Tag: തിരുവനന്തപുരം വിമാനത്താവളം

  • യാത്രക്കാരുടെ എണ്ണത്തിൽ പുതിയ റെക്കോർഡുമായി തിരുവനന്തപുരം വിമാനത്താവളം

    യാത്രക്കാരുടെ എണ്ണത്തിൽ പുതിയ റെക്കോർഡുമായി തിരുവനന്തപുരം വിമാനത്താവളം

    തിരുവനന്തപുരം: യാത്രക്കാരുടെ എണ്ണത്തിൽ പുതിയ റെക്കോർഡുമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം.

    2026 ജനുവരിയിൽ 450,090 പേർ വിമാനത്താവളം വഴി യാത്ര ചെയ്തു. പ്രതിമാസക്കണക്കിൽ ഇതുവരെയുള്ള ഏറ്റവും ഉയർന്ന എണ്ണമാണിത്. യാത്രക്കാരുടെ പ്രതിദിന ശരാശരി ഇതാദ്യമായി 15,000 കടന്നു.

    ജനുവരിയിൽ യാത്ര ചെയ്തവരിൽ 227,275 പേർ അന്താരാഷ്ട്ര യാത്രക്കാരാണ്. ഇതും ഇതുവരെയുള്ള കണക്കിൽ ഏറ്റവും ഉയർന്നതാണ്. ആഭ്യന്തരയാത്രക്കാർ 222,815 പേരാണ്.

    ജനുവരിയിൽ വിമാനത്താവളം മൊത്തം 2,751 എയർ ട്രാഫിക് മൂവ്‌മെന്റുകൾ (എടിഎമ്മുകൾ) കൈകാര്യം ചെയ്തു. വരുന്ന സമ്മർ ഷെഡ്യൂളിൽ കൂടുതൽ സർവീസുകൾക്ക് വേണ്ടിയുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ട്.

     

     

  • സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് തുടക്കമിട്ട് തിരുവനന്തപുരം വിമാനത്താവളം; ഫ്രീഡം ബൈക്ക് റാലി സംഘടിപ്പിച്ചു.

    സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് തുടക്കമിട്ട് തിരുവനന്തപുരം വിമാനത്താവളം; ഫ്രീഡം ബൈക്ക് റാലി സംഘടിപ്പിച്ചു.

    തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് തുടക്കമിട്ട് തിരുവനന്തപുരം വിമാനത്താവളത്തിന്റെ നേതൃത്വത്തിൽ ഫ്രീഡം ബൈക്ക് റാലി സംഘടിപ്പിച്ചു.

    ചാക്കയിലെ ഇന്റർനാഷനൽ ടെർമിനൽ മുതൽ ശംഖുമുഖത്തെ ഡൊമസ്റ്റിക് ടെർമിനൽ വരെ നടത്തിയ റാലിയിൽ വിവിധ വിഭാഗങ്ങളിലെ നൂറിലേറെ ജീവനക്കാർ പങ്കെടുത്തു.

     

     

  • തിരുവനന്തപുരം വിമാനത്താവളത്തില്‍ കുടുങ്ങിയ എഫ് 35 ബി പരിശോധിക്കാൻ ബ്രിട്ടിഷ് സംഘം ശനിയാഴ്ച എത്തുന്നു

    തിരുവനന്തപുരം വിമാനത്താവളത്തില്‍ കുടുങ്ങിയ എഫ് 35 ബി പരിശോധിക്കാൻ ബ്രിട്ടിഷ് സംഘം ശനിയാഴ്ച എത്തുന്നു

    തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ തുടരുന്ന ബ്രിട്ടിഷ് റോയല്‍ നേവിയുടെ എഫ് 35 ബി യുദ്ധവിമാനം പരിശോധിക്കാനുള്ള വിദഗ്ധസംഘം ബ്രിട്ടനില്‍നിന്ന് ശനിയാഴ്ച തിരുവനന്തപുരത്ത് എത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

    നാല്‍പതംഗ സംഘം വിമാനം വലിച്ചു മാറ്റാനുള്ള ഉപകരണങ്ങളുമായി പ്രത്യേകവിമാനത്തില്‍ എത്തുമെന്നാണ് അറിയിപ്പു ലഭിച്ചിരിക്കുന്നത്. നിലവില്‍ വിമാനം നിരീക്ഷിക്കാനായി ആറംഗ ബ്രിട്ടിഷ് സംഘമാണ് വിമാനത്താവളത്തില്‍ ഉള്ളത്.

