ ആന റീഹാബിലിറ്റേഷൻ സെന്റർ പോലെ നഗരാതിർത്തിയിൽ എവിടെയെങ്കിലും സ്ഥലം കണ്ടെത്തി നായ്ക്കൾക്ക് റീഹാബിലിറ്റേഷൻ സെന്റർ തുടങ്ങുന്ന കാര്യം പരിഗണിക്കേണ്ടതാണെന്ന് സ്വാമി സന്ദീപാനന്ദഗിരി ആവശ്യപ്പെട്ടു. ഡൊമസ്റ്റിക് എയർപോർട്ടിന് പുറത്തുള്ള ഫുട്പാത്തിലും മറ്റുമുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുക, നഗരത്തിന്റെ സൗന്ദര്യം കൂടുതൽ മെച്ചപ്പെടുത്തുക തുടങ്ങിയവയാണ് സ്വാമി സന്ദീപാനന്ദഗിരി മുന്നോട്ടുവച്ച മറ്റ് നിർദേശങ്ങൾ.
    നഗരസൗന്ദര്യത്തിന്റെ പ്രധാന ആകർഷണങ്ങളാണ് കച്ചവട സ്ഥാപനങ്ങളെന്നും അതുകൊണ്ട് തന്നെ പാളയം മാർക്കറ്റിന്റെ വികസനം വേഗത്തിലാക്കി കാലതാമസം കൂടാതെ നിലവിലുള്ളവർക്ക് സ്ഥലം ലഭ്യമാക്കുന്നത് ഉചിതമായിരിക്കുമെന്നും പാളയം ഇമാം വി കെ ഷുഹൈബ് മൗലവി അഭിപ്രായപ്പെട്ടു.

    മെട്രോറെയിൽ സംവിധാനം നഗരസഭ ഏറ്റെടുത്ത് നടപ്പാക്കണമെന്നും തെരുവിൽ കഴിയുന്ന നാടോടികൾ ഉൾപ്പെടെയുള്ളവരുടെ വിശപ്പ് അകറ്റുന്നതിനായി നഗരസഭയുടെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഭക്ഷണശാല ആരംഭിക്കണമെന്നും സി എസ് ഐ സൗത്ത് കേരള ഡയോസിസ് പാസ്റ്ററൽ ബോർഡ് സെക്രട്ടറി റവ.ഡോ.ജയരാജ് നിർദേശിച്ചു.

    നഗരത്തിലെ പ്രധാനവീഥികൾക്ക് അരികിലുള്ള കാലപ്പഴക്കം ചെന്നതും ചരിത്രപ്രാധാന്യങ്ങൾ ഉള്ളതുമായ കെട്ടിടങ്ങൾ പുതുക്കിപ്പണിഞ്ഞും നിലനിറുത്താൻ പറ്റുന്നവയെ മോടിപ്പിടിപ്പിച്ചും നഗരത്തെ സൗന്ദര്യവൽക്കരിക്കണമെന്നും നഗരസഭയുടെ നേത്വത്തിൽ ചിത്രകാരൻമാർക്ക് ഒത്തുകൂടാൻ പുതിയ സ്ഥലം കണ്ടെത്തി ഗ്യാലറി സ്ഥാപിക്കണമെന്നും ചിത്രകാരനായ കാരയ്ക്കാമണ്ഡപം വിജയകുമാർ അഭിപ്രായപ്പെട്ടു. കോർപ്പറേഷൻ നിർമ്മിച്ചു നൽകുന്ന വീടുകളുടെ പണി പുരോഗമിക്കുകയാണെന്നും നിർമ്മാണ ഘട്ടങ്ങളിൽ ഗുണഭോക്താവിന്റെ പങ്കാളിത്തം കൂടി ഉറപ്പുവരുത്തുന്ന രീതി സ്വീകരിക്കുന്നത് നന്നായിരിക്കുമെന്നും കോസ്റ്റ് ഫോർഡ് ജോയിന്റ് ഡയറക്ടർ പി ബി സാജൻ പറഞ്ഞു.

    കടൽപാട്ടു സംഘങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും വയോജനങ്ങളുടെ മാനസികോല്ലാസവും സാംസ്‌കാരിക പങ്കാളിത്തവും ഉറപ്പാക്കുന്നതിനായി നഗരസഭയുടെ കീഴിൽ ഒരു സാംസ്‌കാരിക ടീം രൂപീകരിക്കണം, ലഹരി തടയുന്നതിന്റെ ഭാഗമായി ഒരു വീട്ടിൽ ഒരു വോളന്റിയർ പദ്ധതി നടപ്പാക്കണം, പുസ്തക പ്രകാശന ചടങ്ങുകളും എഴുത്തുകാരുടെ കൂട്ടായ്മകളും സാധ്യമാക്കുന്നതിന് ഒരു പൊതുസ്ഥലം സജ്ജീകരിക്കണം തുടങ്ങിയ അഭിപ്രായങ്ങളാണ് എഴുത്തുകാരനായ വിനോദ് വൈശാഖി മുന്നോട്ട് വച്ച നിർദ്ദേശങ്ങൾ.

