Tag: തിരുവനന്തപുരം മെഡിക്കൽ കോളജ്

  • തിരുവനന്തപുരം മെഡിക്കൽ കോളേജിൽ റാങ്ക് തിളക്കം

    തിരുവനന്തപുരം മെഡിക്കൽ കോളേജിൽ റാങ്ക് തിളക്കം

    തിരുവനന്തപുരം: കേരളാ ആരോഗ്യ സർവകലാശാല നടത്തിയ എംഡി പീഡിയാട്രിക്സ് പരീക്ഷയിൽ ആദ്യത്തെ മൂന്നു റാങ്കുകൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ കരസ്ഥമാക്കി.

    പൂജപ്പുര ആകാശ്ദീപിൽ ഡോ ആകാശ് നായരാണ് ഒന്നാം റാങ്ക് നേടിയത്.  ഡോ. ആർ എസ് ജ്യോതികൃഷ്ണയ്ക്കാണ് രണ്ടാം റാങ്ക്. മൂന്നാം സ്ഥാനം ഡോ. എം മേഘ, ഡോ. റോസ്മിൻ മാത്യു എന്നിവർ പങ്കിട്ടു.

  • സ്വകാര്യ പ്രാക്ടീസ്; തിരുവനന്തപുരം മെഡിക്കൽ കോളജിലെ സർജറി വിഭാഗം മേധാവി വിജിലൻസ് പിടിയിൽ

    സ്വകാര്യ പ്രാക്ടീസ്; തിരുവനന്തപുരം മെഡിക്കൽ കോളജിലെ സർജറി വിഭാഗം മേധാവി വിജിലൻസ് പിടിയിൽ

    തിരുവനന്തപുരം: മക്കളുടെ ഉടമസ്ഥതയിലുള്ള ആശുപത്രിയിൽ സ്വകാര്യ പ്രാക്ടീസ് നടത്തിയ തിരുവനന്തപുരം മെഡിക്കൽ കോളജിലെ സർജറി വിഭാഗം മേധാവി വിജിലൻസ് പിടിയിൽ. ഡോ അബ്ദുൽ ലത്തീഫാണ് വിജിലൻസിന്റെ പിടിയിലായത്.

    കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രാക്ടീസ് നടത്തുന്നതായി മിന്നൽ പരിശോധനയിൽ വിജിലൻസാണ് കണ്ടെത്തിയത്. കുറേനാളകളായി ഇദ്ദേഹത്തിനെതിരെ വിജിലൻസിന് പരാതി ലഭിച്ചിരുന്നു.

    ഡോക്ടറുടെ സ്വകാര്യ പ്രാക്ടീസ് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് വിജിലന്‍സ് ആരോഗ്യവകുപ്പിന് നല്‍കും. ഇയാള്‍ വീട്ടിലും സ്വകാര്യ പ്രാക്ടീസ് നടത്തുന്നതായി വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.