Tag: തിരുവനന്തപുരം

  • സംസ്ഥാന സ്കൂൾ കലോത്സവത്തിനൊരുങ്ങി തിരുവനന്തപുരം

    സംസ്ഥാന സ്കൂൾ കലോത്സവത്തിനൊരുങ്ങി തിരുവനന്തപുരം

    തിരുവനന്തപുരം:  63 മത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് തിരുവനന്തപുരം ഒരുങ്ങി.

    ഉദ്ഘാടനം ജനുവരി നാലിന് മുഖ്യമന്ത്രി നിർവഹിക്കും.ഉദ്ഘാടന ചടങ്ങിൽ പരിപാടി അവതരിപ്പിക്കാൻ വയനാട് വെള്ളാർമല സ്‌കൂളിലെ കുട്ടികളും63 ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് മറ്റന്നാൾ (ജനുവരി 4) തിരി തെളിയും.

    രാവിലെ 9 മണിക്ക് പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ പതാക ഉയർത്തുന്നതോടെയാണ് കലോത്സവത്തിന് തുടക്കമാവുക.  സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയിട്ടുള്ള ഒന്നാം വേദിയായ എം. ടി. – നിളയിൽ രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഔപചാരിക ഉദ്ഘാടനം നിർവഹിക്കും.

    പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് സ്വാഗതം ആശംസിക്കും. മന്ത്രിമാരായ ജി.ആർ.അനിൽ, കെ.രാജൻ, എ.കെ.ശശീന്ദ്രൻ,  റോഷി അഗസ്റ്റിൻ, കെ എൻ ബാലഗോപാൽ തുടങ്ങി 29 മുഖ്യാതിഥികൾ പങ്കെടുക്കും.

    തുടർന്ന് ശ്രീനിവാസൻ തൂണേരി രചിച്ച് കാവാലം ശ്രീകുമാർ ചിട്ടപ്പെടുത്തിയ കലോത്സവത്തിന്റെ സ്വാഗത ഗാനത്തിന്റെ നൃത്താവിഷ്‌കാരം കലാമണ്ഡലത്തിലെ കുട്ടികളും പൊതുവിദ്യാലയത്തിലെ കുട്ടികളും ചേർന്ന്  അവതരിപ്പിക്കും.

    വയനാട്  വെള്ളാർമല ജി.എച്ച്.എസ്.എസിലെ കുട്ടികൾ അവതരിപ്പിക്കുന്ന സംഘനൃത്തവും ഉദ്ഘാടന ചടങ്ങിന്റെ ഭാഗമാണ്. ഉദ്ഘാടന സമ്മേളനത്തിനുശേഷം ഒന്നാംവേദിയിൽ ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ മോഹിനിയാട്ടം മത്സരം നടക്കും. ആദ്യ ദിവസം 24 വേദികളിലാണ് മത്സരങ്ങൾ നടക്കുക.

    25 വേദികളിലായാണ് മത്സരങ്ങൾ നടക്കുക. സെൻട്രൽ സ്റ്റേഡിയമാണ് പ്രധാന വേദി. മത്സരവേദികൾക്ക്  കേരളത്തിലെ പ്രധാന നദികളുടെ പേരുകളാണ് നൽകിയിട്ടുള്ളത്. മത്സരങ്ങൾ തത്സമയം കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യും.

    മത്സര ഫലങ്ങൾ വേദികൾക്കരികിൽ പ്രദർശിപ്പിക്കാൻ ഡിജിറ്റൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. മത്സരങ്ങൾ കാണുന്നതിനും മത്സരപുരോഗതി തത്സമയം അറിയുന്നതിനും കൈറ്റ് മൊബൈൽ ആപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഉത്സവം എന്ന പേരിലുള്ള മൊബൈൽ ആപ്പ് പ്ലേസ്റ്റോറിൽ ലഭ്യമാണ്. മത്സരത്തിൽ എ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർഥികൾക്കും ഒറ്റത്തവണ സാംസ്കാരിക സ്കോളർഷിപ്പായി 1,000 രൂപ നൽകും.

