Tag: തിരുവനന്തപുരം

  • തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വർണവേട്ട

    തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വർണവേട്ട

    തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വർണ്ണ വേട്ട.

    ഷാർജയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയ യാത്രക്കാരനിൽ നിന്നാണ് സ്വർണ്ണം പിടികൂടിയത്.പിടികൂടിയത് 1.05 കോടി രൂപയുടെ സ്വർണം.യാത്രക്കാരനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു

    അടിവസ്ത്രത്തിൽ പ്രത്യേക പോക്കറ്റ് ഉണ്ടാക്കിയാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്. വിശദമായി അന്വേഷിച്ച് വരികയാണെന്ന് കസ്റ്റംസ്

  • തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങും

    തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങും

    തിരുവനന്തപുരം :അരുവിക്കരയിൽ നിന്നു മൺവിള ടാങ്കിലേക്കുള്ള 900എം എം പിഎസ് സി പൈപ്പ് ലൈനിൽ ഇടവക്കോട് തട്ടിനകം പാലത്തിനു സമീപം ചോർച്ച രൂപപ്പെ ട്ടതിനെത്തുടർന്ന് അടിയന്തര അറ്റകുറ്റ പണികൾ നടത്തുന്നതിനാൽ

    27/04/2024 രാവിലെ 6 മണി മുതൽ 29/04/2024 രാവിലെ 6 മണി വരെ മുട്ടട, നാലാഞ്ചിറ, പരുത്തിപ്പാറ, ഉള്ളൂർ, കേശവദാസപുരം, പാറോട്ടുകോണം, ഇടവക്കോട്‌, ശ്രീകാര്യം, പോങ്ങുംമൂട്, പ്രശാന്ത് നഗർ, ചെറുവയ്ക്കൽ, ചെല്ലമംഗലം, ചെമ്പഴന്തി, ഞാണ്ടൂർക്കോണം, പുലയനാർക്കോട്ട, കരിമണൽ, കുഴിവിള, മൺവിള, കുളത്തൂർ, ആറ്റിപ്ര, അരശുമ്മൂട്‌, പള്ളിത്തുറ, മേനംകുളം, കാര്യവട്ടം, കഴക്കൂട്ടം, സി.ആർ.പി.എഫ്, ടെക്നോപാർക്ക്, ആക്കുളം, തൃപ്പാദപുരം, കിൻഫ്ര, പാങ്ങപ്പാറ, പൗഡിക്കോണം, കരിയം എന്നീ പ്രദേശങ്ങളിൽ ശുദ്ധജല വിതരണം തടസ്സപ്പെടും.

    ഉയർന്ന പ്രദേശങ്ങളിൽ 30/04/2024 രാത്രിയോടെ മാത്രമേ ജലവിതരണം സാധാരണ നിലയിലാകുകയുള്ളു. ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് വാട്ടർ അതോറിറ്റി നോർത്ത് ഡിവിഷൻ എക്സിക്യൂട്ടീവ്

    എൻജിനീയർ അറിയിച്ചു.

  • ഇന്നും നാളെയും 3 ജില്ലകളില്‍ ഉഷ്ണതരംഗ സാധ്യത, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

    ഇന്നും നാളെയും 3 ജില്ലകളില്‍ ഉഷ്ണതരംഗ സാധ്യത, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും 3 ജില്ലകളില്‍ ഉഷ്ണതരംഗ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്.

    കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

    ഈ ദിവസങ്ങളില്‍ കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ ഉഷ്ണതരംഗ സാഹചര്യം നിലനില്‍ക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

    3 ജില്ലകളില്‍ ഉഷ്ണതരംഗ സാധ്യതക്കൊപ്പം മൊത്തം 12 ജില്ലകളില്‍ സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പായ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

    കൊല്ലം, തൃശൂര്‍, പാലക്കാട്, പത്തനംതിട്ട, കോഴിക്കോട്, കണ്ണൂര്‍, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കാസര്‍കോഡ്, തിരുവനന്തപുരം ജില്ലകളില്‍ ഈ മാസം 30 വരെയാണ് മഞ്ഞ അലര്‍ട്ട്. പ്രഖ്യാപിച്ചിരിക്കുന്നത്. വയനാട്, ഇടുക്കി ജില്ലകളില്‍ മാത്രമാണ് ഈ ദിവസങ്ങളില്‍ നേരിയ ആശ്വാസമുണ്ടാകുക.

  • വോട്ടെടുപ്പ് പൂർണം; ജില്ലയിൽ ഭേദപ്പെട്ട പോളിംഗ്

    വോട്ടെടുപ്പ് പൂർണം; ജില്ലയിൽ ഭേദപ്പെട്ട പോളിംഗ്

    തിരുവനന്തപുരം:2024 ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ജില്ലയിലെ മണ്ഡലങ്ങളിൽ പൂർണ്ണം.

    പ്രാഥമിക കണക്കനുസരിച്ച് തിരുവനന്തപുരം മണ്ഡലത്തിൽ 66.46 ശതമാനവും ആറ്റിങ്ങലിൽ 69.40 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. അന്തിമ കണക്കിൽ നേരിയ വ്യത്യാസം ഉണ്ടായേക്കും.

    തിരുവനന്തപുരം മണ്ഡലത്തിലെ ആകെ വോട്ടരമാരായ1,43,05,31ൽ 9,50,739 പേർ വോട്ട് രേഖപ്പെടുത്തി. ഇതിൽ പുരുഷന്മാർ 4,67,193 ഉം സ്ത്രീകൾ 4,83,518 ഉം ആണ്. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ 28 പേരും സമ്മതിദാനവകാശം വിനിയോഗിച്ചു. ആറ്റിങ്ങൽ മണ്ഡലത്തിലെ ആകെ വോട്ടർമാരായ 1,39,68,07 ഇൽ 9,69,390 പേർ വോട്ട് രേഖപ്പെടുത്തി. ഇതിൽ പുരുഷന്മാർ:4,49,219, സ്ത്രീകൾ:5,20,158, ട്രാൻസ്ജെൻഡർ: 13. നിയമസഭാ മണ്ഡല അടിസ്ഥാനത്തിലുള്ള പോളിംഗ് ശതമാനം ഇങ്ങനെയാണ്.

    കഴക്കൂട്ടം:65.12%
    വട്ടിയൂർക്കാവ്: 62.87%
    തിരുവനന്തപുരം: 59.70%
    നേമം: 66.05%
    പാറശ്ശാല: 70.60%
    കോവളം: 69.81%
    നെയ്യാറ്റിൻകര: 70.72%
    വർക്കല: 68.42%
    ആറ്റിങ്ങൽ: 69.88%
    ചിറയിൻകീഴ്: 68.10%
    നെടുമങ്ങാട്: 70.35%
    വാമനപുരം: 69.11%
    അരുവിക്കര: 70.31%
    കാട്ടാക്കട: 69.53%
    പോളിംഗ് ബൂത്തുകളിൽ നിന്ന് തിരിച്ചു കൊണ്ടുവന്ന ബാലറ്റ് പെട്ടികൾ മാർ ഇവാനിയോസ് കോളേജിലെ സ്ട്രോങ്ങ് റൂമിൽ സൂക്ഷിക്കും.

  • ലോക്സഭാ തിരഞ്ഞെടുപ്പ്; കേരളത്തിൽ മികച്ച പോളിങ്

    ലോക്സഭാ തിരഞ്ഞെടുപ്പ്; കേരളത്തിൽ മികച്ച പോളിങ്

    തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഭേദപ്പെട്ട പോളിങ്. ‌ 3.15 വരെ 50.49 % പേർ പോളിങ് ബൂത്തിലെത്തി.

    ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ ഉയർന്ന പോളിങ് രേഖപ്പെടുത്തി എന്നതാണ് മറ്റൊരു പ്രത്യേകത. ആറ്റിങ്ങൽ, ആലപ്പുഴ, കണ്ണൂർ, പാലക്കാട് എന്നിവിടങ്ങളിലാണ് ഉയർന്ന പോളിങ്

  • തിരുവനന്തപുരത്ത് രാവിലെത്തന്നെ പോളിങ് ബൂത്തിലേക്കൊഴുകി ജനം

    തിരുവനന്തപുരത്ത് രാവിലെത്തന്നെ പോളിങ് ബൂത്തിലേക്കൊഴുകി ജനം

    തിരുവനന്തപുരം:  തിരുവനന്തപുരം ജില്ലയിൽ രാവിലെ തന്നെ വോട്ട് ചെയ്യാന്‍ ഒഴുകിയെത്തി ജനം.പ്രമുഖരടക്കം നിരവധി പേര്‍ അതിരാവിലെ തന്നെ പോളിങ് രേഖപ്പെടുത്തി.

    പോളിംഗ് ശതമാനം നിയമസഭാ മണ്ഡല അടിസ്ഥാനത്തിൽ

    കഴക്കൂട്ടം: 12.10%
    വട്ടിയൂർക്കാവ്: 12.16%
    തിരുവനന്തപുരം: 11.28%
    നേമം: 12.51%
    പാറശ്ശാല: 13.11%
    കോവളം: 12.17%
    നെയ്യാറ്റിൻകര: 13.49%
    വർക്കല: 13.75%
    ആറ്റിങ്ങൽ: 13.51%
    ചിറയിൻകീഴ്: 12.60%
    നെടുമങ്ങാട്: 13.79%
    വാമനപുരം: 13.76%
    അരുവിക്കര: 14.11%
    കാട്ടാക്കട: 13.89%

  • ആൽത്തറ – തൈക്കാട് റോഡ്; മൂന്നാം റീച്ച് ഉടൻ തുറക്കും

    ആൽത്തറ – തൈക്കാട് റോഡ്; മൂന്നാം റീച്ച് ഉടൻ തുറക്കും

    തിരുവനന്തപുരം:സ്മാർട്ട്സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കുന്ന ആൽത്തറ – തൈക്കാട് റോഡിന്റെ മൂന്നാം റീച്ച് ഉടൻ തുറക്കും.

    നോർക്ക മുതൽ വനിതാ കോളേജ് വരെയുള്ള ഭാഗമാണ് ഗതാഗതത്തിന് സജ്ജമാകുന്നത്. ഈ റീച്ചിൽ ഒരുഭാഗത്ത് റോഡ് ഫോർമേഷൻ പ്രവൃത്തികൾ ആരംഭിച്ചു. ഡക്റ്റിന്റെ പ്രവൃത്തികൾ പൂർത്തീകരിച്ച് കേബിളുകൾ കടത്തിവിട്ടാണ് റോഡ് ഫോമേഷനിലേക്ക് കടന്നത്.

    ഈ റോഡിൽ ആൽത്തറ മുതൽ ഫോറെസ്റ്റ് സ്റ്റേഷൻവരെയും വനിതാ കോളേജ് വരെയുമുള്ള രണ്ടു റീച്ചുകൾ നേരത്തെ ഗതാഗതത്തിന് തുറന്നുനൽകിയിരുന്നു.

     

  • മലയാളിയുടെ ഗൃഹാതുരത്വ ഓര്‍മ; ആകാശവാണി തിരുവന്തപുരം നിലയത്തിന് 75 വയസ്

    മലയാളിയുടെ ഗൃഹാതുരത്വ ഓര്‍മ; ആകാശവാണി തിരുവന്തപുരം നിലയത്തിന് 75 വയസ്

    തിരുവനന്തപുരം : ആകാശവാണി തിരുവനന്തപുരം നിലയത്തിന്‌ 75-ാം പിറന്നാൾ.

