Tag: തിരുവനന്തപുരം നഗരസഭ

  • തിരുവനന്തപുരം നഗരസഭയിൽ പുതിയ ഭരണസമിതി അധികാരമേറ്റു

    തിരുവനന്തപുരം നഗരസഭയിൽ പുതിയ ഭരണസമിതി അധികാരമേറ്റു

    തിരുവനന്തപുരം:തിരുവനന്തപുരം നഗരസഭയിൽ പുതിയ ഭരണസമിതി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

    ഏറ്റവും മുതിർന്ന അംഗമായ നന്തൻകോട് വാർഡിൽ തെരഞ്ഞെടുക്കപ്പെട്ട കെ. ആർ ക്ളീറ്റസിന് ജില്ലാകളക്ടർ അനു കുമാരി സത്യവാചകം ചൊല്ലി കൊടുത്തു. തുടർന്ന് മുതിർന്ന അംഗം മറ്റ് ഭരണസമിതി അംഗങ്ങൾക്ക് സത്യവാചകം ചൊല്ലി കൊടുത്തു.

    ചടങ്ങിൽ സബ് കലക്ടറും റിട്ടേണിംഗ് ഓഫീസറുമായ ഒ.വി ആൽഫ്രഡ്, ജില്ലാ പ്ലാനിങ് ഓഫീസർ പ്രവീൺ. പി, ജില്ലാ സപ്ലൈ ഓഫീസർ സിന്ധു കെ.വി, ജില്ലാ ലേബർ ഓഫീസർ ബിജു.എ എന്നീ റിട്ടേണിംഗ് ഓഫീസർമാരും, എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, വി.കെ പ്രശാന്ത്, ആന്റണി രാജു,നഗരസഭാ സെക്രട്ടറി ജഹാംഗീർ. എസ് എന്നിവരും പങ്കെടുത്തു.

    സത്യപ്രതിജ്ഞ ചെയ്ത പുതിയ ഭരണസമിതി മുതിർന്ന അംഗത്തിന്റെ അധ്യക്ഷതയിൽ ആദ്യ യോഗം ചേർന്നു.

  • തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങും 

    തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങും 

    തിരുവനന്തപുരം: മൺവിള ജംഗ്ഷന് സമീപത്തായി വാട്ടർ അതോറിറ്റിയുടെ 600 എം എം പി എസ് സി പൈപ്പ് ലൈനിലും, കവടിയാർ പൈപ്പ് ലൈൻ റോഡിൽ സ്ഥാപിച്ചിട്ടുള്ള 900 എം എം പി എസ് സി പൈപ്പ് ലൈനിലും രൂപപ്പെട്ട ചോർച്ചകൾ പരിഹരിക്കുന്നതിനായി അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ

    3-11-25 തിങ്കളാഴ്ച രാവിലെ 10 മണിമുതൽ 4-11-25 ചൊവ്വാഴ്ച വൈകുന്നേരം 4 മണി വരെ തിരുവനന്തപുരം നഗരസഭയിലെ കഴക്കൂട്ടം, പള്ളിത്തുറ, ആറ്റിപ്ര, പൗണ്ടുകടവ്, ആക്കുളം, ശ്രീകാര്യം, പൗഡിക്കോണം, ചെറുവയ്ക്കൽ, ചെമ്പഴന്തി, ഞാണ്ടൂർകോണം, ചെല്ലമംഗലം, ഉള്ളൂർ, ഇടവക്കോട്, കുളത്തൂർ, നാലാഞ്ചിറ, ചന്തവിള, കാട്ടായിക്കോണം, കേശവദാസപുരം, പട്ടം, ഉള്ളൂർ, പരുത്തിപ്പാറ, മുട്ടട വാർഡുകളിൽ കുടിവെള്ള വിതരണം തടസ്സപ്പെടും. ഉപഭോക്താക്കൾ ആവശ്യമായ മുൻ കരുതലുകൾ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

     

     

  • തിരുവനന്തപുരം നഗരസഭയിലെ എസ്‍സി – എസ്ടി ഫണ്ട് തട്ടിപ്പ് കേസ്; 14 പേര്‍ അറസ്റ്റില്‍

    തിരുവനന്തപുരം നഗരസഭയിലെ എസ്‍സി – എസ്ടി ഫണ്ട് തട്ടിപ്പ് കേസ്; 14 പേര്‍ അറസ്റ്റില്‍

    തിരുവനന്തപുരം:തിരുവനന്തപുരം നഗരസഭയിലെ എസ്‍സി- എസ്ടി ഫണ്ട് തട്ടിപ്പ് കേസിൽ 14 പേര്‍ അറസ്റ്റില്‍.