    പതിനയ്യായിരത്തോളം വിദ്യാർത്ഥികൾ മത്സരങ്ങളിൽ പങ്കെടുക്കും.  സംസ്‌കൃതോത്സവവും, അറബിക് സാഹിത്യോത്സവവും ഇതോട് അനുബന്ധിച്ച് നടക്കും. കലോത്സവ ചരിത്രത്തിൽ ആദ്യമായി തദ്ദേശീയ ജനതയുടെ  5  നൃത്തരൂപങ്ങൾകൂടി ഈ വർഷത്തെ കലോത്സവത്തിന്റെ മത്സര ഇനങ്ങളാകും. മംഗലംകളി, പണിയനൃത്തം, പളിയനൃത്തം, മലപുലയ ആട്ടം, ഇരുള നൃത്തം എന്നിവയാണ് പുതുതായി ഉൾപ്പെടുത്തിയ നൃത്തരൂപങ്ങൾ.

    സംസ്‌കൃതോത്സവം ഗവ. മോഡൽ എച്ച്.എസ്.എസ്., ഗവ. മോഡൽ എൽ.പി.എസ്. തൈയ്ക്കാട് എന്നീ സ്‌കൂളുകളിലും അറബിക് കലോത്സവം ശിശു ക്ഷേമ സമിതി ഹാൾ തൈയ്ക്കാട്, ഗവ. മോഡൽ എച്ച്.എസ്.എസ്. തൈയ്ക്കാട്  എന്നീ വേദികളിലുമാണ്  നടക്കുന്നത്. സംസ്‌കൃത സെമിനാറും, പണ്ഡിത സമാദരണവും അറബിക് എക്സിബഷനും ഇതോടൊപ്പം സംഘടിപ്പിക്കുന്നുണ്ട്.

    സ്വർണകപ്പ് ഘോഷയാത്ര നാളെയെത്തും കാസർകോട് നിന്ന് ആരംഭിച്ച സ്വർണകപ്പ് ഘോഷയാത്ര നാളെ (ജനുവരി 3) രാവിലെ തിരുവനന്തപുരം ജില്ലയിൽ എത്തിച്ചേരും. വിവിധ സ്‌കൂളുകളിൽ നിന്ന് സ്വീകരണം  ഏറ്റുവാങ്ങി വൈകുന്നേരം 5 മണിയോടെ പി.എം.ജി. യിൽ എത്തിച്ചേരുന്ന ഘോഷയാത്രയിൽ മന്ത്രി വി ശിവൻ കുട്ടി സ്വർണകപ്പ് ഏറ്റുവാങ്ങും. തുടർന്ന് ഘോഷയാത്ര മുഖ്യ വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ എത്തിച്ചേരും.

    രജിസ്ട്രേഷൻ നാളെ മുതൽ സ്‌കൂൾ കലോത്സവത്തിന്റെ രജിസ്ട്രേഷൻ തിരുവനന്തപുരം എസ്.എം.വി. ഹയർ സെക്കൻഡറി സ്‌കൂളിൽ നാളെ രാവിലെ (ജനുവരി 3) 10 മുതൽ ആരംഭിക്കും. 7 കൗണ്ടറുകളിലായി 14 ജില്ലകൾക്കും പ്രത്യേകം രജിസ്ട്രേഷൻ സൗകര്യം  ഏർപ്പെടുത്തിയിട്ടുണ്ട്. പ്രത്യേകം ഹെൽപ്പ് ഡെസ്‌ക്കും ക്രമീകരിച്ചിട്ടുണ്ട്. നാളെ മുതൽ റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ എത്തിച്ചേരുന്ന മത്സരാർത്ഥികളെ രജിസ്ട്രേഷൻ കൗണ്ടറിലേക്കും, താമസ സ്ഥലത്തേക്കും, ഭക്ഷണപന്തലിലേക്കും എത്തിക്കുന്നതിന് ഗതാഗത സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന് മേളയ്ക്കെത്തുന്ന വാഹനങ്ങളിൽ പ്രത്യേക തിരിച്ചറിയൽ കോഡുകളോട് കൂടിയ സ്റ്റിക്കറുകൾ പതിക്കും.

    ഭക്ഷണ പന്തൽ പുത്തരിക്കണ്ടത്ത് പുത്തരിക്കണ്ടം മൈതാനത്തിലാണ് ഭക്ഷണ പന്തൽ തയ്യാറാകുന്നത്. പഴയിടം മോഹനൻ നമ്പൂതിരിക്കാണ് ഊട്ടുപുരയുടെ ചുമതല. ഒരേസമയം 20 വരികളിലായി നാലായിരം പേർക്ക് ഭക്ഷണം കഴിക്കാൻ കഴിയുന്ന രീതിയിലാണ് പന്തൽ.