    നഗരത്തിൽ നല്ലൊരു ആർട്ട് ഗ്യാലറി വേണമെന്ന് അഭിപ്രായപ്പെട്ടെ ചിത്രകാരൻ നേമം പുഷ്പരാജ് നഗരസഭയുടെ ശുചീകരണ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. തിരുവനന്തപുരം ഒട്ടും മോശമല്ലെന്നും ദുബായ് പോലൊരു നഗരമായി മാറണമെന്നും ഏതൊരു പദ്ധതിയുടെയും നടപ്പാക്കൽ പോലെ പ്രധാനമാണ് ഫോളോ അപ്പ് പ്രവർത്തനങ്ങളെന്നും പർവതാരാഹോകനായ മലയാളി ഷെയ്ഖ് ഹസൻ ഖാൻ പറഞ്ഞു. നഗരത്തിലെ സാംസ്‌കാരിക പുതുകേന്ദ്രങ്ങളെ കോർത്തിണക്കി പുതിയ ഒരു കൾച്ചറൽ സർക്യൂട്ട് ഉണ്ടാക്കണമെന്നും മാനവീയം വീഥിയിൽ സൈക്കിളുകൾ സൂക്ഷിക്കാനുള്ള ഇടം ഒരുക്കണമെന്നും കലാകാരന്മാർക്ക് വേണ്ടി ഗ്രീൻ റൂം സംവിധാനം നടപ്പിലാക്കേണ്ടതുണ്ടെന്നും മാനവീയം സ്ട്രീറ്റ് ലൈബ്രറി സെക്രട്ടറി കെ ജി സൂരജ് പറഞ്ഞു. വായു, വെള്ളം, മണ്ണ് എന്നിവ സംരക്ഷിക്കാൻ വേണ്ടത് ചെയ്യണമെന്ന് എഴുത്തുകാരനായ സി പി അരവിന്ദാക്ഷൻ അഭിപ്രായപ്പെട്ടു.

    നഗരത്തിന്റെ ഭാവി വികസന പരിപാടികൾക്ക് ജനപിന്തുണയും പൊതുജനാഭിപ്രായവും പ്രധാനമാണെന്നും ഇവിടെ ഉയർന്ന വന്ന നിർദ്ദേശങ്ങളും ആശയങ്ങളും പരിശോധിച്ച് ആവശ്യമായ മാറ്റങ്ങളെല്ലാം നടപ്പാക്കാമെന്നും മേയർ ആര്യാ രാജേന്ദ്രൻ ഓപ്പൺ ഫോറത്തിന് പരിസമാപ്തികുറിച്ചുകൊണ്ടുള്ള മറുപടി പ്രസംഗത്തിൽ അറിയിച്ചു. കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ക്ലൈനസ് റൊസാരിയോ, സുര കുമാരി, ഷാജിദാ നാസർ, സുജാ ദേവി, മേടയിൽ വിക്രമൻ, നഗരസഭ സെക്രട്ടറി ജഹാംഗീർ തുടങ്ങിയവർ ചർച്ചയിൽ സംബന്ധിച്ചു.

  • സംസ്ഥാന സര്‍ക്കാർ വയോസേവന പുരസ്കാരം തിരുവനന്തപുരം കോര്‍പ്പറേഷന്

    സംസ്ഥാന സര്‍ക്കാർ വയോസേവന പുരസ്കാരം തിരുവനന്തപുരം കോര്‍പ്പറേഷന്

    തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ 2024ലെ വയോസേവന പുരസ്കാരം തിരുവനന്തപുരം കോര്‍പ്പറേഷന്.

    മേയര്‍ വയോജനങ്ങളുടെ ക്ഷേമം ഉറപ്പാക്കാൻ നടത്തിയ നിരന്തരമായ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്കാരം.

    വയോജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ച മികച്ച തദ്ദേശ സ്ഥാപനങ്ങൾക്കുള്ള പുരസ്കാരമാണ് തിരുവനന്തപുരത്തിന് ലഭിച്ചത്.

    തിരൂരിൽ നടന്ന ചടങ്ങിൽ മന്ത്രി ഡോ. ആർ ബിന്ദുവിൽ നിന്ന് ആര്യ പുരസ്കാരം മേയര്‍ ആര്യ രാജേന്ദ്രൻ ഏറ്റുവാങ്ങി

  • കുടിവെള്ള പ്രശ്നം; തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ സ്കൂളുകൾക്ക് നാളെ അവധി

    കുടിവെള്ള പ്രശ്നം; തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ സ്കൂളുകൾക്ക് നാളെ അവധി

    തിരുവനന്തപുരം:  കുടിവെള്ള പ്രശ്നം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.

    കോർപറേഷൻ പരിധിയിലെ സ്കൂളുകളുടെ കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കാൻ കലക്ടർക്ക് നിർദേശം നൽകിയതായി മന്ത്രി വി ശിവൻകുട്ടി അറിയിച്ചിരുന്നു.