    നഗരസഭയിലെ എസ്‍സി- എസ്ടി, ബിപിഎല്‍ വിഭാഗങ്ങള്‍ക്കുള്ള സബ്സിഡി ഫണ്ട് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ വിജിലൻസ് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലായാണ് 14 പേരുടെ അറസ്റ്റ്. മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

     

  • ആറ്റുകാല്‍ പൊങ്കാല കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിൽ നഗരം വെടിപ്പാക്കി നഗരസഭ

    ആറ്റുകാല്‍ പൊങ്കാല കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിൽ നഗരം വെടിപ്പാക്കി നഗരസഭ

    തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല സമര്‍പ്പണം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിൽ മൂവായിരത്തോളം ശുചീകരണ തൊഴിലാളികളെ പങ്കെടുപ്പിച്ച് നഗരത്തെ വെടിപ്പാക്കി . രാത്രിയോടെ നഗരത്തില്‍ കൃത്രിമ മഴപെയ്യിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി.

    വൈകുന്നേരം മൂന്ന് മണിമുതലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. നഗരസഭയുടെ കീഴിലെ ശുചീകരണ തൊഴിലാളികള്‍ ഉള്‍പ്പെടെ ആകെ 3,204 തൊഴിലാളികളെ പങ്കെടുപ്പിച്ചു കൊണ്ടായിരുന്നു ശുചീകരണ പ്രവര്‍ത്തനങ്ങള്‍.

    നഗരസഭയ്ക്ക് കീഴിലെ 30 വാര്‍ഡുകളെ ഉത്സവമേഖലയായി പ്രഖ്യാപിച്ചായിരുന്നു പൊങ്കാല മഹോത്സവം. ഇവിടങ്ങളില്‍ നൂറോളം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണ പ്രവര്‍ത്തനങ്ങള്‍.

    രാത്രിയോടെ നഗരത്തില്‍ കൃത്രിമ മഴപെയ്യിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി. സിനിമകളില്‍ കൃത്രിമ മഴ പെയ്യിക്കുന്ന തരംഗിണിയുടെ 7 ടാങ്കറുകള്‍ ഉള്‍പ്പെടെ 22 ടാങ്കറുകളാണ് മഴപെയ്യിച്ചുകൊണ്ടുള്ള ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കാളികളായത്.

  • ഭിന്നശേഷി സൗഹൃദ നഗരത്തിനുള്ള പുരസ്കാരം തിരുവനന്തപുരം നഗരസഭയ്ക്ക്

    ഭിന്നശേഷി സൗഹൃദ നഗരത്തിനുള്ള പുരസ്കാരം തിരുവനന്തപുരം നഗരസഭയ്ക്ക്

    തിരുവനന്തപുരം: സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്‍റെ ഭിന്നശേഷി സൗഹൃദ നഗരത്തിനുള്ള പുരസ്കാരം തിരുവനന്തപുരം നഗരസഭയ്ക്ക്.

    ഭിന്നശേഷി ക്ഷേമ മേഖലയിൽ നിരവധി പ്രവർത്തനങ്ങൾ ഈ കാലയളവിൽ ഏറ്റെടുത്തു നടപ്പിലാക്കാൻ കഴിഞ്ഞെന്ന് മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു.

     

    2023-24 സാമ്പത്തിക വർഷത്തിൽ ഭിന്നശേഷിക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായി 7 കോടി രൂപയോളം ചെലവഴിച്ചെന്ന് ആര്യ രാജേന്ദ്രൻ പറഞ്ഞു. ഭിന്നശേഷി വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകി. ഭിന്നശേഷിക്കാർക്ക് പാലിയേറ്റീവ് പരിചരണം തിരുവനന്തപുരം നഗരസഭ ഉറപ്പാക്കുന്നുവെന്നും മേയർ പറഞ്ഞു.

  • തിരുവനന്തപുരം നഗരസഭയില്‍ വീണ്ടും ശുചീകരണ തൊഴിലാളികളുടെ പ്രതിഷേധം

    തിരുവനന്തപുരം നഗരസഭയില്‍ വീണ്ടും ശുചീകരണ തൊഴിലാളികളുടെ പ്രതിഷേധം

    തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയില്‍ വീണ്ടും ശുചീകരണ തൊഴിലാളികളുടെ പ്രതിഷേധം.

    ആത്മഹത്യ ഭീഷണി മുഴക്കിയ ശുചീകരണ തൊഴിലാളികള്‍ നഗരസഭ കവാടത്തിനു മുകളില്‍ കയറിയാണ് പ്രതിഷേധിക്കുന്നത്.

    നാല് തൊഴിലാളികളാണ് നഗരസഭയുടെ കവാടത്തിന് മുകളില്‍ കയറി പ്രതിഷേധിക്കുന്നത്. നഗരസഭയുടെ ഗേറ്റിന് ഇരുവശവും മറ്റ് തൊഴിലാളികള്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയാണ്.

    ഇന്നുമുതല്‍ സമരം ശക്തമാക്കുമെന്നാണ് ശുചീകരണ തൊഴിലാളികള്‍ പറയുന്നത്.