    നാളെ രാത്രി (ജനുവരി 3) ഭക്ഷണത്തോടെയാണ് ഊട്ടുപുരയുടെ പ്രവർത്തനം ആരംഭിക്കുന്നത്. വിദ്യാർഥികളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും ഉൽപന്ന സമാഹരണം നടത്തി കലവറ നിറയ്ക്കുന്ന  പരിപാടി തുടരുകയാണ്. പുത്തരിക്കണ്ടം മൈതാനത്തെ ഭക്ഷണ കലവറ മന്ത്രി വി.ശിവൻകുട്ടി സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി. ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, മേയർ ആര്യാ രാജേന്ദ്രൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

    അടിയന്തര ചികിത്സ ലഭിക്കുന്നതിനായി ഡോക്ടർമാരുടെ സേവനവും, ആംബുലൻസും എല്ലാ വേദികളിലും ഒരുക്കിയിട്ടുണ്ട്. എല്ലാ വേദിയിലും കുടിവെള്ള വിതരണത്തിനായി സംവിധാനം ഉറപ്പാക്കിയിട്ടുണ്ട്. വേദികളിലും, താമസ സ്ഥലങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾക്കായി ഹരിത കർമ്മസേനയുടെ സേവനം ലഭ്യമാകും.

    ജനുവരി 8-ന് വൈകിട്ട് 5 ന് സ്‌കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനം നടക്കും. പൊതുവിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ നടക്കുന്ന സമാപന സമ്മേളനം  പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരം ടോവിനോ തോമസ് മുഖ്യാതിഥിയായി പങ്കെടുക്കും.

     

  • തിരുവനന്തപുരം ജില്ലയിലെ താലൂക്ക് തല അദാലത്തുകൾ സമാപിച്ചു

    തിരുവനന്തപുരം ജില്ലയിലെ താലൂക്ക് തല അദാലത്തുകൾ സമാപിച്ചു

    തിരുവനന്തപുരം:കരുതലും കൈത്താങ്ങും പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടി, ഭക്ഷ്യ പൊതുവിതരണവകുപ്പ് മന്ത്രി ജി.ആർ അനിൽ എന്നിവരുടെ നേതൃത്വത്തിൽ തിരുവനന്തപുരം ജില്ലയിൽ നടന്ന താലൂക്ക് തല അദാലത്തുകൾ അവസാനിച്ചു.

    കാട്ടാക്കട താലൂക്കിലാണ് അവസാന അദാലത്ത് നടന്നത്. കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ നടന്ന അദാലത്തിൽ ആകെ 480 അപേക്ഷകളാണ് ഓൺലൈനായി ലഭിച്ചത്. അതിൽ 328 അപേക്ഷകൾ മന്ത്രിമാരുടെ സാന്നിധ്യത്തിൽ അദാലത്തിൽ തീർപ്പാക്കി. 37 അപേക്ഷകളിൽ നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണ്.

    അദാലത്ത് വേദിയിലൊരുക്കിയ കൗണ്ടറുകളിലൂടെ 604 പുതിയ അപേക്ഷകളാണ് പുതിയതായി ലഭിച്ചത്.

  • തിരുവനന്തപുരം താലൂക്ക് തല അദാലത്ത് ഗവ.വിമെൻസ് കോളേജിൽ

    തിരുവനന്തപുരം താലൂക്ക് തല അദാലത്ത് ഗവ.വിമെൻസ് കോളേജിൽ

    തിരുവനന്തപുരം:കരുതലും കൈത്താങ്ങും മന്ത്രിമാരുടെ നേതൃത്വത്തിലുള്ള താലൂക്കതല അദാലത്തിന് തിങ്കളാഴ്ച നടക്കുന്ന തിരുവനന്തപുരം താലൂക്ക് അദാലത്തോടെ തുടക്കമാകും.

    ഗവ.വിമെൻസ് കോളേജിൽ രാവിലെ ഒൻപതിന് അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

    ചടങ്ങിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ അധ്യക്ഷനായിരിക്കും. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി മുഖ്യ പ്രഭാഷണം നടത്തും. ആന്റണി രാജു എം.എൽ.എ, എം.പിമാരായ ഡോ.ശശി തരൂർ, അടൂർ പ്രകാശ്, എ.എ റഹിം, മേയർ ആര്യാ രാജേന്ദ്രൻ, എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, വി.കെ പ്രശാന്ത്, വി.ശശി, എം.വിൻസെന്റ്, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, വഴുതക്കാട് ഡിവിഷൻ കൗൺസിലർ രാഖി രവികുമാർ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ജില്ലാ കളക്ടർ അനുകുമാരി എന്നിവരും പങ്കെടുക്കും.

