Tag: തിരുവനന്തപുരം സ്വദേശി

  • സിവിൽ സർവീസ് പരീക്ഷ; റാങ്ക് തിളക്കത്തിൽ തിരുവനന്തപുരം സ്വദേശി ജെഎസ് ശ്രീജ

    സിവിൽ സർവീസ് പരീക്ഷ; റാങ്ക് തിളക്കത്തിൽ തിരുവനന്തപുരം സ്വദേശി ജെഎസ് ശ്രീജ

    തിരുവനന്തപുരം: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) 2025 ലെ സിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.  തിരുവനന്തപുരം നാരുവാമൂട് സ്വദേശി ജെഎസ് ശ്രീജ 57ാം റാങ്ക് നേടി മലയാളികളിൽ ഒന്നാമതെത്തി.

    കോഴിക്കോട് തൊട്ടിൽപ്പാലം സ്വദേശി അജയ് ആര്‍ രാജ് 109ാം റാങ്കും നേടി.  മലയാളിയായ സിദ്ധാര്‍ത്ഥ എം ജോയി 271ാം റാങ്കും നേടി. കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിൽ സിദ്ധാര്‍ത്ഥ് രണ്ടാം റാങ്ക് നേടിയിരുന്നു.

     

  • ദമാമിൽ തിരുവനന്തപുരം സ്വദേശി മരണപ്പെട്ടു

    ദമാമിൽ തിരുവനന്തപുരം സ്വദേശി മരണപ്പെട്ടു

    തിരുവനന്തപുരം: സൗദി ദമാമിൽ മലയാളി യുവാവ് മരണപ്പെട്ടു. തിരുവനന്തപുരം ആറാല്ലുമ്മൂട് സ്വദേശി അഖിൽ അശോക് കുമാർ ആണ് മരിച്ചത്.

    സ്വദേശി യുവാവുമായി ഉണ്ടായ തര്‍ക്കത്തില്‍ വീണു മരിച്ചെന്നാണ് വിവരം. ദമാം ബാദിയയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ്  സംഭവം നടന്നത് എന്നാണ് റിപ്പോര്‍ട്ട്.

    സംഭവത്തെ തുടര്‍ന്ന് സ്വദേശി പൗരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ 7 വർഷമായി സൗദി ദമാമിന് സമീപം ഖത്തീഫിൽ എസി ടെക്നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു അഖിൽ.

    അഖിലിനോടൊപ്പം ഭാര്യയും അച്ഛനും അമ്മയും ഉണ്ടായിരുന്നു. രണ്ടാഴ്ച മുമ്പാണ് ഇവര്‍ നാട്ടിലേക്ക് തിരിച്ചെത്തിയത്. റിയാദിലുള്ള അഖിലിന്റെ സഹോദരൻ ആദർശും ബന്ധുക്കളും ദമാമിലെത്തി മൃതദേഹം തിരിച്ചറിഞ്ഞു. തുടര്‍ നടപടികൾ പുരോഗമിക്കുകയാണ്.

  • യുവാവിൻ്റെ മൂത്രസഞ്ചിയിൽ കുടുങ്ങിയ ഇലക്ട്രിക് വയർ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

    യുവാവിൻ്റെ മൂത്രസഞ്ചിയിൽ കുടുങ്ങിയ ഇലക്ട്രിക് വയർ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

    തിരുവനന്തപുരം: മൂത്രനാളിയിലൂടെ സ്വയം കുത്തിക്കയറ്റിയ ഇലക്ട്രിക് വയർ യുവാവിൻ്റെ വയറ്റിൽ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു.

    തിരുവനന്തപുരം സ്വദേശിയായ 25 കാരനാണ് മൂന്നുമീറ്ററോളം നീളമുള്ള ഇലക്ട്രിക് ഇൻസുലേഷൻ വയർ മൂത്രനാളിയിലൂടെ കുത്തിക്കയറ്റിയത്. ആശുപത്രിയിലെത്തുമ്പോൾ വയർ മൂത്രസഞ്ചിയിൽ കുരുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു.

    യുവാവ് ഇതു ചെയ്തതിൻ്റെ കാരണം അജ്ഞാതമാണെന്ന് അധികൃതർ അറിയിച്ചു. മെഡിക്കൽ കോളേജ് ആശുപത്രി യൂറോളജി വിഭാഗത്തിൽ വയർ തുറന്നു നടത്തിയ ശസ്ത്രക്രിയയിലൂടെ ഇലക്ട്രിക് വയർ പുറത്തെടുക്കുകയായിരുന്നു. പല കഷണങ്ങളായി മുറിച്ചാണ് ഇലക്ട്രിക് വയർപുറത്തെടുത്തത്.