  • കുടിവെള്ള വിതരണ സംവിധാനത്തിൽ രാജ്യത്ത് ഒന്നാമത്; പുരസ്‌കാര നിറവിൽ തിരുവനന്തപുരം നഗരസഭ

    കുടിവെള്ള വിതരണ സംവിധാനത്തിൽ രാജ്യത്ത് ഒന്നാമത്; പുരസ്‌കാര നിറവിൽ തിരുവനന്തപുരം നഗരസഭ

    തിരുവനന്തപുരം: കുടിവെള്ള വിതരണത്തിൽ കേന്ദ്ര പുരസ്കാരം നേടി തിരുവനന്തപുരം കോർപറേഷൻ.

    കേന്ദ്ര സർക്കാരിന്‍റെ എച്ച് യു ഡി സി ഒയുടെ നഗര സദ്ഭരണത്തിലേയും സാനിറ്റേഷൻ വിഭാഗത്തിലേയും രണ്ട് പുസ്കാരങ്ങളാണ് തിരുവനന്തപുരം നഗരസഭയ്ക്ക് ലഭിച്ചതെന്ന് മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു.

    നഗരത്തിൽ ടാങ്കർ വഴി കുടിവെള്ളം ജനങ്ങൾക്ക് വിതരണം ചെയ്യുന്ന മികച്ച സംവിധാനം നടപ്പാക്കിയതിന് രാജ്യത്ത് ഒന്നാം സ്ഥാനവും. നഗരത്തിലെ വീടുകളിൽ നിന്നും സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും സെപ്റ്റേജ് മാലിന്യം മികച്ച രീതിയിൽ ശേഖരിച്ച് ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് രാജ്യത്ത് മൂന്നാം സ്ഥാനവുമാണ് തിരുവനന്തപുരം കോർപറേഷന് ലഭിച്ചത്.

  • ജോയിയുടെ അമ്മയ്ക്ക് തിരുവനന്തപുരം നഗരസഭ വീടുവെച്ച് നൽകും: മേയർ ആര്യ രാജേന്ദ്രൻ

    ജോയിയുടെ അമ്മയ്ക്ക് തിരുവനന്തപുരം നഗരസഭ വീടുവെച്ച് നൽകും: മേയർ ആര്യ രാജേന്ദ്രൻ

    തിരുവനന്തപുരം:  ആമയിഴഞ്ചാൻ തോട്ടിലെ ശുചീകരണ പ്രവർത്തനത്തിനിടെ ജീവൻ നഷ്ടമായ ജോയിയുടെ അമ്മയ്ക്ക് തിരുവനന്തപുരം ന​ഗരസഭ വീടുവെച്ച് നൽകുമെന്ന് മേയർ ആര്യ രാജേന്ദ്രൻ.

    ന​ഗരസഭാ പരിധിക്ക് പുറത്താണ് ജോയിയുടെ വീടെങ്കിലും സംസ്ഥാന സർക്കാറിന്റെ പ്രത്യേക അനുമതി സ്വീകരിച്ചുകൊണ്ട് ജോയിയുടെ അമ്മയ്ക്ക് വീടുവെച്ച് നൽകും.

    വരുന്ന ദിവസം ന​ഗരസഭാ കൗൺസിൽ ഔദ്യോ​ഗികമായി തീരുമാനം അം​ഗീകരിച്ച് സർക്കാറിനെ അറിയിക്കും. വീടിന് സ്ഥലം കണ്ടെത്തുന്നതിനായുള്ള എല്ലാ സഹായവും സ്ഥലം എംഎൽഎ സി.കെ ഹരീന്ദ്രനും പഞ്ചായത്തും നൽകാമെന്ന് അറിയിച്ചിട്ടുണ്ടെന്നും മേയർ വ്യക്തമാക്കി..

    നേരത്തെ പത്തുലക്ഷം രൂപയുടെ ധനസഹായം സംസ്ഥാന സർക്കാർ ജോയിയുടെ കുടുംബത്തിന് കൈമാറുമെന്ന് പ്രഖ്യാപിച്ചിരുന്നു.

  • ലോകകപ്പ് ക്രിക്കറ്റ്‌ ആവേശത്തിനൊപ്പംകൂടാൻ നഗരസഭയും 

    ലോകകപ്പ് ക്രിക്കറ്റ്‌ ആവേശത്തിനൊപ്പംകൂടാൻ നഗരസഭയും 

    തിരുവനന്തപുരം:ഇന്ത്യ–-ഓസ്‌ട്രേലിയ ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ മത്സരത്തിന്റെ ആവേശത്തിൽ ആരാധകർക്കൊപ്പം തിരുവനന്തപുരം നഗരസഭയും പങ്കുചേരുന്നു.

    നഗരസഭയുടെ ശ്രീ ചിത്തിര തിരുനാൾ പാർക്കിൽ ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനൽ മത്സരം ഉച്ചക്ക് 1.30 മുതൽ ബിഗ് സ്ക്രീനിൽ (LED സ്ക്രീൻ) തത്സമയം പ്രദർശിപ്പിക്കുകയാണ്.

    മത്സരം കാണാൻ ഏവരെയും സ്വാഗതം ചെയ്യുന്നതിനൊപ്പം ടീം ഇന്ത്യയ്ക്ക് വിജയാശംസകൾ നേരുന്നു.