    ഔപചാരിക ഉദ്ഘാടന ചടങ്ങിന് ശേഷം നടക്കുന്ന തിരുവനന്തപുരം താലൂക്ക് തല അദാലത്തിന് മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ അനിൽ എന്നിവർ നേതൃത്വം നൽകും.

     

     

  • തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങും 

    തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങും 

    തിരുവനന്തപുരം: സ്മാർട്ട് സിറ്റി പദ്ധതി പ്രവർത്തനങ്ങളുടെ ഭാഗമായി പഴക്കമേറിയ 450 എംഎം കാസറ്റ് അയൺ പൈപ്പ്‌ലൈൻ ഡി കമ്മീഷൻ ചെയ്യൽ, ജനറൽ ആശുപത്രി- വഞ്ചിയൂർ റോഡിൽ 300 എംഎം ഡിഐ പൈപ്പ്, മെയിൻ റോഡിലെ 500 എംഎം കാസ്റ്റ് അയൺ പൈപ്പുമായി ബന്ധിപ്പിക്കൽ,ജനറൽ ആശുപത്രിയിലേക്കുള്ള വിതരണം മെച്ചപ്പെടുത്തൽ എന്നീ

    പ്രവൃത്തികൾ നടത്തുന്നതിനാൽ വെള്ളിയാഴ്ച (06.12.2024) രാവിലെ 10 മണിമുതൽ ശനിയാഴ്ച (07.12.2024) രാവിലെ 10 മണി വരെ വെള്ളയമ്പലം , ശാസ്തമംഗലം , കവടിയാർ , പൈപ്പിന്മൂട് ,ഊളൻപാറ, നന്തൻകോഡ് , ജവഹർനഗർ, ആൽത്തറ, സിഎസ്എം നഗർ പ്രദേശങ്ങൾ, വഴുതക്കാട് , കോട്ടൺഹിൽ, ഡിപിഐ ജംഗ്ഷന്റെ സമീപപ്രദേശങ്ങൾ, ഇടപ്പഴഞ്ഞി, കെ. അനിരുദ്ധൻ റോഡ്, ജഗതി, തൈക്കാട്, മേട്ടുക്കട, വലിയശാല, പാളയം, സ്റ്റാച്യു, എം.ജി. റോഡ്, സെക്രട്ടേറിയറ്റ്, പുളിമൂട്, എകെജി സെന്റററിനു സമീപപ്രദേശങ്ങൾ, പിഎംജി, ലോ കോളേജ്, കുന്നുകുഴി, ജനറൽ ഹോസ്പിറ്റൽ, തമ്പുരാൻമുക്ക്, വഞ്ചിയൂർ, ഋഷിമംഗലം, ചിറകുളം , പാറ്റൂർ, കുമാരപുരം, അണമുഖം, കണ്ണമ്മൂല, തേക്കുംമൂട് , പൊട്ടക്കുഴി , മുറിഞ്ഞപാലം , പൂന്തി റോഡ് , നാലുമുക്ക് , ഒരുവാതിൽക്കോട്ട , ആനയറ , കടകംപള്ളി , കരിക്കകം ,

    വെൺപാലവട്ടം , പേട്ട, പാൽക്കുളങ്ങര, പെരുന്താന്നി ,ചാക്ക, ഓൾ സൈന്റ്സ്, ശംഖുമുഖം, വേളി , പൗണ്ട് കടവ് , സൗത്ത് തുമ്പ എന്നീ പ്രദേശങ്ങളിൽ ജലവിതരണം തടസ്സപ്പെടുന്നതാണ്. ഉപഭോക്താക്കൾ വേണ്ട മുൻകരുതൽ സ്വീകരിക്കണമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

     

  • വിമാനത്താവളത്തില്‍ സെൽഫ് പവേഡ് ഇൻഡോർ എയർ ക്വാളിറ്റി മോണിറ്റർ; ലോകത്തിൽ ആദ്യത്തേത് തിരുവനന്തപുരത്ത്

    വിമാനത്താവളത്തില്‍ സെൽഫ് പവേഡ് ഇൻഡോർ എയർ ക്വാളിറ്റി മോണിറ്റർ; ലോകത്തിൽ ആദ്യത്തേത് തിരുവനന്തപുരത്ത്

    തിരുവനന്തപുരം: ലോകത്തിലെ ആദ്യത്തെ സെൽഫ് പവേഡ് ഇൻഡോർ എയർ ക്വാളിറ്റി മോണിറ്റർ തിരുവനന്തപുരം വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനലിൽ കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ് ഉദ്ഘാടനം ചെയ്തു.