    ശസ്ത്രക്രിയ രണ്ടര മണിക്കൂറോളം നീണ്ടു. ശസ്ത്രക്രിയയ്ക്കു ശേഷം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന യുവാവ് സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.

    യഥാസമയം ശസ്ത്രക്രിയ നടത്തി യുവാവിൻ്റെ ജീവൻ രക്ഷിച്ച ഡോക്ടർമാരെ ആരോഗ്യമന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. യൂറോളജി വിഭാഗം പ്രൊഫസർ ഡോ പി ആർ സാജു, അസി. പ്രൊഫസർ ഡോ സുനിൽ അശോക്, സീനിയർ റസിഡൻ്റുമാരായ ഡോ ജിനേഷ്, ഡോ അബു അനിൽ ജോൺ, ഡോ ഹരികൃഷ്ണൻ, ഡോ ദേവിക, ഡോ ശില്പ, അനസ്തേഷ്യ വിഭാഗം അസി. പ്രൊഫസർ ഡോ അനീഷ്, സീനിയർ റസിഡൻ്റ് ഡോ ചിപ്പി എന്നിവർ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകി.

     

  • കെനിയയിലെ ബസ് അപകടം; മരിച്ചവരിൽ തിരുവനന്തപുരം സ്വദേശിയും

    കെനിയയിലെ ബസ് അപകടം; മരിച്ചവരിൽ തിരുവനന്തപുരം സ്വദേശിയും

    തിരുവനന്തപുരം: കെനിയയിൽ ബസ് അപകടത്തിൽ അഞ്ച് മലയാളികൾ ഉൾപ്പെടെ ആറ് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം.

    രണ്ട് കുട്ടികൾ ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. പാലക്കാട് കോങ്ങാട് മണ്ണൂർ പുത്തൻപുര രാധാകൃഷ്ണന്റെ മകൾ റിയ ആൻ (41), മകൾ ടൈറ (എട്ട്), തൃശൂർ ജില്ലയിൽ നിന്നുള്ള ജസ്‌ന കുറ്റിക്കാട്ടുചാലിൽ (29), മകൾ റൂഹി മെഹ്‌റിൻ (ഒന്നര മാസം), തിരുവനന്തപുരം സ്വദേശിനിയായ ഗീത ഷോജി ഐസക് (58)എന്നിവരാണ് മരിച്ച മലയാളികൾ.

    ഗീത ഷോജി ഹോപ് ഖത്തർ എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു. ജോയൽ,ഏബിൾ എന്നിവർ മക്കളാണ്. ഖത്തറിൽ ജോലി ചെയ്യുന്ന ഷോജി ഐസക്കാണ് ഭർത്താവ്. ഇവർക്കൊപ്പമുണ്ടായിരുന്ന ഭർത്താവ് ഷോജനും മകൻ ഏബിളും കെനിയയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

    സംഘം സഞ്ചരിച്ച വാഹനം വടക്കുകിഴക്കൻ കെനിയയിലെ ന്യാൻഡറുവ പ്രവിശ്യയിൽ വെച്ച് അപകടത്തിൽ‌പ്പെട്ടത്. ശക്തമായ മഴയിൽ സംഘം സഞ്ചരിച്ച വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയും മരത്തിൽ ഇടിച്ച് താഴ്ചയിലേക്ക് മറിയുകയുമായിരുന്നുവെന്നാണ് വിവരം. അപകടത്തിൽ 27 പേർക്ക് പരിക്കേറ്റിട്ടുണ്ട്

  • ഓൺലൈൻ തട്ടിപ്പ്; തിരുവനന്തപുരം സ്വദേശിക്ക് മൂന്നേമുക്കാൽ കോടി രൂപ നഷ്ടമായി

    ഓൺലൈൻ തട്ടിപ്പ്; തിരുവനന്തപുരം സ്വദേശിക്ക് മൂന്നേമുക്കാൽ കോടി രൂപ നഷ്ടമായി

    തിരുവനന്തപുരം: ഓൺലൈൻ തട്ടിപ്പിൽ തിരുവനന്തപുരം സ്വദേശിക്ക് നഷ്ടപ്പെട്ടത് മൂന്നേമുക്കാൽ കോടി രൂപ.

    റിട്ടയേര്‍ഡ് അസിസ്റ്റന്‍റ് എന്ജിനീയർക്കാണ് ഇത്രയും വലിയ തുക നഷ്ടമായിരിക്കുന്നത്. വന്‍ ലാഭം വാഗ്ദാനം ചെയ്ത് പല തവണയായാണ് തുക തട്ടിയത്.

