Tag: തിരുവനന്തപുരം സ്വദേശി

  • 13.5 കിലോ കഞ്ചാവുമായി തിരുവനന്തപുരം സ്വദേശി പിടിയിൽ

    13.5 കിലോ കഞ്ചാവുമായി തിരുവനന്തപുരം സ്വദേശി പിടിയിൽ

    തിരുവനന്തപുരം : ട്രെയിനിൽ കടത്തിക്കൊണ്ടു വന്ന കഞ്ചാവുമായി യുവാവ് കൊച്ചിയിൽ പിടിയിലായി.

    തിരുവനന്തപുരം സ്വദേശി അനന്ത് എ നായരാണ് കൊൽക്കത്തയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരും വഴി ഷാലിമാർ എക്സ്പ്രസ്സിനുള്ളിൽ വെച്ച് പിടിയിലായത്. പതിമൂന്നര കിലോ കഞ്ചാവാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്,

    ട്രെയിനുള്ളിൽ ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് സ്ക്വാഡ് പരിശോധന നടത്തിയപ്പോഴാണ് കഞ്ചാവ് പിടിച്ചെടുത്തത്. ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.

    തിരുവനന്തപുരത്ത് എത്തിച്ച് കഞ്ചാവ് ചെറിയ പൊതികളാക്കി വിതരണം ചെയ്യാനായിരുന്നു അനന്ത് എ നായരുടെ പദ്ധതിയെന്ന് ആർപിഎഫ് അറിയിച്ചു. ഇതിനിടയിലാണ് കൊച്ചിയിൽ വെച്ച് ഇയാൾ പിടിയിലാകുന്നത്.

  • ട്രെയിനില്‍ ടിക്കറ്റ് ചോദിച്ച ടിടിഇയ്ക്ക് മര്‍ദനം; തിരുവനന്തപുരം സ്വദേശി അറസ്റ്റില്‍

    ട്രെയിനില്‍ ടിക്കറ്റ് ചോദിച്ച ടിടിഇയ്ക്ക് മര്‍ദനം; തിരുവനന്തപുരം സ്വദേശി അറസ്റ്റില്‍

    തിരുവനന്തപുരം: മംഗലാപുരം-തിരുവനന്തപുരം മാവേലി എക്‌സ്പ്രസില്‍ ടിടിഇയ്ക്ക് മര്‍ദ്ദനം.

    സംഭവത്തെ തുടര്‍ന്ന് തിരുവനന്തപുരം സ്വദേശി അറസ്റ്റിലായിട്ടുണ്ട്. രാജസ്ഥാന്‍ സ്വദേശിയായ വിക്രം കുമാര്‍ മീണയ്ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ടിക്കറ്റില്ലാതെ യാത്ര ചെയ്ത യാത്രക്കാരനാണ് ടിടിഇയെ ആക്രമിച്ചത്.

    കഴിഞ്ഞ ദിവസം രാത്രി തിരൂരിനടുത്ത് എത്തിയപ്പോഴായിരുന്നു വിക്രം കുമാര്‍ മീണയ്ക്ക് നേരെ ആക്രമണമുണ്ടായത്. ടിക്കറ്റ് ചോദിച്ചപ്പോള്‍ യാത്രക്കാരന്‍ ടിടിഇയുടെ മൂക്കില്‍ ഇടിക്കുകയായിരുന്നു.

  • തിരുവനന്തപുരം സ്വദേശി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു

    തിരുവനന്തപുരം സ്വദേശി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു

    തിരുവനന്തപുരം: സൗദി അറേബ്യയിലെ റിയാദ് പ്രവിശ്യയിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു. മറ്റ് രണ്ട് മലയാളികൾക്ക് പരിക്കേറ്റു.

    ഖസീം പ്രവിശ്യയിലെ ഉനൈസയിൽ നിന്ന് അഫീഫിലേക്ക് പോയ മലയാളി സംഘം സഞ്ചരിച്ച വാൻ അപകടത്തിൽപ്പെട്ട് തിരുവനന്തപുരം പേട്ട ഭഗത് സിങ് റോഡ് അറപ്പുര ഹൗസിൽ മഹേഷ്കുമാർ തമ്പിയാണ് (55) മരിച്ചത്.

    ഒപ്പമുണ്ടായിരുന്ന ജോൺ തോമസ്, സജീവ് കുമാർ എന്നിവരെ പരിക്കുകളോടെ അഫീഫ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  • പന്തളത്ത് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം; തിരുവനന്തപുരം സ്വദേശി മരിച്ചു

    പന്തളത്ത് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം; തിരുവനന്തപുരം സ്വദേശി മരിച്ചു

    തിരുവനന്തപുരം: പന്തളത്ത് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.