    1950 ഏപ്രിൽ ഒന്നിനാണ് ആകാശവാണി തിരുവനന്തപുരം നിലയത്തിൽ പ്രക്ഷേപണമാരംഭിക്കുന്നത്. ജി.പി.എസ്‌.നായർ ആയിരുന്നു ആദ്യകാല ഡയറക്ടർ. ട്രാവൻകൂർ ബ്രോഡ്കാസ്റ്റിങ് സ്റ്റേഷനാണ് ആകാശവാണിയായി മാറിയത്.

    1943 മാർച്ച് 12-ന് ആരംഭിച്ച ട്രാവൻകൂർ ബ്രോഡ്കാസ്റ്റിങ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തത് ചിത്തിരതിരുനാൾ ബാലരാമവർമയായിരുന്നു.

    എഴുപത്തിയഞ്ചാം വാർഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനം ഡോ. ജോർജ് ഓണക്കൂർ നിർവഹിച്ചു.ശ്രോതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് ഒരുവർഷം നീളുന്ന ആഘോഷപരിപാടികളാണ് ആകാശവാണി തിരുവനന്തപുരം നിലയം സംഘടിപ്പിക്കുന്നത്.

     

  • ലോക്‌സഭാ തിരഞ്ഞെടുപ്പ്; ആദ്യദിനം തിരുവനന്തപുരം മണ്ഡലത്തിൽ നാല് പത്രികകൾ

    ലോക്‌സഭാ തിരഞ്ഞെടുപ്പ്; ആദ്യദിനം തിരുവനന്തപുരം മണ്ഡലത്തിൽ നാല് പത്രികകൾ

    തിരുവനന്തപുരം :2024 ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികകളുടെ സമർപ്പണം തുടങ്ങി.

    ആദ്യദിവസം തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ മൂന്ന് സ്വതന്ത്രർ ഉൾപ്പെടെ നാല് സ്ഥാനാർത്ഥികളുടെ പത്രികകളാണ് ലഭിച്ചത്.

    ക്രിസ്റ്റഫർ ഷാജു (സ്വതന്ത്രൻ), മിനി.എസ് (എസ്.യു.സി.ഐ), സുശീലൻ.എം (സ്വതന്ത്രൻ), ജെന്നിഫർ.ജെ.റസൽ (സ്വതന്ത്രൻ) എന്നിവർ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ വരണാധികാരി ജില്ലാ കളക്ടർ ജെറോമിക് ജോർജിന് പത്രിക നൽകി. ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിൽ ആദ്യദിനം സ്ഥാനാർത്ഥികളാരും പത്രിക നൽകിയിട്ടില്ല.

    മാർച്ച് 28, 30, ഏപ്രിൽ രണ്ട്, മൂന്ന്, നാല് തിയതികളിൽ രാവിലെ 11 മുതൽ ഉച്ചതിരിഞ്ഞ് മൂന്ന് വരെ സ്ഥാനാർത്ഥികൾക്ക് നാമനിർദേശ പത്രിക സമർപ്പിക്കാവുന്നതാണ്. തിരുവനന്തപുരം മണ്ഡലത്തിൽ വരണാധികാരിയുടെയോ ഉപവരണാധികാരി സബ് കളക്ടർ & സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് അശ്വതി ശ്രീനിവാസിന്റെ മുൻപാകയോ നോമിനേഷൻ നൽകാവുന്നതാണ്.

     

    ആറ്റിങ്ങൽ മണ്ഡലത്തിൽ വരണാധികാരി അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് സി. പ്രേംജിയുടെയോ, ഉപവരണാധികാരി തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ ബിനുൻ വഹീദിന്റെ ചേംബറിലോ നാമനിർദേശ പത്രിക നൽകാം.

     

    നാമനിർദേശ പത്രിക ഏപ്രിൽ നാല് വരെ സമർപ്പിക്കാം. ഏപ്രിൽ അഞ്ചിനാണ് സൂക്ഷ്മ പരിശോധന. നാമനിർദേശ പത്രിക പിൻവലിക്കുന്നതിനുള്ള അവസാന തിയതി ഏപ്രിൽ എട്ട് ആണ്. ഏപ്രിൽ 26 രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്.