Tag: തിരുവനന്തപുരം നഗരം

  • പുതുയുഗ യാത്ര; തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം

    പുതുയുഗ യാത്ര; തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം

    തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ സമാപനത്തിന്റെ ഭാഗമായി നഗരത്തിൽ ഇന്ന് ഉച്ചയ്ക്ക് 2 മുതൽ രാത്രി 8 വരെ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി.

    വെള്ളയമ്പലം ഭാഗത്ത് നിന്ന് സ്റ്റാച്യു വഴി കിഴക്കേകോട്ട പോകേണ്ട വാഹനങ്ങൾ വഴുതക്കാട്, വിമൻസ് കോളജ് ജംക്‌ഷൻ, പനവിള വഴി പോകണം.

    പാളയത്ത് നിന്ന് കിഴക്കേകോട്ട പോകേണ്ട വാഹനങ്ങൾ പബ്ലിക് ലൈബ്രറി, നന്ദാവനം, പഞ്ചാപുര, ബേക്കറി മേ‍ൽപാലം, പനവിള വഴി പോകണം. പേട്ടയിൽ നിന്നു കിഴക്കേകോട്ട തമ്പാനൂർ ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ ആശാൻ സ്ക്വയർ, അടിപ്പാത, പഞ്ചാപുര, ബേക്കറി മേൽപാലം, പനവിള വഴി പോകണം. പുത്തരിക്കണ്ടത്ത് നടക്കുന്ന റാലിയിൽ പങ്കെടുക്കാൻ എത്തുന്നവർ പ്രസ്ക്ലബ് ഭാഗത്ത് ആളുകളെ ഇറക്കണം.

    വാഹനങ്ങളുടെ പാർക്കിങ് കേന്ദ്രങ്ങൾ

    വലിയ വാഹനങ്ങൾ:

    തിരുവല്ലം കോവളം ബൈപാസ് റോഡ്, പാപ്പനംകോട് പള്ളിച്ചൽ റോഡ്, ആറ്റുകാൽ ക്ഷേത്ര ഗ്രൗണ്ട്, പൂജപ്പുര ഗ്രൗണ്ട്

    ചെറിയ വാഹനങ്ങൾ:

    എസ്എംസി ഇടപ്പഴിഞ്ഞി റോഡ്, ജവാഹർ നഗർ കവടിയാർ റോഡ്, കവടിയാർ കുറവൻകോണം റോഡിന്റെ ഇടത് വശം, ഊളമ്പാറ പൈപ്പിൻമൂട് റോഡ്,

  • തിരുവനന്തപുരം നഗരത്തിലെ ഇടറോഡുകളിലേക്ക് ഇലക്ട്രിക് ബസുകള്‍ തിരിച്ചെത്തി.

    തിരുവനന്തപുരം നഗരത്തിലെ ഇടറോഡുകളിലേക്ക് ഇലക്ട്രിക് ബസുകള്‍ തിരിച്ചെത്തി.

    തിരുവനന്തപുരം : നഗരത്തിലെ ഇടറോഡുകളിലേക്ക് ഇലക്ട്രിക് ബസുകള്‍ തിരിച്ചെത്തി.

    പുതിയ സര്‍വീസിന്റെ ഉദ്ഘാടനം രാവിലെ മേയറുടെ വാര്‍ഡായ കൊടുങ്ങാനൂരില്‍ നടന്നു. മേയര്‍ വി.വി.രാജേഷ് പുതിയ സര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്തു.

    ബസില്‍ സഞ്ചരിച്ചാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. കിഴക്കേക്കോടയിലേക്കും തിട്ടമംഗലത്തേക്കും രണ്ടു ബസുകളാണ് രാവിലെ സര്‍വീസ് നടത്തിയത്.

    കൊടുങ്ങാനൂര്‍ വാര്‍ഡിലെ കുലശേഖരത്തുനിന്ന് കുരുവിക്കാട്, തിട്ടമംഗലം, കുന്നന്‍പാറ, കുണ്ടമണ്‍കടവ് വഴി കിഴക്കേക്കോട്ടയിലേക്കാണ് ബസ് സര്‍വീസ് നടത്തുന്നത്. രാവിലെയും വൈകിട്ടും തിരക്കുള്ള സമയങ്ങളിലായിരിക്കും ഇലക്ട്രിക് ബസുകള്‍ ഇടറോഡുകളില്‍ സര്‍വീസ് നടത്തുക. നിലവില്‍ കെഎസ്ആര്‍ടിസി സര്‍വീസ് ഇല്ലാത്ത വഴികളാണ് പരിഗണിക്കുന്നത്.

    ഇടറോഡുകളില്‍ ബസ് ഓടുന്നത് സാധാരണക്കാര്‍ക്ക് ഏറെ ഗുണകരമാകുമെന്നും ആദ്യഘട്ടത്തില്‍ 29 കൗണ്‍സിലര്‍മാരാണ് സര്‍വീസ് ആവശ്യപ്പെട്ടു കത്തു നല്‍കിയതെന്നും മേയര്‍ പറഞ്ഞു. ഇതില്‍ ഗതാഗത മന്ത്രിയുമായും ഉദ്യോഗസ്ഥരുമായും നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ 23 റൂട്ടുകളിലാണ് ആദ്യം സര്‍വീസ് നടത്തുക.

  • പ്രധാനമന്ത്രിയുടെ സന്ദർശനം; തിരുവനന്തപുരം നഗരത്തിൽ കർശന നിയന്ത്രണം

    പ്രധാനമന്ത്രിയുടെ സന്ദർശനം; തിരുവനന്തപുരം നഗരത്തിൽ കർശന നിയന്ത്രണം

    തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരളാ സന്ദർശനത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം ഏ‌‌ർപ്പെടുത്തി.