    പന്തളം കരുമ്പാല സ്കൂളിന് സമീപത്ത് ഇന്ന് പുലർച്ചെ ഏഴ് മണിയോടെയായിരുന്നു അപകടം.തിരുവനന്തപുരത്തുനിന്നും പന്തളം ഭാഗത്തേക്കുവന്ന കാറും തിരുവനന്തപുരത്തേക്ക് പോയ ബസുമാണ് ഇടിച്ചത്.

    സംഭവത്തിൽ കാ‌ർ യാത്രക്കാരനായ തിരുവനന്തപുരം സ്വദേശി ജോസഫ് ഈപ്പന്‍  (66) മരിച്ചത്. കരുനാഗപ്പള്ളി സ്വദേശി അബിയാണ് (32) കാർ ഓടിച്ചിരുന്നത്. ഇയാളെ പരിക്കുകളോടെ അടൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

     

  • ലെമൂർ ബീച്ചിൽ തിരുവനന്തപുരം സ്വദേശി തിരയിൽപ്പെട്ട് മുങ്ങിമരിച്ചു

    ലെമൂർ ബീച്ചിൽ തിരുവനന്തപുരം സ്വദേശി തിരയിൽപ്പെട്ട് മുങ്ങിമരിച്ചു

    നാഗർകോവിൽ : കന്യാകുമാരിക്കടുത്ത്‌ ലെമൂർ ബീച്ചിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ തിരുവനന്തപുരം സ്വദേശിയായ യുവാവ് തിരയിൽപ്പെട്ട് മുങ്ങിമരിച്ചു.

    തിരുവനന്തപുരം ആനയറ സ്വദേശി അരുണിന്റെ മകനും തൈക്കാട് സഹകരണ സംഘത്തിലെ ജീവനക്കാരനുമായ നിഖിൽ (24) ആണ് തിരയിൽപ്പെട്ട് മരിച്ചത്.

    വെള്ളിയാഴ്ച നിഖിലടക്കം ആറ് സുഹൃത്തുക്കൾ കന്യാകുമാരിയിലേക്ക് പോയിരുന്നു. തിരിച്ചുവരുന്ന വഴിയിൽ ഇവർ ലെമൂർ ബീച്ചിൽ കുളിക്കാൻ ഇറങ്ങി. കടലിൽ കുളിക്കുന്നതിനിടെ അഖിൽ തിരയിൽപ്പെട്ടു.

    രക്ഷപ്പെടുത്താൻ ശ്രമിച്ച ഗോകുൽ, നിധിൻ എന്നിവരും തിരയിൽ അകപ്പെട്ടു. നാട്ടുകാർ മൂന്നു പേരെയും രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും നിഖിലിനെ രക്ഷപ്പെടുത്താനായില്ല. കുളച്ചൽ മറൈൻ പോലീസ് നടത്തിയ തിരച്ചിലിൽ വൈകുന്നേരത്തോടെ മൃതദേഹം കണ്ടെത്തി.

  • ഇറച്ചിക്കട തൊഴിലാളിയായ തിരുവനന്തപുരം സ്വദേശി കൊല്ലപ്പെട്ടു; ഒപ്പം താമസിച്ചയാൾ പിടിയിൽ

    ഇറച്ചിക്കട തൊഴിലാളിയായ തിരുവനന്തപുരം സ്വദേശി കൊല്ലപ്പെട്ടു; ഒപ്പം താമസിച്ചയാൾ പിടിയിൽ

    എറണാകുളം: കൂത്താട്ടുകുളം കരിമ്പനയിൽ ഒരാളെ താമസ സ്ഥലത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി രാധാകൃഷ്ണൻ (48) ആണ് കൊല്ലപ്പെട്ടത്. കരിമ്പനയിലെ ഇറച്ചിക്കടക്കയിലെ തൊഴിലാളിയാണ് ഇയാൾ.

    കഴുത്തിനു വെട്ടേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൂത്താട്ടുകുളം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കൂടെയുണ്ടായിരുന്ന തമിഴ്നാട് സ്വദേശി അർജുൻ തമിഴ്നാട്ടിൽ പിടിയിലായി. തെങ്കാശിയിൽവെച്ചാണ് ഇയാൾ പിടിയിലായത്. ഇയാളാണ് പ്രതിയെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം.