തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീപിടുത്തം.
ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിൽ നിന്ന് രോഗികളെ ഒഴിക്കുകയാണ്.

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീപിടുത്തം.
ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിൽ നിന്ന് രോഗികളെ ഒഴിക്കുകയാണ്.

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിൽ നിന്ന് പ്രതി ചാടിപ്പോയി.
എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥൻ ചമഞ്ഞ് ലക്ഷങ്ങൾ കവർന്ന കേസിലെ പ്രതിയായ കൊട്ടിയം സ്വദേശി രാജീവ് ഫെർണാണ്ടസാണ് ഇന്ന് പുലർച്ചെ രക്ഷപ്പെട്ടത്.l
കൊല്ലം ഈസ്റ്റ് പൊലീസ് പിടികൂടിയ സമയത്ത് നെഞ്ചുവേദനയുണ്ടെന്ന് രാജീവ് പറഞ്ഞിരുന്നു. തുടർന്നാണ് ഇയാളെ ഇന്നലെ വെെകുന്നേരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.
ഐസിയുവിൽ പ്രവേശിപ്പിച്ച ഇയാൾ ഇന്ന് പുലർച്ചെ ജനൽ വഴി ചാടി രക്ഷപ്പെടുകയായിരുന്നു. സിസിടിവി അടക്കം പരിശോധിച്ച് പൊലീസ് തെരച്ചിൽ ആരംഭിച്ചു. നിരവധി കേസുകളിൽ പ്രതിയാണ് രാജീവെന്ന് പൊലീസ് പറയുന്നു.

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഓപ്പറേഷന്‍ ഉപകരണങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടിയ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കലിനെതിരെ നടപടി.
ഹാരിസിന് കാരണം കാണില്‍ നോട്ടീസ് നല്‍കി. വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ടിന് പിന്നാലെയാണ് വിശദീകരണം തേടാനുള്ള ആരോഗ്യവകുപ്പിന്റെ തീരുമാനം.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഉപകരണക്ഷാമം ഉണ്ടെന്നായിരുന്നു ഡോക്ടറുടെ തുറന്നുപറച്ചില്‍
ഡോ. ഹാരിസ് ചിറക്കല്‍ നടത്തിയ പരസ്യപ്രതികരണം ചട്ട ലംഘനമാണെന്നാണ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ (ഡിഎംഇ) കാരണം കാണിക്കല്‍ നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നത്.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് എതിരെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടതും പരസ്യ പ്രസ്താവന നടത്തിയതും ചട്ട ലംഘനമാണ്.
ഡോക്ടര്‍ ഉന്നയിച്ച എല്ലാ പരാതികളിലും വസ്തുതയില്ലെന്ന് സമിതി കണ്ടെത്തിയെന്നും ഹാരിസിനയച്ച നോട്ടീസില്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഹാരിസിന്റെ വിദശീകരണത്തിന് ശേഷമായിരിക്കും തുടര്‍ നടപടികള്‍.

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഒപി ടിക്കറ്റിന് നാളെ മുതൽ ചാർജ്ജ് കൂടും.
നാളെ മുതൽ പത്ത് രൂപയാണ് നിരക്ക് ഈടാക്കുക. മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റിയുടേതാണ് തീരുമാനം.
എല്ലാ ഒപി കൗണ്ടറുകൾക്ക് മുന്നിലും ഒപി ടിക്കറ്റ് നിരക്ക് കൂട്ടിയതായുള്ള ബോർഡ് സ്ഥാപിക്കും. മെയ് ഒന്ന് മുതലാണ് ഒപി ടിക്കറ്റിന്റെ നിരക്ക് കൂട്ടിയുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ ഇന്ന് അവധി ദിനമായതിനാൽ അടുത്ത ദിവസം മുതൽ ചാർജ്ജ് നിരക്ക് കൂട്ടാമെന്നായിരുന്നു തീരുമാനം.

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ യുവതിയോട് ജീവനക്കാരന്റെ അതിക്രമം. ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിൽ കിടന്ന യുവതിയെ കടന്നുപിടിച്ചെന്നാണ് പരാതി.
സംഭവത്തിൽ ഓർത്തോപീഡിക്സ് വിഭാഗം ജീവനക്കാരൻ ദിൽകുമാർ അറസ്റ്റിലായി. ദിൽകുമാറിനെ ആശുപത്രി സൂപ്രണ്ട് സസ്‌പെൻഡ് ചെയ്തു.
കഴിഞ്ഞ ദിവസമാണ് ഇടുപ്പിൽ ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിലേക്ക് മാറ്റിയ യുവതിയോട് അറ്റൻഡറായി ജോലി ചെയ്തിരുന്ന ദിൽകുമാർ മോശമായി പെരുമാറിയത്.
ആശുപത്രി അധികൃതർ നടത്തിയ അന്വേഷണത്തിൽ യുവതിയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തി. തുടർന്ന് ആശുപത്രി സൂപ്രണ്ട് പൊലീസിനെ വിവരമറിയിച്ചു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് പ്രതിയെ മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്ത റിമാൻഡ് ചെയ്തത്.