    വിദഗ്ധ സംഘം എത്തി നിലവില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഭാഗത്തുവച്ചു തന്നെ തകരാര്‍ പരിഹരിക്കാനുള്ള ശ്രമം നടത്തും. കഴിഞ്ഞില്ലെങ്കില്‍ ഹാങ്ങറിലേക്കു വലിച്ചു മാറ്റുന്നതു സംബന്ധിച്ചു തീരുമാനമെടുക്കും

  • ഗൾഫ് മേഖലയിലേക്ക് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നടക്കം നിരവധി വിമാനങ്ങൾ റദ്ദാക്കി

    ഗൾഫ് മേഖലയിലേക്ക് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നടക്കം നിരവധി വിമാനങ്ങൾ റദ്ദാക്കി

    തിരുവനന്തപുരം: ഇറാൻ ആക്രമണത്തെ തുടർന്ന് ഖത്തർ വ്യോമപാത അടച്ചത് ഇന്ത്യയില്‍ നിന്ന് ഗള്‍ഫ് മേഖലയിലേക്കുള്ള വിമാന സര്‍വീസുകളെയാകെ ബാധിച്ചു.

    ദില്ലി, മുംബൈ, ചെന്നൈ വിമാനത്താവളങ്ങള്‍ക്കൊപ്പം കേരളത്തിലെ  തിരുവനന്തപുരം, കൊച്ചി, കരിപ്പൂർ വിമാനത്താവളത്തില്‍ നിന്നടക്കം എണ്‍പതോളം സര്‍വീസുകള്‍ പൂര്‍ണമായും റദ്ദാക്കി. നിരവധി വിമാനങ്ങള്‍ മണിക്കൂറുകള്‍ വൈകി പറന്നു, ചിലത് വഴി തിരിച്ചുവിട്ടു.

  • തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയ ബ്രിട്ടിഷ് യുദ്ധവിമാനം മടങ്ങുന്നത് വൈകും

    തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയ ബ്രിട്ടിഷ് യുദ്ധവിമാനം മടങ്ങുന്നത് വൈകും

    തിരുവനന്തപുരം : സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയ ബ്രിട്ടിഷ് നാവികസേനാ യുദ്ധവിമാനത്തിന്റെ തകരാർ പരിഹരിക്കാൻ ഒരാഴ്ചയിലേറെയെടുത്തേക്കും.

    ഹൈഡ്രോളിക് സംവിധാനത്തിലുണ്ടായ ഗുരുതര തകരാർ പരിഹരിക്കാൻ ബ്രിട്ടനിൽനിന്ന് വിദഗ്ധർ ഉടൻ എത്തുമെന്നാണു വിവരം.

    ഇന്തോ – പസിഫിക് മേഖലയിൽ സഞ്ചരിക്കുകയായിരുന്ന ബ്രിട്ടിഷ് നാവികസേനയുടെ വിമാനവാഹിനി കപ്പലായ എച്ച്എംഎസ് പ്രിൻസ് ഓഫ് വെയ്‌ൽസിൽനിന്നു പറന്നുയർന്ന എഫ് 35 ബി യുദ്ധവിമാനം കഴിഞ്ഞ ശനിയാഴ്ച രാത്രിയാണു തിരുവനന്തപുരത്ത് ഇറക്കിയത്.

    ഇന്ധനം കുറഞ്ഞതോടെ അടിയന്തര ലാൻഡിങ് നടത്തിയപ്പോഴാണ് ഹൈഡ്രോളിക് സംവിധാനത്തിനു തകരാറുണ്ടായത്. അറ്റകുറ്റപ്പണികൾക്കായി എയർ ഇന്ത്യയുടെ ഹാങ്ങറിലേക്കു വിമാനം മാറ്റിയേക്കും.

  • തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ ബ്രിട്ടീഷ് യുദ്ധവിമാനത്തിന് സുരക്ഷയൊരുക്കി സിഐഎസ്‌എഫ്

    തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ ബ്രിട്ടീഷ് യുദ്ധവിമാനത്തിന് സുരക്ഷയൊരുക്കി സിഐഎസ്‌എഫ്

    തിരുവനന്തപുരം: അടിയന്തര സാഹചര്യത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡിംഗ് നടത്തിയ ബ്രിട്ടീഷ് യുദ്ധവിമാനത്തിന് സുരക്ഷയൊരുക്കി സിഐഎസ്‌എഫ്.

    എക്‌സിൽ ചിത്രം പങ്കുവച്ച് സിഐഎസ്‌എഫ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വിമാനത്തിന് സമീപം സിഐഎസ്‌എഫ് ജവാൻ കാവൽ നിൽക്കുന്നതിന്റെ ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്.

    അറബിക്കടലിൽ സൈനികാഭ്യാസം നടത്തുന്നതിനിടെ ഇന്ധനം കുറഞ്ഞ് അപകടാവസ്ഥയിലായതിനെത്തുടർന്നായിരുന്നു അമേരിക്കൻ നിർമ്മിത എഫ്-35 യുദ്ധവിമാനം തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയത്.

    വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിന് തകരാ‌ർ കണ്ടെത്തിയതിനാൽ അത് പരിഹരിച്ചതിനുശേഷമേ മടക്കയാത്ര സാധിക്കുകയുള്ളൂ.

    വിമാനത്തിന്റെ പൈലറ്റും മൂന്ന് സാങ്കേതിക വിദഗ്ദ്ധരും ചേർന്ന് തകരാർ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. വ്യോമസേനാ എൻജിനിയർമാരുടെ സഹായത്തോടെ കഴിഞ്ഞദിവസം അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും പരിഹരിക്കാനായിരുന്നില്ല.

  • തിരുവനന്തപുരം വിമാനത്താവളത്തിൽ യുകെയുടെ യുദ്ധവിമാനം അടിയന്തരമായി ഇറക്കി

    തിരുവനന്തപുരം വിമാനത്താവളത്തിൽ യുകെയുടെ യുദ്ധവിമാനം അടിയന്തരമായി ഇറക്കി

    തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ യുകെയുടെ യുദ്ധവിമാനം അടിയന്തരമായി ഇറക്കി.

    100 നോട്ടിക്കൽ മൈൽ അകലെയുള്ള യുദ്ധകപ്പലില്‍ നിന്നും പറന്നുയർന്ന വിമാനത്തിന് കടൽ പ്രക്ഷുബ്ധമായതിനാല്‍ തിരികെ ഇറക്കാൻ കഴിഞ്ഞില്ല. പിന്നീട് ഇന്ധനം കുറവായതിനാൽ അടിയന്തര ലാൻഡിംഗ് ആവശ്യപ്പെടുകയായിരുന്നു. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. പ്രതിരോധ വകുപ്പിൻ്റെ നടപടികൾക്ക് ശേഷം വിമാനം വിട്ടയക്കും.

     

    ഒരു പൈലറ്റ് മാത്രമാണ് വിമാനത്തില്‍ ഉള്ളത്. ഇന്നലെ ഇന്നലെ രാത്രി 9.30 നായിരുന്നു അടിയന്തര ലാൻഡിംഗ്.

  • തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട

    തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട

    തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട .10 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് വിദ്യാർഥികൾ പിടിയിൽ.

    ബാങ്കോക്കിൽ നിന്നും സിങ്കപ്പൂർ വഴി തിരുവനന്തപുരത്ത് എത്തിയ രണ്ട് വിദ്യാർത്ഥികളിൽ നിന്നാണ് 10 കോടി വലിമതിക്കുന്ന 10 കിലോ ഹൈബ്രിഡ് കഞ്ചാവ് കസ്റ്റംസ് പിടികൂടിയത്.

    ബെംഗളൂരുവിലെ വിദ്യാർത്ഥികളായ 23 വയസ്സുള്ള യുവാവും, 21 വയസ്സുള്ള യുവതിയുമാണ് പിടിയിലായത്.മലപ്പുറം സ്വദേശികളാണ് വിദ്യാര്‍ത്ഥികളാണ് പിടിയിലായത്.

    അവധിക്കാലം ആഘോഷിക്കാനായി പോയവർ കഞ്ചാവുമായി മടങ്ങിയെത്തുകയായിരുന്നു. പിടിയിലായ യുവാവ് ലഹരി സംഘത്തിലെ കണ്ണിയാണ്.

    ബെംഗളൂരുവിലും മംഗളൂരുവിലും വിൽപ്പന നടത്തുന്നതിനാണ് കഞ്ചാവ് എത്തിച്ചതെന്നാണ് കസ്റ്റംസ് അന്വേഷണത്തിലെ കണ്ടെത്തൽ. ബാഗുകളുടെ എക്സറേ പരിശോധനയിൽ സംശയം തോന്നിയതിനെ തുടർന്നാണ് ഇന്നലെ രാത്രിയിലെത്തിയ രണ്ട് യാത്രക്കാരെ കസ്റ്റംസ് വിശദമായി പരിശോധിച്ചത്.

  • ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്; തിരുവനന്തപുരം വിമാനത്താവളം ഏപ്രിൽ 11 ന് 5 മണിക്കൂര്‍ അടച്ചിടും

    ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്; തിരുവനന്തപുരം വിമാനത്താവളം ഏപ്രിൽ 11 ന് 5 മണിക്കൂര്‍ അടച്ചിടും

    തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ആറാട്ട് ഘോഷയാത്രയുടെ

    സുഗമമായ നടത്തിപ്പിനായി ഏപ്രിൽ 11 ന് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകൾ നാല് മണിക്കൂറിലധികം നിർത്തിവയ്ക്കുമെന്ന് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവള ലിമിറ്റഡ് (ടിയാൽ) ചൊവ്വാഴ്ച അറിയിച്ചു.

    ഏപ്രിൽ 11 ന് വൈകുന്നേരം 4.45 മുതൽ രാത്രി 9 വരെയായിരിക്കും വിമാന സർവീസുകൾ നിർത്തിവയ്ക്കുകയെന്ന് ടിയാൽ അറിയിച്ചു. വിമാനങ്ങളുടെ പുതുക്കിയ സമയം അതത് വിമാനക്കമ്പനികളിൽ ലഭ്യമാണ്.