    ശംഖുംമുഖം – എയർപോർട്ട് ഭാഗവും പുത്തരിക്കണ്ടം – കിഴക്കേകോട്ട ഭാഗവും താൽക്കാലിക റെഡ് സോണായി തുടരും. ശംഖുംമുഖം – എയർപോർട്ട് ഭാഗത്തും പുത്തരിക്കണ്ടം – കിഴക്കേകോട്ട ഭാഗത്തുമുള്ള രണ്ട് കിലോമീറ്റർ ചുറ്റളവിൽ ഡ്രോൺ / ഡ്രോൺ ക്യാമറകൾ ഉപയോഗിക്കുന്നതും പട്ടം, ബലൂണുകൾ എന്നിവ പറത്തുന്നതും ലേസർ ബീം ലൈറ്റുകൾ ഉപയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ട്.

    തിരുവനന്തപുരം നഗരത്തിലേക്ക് കടന്നുവരുന്ന എല്ലാ വാഹനങ്ങളും നഗരാതിർത്തിയിൽ കർശന സുരക്ഷാ പരിശോധനയ്‌ക്ക് വിധേയമാക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷ‌ണർ അറിയിച്ചു.

    നഗരത്തിൽ ഇന്ന് രാവിലെ ഏഴ് മണി മുതൽ ഉച്ചയ്ക്ക് രണ്ടുവരെ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ ഡൊമസ്‌റ്റിക് എയർപോർട്ട് – ശംഖുമുഖം – ഓൾസെയിന്റ്‌സ് – ചാക്ക – പേട്ട – പള്ളിമുക്ക് – പാറ്റൂർ – ജനറൽ ആശുപത്രി – ആശാൻ സ്ക്വയർ – രക്തസാക്ഷി മണ്ഡപം – വി ജെ ടി – മെയിൻഗേറ്റ് – സ്റ്റാച്യു- പുളിമൂട് – ആയുർവേദ കോളേജ് – ഓവർ ബ്രിഡ്‌ജ് – മേലേ പഴവങ്ങാടി – പവർഹൗസ് ജംഗ്ഷൻ – ചൂരക്കാട്ട്പാളയം വരെ റോഡിന്റെ ഇരുവശത്തും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. ശംഖുംമുഖം – ഡൊമസ്റ്റിക് എയർ പോർട്ട് – വലിയതുറ – പൊന്നറപ്പാലം – കല്ലുംമ്മൂട് – അനന്തപുരി ഹോസ്പിറ്റൽ – ഈഞ്ചയ്ക്കൽ – മിത്രാനന്ദപുരം – എസ് പി ഫോർട്ട് – ശ്രീകണ്ഠേശ്വരം പാർക്ക് – തകരപ്പറമ്പ് മേൽപ്പാലം – പവർഹൗസ് ജംഗ്ക്ഷൻ വരെയുളള റോഡിലും ചാക്ക- അനന്തപുരി ഹോസ്പിറ്റൽ റോഡിന്റെയും ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവാദമില്ല.

    ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള റോഡുകളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. പ്രധാന റോഡിലേക്ക് വന്നുചേരുന്ന ഇടറോഡുകളിലും വാഹന ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തും. രാവിലെ പത്ത് മുതൽ 11 വരെയും ഉച്ചയ്ക്ക് 12 മുതൽ ഒന്ന് വരെയും ഗതാഗതം വഴിതിരിച്ചുവിടും. ഡൊമസ്റ്റിക് എയർപോർട്ട് ഭാഗത്ത് നിന്നും ശംഖുമുഖം വഴി പോകുന്ന വാഹനങ്ങൾ വലിയതുറ പൊന്നറപാലം കല്ലുമൂട് ഭാഗം വഴിയും വെട്ടുകാട്, വേളി ഭാഗങ്ങളിൽ നിന്നും ആൾസെയിന്റ്സ് വഴി പോകുന്ന വാഹനങ്ങൾ മാധവപുരം, വെൺപാലവട്ടം വഴിയും പോകണം. കഴക്കൂട്ടം ഭാഗത്ത് നിന്നും ചാക്ക വഴി തിരുവനന്തപുരം സിറ്റിയിലേക്ക് പോകുന്ന വാഹനങ്ങൾ വെൺപാലവട്ടം – കുമാരപുരം – പട്ടം – കവടിയാർ വഴിയും പോകേണ്ടതാണ്.

  • പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ലക്ഷദീപം: നാളെ തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം

    പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ലക്ഷദീപം: നാളെ തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം

    തിരുവനന്തപുരം : ജനുവരി 14ന് (ബുധനാഴ്ച) ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ നടക്കുന്ന ലക്ഷദീപത്തോട് അനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഗതാഗത ക്രമീകരണം.

    വൈകുന്നേരം 4 മുതൽ കിഴക്കേക്കോട്ട, അട്ടകുളങ്ങര, ശ്രീകണ്ഠേശ്വരം, വാഴപ്പള്ളി, വെട്ടിമുറിച്ചകോട്ട എന്നീ സ്ഥലങ്ങളിലാണ് ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

    ∙ ഗതാഗത തിരക്ക് അനുഭവപ്പെടുകയാണെങ്കിൽ പടിഞ്ഞാറേകോട്ട, എസ്പി ഫോർട്ട്, ശ്രീകണ്ഠേശ്വരം, ഗണപതികോവിൽ, വെട്ടിമുറിച്ചകോട്ട, നോർത്ത് നട, വാഴപ്പള്ളി എന്നീ ഭാഗങ്ങളിൽ നിന്നും പത്മനാഭ ക്ഷേത്രത്തിലേക്ക് വാഹന ഗതാഗതം അനുവദിക്കില്ല.

    ∙ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡുകളിലും ഗണപതി കോവിൽ- എസ്പി ഫോർട്ട്- മിത്രാനന്ദപുരം- വാഴപ്പള്ളി- വെട്ടിമുറിച്ചകോട്ട റോഡിലും മിത്രാനന്ദപുരം- പടിഞ്ഞാറേ കോട്ട- ഈഞ്ചക്കൽ റോഡിലും, ഈഞ്ചക്കൽ – കൊത്തളം- അട്ടക്കുളങ്ങര റോഡിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല.

    ∙ ഈഞ്ചക്കൽ ഭാഗത്തുനിന്നും കിഴക്കേക്കോട്ട ഭാഗത്തേക്ക് പോകുന്ന കെഎസ്ആർടിസി ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ ഈഞ്ചക്കൽ- കൊത്തളം- അട്ടകുളങ്ങര വഴി പോകണം.

    ∙ ലക്ഷദീപം കാണാനായി ഭക്തരുമായി വരുന്ന വലിയ വാഹനങ്ങൾ വെട്ടിമുറിച്ചകോട്ട, ഈഞ്ചക്കൽ, വാഴപ്പള്ളി ഭാഗങ്ങളിൽ ആൾക്കാരെ ഇറക്കിയ ശേഷം വാഹനങ്ങൾ ആറ്റുകാൽ ക്ഷേത്ര പാർക്കിങ് ഗ്രൗണ്ടിലും ചെറിയ വാഹനങ്ങൾ ഈസ്റ്റ് ഫോർട്ട്, എസ്പി ഫോർട്ട്, ശ്രീകണ്ഠേശ്വരം ഭാഗങ്ങളിൽ ആൾക്കാരെ ഇറക്കിയ ശേഷം മാഞ്ഞാലികുളം ഗ്രൗണ്ട്, പുത്തരിക്കണ്ടം മൈതാനം, ചാല ബോയ്സ് ഹൈസ്കൂൾ, ചാല ഗേൾസ് ഹൈസ്കൂൾ, അട്ടക്കുളങ്ങര ഹൈസ്കൂൾ, ഐരാണിമുട്ടം ഹോമിയോ കോളജ്, ഐരാണിമുട്ടം റിസർച് സെന്റർ എന്നീ സ്ഥലങ്ങളിൽ പാർക്ക് ചെയ്യണം

    ∙ ക്ഷേത്ര ട്രസ്റ്റ് പാസ് അനുവദിച്ചിട്ടുള്ള വാഹനങ്ങൾ പാസിൽ നിർദേശിച്ചിരിക്കുന്ന സ്ഥലങ്ങളിൽ പാർക്ക് ചെയ്യണം.

    ∙ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള റോഡുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. അത്തരത്തിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കും.

    ∙ വിമാനത്താവളത്തിലേക്കും, റെയിൽവേ സ്റ്റേഷനിലേക്കും വരുന്ന യാത്രക്കാർ മുൻകൂട്ടി യാത്രകൾ ക്രമീകരിക്കണം.

     

  • തിരുവനന്തപുരം നഗരത്തിൽ ഇന്നും നാളെയും ഗതാഗതനിയന്ത്രണം

    തിരുവനന്തപുരം നഗരത്തിൽ ഇന്നും നാളെയും ഗതാഗതനിയന്ത്രണം

    തിരുവനന്തപുരം : കേന്ദ്രആഭ്യന്തര മന്ത്രി അമിത്ഷായുടെ സന്ദർശനത്തിനോടനുബന്ധിച്ച് നഗരത്തിൽ ശനി (ജനുവരി 10), ഞായർ (11) ദിവസങ്ങളിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി.

    ശനിയാഴ്ച രാത്രി 7 മുതൽ 11.30 വരെയും ഞായറാഴ്ച രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് ക്രമീകരണം. ശനി രാത്രി 7 മുതൽ 11. 30 വരെ ഡൊമസ്‌റ്റിക് എയർപോർട്ട് ശംഖുമുഖം ഓൾ സെയിൻ്റ്സ്, ചാക്ക, പേട്ട, പള്ളിമുക്ക്, പാറ്റൂർ, ജനറൽ ആശുപത്രി, ആശാൻ സ്ക്വയർ, പഞ്ചാപുര, ബേക്കറി ഫ്ലൈഓവർ, പനവിള, കലാഭവൻ മണി റോഡ്, വിമൻസ് കോളജ്, ഗസ്‌റ്റ് ഹൗസ് റോഡിൻ്റെ ഇരുവശങ്ങളിലും വാഹന പാർക്കിങ് അനുവദിക്കില്ല.

    ഞായർ രാവിലെ 7 മുതൽ വൈകിട്ട് 6 വരെ വിമൻസ് കോളജ്, തൈക്കാട്, തമ്പാനൂർ ഫ്ലൈഓവർ, ചൂരക്കാട്ടുപാളയം, പവർഹൗസ് റോഡ്, തകരപറമ്പ് ഫ്ലൈഓവർ, ശ്രീകണ്ഠേശ്വരം പാർക്ക്, എസ്‌പി ഫോർട്ട്, മിത്രാനന്ദപുരം, വാഴപ്പള്ളി റോഡ്, അരി‌സ്റ്റോ ജംക്‌ഷൻ മാരാർജി ഭവൻ റോഡ്, നോർക്ക ജംക്‌ഷൻ, സംഗീതകോളജ് റോഡ്, വിമൻസ് കോളജ്, വഴുതക്കാട്, പിഎച്ച്ക്യു, ആൽത്തറ ജംക്‌ഷൻ, വെള്ളയമ്പലം, ടിടിസി, ഗോൾഫ് ലിങ്ക്‌സ്, ഉദയപാലസ് റോഡ്, തമ്പാനൂർ ഫ്ലൈഓവർ, പൊന്നറ പാർക്ക്, അരിസ്‌റ്റോ ജംക്‌ഷൻ, മോഡൽ സ്‌കൂൾ ജംക്‌ഷൻ, പനവിള, ബേക്കറി ഫ്ലൈഓവർ, പഞ്ചാപുര, ആശാൻ സ്ക്വയർ, ജനറൽ ആശുപത്രി, പാറ്റൂർ പള്ളിമുക്ക്, പേട്ട, ചാക്ക, ഓൾ സെയിന്റ്സ്, ശംഖുമുഖം, ഡൊമസ്‌റ്റിക് എയർപോർട്ട് റോഡിന്റെ ഇരുവശങ്ങളിലും വാഹന പാർക്കിങ് അനുവദിക്കില്ല.

    ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള റോഡുകളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ നീക്കം ചെയ്യുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്യും. വിമാനത്താവളത്തിലേക്കും റെയിൽവേ സ്‌റ്റേഷനിലേക്കും വരുന്നവർ യാത്ര മുൻകൂട്ടി ക്രമീകരിക്കണം. ഗതാഗത നിയന്ത്രണവുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക്: 04712558731, 9497930055

  • പുതുവത്സരാഘോഷം; തിരുവനന്തപുരം നഗരത്തിൽ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തി

    പുതുവത്സരാഘോഷം; തിരുവനന്തപുരം നഗരത്തിൽ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തി

    തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം നഗരത്തിലെ വിവിധ സ്റ്റേഷൻ പരിധികളിലെ ഹോട്ടലുകൾ, റിസോർട്ടുകൾ, മാളുകൾ, റെസ്റ്റോറൻറുകൾ, ക്ലബ്ബുകൾ, ബീച്ചുകൾ എന്നിവ കേന്ദ്രീകരിച്ച് വിവിധ തരത്തിലുള്ള പുതുവത്സര ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു.

    ആഘോഷ പരിപാടികളിൽ വലിയ ജനപങ്കാളിത്തം ഉണ്ടാകാൻ സാധ്യതയു ള്ളതായും ആയതിൽ ഭൂരിപക്ഷവും യുവജനങ്ങൾ ആയിരിക്കുമെന്നും അറിവായിട്ടുള്ള സാഹചര്യ ത്തിൽ തിരുവനന്തപുരം നഗരത്തിൽ ചുവടെ പറയും പ്രകാരമുള്ള വിപുലമായ സുരക്ഷാ ക്രമീകര ണങ്ങൾ ഏർപ്പെടുത്തിയതായി ഡി.ഐ.ജി. & സിറ്റി പോലീസ് കമ്മീഷണർ തോംസൺ ജോസ് ഐ.പി.എസ് അറിയിച്ചു.

     ആഘോഷപരിപാടികൾ നടക്കുന്ന വേദികളിലും, പൊതുസ്ഥലങ്ങളിലും, ബീച്ചുകളിലുമായി 1200 പോലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി നിയോഗിക്കുന്നത്.

     പൊതുമദ്യപാനം, ക്രമരഹിതമായ പെരുമാറ്റം, മദ്യപിച്ചുള്ള ബഹളങ്ങൾ എന്നിവ പോലീസ് പട്രോളിംഗിലൂടെയും കർശന പരിശോധനയിലുടെ തടയും. കുടാതെ ഇത്തരം വിഷയങ്ങളിൽ അറിയപ്പെടുന്ന പ്രതികൾക്കെതിരെ റെയ്ഡുകൾ, മദ്യവും, മയക്കു മരുന്നും വിൽക്കുന്ന സാമൂഹ്യവിരുദ്ധരെ പരിശോധിക്കുകയും. ഇത്തരം പ്രശ്നങ്ങൾക്ക് പേരുകേട്ട സ്ഥലങ്ങളിൽ പോലീസ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ്.

     മദ്യപിച്ച് വാഹനമോടിക്കുക,അശ്രദ്ധയോടെ വാഹനമോടിക്കുക, അമിത വേഗത, പ്രായ പൂർത്തിയാകാത്തവരുടെ ഡ്രൈവിംഗ്, അഭ്യാസപ്രകടനങ്ങൾ (സ്റ്റണ്ടുകൾ) മുതലായവ ബോർഡർ സീലിംഗിലൂടെയും, കർശന വാഹന പരിശോധനയിലൂടെയും തടയുന്നതാണ്.

     സ്ത്രീകളെയും,കുട്ടികളെയും ശല്യം ചെയ്യുന്നവരെ നിരീക്ഷിക്കാനും,പിടികൂടാനുമായി പുരുഷ/ വനിത മഫ്റ്റി പോലീസ് ടീമുകളുണ്ടാകും. കുടാതെ പ്രധാന ജംഗ്ഷനുകളീൽ പോലീസ് പിക്കറ്റുകളും, പട്രോളിംഗുകളും എർപ്പെടുത്തിയിട്ടുള്ളതാണ്.

     ബീച്ചുകൾ,വിനോദസഞ്ചാര കേന്ദ്രങ്ങൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ കുടതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും,ടി സ്ഥലങ്ങളിലെ മോശമായ പെരുമാറ്റം തടയുകയും ചെയ്യുന്നതാണ്.

     മയക്കുമരുന്ന് ദുരുപയോഗവും, മോശമായ പെരുമാറ്റവും തടയാൻ പ്രത്യേകിച്ച് രാത്രിയിലെ ഡി.ജെ പാർട്ടികളിലും, അത്തരം ഒത്തുചേരലുകളിലും കുടതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ്.

     ഡി.ജെ പാർട്ടികൾ സംഘടിപ്പിക്കുന്നതിന് പോലീസിൽ നിന്ന് അനുമതി വാങ്ങാൻ എല്ലാ ഹോട്ടലുകൾക്കും, ക്ലബ്ബുകൾക്കും നോട്ടീസ് നൽകുന്നതാണ്.