    കുടിവെള്ള പ്രശ്നം എപ്പോൾ തീരുമെന്ന് അറിയാത്ത സാഹചര്യത്തിലാണ് അധികൃതരുടെ നീക്കം.

  • തിരുവനന്തപുരം കോർപ്പറേഷൻ തല അദാലത്ത് ഉദ്ഘാടനം ചെയ്തു

    തിരുവനന്തപുരം കോർപ്പറേഷൻ തല അദാലത്ത് ഉദ്ഘാടനം ചെയ്തു

    തിരുവനന്തപുരം:കെട്ടിക്കിടക്കുന്ന പരാതികൾക്കായി അദാലത്തുകൾ നടത്തേണ്ടി വരാത്ത വിധം കാര്യക്ഷമമാക്കി തദ്ദേശസ്വയംഭരണ സംവിധാനത്തെ മാറ്റിയെടുക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്.

    തിരുവനന്തപുരം കോർപ്പറേഷൻ തല തദ്ദേശ അദാലത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ പരാതികൾ തീർപ്പാകാതെ കെട്ടിക്കിടക്കുമ്പോഴാണ് അദാലത്തുകൾ നടത്തുന്നത്. ഇപ്പോൾ നടത്തുന്ന തദ്ദേശ അദാലത്തുകളിലൂടെ നിയമപരമായി തീർപ്പാക്കാവുന്ന മുഴുവൻ പരാതികളും പരിഹരിക്കും.

    ഇതു കഴിഞ്ഞാൽ അദാലത്തുകളേ ആവശ്യമില്ലാത്ത വിധം സംവിധാനം കാര്യക്ഷമമാക്കും. ഫയലുകളുടെ നീക്കങ്ങൾ സുതാര്യമാക്കുകയും ഇത് ജനങ്ങൾക്ക് മനസ്സിലാക്കാൻ അവസരം ഉണ്ടാക്കുകയും ചെയ്യും. അദാലത്തുകളിലൂടെ നിയമപരമായി സാധുതയുള്ള പരാതികൾ തീർപ്പാക്കും. നിയമത്തിനകത്ത് നിന്നുകൊണ്ടേ ഉത്തരവുകൾ പുറപ്പെടുവിക്കാൻ കഴിയൂ. ഇതുവരെ പൂർത്തിയായ ഏഴ് അദാലത്തുകളിലായി 90% പരാതികൾക്കും തീർപ്പുണ്ടാക്കിയെന്നും മന്ത്രി പറഞ്ഞു.

     

    ഉദ്ഘാടന ചടങ്ങിൽ വച്ച് കോർപ്പറേഷനിലെ മണക്കാട്, വലിയശാല വാർഡുകളിലെ ഹരിത കർമ്മ സേനാംഗങ്ങൾ ഒരു ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനായി മന്ത്രിക്ക് കൈമാറി.

    ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന അദാലത്തിൽ കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ പി. കെ രാജു, വിവിധ കോർപ്പറേഷൻ കൗൺസിലർമാർ, തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി അനുപമ ടി വി, പ്രിൻസിപ്പൽ ഡയറക്ടർ സീറാം സാംബശിവ റാവു, വിവിധ ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.

  • മഴയിൽ മുങ്ങിപ്പോകുന്ന തലസ്ഥാനം, ഒഴുക്ക് നിലച്ച് ഓടകൾ; ഒന്നും ചെയ്യാതെ തിരുവനന്തപുരം കോർപ്പറേഷൻ

    മഴയിൽ മുങ്ങിപ്പോകുന്ന തലസ്ഥാനം, ഒഴുക്ക് നിലച്ച് ഓടകൾ; ഒന്നും ചെയ്യാതെ തിരുവനന്തപുരം കോർപ്പറേഷൻ

    തിരുവനന്തപുരം: ഒന്നര മാസത്തിനിടെ രണ്ടാം തവണയാണ് തലസ്ഥാന നഗരം വെള്ളത്തിലാകുന്നത്.

    ആദ്യത്തെ വെള്ളപ്പൊക്കത്തിന്‍റെ കാരണങ്ങള്‍ പരിശോധിച്ച് ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് വിമര്‍ശനങ്ങളുള്ളപ്പോഴാണ് വീണ്ടും പ്രതിസന്ധിയുണ്ടാകുന്നത്.

    നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിലായി.ചെറിയ മഴയില്‍ പോലും ക്യാംപുകളിലേക്ക് പോകേണ്ടി വരുന്നവരുടെ ഇന്നലെ രാവിലെ മഴ ശമിച്ചതോടെയാണ് വെള്ളപ്പൊക്ക ഭീതി അവസാനിച്ചത്.

    ഓടകൾ മിക്കതും ഒഴുക്ക് നിലച്ചിരിക്കുകയാണ്.വെള്ളപ്പൊക്കം തുടർക്കതയാകുമ്പോഴും  ഒന്നും ചെയ്യാതെ നോക്കി നിൽക്കുകയാണ്. തിരുവനന്തപുരം കോർപ്പറേഷൻ.