Tag: പരീക്ഷ

  • എസ്എസ്എൽസി പരീക്ഷാഫലം മേയ് 8ന്

    എസ്എസ്എൽസി പരീക്ഷാഫലം മേയ് 8ന്

    തിരുവനന്തപുരം: എസ്എസ്എൽസി, ടിഎച്ച്എസ്എസ്എൽസി, എഎച്ച്എസ്എൽസി ഫലപ്രഖ്യാപനം മേയ് 8ന്.

    വിദ്യാഭ്യാസമന്ത്രി 3 മണിക്ക് പ്രഖ്യാപനം നടത്തും. കഴിഞ്ഞ വർഷം മേയ് 19നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇത്തവണ പതിനൊന്ന് ദിവസം മുമ്പ് തന്നെ ഫലപ്രഖ്യാപനം നടത്തുകയാണെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.

    രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനവും മേയ് 9 ന് നടത്തും. കഴിഞ്ഞ വർഷം മേയ് 25 നാണ് ഫലപ്രഖ്യാപനം നടത്തിയത്.

  • കേന്ദ്ര സായുധ പൊലീസ് സേനകളിലേയ്ക്കുള്ള പരീക്ഷ ഇനി മലയാളത്തിലും

    കേന്ദ്ര സായുധ പൊലീസ് സേനകളിലേയ്ക്കുള്ള പരീക്ഷ ഇനി മലയാളത്തിലും

    കേന്ദ്ര സായുധ പൊലീസ് സേനകളിലേക്കുള്ള പരീക്ഷ ഇനി മലയാളം ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷകളിലും നടത്താൻ കേന്ദ്ര സർക്കാർ തീരുമാനം. ഇതോടെ കോണ്‍സ്റ്റബിള്‍ ജനറല്‍ ഡ്യൂട്ടി തസ്തികയിലേക്കുള്ള പരീക്ഷ 13 പ്രാദേശിക ഭാഷകളിൽ നടത്തും.

    ഹിന്ദിക്കും ഇംഗ്ലിഷിനും പുറമേയാണ് പ്രാദേശിക ഭാഷകളിലും പരീക്ഷ നടത്തുന്നത്. ഈ തീരുമാനം അടുത്ത വര്‍ഷം പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.