     ന്യൂ ഇയർ ദിവസം രാത്രി 12.30 മണിക്ക് തന്നെ) മറ്റ് indoor പ്രോഗ്രാമുകൾ അവസാനിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കേണ്ടതാണ്.

     ശബ്ദമലിനീകരണവും, മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങളും തടയുന്നതും. ഏതെങ്കിലും തരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്താൽ ആയതിനുള്ള ഉത്തരവാദിത്തം ടി സ്ഥലങ്ങളിലെ മാനേജ്‌മെന്റുകൾക്കായിരിക്കും.

     മാനേജ്‌മെൻറോ, സംഘാടകരോ, പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി എത്തുന്ന എല്ലാ അതിഥികൾക്കും ഒരു എൻട്രി രജിസ്റ്റർ സൂക്ഷിക്കേണ്ടതാണ്.

     പുതുവത്സരാഘോഷങ്ങൾ നടക്കുന്ന സ്ഥലങ്ങളിലെ സി.സി.ടി.വി പ്രവർത്തനക്ഷമമായി രിക്കേണ്ടതും, ആയത് മാനേജ്‌മെൻറോ/ സംഘാടകരോ ഉറപ്പുവരുത്തേണ്ടതുമാണ്.

     ആൾക്കാർ കൂടി നിൽക്കുന്ന ഭാഗത്ത് രാത്രി 12.00 മണിക്ക് ലൈറ്റ് അണയ്ക്കാൻ പാടില്ലാത്തതാണ്. ആയത് ബന്ധപ്പെട്ട ഉടമസ്ഥൻ/സംഘാടകൻ/മാനേജർ ഉറപ്പു വരുത്തേണ്ടതാണ്.

     പുതുവത്സരാഘോഷങ്ങൾ നടക്കുന്ന സ്ഥലങ്ങളിലെ എന്തെങ്കിലും അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ കൃത്യസമയത്ത് പോലീസിനെ അറിയിക്കണം.

     ഹൈക്കോടതി നിർദ്ദേശപ്രകാരമുള്ള ശബ്ദമലിനീകരണ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് എല്ലാ മൈക്ക് ഓപ്പറേറ്റന്മാർ ഉറപ്പാക്കേണ്ടതും. അല്ലാത്തപക്ഷം ഉപകരണങ്ങൾ പിടി ച്ചെടുത്ത് നിയമനടപടി സ്വീകരിക്കുന്നതാണ്.

     പോലീസ് പങ്കുവച്ചിട്ടുള്ള (ക്രിമിനൽ/ഗുണ്ട) ലിസ്റ്റിൽ പെട്ട ക്രിമിനൽ പശ്ചാത്തലം ഉള്ളവരെ ഒരു കാരണവശാലും DJ പാർട്ടികളിൽ അനുവദിക്കരുത്. അങ്ങനെയുള്ളവർ പങ്കെടുത്താൽ പോലീസിനേ അറിയിക്കേണ്ടതാണ്.

     ക്രിമിനൽ പശ്ചാത്തലം ഉള്ളവരെ DJ നടത്തുവാനായി ഹോട്ടൽലുകളോ സ്ഥാപനങ്ങളോ വിളിച്ച് വരുത്താൻ പാടില്ല. അപ്രകാരം ഉള്ളവരേ വച്ച് നടത്തുന്ന പരിപാടികൾ ഉത്തരവിൻറെ ലംഘനമായി കണക്കാക്കുന്നതും പരിപാടികളിൽ നടക്കുന്ന കുറ്റകൃത്യങ്ങളിൽ സ്ഥാപന ഉടമയ്ക്കും ,മാനേജുമെന്റിനും ഉത്തരവാദിത്വമുണ്ടായിരിക്കുന്നതാണ്.

     DJ പാർട്ടികളിൽ പങ്കെടുക്കുന്നവർ ആയുധവും മറ്റും കൊണ്ടുവരുന്നോ എന്നു പരിശോധിച്ചു മാത്രം പ്രവേശനം അനുവദിക്കുക.

     പരിപാടികൾ നടക്കുന്ന സ്ഥലങ്ങളിൽ അകത്തേക്കും പുറത്തേക്കുമുള്ള വഴി കൃത്യമായി തടസ്സമില്ലാത്ത രീതിയിൽ ക്രമികരിക്കേണ്ടതാണ്. ആടിയന്തിര സാഹചര്യങ്ങൾക്കുള്ള വഴി പ്രത്യേകമായി കണ്ടു വ‌യ്ക്കേണ്ടതാണ്.

     വെടിക്കെട്ട് മുതലായവ നടത്തുന്നു എങ്കിൽ അതിനാവശ്യമായ അനുവാദം നേരത്തെ വാങ്ങേണ്ടതും അത് PESO നിയമപ്രകാരമുള്ള അകലങ്ങളിൽ മാത്രം ക്രമീകരിക്കേണ്ടതാണ്.

     എല്ലാ തൽകാലിക നിർമാണത്തിനും മുൻകൂർഅനുമതിയും ഫിറ്റ്‌നെസ്സ് പരിശോധനയും നടത്തി സർട്ടിഫിക്കറ്റ് വാങ്ങേണ്ടതാണ്.

     ആളുകൾ കൂടുന്ന സ്ഥലങ്ങളിൽ വെള്ളവും വെളിച്ചവും, ഫയർഫോർസും നിർബന്ധമായും ഉണ്ടാകേണ്ടതാണ്.

    ആവശ്യഘട്ടങ്ങളിൽ ഉടനടി പോലീസിൻ്റേ സേവനത്തിനായി 112 ബന്ധപ്പെടാവുന്നതാണ്.

