Tag: പള്ളിത്തുറ

  • തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങും 

    തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങും 

    തിരുവനന്തപുരം: മൺവിള ജംഗ്ഷന് സമീപത്തായി വാട്ടർ അതോറിറ്റിയുടെ 600 എം എം പി എസ് സി പൈപ്പ് ലൈനിലും, കവടിയാർ പൈപ്പ് ലൈൻ റോഡിൽ സ്ഥാപിച്ചിട്ടുള്ള 900 എം എം പി എസ് സി പൈപ്പ് ലൈനിലും രൂപപ്പെട്ട ചോർച്ചകൾ പരിഹരിക്കുന്നതിനായി അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ

    3-11-25 തിങ്കളാഴ്ച രാവിലെ 10 മണിമുതൽ 4-11-25 ചൊവ്വാഴ്ച വൈകുന്നേരം 4 മണി വരെ തിരുവനന്തപുരം നഗരസഭയിലെ കഴക്കൂട്ടം, പള്ളിത്തുറ, ആറ്റിപ്ര, പൗണ്ടുകടവ്, ആക്കുളം, ശ്രീകാര്യം, പൗഡിക്കോണം, ചെറുവയ്ക്കൽ, ചെമ്പഴന്തി, ഞാണ്ടൂർകോണം, ചെല്ലമംഗലം, ഉള്ളൂർ, ഇടവക്കോട്, കുളത്തൂർ, നാലാഞ്ചിറ, ചന്തവിള, കാട്ടായിക്കോണം, കേശവദാസപുരം, പട്ടം, ഉള്ളൂർ, പരുത്തിപ്പാറ, മുട്ടട വാർഡുകളിൽ കുടിവെള്ള വിതരണം തടസ്സപ്പെടും. ഉപഭോക്താക്കൾ ആവശ്യമായ മുൻ കരുതലുകൾ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

     

     

  • പള്ളിത്തുറയിൽ നാല് തിമിംഗില സ്രാവുകൾ വലയിൽ കുരുങ്ങി

    പള്ളിത്തുറയിൽ നാല് തിമിംഗില സ്രാവുകൾ വലയിൽ കുരുങ്ങി

    തുമ്പ : പള്ളിത്തുറയിൽ നാല് തിമിംഗില സ്രാവുകൾ വലയിൽ കുരുങ്ങി.

    രണ്ടെണ്ണത്തിനെ കടലിൽ വച്ച് വല മുറിച്ച് വിട്ടു.രണ്ടെണ്ണം കരയ്ക്കടിഞ്ഞെങ്കിലും ഒരെണ്ണത്തിനെ കടലിലേക്ക് വിട്ടു. ഒരെണ്ണം കരയ്ക്കടിഞ്ഞു.

    പള്ളിത്തുറ സ്വദേശി സുനിലിന്റെ വലയിലാണ് നാല് തിമിംഗില സ്രാവുകളും അകപ്പെട്ടത്.ഇന്നലെ രാവിലെ 8ഓടെ വല വലിച്ച് കയറ്റുന്നതിനിടെയാണ് സ്രാവുകൾ ശ്രദ്ധയിൽപ്പെട്ടത്. വല മുറിച്ചതോടെ ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടായി.

  • പള്ളിത്തുറയിൽ കടലിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

    പള്ളിത്തുറയിൽ കടലിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

    തിരുവനന്തപുരം: പള്ളിത്തുറയിൽ കടലിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി.

    പള്ളിത്തുറ സ്വദേശി മെൽബിൻ എഫ് ജൂസ (17)യുടെ മൃതദ്ദേഹം ആണ്‌ കണ്ടെത്തിയത്. ഇന്നു രാവിലെ സെൻ്റ് ആൻഡ്രൂസ് കടപ്പുറത്താണ് മൃതദേഹം കണ്ടത്.

    പള്ളിത്തുറ സെന്റ് ഫാത്തിമ ലൈനിൽ ഫിനി ജൂസാ – മേരി ലീജിയ ദമ്പതികളുടെ മകനാണ് മെൽബിൻ. പ്ലസ് 2 വിദ്യാർത്ഥിയാണ്.

    വ്യാഴാഴ്ച വൈകുന്നേരം നാലരയോടെ നാലു സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയപ്പോൾ മെൽബിനെ കടലിൽ കാണാതാകുകയായിരുന്നു.

    ശക്തമായ ഒഴുക്കിൽപ്പെട്ട മറ്റുള്ളവർ നീന്തിക്കയറിയെങ്കിലും മെൽബിൻ കടലിലകപ്പെടുകയായിരുന്നു. പള്ളിത്തുറ സെന്റ് ഫാത്തിമ ലൈനിൽ ഫിനി ജൂസാ – മേരി ലീജിയ ദമ്പതികളുടെ മകനാണ് മെൽബിൻ. പ്ലസ് 2 വിദ്യാർത്ഥിയാണ്.

  • പള്ളിത്തുറയില്‍ കടലില്‍ കുളിക്കാനിറങ്ങിയ 17കാരനെ കാണാതായി

    പള്ളിത്തുറയില്‍ കടലില്‍ കുളിക്കാനിറങ്ങിയ 17കാരനെ കാണാതായി

    പള്ളിത്തുറ: കടലിൽ കുളിക്കാനിറങ്ങിയ 17കാരനെ ഒഴുക്കിൽപ്പെട്ടു കാണാതായി.

    പള്ളിത്തുറ സ്വദേശി മെൽബിൻ എഫ് ജൂസ (17) ആണ് ഒഴുക്കിൽപ്പെട്ടത്. വൈകുന്നേരം നാലരയോടെ നാലു സുഹൃത്തുക്കളുമായിട്ടാണ് കുളിക്കാനിറങ്ങിയത്.

    ശക്തമായ ഒഴുക്കിൽപ്പെട്ട മറ്റുള്ളവർ നീന്തിക്കയറിയെങ്കിലും മെൽബിൻ കടലിലകപ്പെടുകയായിരുന്നു.

    പള്ളിത്തുറ സെന്റ് ഫാത്തിമ ലൈനിൽ ഫിനി ജൂസാ – മേരി ലീജിയ ദമ്പതികളുടെ മകനാണ് മെൽബിൻ. പ്ലസ് 2 വിദ്യാർത്ഥിയാണ്. കോസ്റ്റൽ പോലീസ് തെരച്ചിൽ ആരംഭിച്ചു.

  • പള്ളിത്തുറയിൽ വലയിൽ കുടുങ്ങി കരയ്ക്കടിഞ്ഞ തിമിംഗല സ്രാവിനെ കടലിലേക്ക് തിരിച്ചു വിട്ടു

    പള്ളിത്തുറയിൽ വലയിൽ കുടുങ്ങി കരയ്ക്കടിഞ്ഞ തിമിംഗല സ്രാവിനെ കടലിലേക്ക് തിരിച്ചു വിട്ടു

    തിരുവനന്തപുരം : പള്ളിത്തുറ കടപ്പുറത്ത് കരമടിവലയിൽ കുടുങ്ങി കരയ്ക്കടിഞ്ഞ തിമിംഗല സ്രാവിനെ പള്ളിതുറയിലെ മത്സ്യത്തൊഴിലാളികൾ കടലിലേക്ക് തിരിച്ചു വിട്ടു.

    വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഇനത്തിൽപ്പെട്ട തിമിംഗില സ്രാവാണ് വലയിൽ കുടുങ്ങിയത്. വ്യാഴായ്ച്ച രാവിലെ 8:30 യോടെയാണ് സംഭവം