    സോളർ സെല്ലുകളാൽ പ്രവർത്തിക്കുന്ന എയർ ക്വാളിറ്റി മോണിറ്റർ വികസിപ്പിച്ചെടുത്തത് കേന്ദ്ര സർക്കാർ ഗവേഷണ സ്ഥാപനമായ എൻഐഐഎസ്ടിയാണ്.

    ടെർമിനലിനുള്ളിലെ വെളിച്ചത്തിൽ നിന്ന് ഊർജം ഉൽപാദിപ്പിച്ചാണു മോണിറ്റർ പ്രവർത്തിക്കുക. പവനചിത്ര എന്ന പേരിലുള്ള തെയ്യത്തിന്റെ ആക്യതിയിലാണ് മോണിറ്റർ.

    ടെർമിനലിന് ഉള്ളിലെ താപനില, ഈർപ്പം, കാർബൺ ഡയോക്സൈഡ്, വായു ഗുണനിലവാര സൂചിക എന്നിവ ഇതിലൂ‌ടെ അറിയാൻ കഴിയും.

  • നവരാത്രി ഘോഷയാത്ര; തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം

    നവരാത്രി ഘോഷയാത്ര; തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം

    തിരുവനന്തപുരം :നവരാത്രി വിഗ്രഹ ഘോഷയാത്ര യോടനുബന്ധിച്ച് 03.10.2024 തീയതി രാവിലെ 11.00 മണി മുതല്‍ രാത്രി 08.00 മണി വരെ തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നു.

    നവരാത്രി വിഗ്രഹ ഘോഷയാത്ര 03.10.2024 തീയതി രാവിലെ 11.00 മണിയോടെ തിരുവനന്തപുരം നഗരാതിര്‍ത്തിയായ പള്ളിച്ചലിൽ‍ എത്തി ചേരുന്നു. തുടര്‍ന്ന് നേമത്ത് നിന്നും ഉച്ചയോടെ തിരിച്ച് 02. 00 മണിയോടു കൂടി കരമനയിലും വൈകിട്ട് 06.30 മണിയോടുകൂടി ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലും എത്തിചേരുന്നു.

    നവരാത്രി ഘോഷയാത്ര കടന്നു പോകുന്ന സമയങ്ങളില്‍ പള്ളിച്ചല്‍ മുതല്‍ ശ്രീ പത്മനാഭസ്വാമി ക്ഷേത്രം വരെയുള്ള റോഡിൽ രാവിലെ 11.00 മണി മുതല്‍ രാത്രി 08.00 മണി വരെ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു.

    നവരാത്രി ഘോഷയാത്ര കടന്നു പോകുന്ന പള്ളിച്ചല്‍ – നേമം-പാപ്പനംകോട്-കരമന – കിള്ളിപ്പാലം – ആര്യശാല – ചാല – കിഴക്കേകോട്ട -ശ്രീപത്മനാഭസ്വാമി ക്ഷേത്രം വരെയുള്ള റോഡില്‍ ഹെവി വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള യാതൊരു വാഹനപാര്‍ക്കിംഗും അനുവദിക്കുന്നതല്ല.

    നവരാത്രി വിഗ്രഹ ഘോഷയാത്ര കരമന ആവടിയമ്മൻ ക്ഷേത്രത്തിൽ എത്തുന്ന സമയം കരമന- കിള്ളിപ്പാലം റോഡിൽ ഗതാഗതം വഴി തിരിച്ചു വിടുന്നതാണ്. കരമന ഭാഗത്തു നിന്നും തമ്പാനൂര്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ കൽപ്പാളയം – കുഞ്ചാലുമൂട്- പൂജപ്പുര – ജഗതി- തൈയ്ക്കാട് -തമ്പാനൂര്‍ വഴി പോകേണ്ടതാണ്. തമ്പാനൂര്‍ ഭാഗത്തു നിന്നും കരമന ഭാഗത്തേക്കുള്ള വാഹനങ്ങള്‍ക്ക് തടസ്സമില്ലാതെ പോകാവുന്നതാണ്.