     തീരദേശ മേഖലകളിൽ തീരദേശവാസികൾ ന്യൂഇയറിനോടനുബന്ധിച്ച് മത്സ്യബന്ധന ബോട്ടുകളിലും,വള്ളങ്ങളിലും കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളുമായി മതിയായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാതെ കടലിലേക്ക് പോകുന്നത് പതിവുള്ള തിനാൽ കടലുകൾ കേന്ദ്രീകരിച്ച് കോസ്റ്റൽ പോലീസ്, കോസ്റ്റ് ഗാർഡ് എന്നിവരുടെ പട്രോളിംഗ് ശക്തമാക്കുന്നതാണ്.

     പ്രധാനറോഡുകളിലും ഇടറോഡുകളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ലാത്തതും പാർക്കിംഗിനായി അനുവദിച്ചിട്ടുള്ള സ്ഥലങ്ങളിൽ മാത്രം വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടതാണ്.

     വാഹനങ്ങൾ പാർക്ക് ചെയ്ത ശേഷം പുതുവത്സരാഘോഷ പരിപാടി കാണാൻ പോകുന്ന അവസരത്തിൽ വാഹനത്തിൽ ഫോൺ നമ്പർ എഴുതി പ്രദർശിപ്പിക്കേണ്ടതാണ്.

     ഗതാഗത തടസ്സം സൃഷ്ടിച്ച് പാർക്ക് ചെയ്തിട്ടുള്ള വാഹനങ്ങൾ പോലീസ് റിക്കവറി വാഹനം ഉപയോഗിച്ച് മാറ്റി നിയമ നടപടികൾ സ്വീകരിക്കും. ട്രാഫിക് സംബന്ധമായ പരാതികളും നിർദ്ദേശങ്ങളും 9497987002, 9497987001 എന്നീ ഫോൺ നമ്പരുകളിൽ പൊതുജനങ്ങൾക്ക് അറിയിക്കാവുന്നതാണ്.

     

    മാനവീയം വീഥിയിലെ ക്രമീകരണങ്ങൾ

     

     മാനവിയം വീഥിയിലെ ഇരുവശത്തും ബാരിക്കേഡുകൾ സ്ഥാപിച്ച് പ്രവേശനവും, പുറത്തേക്ക് പോകുന്നതും തടയുന്നതും, പ്രവേശനത്തിലും പുറത്തുകടക്കുമ്പോഴും എല്ലാ വ്യക്തികളെയും പരിശോധിക്കുകയും വീഡിയോ ഗ്രാഫ് ചെയ്യുകയും ചെയ്യുന്നതാണ്.

     ക്രമസമാധാപ്രശ്‌നമുണ്ടാക്കുന്നവരെയും, മയക്കുമരുന്ന് കച്ചവടക്കാരെയും പിടികൂടാൻ മാനവീയം വിഥിയുടെ പരിസര പ്രദേശങ്ങളിലെല്ലാം മഫ്തി പോലീസ് പട്രോളിംഗ് നടത്തും.

     മദ്യപിച്ച് മോശമായി പെരുമാറുന്നവരെ കർശനമായി നേരിടും. അശ്രദ്ധയോടും, മദ്യ പിച്ചും,വാഹനമോടിക്കുന്നതുമായ എല്ലാവരുടേയും വാഹനങ്ങൾ പിടിച്ചെടുക്കുകയും അവരുടെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരി ക്കുകയും ചെയ്യും.

    ഈ വർഷത്തെ പുതുവത്സരാഘോഷപരിപാടികൾ സുരക്ഷിതമായി നടത്തുന്നതിനായി സിറ്റി പോലീസ് ഏർപ്പെടുത്തിയിരിക്കുന്ന സുരക്ഷാ ക്രമീകരണങ്ങളോട് പൊതുജനങ്ങൾ സഹകരി ക്കണമെന്നും ആഘോഷങ്ങൾക്കിടെ കുറ്റകൃത്യങ്ങളും, നിയമ ലംഘനങ്ങളും നടത്തുന്ന വർക്കെ തിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും സിറ്റി പോലീസ് അറിയിച്ചു.

  • ഉപരാഷ്ട്രപതിയുടെ സന്ദർശനം; തിരുവനന്തപുരം നഗരത്തിൽ രണ്ട് ദിവസം ഗതാഗത നിയന്ത്രണം

    ഉപരാഷ്ട്രപതിയുടെ സന്ദർശനം; തിരുവനന്തപുരം നഗരത്തിൽ രണ്ട് ദിവസം ഗതാഗത നിയന്ത്രണം

    തിരുവനന്തപുരം :ഇന്ത്യൻ ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ്റെ സന്ദർശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ 29.12.2025 തീയതി ഉച്ചയ്ക്ക് 02.30 മണി മുതല്‍ രാത്രി 08.30 മണി വരെയും 30.12.2025 തീയതി രാവിലെ 06.00 മണി മുതല്‍ ഉച്ചയ്ക്ക് 02.00 മണി വരെയും ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി .

    29.12.2025 തീയതി ഉച്ചയ്ക്ക് 02.30 മണി മുതല്‍ രാത്രി 08.30 മണി വരെ ശംഖുംമുഖം- ആള്‍സെയിന്റ്സ്-ചാക്ക –പേട്ട-പള്ളിമുക്ക്-പാറ്റൂര്‍-ജനറല്‍ ആശുപത്രി- ആശാന്‍ സ്ക്വയര്‍- ഫ്ലെെഓവര്‍-നിയമസഭ-ജിവിരാജ–എല്‍ എം എസ് -മ്യൂസിയം – വെള്ളയമ്പലം – കവടിയാര്‍ റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കുന്നതല്ല.