    2024 ജൂലൈ മുതല്‍ കഴിഞ്ഞ മാസംവരെയാണ് തുക നിക്ഷേപിച്ചിരുന്നു. തുടർന്ന് പല തവണ ലാഭവിഹിതം ആവശ്യപ്പെട്ടിട്ടും നൽകിയില്ല. പിന്നീട് തുക പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോഴാണ് തട്ടിപ്പെന്ന് മനസ്സിലായത്. സംഭവത്തിൽ സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

  • കാനഡയിൽ തിരുവനന്തപുരം സ്വദേശിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

    കാനഡയിൽ തിരുവനന്തപുരം സ്വദേശിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

    തിരുവനന്തപുരം :കാനഡയിലെ ഓട്ടവയില്‍ മലയാളി വിദ്യാര്‍ഥിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

    തിരുവനന്തപുരം സ്വദേശി ഖാലിദ് മുഹമ്മദ് (22) ആണ് മരിച്ചത്. സൂ സെ മാരിയിലെ സൂ കോളജ് വിദ്യാര്‍ഥിയാണ് ഖാലിദ്.

  • കൈത്തണ്ടയിൽ മുറിവ്; തിരുവനന്തപുരം സ്വദേശിയെ ബെംഗളൂരുവിൽ മരിച്ചനിലയിൽ കണ്ടെത്തി

    കൈത്തണ്ടയിൽ മുറിവ്; തിരുവനന്തപുരം സ്വദേശിയെ ബെംഗളൂരുവിൽ മരിച്ചനിലയിൽ കണ്ടെത്തി

    തിരുവനന്തപുരം: ബംഗളൂരുവിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.

    തിരുവനന്തപുരം പൂജപ്പുര സ്വദേശി അനന്തു(27) ആണ് മരിച്ചത്. റോഡരികിൽ വീണ് കിടക്കുന്ന നിലയിലായിരുന്നു അനന്തുവിനെ കണ്ടെത്തിയത്.

    പൊലീസ് എത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കൈത്തണ്ടയിലെ മുറിവാണ് മരണകാരണം. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

  • തിരുവനന്തപുരം സ്വദേശി ഒമാനില്‍ മരിച്ചു

    തിരുവനന്തപുരം സ്വദേശി ഒമാനില്‍ മരിച്ചു

    തിരുവനന്തപുരം: മലയാളി ഒമാനില്‍ മരിച്ചു. തിരുവനന്തപുരം വിഴിഞ്ഞത്തിന് അടുത്ത് പുല്ലുവിളയിലെ ജോണ്‍ വില്ലയില്‍ ജോണ്‍ ഫെര്‍ണാണ്ടസ് (84) ആണ് റൂവിയില്‍ നിര്യാതനായത്.

    സിആര്‍പിഎഫ് റിട്ടയര്‍ഡ് ജീവനക്കാരനാണ് ഇദ്ദേഹം.

    ഭാര്യ: ജോൺ ഫ്ലോസ. മക്കൾ: സജി ജോൺ, സാജു ജോൺ, ജേക്കബ് ജോൺ

  • നാഗ്പുരിൽ തിരുവനന്തപുരം സ്വദേശികളായ ദമ്പതികൾ മരിച്ചനിലയിൽ

    നാഗ്പുരിൽ തിരുവനന്തപുരം സ്വദേശികളായ ദമ്പതികൾ മരിച്ചനിലയിൽ

    തിരുവനന്തപുരം: നാഗ്പുരിൽ മലയാളി ദമ്പതികൾ മരിച്ച നിലയിൽ.

    തിരുവനന്തപുരം സ്വദേശി റിജു വിജയൻ (വിജയ് നായർ – 42), ഭാര്യ പ്രിയ നായർ (40) എന്നിവരാണു മരിച്ചത്.

    ശീതളപാനീയത്തിൽ വിഷം ചേർത്തു കുടിച്ച് ജീവനൊടുക്കുകയായിരുന്നുവെന്നാണു വിവരം.

    പ്രിയ അർബുദ ബാധിതയായിരുന്നു. ഇവരുടെ ചികിത്സയുമായി ബന്ധപ്പെട്ട് കുടുംബം സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്നു. മൂന്നു മാസം മുൻപാണ് ചികിത്സയ്ക്കായി ഇവർ നാഗ്പുരിൽ എത്തിയത്. ഒപ്പമുണ്ടായിരുന്ന മകൾ സംഭവസമയം ഉറങ്ങുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.