     

  • തിരുവനന്തപുരത്ത് വിവധയിടങ്ങളിൽ ജലവിതരണം മുടങ്ങും

    തിരുവനന്തപുരത്ത് വിവധയിടങ്ങളിൽ ജലവിതരണം മുടങ്ങും

    തിരുവനന്തപുരം :സ്മാർട്ട് സിറ്റി പദ്ധതി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ആൽത്തറ- മേട്ടുക്കട റോഡിൽ സ്ഥാപിച്ചിട്ടുള്ള പുതിയ ലൈനുകൾ ചാർജ് ചെയ്യുകയും പഴയ ബ്രാഞ്ച് ലൈനുകൾ പുതിയ പൈപ്പ് ലൈനുമായി കണക്ട് ചെയ്യുകയും ചെയ്യുന്ന ജോലികൾ നടക്കുന്നതിനാൽ വ്യാഴാഴ്ച (12/09/24) പകൽ 10.00 മണി മുതൽ രാത്രി 12 മണി വരെ

    വഴുതക്കാട്, ഉദാരശിരോമണി റോഡ്,  പാലോട്ടുകോണം, സി എസ് എം നഗർ, ശിശുവിഹാർ ലൈൻ, കോട്ടൺഹിൽ, ഇടപ്പഴിഞ്ഞി, കെ. അനിരുദ്ധൻ റോഡ്, ഇറക്കം റോഡ്, മേട്ടുക്കട, വലിയശാല, തൈക്കാട്, എന്നീ പ്രദേശങ്ങളിൽ ജലവിതരണം തടസ്സപ്പെടും.

    ഉപഭോക്താക്കൾ വേണ്ട മുൻകരുതൽ സ്വീകരിക്കണമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

     

     

  • തിരുവനന്തപുരം ജില്ലയ്ക്ക് 75 വയസ്സ് 

    തിരുവനന്തപുരം ജില്ലയ്ക്ക് 75 വയസ്സ് 

    തിരുവനന്തപുരം: 1949 ജൂലൈ ഒന്നിനാണ് തിരുവനന്തപുരം ജില്ല നിലവിൽ വന്നത്.

    കേരള സംസ്ഥാന രൂപീകരണത്തിനു (1956 നവംബർ 1) മുന്നോടിയായി 1949 ജൂലൈ ഒന്നിനാണ് തിരു– കൊച്ചി ലയനം നടക്കുന്നത്.

    തിരുവിതാംകൂർ തലസ്ഥാനമായ തിരുവനന്തപുരം ഐക്യസംസ്ഥാനത്തിന്റെ തലസ്ഥാനമായി മാറുകയായിരുന്നു.

    ഇന്നത്തെ കന്യാകുമാരി ജില്ല കൂടി ഉൾപ്പെട്ടിരുന്ന തിരുവിതാംകൂറിന്റെ തലസ്ഥാനമായിരുന്നു ഇത്. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ വിഭജിച്ചപ്പോഴാണ് ഇന്ന് കാണുന്ന നിലയിൽ ജില്ല രൂപീകൃതമായത്.

  • തിരുവനന്തപുരം നഗരത്തിൽ മൂന്നു ദിവസം ജലവിതരണം തടസ്സപ്പെടും

    തിരുവനന്തപുരം നഗരത്തിൽ മൂന്നു ദിവസം ജലവിതരണം തടസ്സപ്പെടും

    തിരുവനന്തപുരം : നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് മുതൽ മൂന്നു ദിവസം ജലവിതരണം തടസ്സപ്പെടും.

    അറ്റകുറ്റപ്പണിയും ശുചീകരണ പ്രവർത്തനങ്ങളും നടക്കുന്നതിനാലാണ് ഇതെന്ന് ജലഅതോറിറ്റി അറിയിച്ചു.