തിരുവനന്തപുരം: പശ്ചിമബംഗാളിൽ കൊൽക്കത്തയിലെ ആർ ജി കർ ആശുപത്രിയിൽ യുവഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ കേരളത്തിലും പ്രതിഷേധം സംഘടിപ്പിച്ച് ഡോക്ടർമാർ.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഒപി വാർഡ് ഡ്യൂട്ടികൾ ബഹിഷ്കരിച്ച് ഡോക്ടർമാർ പ്രതിഷേധിച്ചു. പി ജി ഡോക്ടർമാർ, ഹൗസ് സർജന്മാർ, എം ബി ബി എസ് വിദ്യാർഥികൾ എന്നിവരും പ്രതിഷേധത്തിൽ പങ്കാളികളായി.
കൊൽക്കത്ത സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് ഐഎംഎ. ശനിയാഴ്ച രാവിലെ 6 മണി മുതൽ 24 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ചതായി ഐഎംഎ ഇന്നലെ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു

തിരുവനന്തപുരം : മെഡിക്കൽ കോളജിൽ ജീവനക്കാരിയെ രോഗി മർദിച്ചു.
എംആർഐ സ്കാനിങ് വിഭാഗത്തിലെ ജീവനക്കാരി ജയകുമാരിക്കാണ് (57) മർദനമേറ്റത്.
ഇടിവള കൊണ്ട് ഇടിയേറ്റ് മുഖത്തെ എല്ലുകൾ പൊട്ടിയ ജയകുമാരിയെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അക്രമം നടത്തിയ പൂവാർ സ്വദേശി അനിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സ്കാനിങ്ങിനു തീയതി നൽകിയില്ലെന്നു പറഞ്ഞ് തർക്കമുണ്ടായതിനു പിന്നാലെ അനിൽ ഇടിവള കൊണ്ട് ജയകുമാരിയുടെ മുഖത്തിടിക്കുകയായിരുന്നെന്നാണ് വിവരം.

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഹെഡ് നഴ്സിനെ മരിച്ച നിലയില്‍ കണ്ടെത്തി.
തിരുമല കുണ്ടമന്‍കടവ് സ്വദേശി ബിജു കുമാറിനെയാണ് കൊല്ലം കരുനാഗപ്പള്ളിയിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബിജു കുമാറിനെ കാണാനില്ലെന്ന് കുടുംബം കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു.
ഇതിനിടെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോലി സ്ഥലത്തെ മാനസിക സമ്മര്‍ദ്ദമാണ് മരണകാരണമെന്ന് ബന്ധുക്കള്‍ക്ക് പരാതിയുണ്ട്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ ഹെഡ് നഴ്സാണ് ബിജു കുമാര്‍. തിങ്കളാഴ്ച രാവിലെ ജോലിക്ക് പോകാന്‍ വീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു. എന്നാല്‍ സമയത്തിനും ജോലിക്കെത്താതായതോടെ ആശുപത്രി അധികൃതര്‍ വീട്ടുകാരെ വിവരമറിയിച്ചു.
ഫോണ്‍ വീട്ടില്‍ വെച്ച് പോയതിനാല്‍ ബന്ധുക്കള്‍ക്ക് വിളിക്കാനായില്ല. ഇതോടെയാണ് ഭാര്യ പൊലീസില്‍ പരാതി നല്‍കിയത്. ഭാര്യ ശാലിനിയും അത്യാഹിത വിഭാഗത്തിൽ ഹെഡ് നേഴ്സ് ആയി പ്രവർത്തിക്കുകയാണ്

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐ. സി. യു വിലും വെന്റിലേറ്ററിലും പ്രവേശിപ്പിക്കപ്പെടുന്ന സാധാരണക്കാരായ രോഗികളിൽ നിന്നും പണം ഈടാക്കാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.
മെഡിക്കൽ കോളേജ് സൂപ്രണ്ട് പതിനഞ്ചു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു.
വെൻ്റിലേറ്ററിന് അഞ്ഞൂറു രൂപയും ഐ. സി. യു വിന് ആയിരം രൂപയുമാണ് ഈടാക്കുന്നത്. മഞ്ഞ കാർഡുകാർഡുള്ളവർക്ക് മാത്രമാണ് സൗജന്യം. മഞ്ഞകാർഡില്ലാത്ത ആയിരങ്ങളാണ് ആശിപത്രിയിലെത്തുന്നതെന്നും ഇവർക്ക് മരുന്ന് വാങ്ങാൻ പോലും പണമില്ലെന്നും പരാതിയിൽ പറയുന്നു. പൊതുപ്രവർത്തകനായ നജീവ് ബഷീർ സമർപ്പിച്ച കേസിലാണ് നടപടി.