    30.12.2025 തീയ്യതി രാവിലെ 06.00 മണി മുതല്‍ 09.30 മണി വരെ കവടിയാര്‍- വെള്ളയമ്പലം- മ്യൂസിയം-വേള്‍‍‍ഡ്‍വാര്‍-വിജെറ്റി-ആശാന്‍ സ്ക്വയര്‍-ജനറല്‍ ആശുപത്രി-പാറ്റൂര്‍-പേട്ട-ചാക്ക റോഡിന്റെ ഇരുവശങ്ങളിലും, രാവിലെ 08.00 മണി മുതല്‍ ഉച്ചയ്ക്ക് 02.00 മണി വരെ ‍ചാക്ക –ലോര്‍ഡ്സ് – ലുലു -കുഴിവിള -ആക്കുളം -കോട്ടമുക്ക് -പ്രശാന്ത് നഗര്‍ -ഉളളൂര്‍ -കേശവദാസപുരം-പരുത്തിപ്പാറ-മാര്‍ ഇവാനിയസ് കോളേജ് റോഡിന്റെ ഇരുവശങ്ങളിലും, രാവിലെ 06.00 മണി മുതല്‍ ഉച്ചയ്ക്ക് 2.00 മണി വരെ ശംഖുമുഖം-ആള്‍സെയിന്റെ്സ്-ചാക്ക റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കുന്നതല്ല.

    കൂടാതെ 29.12.2025, 30.12.2025 തീയതികളില്‍ ശംഖുംമുഖം – വലിയതുറ, പൊന്നറ, കല്ലുംമൂട് – ഈഞ്ചയ്ക്കല്‍ – അനന്തപുരി ആശുപത്രി -ഈഞ്ചയ്ക്കല്‍ – മിത്രാനന്ദപുരം – എസ് പി ഫോര്‍ട്ട് – ശ്രീകണ്ഠേശ്വരം പാര്‍ക്ക് – തകരപ്പറമ്പ് മേല്‍പ്പാലം – ചൂരക്കാട്ടുപാളയം – തമ്പാനൂര്‍ ഫ്ലൈഓവര്‍ – തൈക്കാട് -വഴുതയ്ക്കാട് – വെള്ളയമ്പലം-കവടിയാര്‍ റോഡിലും 30.12.2025 തീയതി വിമണ്‍സ് കോളേജ് -ബേക്കറി ജംഗ്ക്ഷന്‍ -പഞ്ചാപുര-രക്തസാക്ഷിമണ്ഡപം-നിയമസഭാമന്ദിരം -പി എം ജി , പ്ളാമൂട്പട്ടം -കേശവദാസപുരം റോഡിലും‍, വെള്ളയമ്പലം-കവടിയാര്‍-കുറവന്‍കോണം-പട്ടം-കേശവദാസപുരം-ഉള്ളൂര്‍-ആക്കുളം-കുഴിവിള-ഇന്‍ഫോസിസ്-കഴക്കൂട്ടം-വെട്ടുറോഡ് റോഡിലും നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി.

    ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള പ്രധാന റോഡുകളിലും സമീപമുള്ള ഇടറോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ലാത്തതും അത്തരത്തില്‍ പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുന്നതുള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുന്നതുമാണ്.

    ഉപരാഷ്ട്രപതിയുടെ റൂട്ട് സമയത്ത് പ്രധാന റോഡില്‍ വന്നു ചേരുന്ന ഇടറോഡുകളിലെ വാഹന ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തുന്നതും ഗതാഗതം വഴിതിരിച്ചു വിടുന്നതുമാണ്.

    വിമാനത്താവളത്തിലേക്കും, റെയില്‍വെ സ്റ്റേഷനിലേക്കും വരുന്ന യാത്രക്കാർ മുൻകൂട്ടി യാത്രകള്‍ ക്രമീകരിക്കേണ്ടതാണ്. ഡൊമസ്റ്റിക് എയര്‍പോര്‍ട്ടിലേക്ക് പോകുന്ന യാത്രക്കാര്‍ വെണ്‍പാലവട്ടം , ചാക്ക ഫ്ളൈ ഓവര്‍ , ഈഞ്ചക്കല്‍ കല്ലുംമൂട്, പൊന്നറ പാലം, വലിയതുറ വഴിയും ഇന്റര്‍നാഷണല്‍ ടെര്‍മിനലിലേക്ക് പോകുന്ന യാത്രക്കാര്‍ വെണ്‍പാലവട്ടം ചാക്ക ഫ്ളൈ ഓവര്‍ , ഈഞ്ചക്കല്‍ ,കല്ലുംമ്മൂട് അനന്തപുരി ആശുപത്രി സര്‍വീസ് റോഡ് വഴിയും പോകേണ്ടതാണ്.‍

    തിരുവനന്തപുരം സിറ്റി പോലീസിന്റെ ഗതാഗത ക്രമീകരണങ്ങളോട് പൊതുജനങ്ങള്‍ സഹകരിക്കേണ്ടതാണ്.ട്രാഫിക് ക്രമീകരണങ്ങളുടെ വിവരങ്ങള്‍ അറിയുന്നതിലേക്ക് പൊതുജനങ്ങള്‍ക്ക് 04712558731, 9497930055,എന്നീ ഫോണ്‍ നമ്പരുകളില്‍‍ ബന്ധപ്പെടാവുന്നതാണ്.

  • രാഷ്ട്രപതിയുടെ സന്ദർശനം:തിരുവനന്തപുരം നഗരത്തിൽ രണ്ട് ദിവസം ഗതാഗത നിയന്ത്രണം

    രാഷ്ട്രപതിയുടെ സന്ദർശനം:തിരുവനന്തപുരം നഗരത്തിൽ രണ്ട് ദിവസം ഗതാഗത നിയന്ത്രണം

    തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സന്ദർശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ  നാളെയും  മറ്റന്നാളും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി അസിസ്റ്റന്റ് സിറ്റി പോലീസ് കമ്മീഷണർ (ട്രാഫിക്) പി അനിൽകുമാർ അറിയിച്ചു.