    ഇന്നും നാളെയും ജലവിതരണം മുടങ്ങുന്ന സ്ഥലങ്ങൾ അരുവിക്കര 72 എംഎൽഡി ജല ശുദ്ധീകരണശാലയിൽ നിന്നും വെള്ളയമ്പലത്തേക്കുള്ള പൈപ്പ് ലൈനിൽ അറ്റകുറ്റ പണികളും ഒബ്സർവേറ്ററി ഹിൽസിലെ ഗംഗാേദവി റിസർവോയറിലും ഒബ്സർവേറ്ററി റിസർവോയറിലും ശുചീകരണ പ്രവർത്തനങ്ങളും നടക്കുന്നതിനാൽ നാളെ ഭാഗികമായും, നാളെ രാവിലെ 10 മുതൽ രാത്രി 10 വരെ പൂർണമായും ജലവിതരണം മുടങ്ങും.

    വെളളയമ്പലം, ശാസ്തമംഗലം, കവടിയാർ, ഊളമ്പാറ, വഴുതക്കാട്, തൈക്കാട്, വലിയശാല, തമ്പാനൂർ, പാളയം, സ്റ്റാച്യൂ, ബേക്കറി ജംക‍്ഷൻ, പുളിമൂട്, ആയൂർവേദ കോളജ്, പട്ടം, പ്ലാമൂട്, മുറിഞ്ഞപാലം, കുമാരപുരം, കണ്ണമ്മൂല, വെൺപാലവട്ടം, വഞ്ചിയൂർ, പേട്ട, ചാക്ക, പാറ്റൂർ, പാൽക്കുളങ്ങര, കരിക്കകം, ശംഖുമുഖം, വേളി, വെട്ടുകാട്, പൗണ്ട്കടവ്, ഒരുവാതിൽക്കോട്ട, ആനയറ എന്നീ പ്രദേശങ്ങളിലാണ് ജലവിതരണം തടസ്സപ്പെടുക.

    ഒബ്സർവേറ്ററി ഹിൽസ് പരിസരം, പാളയം, നന്ദാവനം, തൈക്കാട്, വലിയശാല, വഴുതയ്ക്കാട്, മേട്ടുക്കട, പിഎംജി, നന്തൻകോട്, ലോ കാേളജ്, ഗൗരീശപട്ടം, പ്ലാമൂട്, പട്ടം എന്നി വിടങ്ങളിൽ നാളെയും ബേക്കറി ജംക‍്ഷൻ, ഊറ്റുകുഴി,സെക്രട്ടേറിയറ്റ് അനെക്സ്, മാഞ്ഞാലിക്കുളം റോഡ്, ആയുർവേദ കോളജ്, പുളിമൂട് എന്നിവിടങ്ങളിൽ നാളെ ജലവിതരണം മുടങ്ങും.

    ഇന്ന് മുതൽ തുടർച്ചയായി മൂന്നു ദിവസം ജലവിതരണം മുടങ്ങുന്ന സ്ഥലങ്ങൾ പിടിപി നഗറിലുള്ള ഭൂതല ജലസംഭരണിയുടെ ശുചീകരണം, കുണ്ടമൺ കടവ് പമ്പ് ഹൗസിലെ ഇലക്ട്രിക്കൽ പാനൽ ബോർഡ് മാറ്റിവയ്ക്കൽ എന്നിവ മൂലം വാട്ടർ അതോറിറ്റിയുടെ തിരുമല കരമന സെക‍്‌ഷനുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ ഇന്ന് മുതൽ 7 വരെ ജലവിതരണം മുടങ്ങും.

    പിടിപി നഗർ മരുതംകുഴി, കാഞ്ഞിരംപാറ, പാങ്ങോട്, വട്ടിയൂർക്കാവ്, വാഴോട്ടുകോണം, മണ്ണാറക്കോണം, മേലേത്തു മേലേ, സിപിടി, തൊഴുവൻകോട്, അറപ്പുര, കൊടുങ്ങാനൂർ, ഇലിപ്പോട്, കുണ്ടമൺകടവ്, കുലശേഖരം, തിരുമല, വലിയവിള, പുന്നയ്ക്കാമുകൾ, തൃക്കണ്ണാപുരം, കുന്നപ്പുഴ, പൂജപ്പുര, പൈറോഡ്, പ്രേംനഗർ, ശാസ്താ നഗർ, കുഞ്ചാലുംമൂട്, മുടവൻമുകൾ, കരമന, കാലടി, നീറമൺകര, മരുതൂർക്കടവ്, മേലാറന്നൂർ, കൈമനം, കിള്ളിപ്പാലം, സത്യൻ നഗർ തുടങ്ങിയ പ്രദേശങ്ങളിൽ ഇന്ന് മുതൽ വെള്ളി വരെ ജലവിതരണം മുടങ്ങും.