    നാളെ ഉച്ചക്ക് രണ്ട് മുതൽ രാത്രി ഒൻപത് മണി വരെയും മറ്റന്നാൾ രാവിലെ ആറു മുതൽ 11 മണിവരെയുമാണ് നിയന്ത്രണം.

    നിയന്ത്രണങ്ങളുടെ ഭാഗമായി നാളെ വൈകുന്നേരം നാല് മുതൽ രാത്രി ഒൻപത് മണി വരെ ശംഖുംമുഖം – ഡൊമസ്റ്റിക് എയർ പോർട്ട് വരെയുള്ള റോഡിലും എയർ പോർട്ട് ആറാട്ട് ഗേറ്റ്- -വള്ളകടവ് -ഈഞ്ചയ്ക്കൽ – മിത്രാനന്ദപുരം – എസ് പി ഫോർട്ട് -ശ്രീകണ്ഠേശ്വരം പാർക്ക്- തകരപ്പറമ്പ് മേൽപ്പാലം- ചൂരക്കാട്ടുപാളയം – തമ്പാനൂർ ഫ്ലൈഓവർ – തൈയ്ക്കാട് -വഴുതയ്ക്കാട് -വെള്ളയമ്പലം -കവടിയാർ റോഡിൻ്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കുന്നതല്ല.

    മറ്റന്നാൾ രാവിലെ ആറു മുതൽ 11മണി വരെ കവടിയാർ- വെള്ളയമ്പലം- മ്യൂസിയം-വേൾഡ്‌വാർ-വിജെറ്റി-ആശാൻ സ്ക്വയർ- ജനറൽ ആശുപത്രി-പാറ്റൂർ-പേട്ട-ചാക്ക – ആൾസെയിന്റ്സ്–ശംഖുംമുഖം റോഡിന്റെ ഇരുവശങ്ങളിലും പാർക്കിംഗ് നിരോധിച്ചു. കൂടാതെ ഇന്ന് ശംഖുംമുഖം – വലിയതുറ- പൊന്നറ-കല്ലുംമൂട് – ഈഞ്ചയ്ക്കൽ വരേയും

    മറ്റന്നാൾ വെള്ളയമ്പലം – വഴുതക്കാട് -തൈക്കാട്- തമ്പാനൂർ ഫ്ലൈഓവർ- ചൂരക്കാട്ട് പാളയം -തകരപറമ്പ് മേൽ പാലം – ശ്രീകണ്ഠേശ്വരം പാർക്ക്- എസ് പി ഫോർട്ട് മിത്രാനന്ദപുരം -ഈഞ്ചക്കൽ -കല്ലുംമൂട്- പൊന്നറ പാലം – വലിയതുറ- ഡൊമസ്റ്റിക് എയർപോർട്ട് റോഡിലും വാഹനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

    ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള പ്രധാന റോഡുകളിലും സമീപമുള്ള ഇടറോഡുകളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. അതീവ സുരക്ഷാ പ്രാധാന്യമുള്ള റൂട്ടിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്ത് നിയമനടപടികൾ സ്വീകരിക്കുമെന്നും എസിപി അറിയിച്ചു.

    രാഷ്ട്രപതിയുടെ റൂട്ട് സമയത്ത് പ്രധാന റോഡിൽ വന്നു ചേരുന്ന ഇടറോഡുകളിലെ വാഹന ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നതും ഗതാഗതം വഴിതിരിച്ചു വിടുന്നതുമാണ്.

    വിമാനത്താവളത്തിലേക്കും റയിൽവേസ്റ്റേഷനിലേക്കും പോകുന്ന യാത്രക്കാർ മുൻകൂട്ടി യാത്രകൾ ക്രമീകരിക്കേണ്ടതാണ്.

    ഗതാഗത ക്രമീകരണങ്ങളുടെ വിവരങ്ങൾക്ക്

    9497930055, 04712558731 നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

  • നേവല്‍ഡേ ഓപ്പറേഷന്‍ റിഹേഴ്സൽ; തിരുവനന്തപുരം നഗരത്തിൽ ഇന്ന്‌ ഗതാഗത നിയന്ത്രണം

    നേവല്‍ഡേ ഓപ്പറേഷന്‍ റിഹേഴ്സൽ; തിരുവനന്തപുരം നഗരത്തിൽ ഇന്ന്‌ ഗതാഗത നിയന്ത്രണം

    തിരുവനന്തപുരം : നാവിക സേനാ ദിനാഘോഷ പരിപാടികളുടെ റിഹേഴ്സൽ നടക്കുന്നതിനാൽ ഇന്ന് ഉച്ചയ്ക്കു 12 മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും.

    ഉച്ചയ്ക്ക് ഒന്നുമുതൽ നഗരത്തിലെ വിവിധ പാർക്കിങ് ഗ്രൗണ്ടുകളിൽ നിന്ന് കെഎസ്ആർടിസി ബസുകൾ നിശ്ചിത ടിക്കറ്റ് ചാർജ് ഈടാക്കി സർവീസ് നടത്തും.

    റിഹേഴ്സൽ കാണുന്നതിനായി വരുന്ന പൊതുജനങ്ങൾ വൈകിട്ട് നാലിന് മുൻപായി നിർദേശിച്ചിരിക്കുന്ന പാർക്കിങ് ഗ്രൗണ്ടുകളിലെത്തണം. പരിപാടി കാണാൻ വരുന്ന പൊതുജനങ്ങൾ 12 വയസിന് താഴെയുള്ള കുട്ടികളെ കൊണ്ടുവരുന്നത് പരമാവധി ഒഴിവാക്കണമെന്നും നിർദേശമുണ്ട് .